ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.6 ശതമാനമായി കുറയുമെന്ന് ഐ.എം.എഫ്

2016-17 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 6.6 ശതമാനമായി ഇടിയുമെന്ന് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നു. നേരത്തെ 7.6 ശതമാനമായിരിക്കും വളര്‍ച്ച നിരക്കെന്ന് ഐഎംഎഫ് കണക്കാക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വളര്‍ച്ച നിരക്കില്‍ ഇടിവ് സംഭവിച്ചത്. ഐഎംഎഫിന്റ കണക്കുകള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികരംഗങ്ങളില്‍ ഒന്ന് എന്ന ഇന്ത്യയുടെ സ്ഥാനം നഷ്ടമാകും. നോട്ട് നിരോധനം മൂലം ഉപഭോഗത്തില്‍ ഉണ്ടായ ഇടിവും പണമിടപാടുകളില്‍ വന്ന മാന്ദ്യവുമാണ് ഇന്ത്യന്‍ … Read more

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം; ചൈനയെ മറികടക്കാന്‍ ട്രംപ് സര്‍ക്കാരിന് കഴിയുമെന്ന് യുഎസ്

ന്യൂഡല്‍ഹി: എന്‍എസ്ജി ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് യുഎസ് നയതന്ത്രഞ്ജന്‍ റിച്ചാര്‍ഡ് വെര്‍മ. ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുന്ന ചൈനയെ മറികടക്കാന്‍ ട്രംപ് സര്‍ക്കാരിന് സാധിക്കുമെന്നും വെര്‍മ പറഞ്ഞു. പ്രസിഡന്റ് ബരാക് ഒബായുടെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിനായി വളരെയധികം ശ്രമിച്ചിട്ടുണ്ട്. തുടര്‍ന്നും യുഎസ് അതിനായി ശ്രമിക്കും.കാര്യങ്ങള്‍ സങ്കീര്‍ണമായ അവസ്ഥയിലാണിപ്പോള്‍ ആവശ്യമായ സമയമെടുക്കും. ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്ന ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി … Read more

ഇന്ത്യയിലെ ആദ്യത്തെ കറന്‍സി രഹിത ദ്വീപ്

ഇംഫാല്‍: ഇന്ത്യയിലെ ആദ്യ നോട്ട് രഹിത ദ്വീപായി മണിപ്പൂരിലെ കരാംഗ്. മണിപ്പൂരിലെ ലോക്തക് തടാകത്തിലെ ഒരു ചെറിയ ദ്വീപാണ് കരാംഗ്. ഇന്ത്യയിലെ ആദ്യ നോട്ട് രഹിത ദ്വീപായി മാറിയിരിക്കുകയാണ് ഇപ്പോള്‍ കാരാംഗ്. ഡിജിറ്റല്‍ ഇന്ത്യയാണ് കരാംഗിനെ ആദ്യ നോട്ട്രഹിത ദ്വീപായി തിരഞ്ഞെടുത്തത്. ലോക്തക് തടാകത്തിന്റെ മധ്യത്തിലാണ് കരാംഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്തക്. ജനുവരി 9 മുതല്‍ 12 വരെ നടത്തിയ ക്യാമ്പയിന്റെ ഫലമായിട്ടാണ് ഇവിടുത്തുകാര്‍ നോട്ടുകള്‍ പൂര്‍ണ്ണമായും … Read more

കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ആഴക്കടലിലെ തിരച്ചിലാണ് അവസാനിപ്പിച്ചത്. വിമാനം കാണാതായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയയുടെയും മലേഷ്യയുടെയും സംയുക്ത സംഘമാണ് വിമാനത്തിനായി തിരച്ചില്‍ നടത്തിയിരുന്നത്. ആഴക്കടലില് 120,000 ചതുരശ്ര കിലോമീറ്ററിലാണ് ഇതുവരെ തിരച്ചില്‍ നടത്തിയത്. എന്നിട്ടും വിമാനത്തിന്റെ ഒരു സൂചന പോലും ലഭിച്ചില്ലെന്ന് സംഘം വെളിപ്പെടുത്തി. ഏറ്റവും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയും വിദഗ്ധരുടെ മേല്‌നോട്ടത്തിലാണ് തിരച്ചില്‍ നടത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് 25000 കിലോമീറ്ററില്‍ … Read more

ചൈനയും പാകിസ്ഥാനും ബന്ധം മെച്ചപ്പെടുത്തുന്നത് ഇന്ത്യയെ പ്രതിരോധിക്കാന്‍

ചൈനയും പാകിസ്ഥാനും സൗഹൃദം വളര്‍ത്തുന്നത് ഇന്ത്യയെ ലക്ഷ്യം വെച്ചാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ചൈന-പാകിസ്ഥാന്‍ സാമ്പത്തീക ഇടനാഴിയില്‍ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ചൈന പാകിസ്ഥാന് രണ്ട് കപ്പലുകള്‍ നല്‍കിയിരുന്നു. ബലൂചിസ്ഥാന്‍ തുറമുഖത്ത് വെച്ചാണ് പാക് നാവിക സേനയുടെ തലവന്‍ ഇത് ഏറ്റുവാങ്ങിയത്. മാത്രമല്ല പാകിസ്ഥാനില്‍ അണക്കെട്ട് നിര്‍മ്മാണത്തിനും ചൈന സാമ്പത്തീക സഹായം നല്‍കുന്നുണ്ട്. പാകിസ്ഥാനോടുള്ള ചൈനയുടെ ആഭിമുഖ്യം ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. അഫ്ഗാനിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യ ബലൂചിസ്ഥാനിലെ ചില അസ്വാരസ്യങ്ങള്‍ … Read more

തമിഴ്രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിയുമായി ജയലളിതയുടെ മരുമകള്‍ ദീപ വരുന്നു

ചെന്നൈ: തമിഴ്രാഷ്ട്രീയത്തില്‍ പുതിയ തിരിവുകള്‍ സമ്മാനിച്ച് ജയലളിതയുടെ മരുമകള്‍ ദീപയും രാഷ്ട്രീയചുവടുവെയ്പ്പുകള്‍ നടത്തുന്നു. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നെന്ന് വ്യക്തമാക്കിയ ദീപ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്ന് അറിയിച്ചു. പുതിയ പാര്‍ട്ടിയുമായിട്ടാണ് ഇവര്‍ എത്തുന്നതെന്നാണ് സൂചനകള്‍. ശരിയായ സമയത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് തന്റെ പദ്ധതിയെന്നും ഇന്ന് മുതല്‍ തന്റെ ജീവിതത്തിലെ ഒരു പുതിയ യാത്ര തുടങ്ങുകയാണെന്നും ദീപ പറഞ്ഞു. ജയലളിതയുടെ മരണം കഴിഞ്ഞ 40 ദിവസത്തിന് ശേഷം മുന്‍ മുഖ്യമന്ത്രി … Read more

94ാമത്തെ വയസില്‍ 21 കോടി രൂപ വാര്‍ഷിക വരുമാനാവുമായി ധരംപാല്‍ ഗുലാട്ടി

മുംബൈ: ഇന്ത്യയിലെ ഗൃഹോപകരണ ഉല്‍പന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തുക ശമ്പളമായി വാങ്ങുന്ന ധരംപാല്‍ ഗുലാട്ടിയുടെ മുഖം വീട്ടമ്മമാര്‍ക്ക് സുപരിചിതമാണ്. എം.ഡി.എച്ച്‌. മസാല കമ്പനിയുടെ സി.ഇ.ഒ. ആയ ഇദ്ദേഹം അഞ്ചാം ക്ലാസില്‍ തോറ്റ് പഠനം അവസാനിപ്പിച്ചയാള്‍ കൂടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21 കോടിയില്‍ അധികം രൂപയായിരുന്നു ധരംപാലിന്റെ വരുമാനം. എം.ഡി.എച്ച്‌. എന്ന പേരില്‍ അറിയപ്പെടുന്ന മഹാഷിയാന്‍ ഡി ഹട്ടി കമ്പനിയുടെ വാര്‍ഷിക വരുമാനം 924 കോടിരൂപയും ലാഭം 213 കോടിരൂപയുമാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് ലാഭത്തില്‍ … Read more

കൊലപാതകം മതത്തിന്റെ പേരില്‍ വ്യക്തി വൈരാഗ്യമല്ല: പ്രതികള്‍ക്ക് ജാമ്യം

ബോംബൈ: മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ മൂന്ന് പേര്‍ക്ക് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വ്യക്തി വൈരാഗ്യമല്ല മറിച്ച് മതത്തിന്റെ പേരില്‍ പ്രകോപിതരായാണ് കുറ്റകൃത്യം നടന്നത് എന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് മൃദുലാ ഭക്തറുടെ വിധി. 2014 ജൂണ്‍ 2നായിരുന്നു കേസിനാസ്പദമായ സംഭവം. ‘ഹിന്ദു രാഷ്ട്ര സേന’യുടെ ഹദാസ്പൂരിലെ യോഗത്തില്‍ പങ്കെടുത്ത ആളുകളായിരുന്നു ആക്രമണത്തിനു പിന്നില്‍. ശിവജിയുടെയും മുന്‍ ശിവ സേന നേതാവ് ബാല്‍ താക്കറയുടെയും ഹിന്ദു ദൈവങ്ങളുടെയും ചിത്രത്തെ വികലമാക്കി ചിത്രീകരിച്ചതിനെ തുടര്‍ന്നുണ്ടായ യോഗത്തില്‍ ഹിന്ദു … Read more

രജനീകാന്ത് രാഷ്ടീയത്തിലേക്ക്? എതിര്‍പ്പുമായി ശരത് കുമാര്‍

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തമിഴകത്ത് സജീവമാകുന്നു. പ്രമുഖമായ രണ്ട് ദ്രാവിഡ പാര്‍ട്ടികളുടെയും തലപ്പത് പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന നേതാക്കള്‍ മാറുന്നതോടെ തമിഴക രാഷ്ട്രീയം വലിയ കലങ്ങിമറിയലിനാണ് വേദിയാകുന്നത്. ജയലളിതയുടെ മരണത്തോടെ എ ഐ ഡിഎംകെ നേതൃത്വത്തിലേക്കെത്തിയ ശശികലയ്ക്ക് ജനങ്ങളുടെ അംഗീകാരം എത്രത്തോളം നേടാനാകുമെന്ന് പറയാനാകില്ല. ഡിഎംകെ യുടെ നേതൃത്വത്തില്‍ നിന്നും എം കെ കരുണാനിധി ഏറക്കുറെ ഒഴിഞ്ഞുകഴിഞ്ഞു. മകന്‍ എം കെ സ്റ്റാലിനാണ് ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത്. ഈ സാഹചര്യത്തില്‍ രജനീകാന്ത് നടത്തിയ … Read more

ഏറ്റവും ഒടുവില്‍ ചന്ദ്രനില്‍ കാല്‍കുത്തിയ ജീന്‍ സെര്‍നന്‍ അന്തരിച്ചു

ചന്ദ്രനിലിറങ്ങിയ പന്ത്രണ്ട് പേരില്‍ ഏറ്റവും ഒടുവില്‍ കാല്‍കുത്തിയ ജീന്‍ സെര്‍നന്‍ (82) വിടവാങ്ങി. അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി 1972 ലാണ് സെര്‍നന്‍ ചന്ദ്രനിലിറങ്ങിയത്. അപ്പോളോ 17 ന്റെ കമാന്‍ഡറായിരുന്നു അദ്ദേഹം. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയുള്ള അമേരിക്കന്‍ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17 ദൗത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു സെര്‍നന്റെ അന്ത്യം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ട്വിറ്ററിലൂടെയാണ് സെര്‍നന്‍ വിടവാങ്ങിയ വിവരം ലോകത്തെ അറിയിച്ചത്. 1934 മാര്‍ച്ച് 14ന് ജനിച്ച സെര്‍നാന്റെ യഥാര്‍ത്ഥ പേര് യുജിന്‍ … Read more