ചെക്ക്‌പോസ്റ്റിനു നേരേ ഭീകരാക്രമണം; ഈജിപ്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ ന്യൂവാലി പ്രവിശ്യയില്‍ സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 8.15നാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈജിപ്തില്‍ സൈന്യത്തിന് നേരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മൂന്ന് പതിറ്റാണ്ടോളം ഈജിപ്തിനെ അടക്കിഭരിച്ച ഹോസ്‌നി മുബാറക് ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ 2013ല്‍ അധികാരഭ്രഷ്ടനാക്കപ്പെട്ടതിന് ശേഷമാണ് പൊലീസിനും സൈന്യത്തിനും നേരെയുള്ള ആക്രമണങ്ങള്‍ കൂടിയത്. … Read more

സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവിന്; മുലായത്തിന് പുതിയ ചിഹ്നം

സൈക്കിള്‍ തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം കല്‍പിച്ചു. വരുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സമാജ്വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത് മുലായം സിംഗിന് തിരിച്ചടിയായി. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സമാജ് വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിശാല സംഖ്യം രൂപീകരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നൂവെന്നും എന്നാല്‍ … Read more

രാജ്യത്തെ 70 ശതമാനം സമ്പത്ത് 57 പേരുടെ കയ്യില്‍; ഇന്ത്യയില്‍ സാമ്പത്തിക അസമത്വം കൂടുന്നു

ഇന്ത്യയിലെ 58 ശതമാനം സമ്പത്തും രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെ കൈവശമാണെന്ന് ഓക്‌സ്ഫാം എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര ശരാശരിയെക്കാള്‍ കൂടുതലാണിത്. അന്താരാഷ്ട്രതലത്തില്‍ അമ്പത് ശതമാനം സമ്പത്താണ് ഒരു ശതമാനം പേരുടെ കൈവശമുള്ളത്. രാജ്യത്തെ 70 ശതമാനം ജനങ്ങളുടെ കൈവശമുള്ള സമ്പത്തിന് സമാനമാണ് 57 ശതകോടീശ്വരന്മാരുടെ കൈവശമുള്ളത്. 84 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളതെന്നും ഇവരുടെ ആകെ ആസ്തി 248 ബില്ല്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 20 വര്‍ഷത്തില്‍ … Read more

കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിച്ച പാസ് വേഡ്

വാഷിങ്ടണ്‍: 2016ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിച്ച പാസ് വേഡ്. അമേരിക്കയിലെ പ്രമുഖ ഐറ്റി കമ്പനികളുടെ പഠന റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിച്ച പാസ് വേഡ് 123456 എന്നാണെന്ന് കണ്ടെത്തി. 10 മില്ല്യണ്‍ ജനങ്ങളോളം സോഷ്യല്‍ മീഡിയ, ഫോണ്‍, ഫോണ്‍ ബാങ്കിങ് അക്കൗണ്ട് തുടങ്ങിയവയ്ക്ക് 123456 എന്ന കോഡാണ് പാസ് വേഡായി ഉപയോഗിച്ചിരിക്കുന്നത്.പഠന പ്രകാരം 123456, എന്നതു കഴിഞ്ഞാല്‍ 123456789, 111111, 123123, 987654321, 1234567890 എന്നിവയാണ് ആദ്യ 10 … Read more

വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാമെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്

വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. മുംബൈ സ്വദേശിനിയായ 22കാരിക്കാണ് ആറ് മാസം പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇരുപത് ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാന്‍ ഇന്ത്യന്‍ നിയമം അനുശാസിക്കുന്നില്ല. ഭ്രൂണം വളര്‍ച്ചയില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധരാണ് അബോര്‍ഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഗര്‍ഭസ്ഥ ശിശുവിന് തലയോട്ടി ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഭ്രൂണം നശിപ്പിക്കാന്‍ ഉത്തരവ് … Read more

ഒബാമ കെയര്‍ ഇനി പഴങ്കഥയായി തുടരും…

യു.എസ്: ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ സുപ്രധാന വാഗ്ദാനമായ ‘ഒബാമ കെയര്‍’ പദ്ധതി നടപ്പാക്കാനുള്ള യജ്ഞത്തിന് യു.എസ് കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള സഭയില്‍ 198 പേര്‍ അനുകൂലിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന് അനുമതി ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെയാണ് ഈ പദ്ധതി റദ്ദാക്കാനുള്ള ആദ്യ നടപടി പൂര്‍ത്തിയായത്. ഒബാമ ഭരണകൂടം രാജ്യത്ത് ആരംഭിച്ച സങ്കീര്‍ണമായ ആരോഗ്യ പദ്ധതിയാണ് ‘ഒബാമ കെയര്‍’. ജനപ്രീതിയും, ജനരോക്ഷവും ഒരുപോലെ ലഭിച്ച … Read more

ബ്രക്‌സിറ്റിനെ പിന്തുണച്ച് ഡോണള്‍ഡ് ട്രംപ്; ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറെന്നും പ്രഖ്യാപനം

യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവരുന്നതില്‍ ബ്രിട്ടന്‍ സമയോചിതമായ മിടുക്കുകാട്ടിയെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും മഹത്തായ കാര്യമെന്നു ട്രംപ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ്, ജര്‍മന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ പ്രസിഡന്റായി അധികാരമേറ്റാലുടന്‍തന്നെ ബ്രിട്ടനുമായി പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്നതിനുള്ള നടപടി ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവന്നാല്‍ വ്യാപാര ഉടമ്ബടികളില്‍ ബ്രിട്ടന്റെ സ്ഥാനം ഏറ്റവും പിന്നിലായിരിക്കും എന്നായിരുന്നു ബരാക് ഒബാമയുടെ നിലപാട്. ജര്‍മന്‍ … Read more

ഇന്റര്‍നെറ്റ് വ്യവസായ രംഗത്തെ പ്രശസ്ത കമ്പനിയായ യാഹൂവിന്റെ പേര് ‘അല്‍ടബ’ എന്നു മാറുന്നു.

ഇന്റര്‍നെറ്റ് വ്യവസായ രംഗത്തെ പ്രശസ്ത കമ്പനിയായ യാഹൂവിന്റെ പേര് ‘അല്‍ടബ’ എന്നു മാറുന്നു. കമ്പനിയുടെ ഇന്റര്‍നെറ്റ്-ഡിജിറ്റല്‍ ബിസിനസുകള്‍ ടെലികോം കമ്പനി വെരിസോണ്‍ ഏറ്റെടുത്ത്തോടെയാണിത്. യാഹൂ തന്നെയാണ് ഇക്കാര്യം അദ്യോഗികമായി തിങ്കളാഴ്ച്ച ലോകത്തെ അറിയിച്ചത്. ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇ-മെയില്‍, മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹൂവിന്റെ കോര്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിന് വെരിസോണ്‍ വാങ്ങിയിരുന്നു. പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്‌സും സ്ഥാനമൊഴിയുമെന്ന് യാഹൂ … Read more

ബോംബിനും രാസായുധത്തിനും പോലും തകര്‍ക്കാനാകാത്ത ട്രംപിന്റെ കാര്‍ റെഡി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡെണള്‍ഡ് ട്രംപിന് സഞ്ചരിക്കാനുള്ള കാഡിലാക് വണ്‍ ലിമോസിന്‍ റെഡി . ബരാക് ഒബാമയടക്കം ട്രംപിന്റെ മുന്‍ഗാമികള്‍ സഞ്ചരിച്ചിരിന്ന കാഡിലാക്കിനേക്കാള്‍ കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളോടെയാണ് ട്രംപിന്റെ ഔദ്യോഗിക വാഹനം ഒരുക്കിയിരിക്കുന്നത്. രാസാക്രമണത്തിനും ബോംബിനും തകര്‍ക്കാനാകാത്ത വാഹനമാണ് ട്രംപിന്റെ കാഡിലാക്. ജനറല്‍ മോട്ടോഴ്സിന് 15 മില്യണ്‍ ഡോളര്‍ നല്‍കിയാണ് വാഹനത്തില്‍ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. ലിമോസിന്റെ വാതിലുകളും ജാലകങ്ങളും ബുള്ളറ്റ്പ്രുഫാണ്. രാസ-ജൈവ ആക്രമണങ്ങളെ വാഹനം ചെറുക്കും. മുന്‍ പ്രസിഡന്റുമാര്‍ സഞ്ചരിച്ചിരുന്നപ്പോഴത്തെ പോലെ തന്നെ പ്രസിഡന്റിന്റെ … Read more

ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് ക്യാന്‍സറിന് കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്

കുട്ടികള്‍ക്ക് ഏറ്റവും പ്രിയമുള്ള ചോക്കളേറ്റ് ക്രീം ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് ക്യാന്‍സറിന് കാരണമാകുമെന്ന റിപ്പോര്‍ട്ട്. പാമോയിലാണ് ന്യൂട്ടെല്ലയിലെ അടിസ്ഥാന ഘടകം. കൂടുതല്‍ കാലം കേടാകാതെ നില്‍ക്കുന്നതിനും മൃദുത്വത്തിനും വേണ്ടിയാണ് പാമോയില്‍ ഉപയോഗിച്ചിട്ടുള്ളത്. പാമോയില്‍ കാന്‍സറിന് കാരണമാകുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അഥോറിറ്റി വ്യക്തമാക്കുന്നു. പാമോയില്‍ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. 200 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂടാക്കിയാല്‍ മാത്രമേ പാമോയില്‍ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാനാവൂ. അതിന്റെ ചുവപ്പുനിറവും മണവും പോകണമെങ്കില്‍ ഇത്രയും കൂടിയ ഊഷ്മാവില്‍ ശുദ്ധീകരിക്കേണ്ടിവരും. ഇത്രയും ചൂടാക്കുമ്പോള്‍ അപകടകാരിയ … Read more