മാധ്യമ ഭീകരത ?? പോരാട്ടത്തില്‍ അജയനായി ട്രംപ്

ട്രംപ് ജയിച്ചപ്പോള്‍ തോറ്റത് ഹിലരി ക്‌ളിന്റന്‍ മാത്രമല്ല. ലോകത്തേറ്റവും കഴിവും പാരമ്പര്യവും വിഭവശേഷിയും ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ കൂടിയാണ്. ട്രംപ് തകരുമെന്ന മാധ്യമങ്ങളുടെയും അഭിപ്രായസര്‍വേകളുടെയും പ്രവചനങ്ങള്‍ തെറ്റിപ്പോയി. ചരിത്രത്തില്‍ അസാധാരണമായിരുന്നു ഇത്. ഇന്ന് അമേരിക്കയിലും ലോകത്തും മാധ്യമലോകത്തെല്ലാം ഇത് ചൂടേറിയ ചര്‍ച്ചക്ക് വിഷയമാണ്. എന്തുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ജനത ചിന്തിക്കുന്നത് എങ്ങനെയെന്നതിന്റെ സൂചന പോലും ലഭിക്കാതെ പോയത്? മാധ്യമചരിത്രത്തില്‍തന്നെ ഇത് ഒരു കറുത്ത അധ്യായമായിരിക്കുന്നു. ഏതാനും മാസം മുമ്പ് ബ്രെക്‌സിറ്റ് ഹിതപരിശോധനാകാര്യത്തിലും ഇതേ അബദ്ധം ആയിരുന്നു … Read more

ഗാംബിയന്‍ മുന്‍ പ്രസിഡന്റ് പോയപോക്കില്‍ ഗജനാവും കാലിയാക്കി

ഗാംബിയന്‍ മുന്‍ പ്രസിഡന്റ് യാഹ്യ ജമ്മെ ഖജനാവില്‍ നിന്ന് 114 ലക്ഷം ഡോളറിലധികം മോഷ്ടിച്ച് രാജ്യംവിട്ടെന്ന് പുതിയ പ്രസിഡന്റ് അദമാ ബാരോ. ഇപ്പോള്‍ ഖജനാവ് ശൂന്യമാണെന്ന കാര്യം ധനാകര്യമന്ത്രാലയവും ഗാംബിയന്‍ സെന്‍ട്രല്‍ ബാങ്കും സ്ഥിരീകരിച്ചിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. നീണ്ട 22 വര്‍ഷക്കാലത്തെ ഭരണത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ജമ്മെയുടെ സ്ഥാനം തെറിച്ചത്. ഖജനാവിലെ സമ്പത്തും ആഡംബരവാഹനങ്ങളും വെള്ളിയാഴ്ച രാത്രി മധ്യആഫ്രിക്കന്‍ രാജ്യമായ ചാഡിന്റെ ചരക്കുവിമാനത്തില്‍ കയറ്റി വിട്ട ശേഷം ശനിയാഴ്ചയാണ് ജമ്മെ നാടുവിട്ടത്. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ … Read more

‘ഇന്ത്യയിലെ അഭിഭാഷകരില്‍ പകുതിപ്പേരും വ്യാജന്മാര്‍’ – ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ പകുതിയും വ്യാജന്‍മാരാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലെ വിവിധ കോടതികളിലായി എത്തുന്ന വ്യാജ അഭിഭാഷകരെ കണ്ടെത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ശ്രമം തുടങ്ങിയത്. രാജ്യത്തെ 50-60 ശതമാനം അഭിഭാഷകര്‍ മാത്രമാണ് യഥാര്‍ത്ഥ അഭിഭാഷകരെന്നും ബാക്കിയുള്ളവരൊക്കെ വ്യാജന്മാരാണെന്നും കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന് റിപ്പോര്‍ട്ട് നല്‍കി. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ 55 നും 60 ശതമാനത്തിനും ഇടയിലാണെന്നും … Read more

ഓക്സ്ഫഡ് സര്‍വ്വകലാശാല നിലവാരം കുറയുന്നോ ? സര്‍വ്വകലാശാലക്കെതിരെ കേസ് കൊടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥി

ലണ്ടന്‍ : മോശമായ അധ്യാപനം മൂലം തന്റെ ബിരുദം രണ്ടാം ക്ലാസ് ആയിപ്പോയെന്നാരോപിച്ച് ഓക്സ്ഫഡ് സര്‍വ്വകലാശാലക്കെതിരെ ഇന്ത്യന്‍ വിദ്യാര്‍ഥി നല്‍കിയ കേസില്‍ വിചാരണയ്ക്കു ഹാജരാകാന്‍ സര്‍വകലാശാലയോടു ലണ്ടന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ വംശജനായ ഫൈസ് സിദ്ദീഖി ആണ് പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് തള്ളണമെന്ന സര്‍വകലാശാലയുടെ ആവശ്യം നിരസിച്ചു. സര്‍വകലാശാല മറുപടി പറയേണ്ട പരാതിയാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. ഓക്സ്ഫഡ് സര്‍വകലാശാലയിലെ ബ്രേസ്നോസ് കോളേജില്‍ ആധുനിക ചരിത്രമാണു സിദ്ദീഖി പഠിച്ചത്. ദക്ഷിണേന്ത്യയിലെ കോളനിവാഴ്ചയുടെ ചരിത്രമായിരുന്നു … Read more

ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്ക് കാരണക്കാരന്‍ മോശം ബാറ്ററി; പിഴവ് ഏറ്റുപറഞ്ഞ് സാംസങ്

സാംസങ് ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായ തോതില്‍ പൊട്ടിത്തെറിക്കാനിടയായതിന് പിന്നിലെ വില്ലന്‍ മോശം ബാറ്ററികളാണെന്ന് കമ്പനി സമ്മതിച്ചു. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ബാറ്ററി നല്‍കുന്ന രണ്ട് കമ്പനികളിലൊന്ന് നല്‍കിയ ബാറ്ററികളാണ് പ്രശ്‌ന കാരണമെന്ന് സാംസങ് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു കമ്പനിയില്‍ നിന്നുള്ള ബാറ്ററി ഉപയോഗിച്ചുള്ള ഫോണുകളിലും പൊട്ടിത്തെറി തുടര്‍ന്നതോടെയാണ് ഗാലക്‌സി നോട്ട് 7 വിപണിയില്‍ നിന്നും പൂര്‍ണമായി പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്. സാംസങിലെ വിദഗ്ധര്‍ക്കൊപ്പം പുറത്തുനിന്നുള്ള ഏജന്‍സിയെകൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് … Read more

ജനറല്‍ മാനേജരോടൊപ്പം പാട്ടുപാടിയില്ല ; റെയില്‍വേ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

ജനറല്‍ മാനേജരോടൊപ്പം പാട്ടുപാടാന്‍ വിസമ്മതിച്ചതിന് റെയില്‍വേ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ചത്തീസ്ഗഢ് റെയില്‍വേയിലെ അഞ്ജലി ദിവാരിയെന്ന സീനിയര്‍ ക്ലര്‍ക്കിനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. കള്‍ച്ചറല്‍ കോട്ടയില്‍ പ്രവേശനം നേടിയ അഞ്ജലിയെ ജനറല്‍ മാനേജരോടൊപ്പം യുക്മഗാനം പാടന്‍ വിസമ്മതിച്ചതിനാണ് സസ്‌പെന്‍ഡ് ചെയ്തത്. ജനുവരി 17 ന് പുറത്തു വന്ന സസ്‌പെന്‍ഷന്‍ ഉത്തരവ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നു കഴിഞ്ഞു. ജനറല്‍ മാനേജരോടൊത്ത് റിഹേഴ്‌സസല്‍ സമയത്ത് അഞ്ജലി പാടിയിരുന്നു. എന്നാല്‍ പിന്നീട് സംഗീത പരിപാടിയുടെ സമയത്ത് പാടാന്‍ തയ്യാറായില്ലെന്നും കള്‍ച്ചറല്‍ കോട്ടയില്‍ … Read more

ജല്ലിക്കട്ട് പ്രക്ഷോഭം അക്രമാസക്തമാകുന്നു ; പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് തീയിട്ടു

ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭം ചെന്നൈയില്‍ അക്രമാസക്തമാകുന്നു. പ്രതിഷേധക്കാര്‍ ഐസ്ഹൗസ് പോലീസ് സ്റ്റേഷന് തീയിട്ടു. പ്രതിഷേധവുമായെത്തിയ സമരക്കാര്‍ പോലീസ് സ്റ്റേഷന് നേര്‍ക്ക് പെട്രോളൊഴിക്കുകയും, പൊലീസ് വാഹനത്തിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സമരക്കാരെ പോലീസ് ലാത്തിവീശി ഓടിച്ചു. അതിനിടെ ചെന്നൈ മറീന ബീച്ചിലും, സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും തമ്പടിച്ച പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കല്‍ തുടരുകയാണ്. മറീന ബീച്ചില്‍ തമ്പടിച്ച സമരക്കാരെ ഒഴിപ്പിക്കാനുള്ള പോലീസ് നീക്കത്തെ പ്രതിരോധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. … Read more

മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെ രാജ്യത്തെ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ്. തന്റെ സ്ഥാനാരോഹണ സമയത്ത് കാപിറ്റോളില്‍ സന്നിഹിതരായിരുന്നവരുടെ എണ്ണം കുറച്ചുകാണിച്ച് മാധ്യമങ്ങള്‍ നുണ പറയുകയാണെന്ന് ട്രംപ് ആരോപിച്ചു. ഭൂമിയിലെ ഏറ്റവും നന്ദികെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്നും ട്രംപ് ആരോപിച്ചു. യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ട്രംപിന്റെ വിമര്‍ശനം. സത്യപ്രതിജ്ഞാ ചടങ്ങില്‍ 15 ലക്ഷത്തോളം പേര്‍ പങ്കെടുത്തു. മാധ്യമ റിപോര്‍ട്ടുകള്‍ നുണയാണ്. മാധ്യമങ്ങളുമായി താന്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ് സെക്രട്ടറി … Read more

തെരേസാ മേ – ട്രംപിന്റെ ആദ്യ അതിഥി; വെള്ളിയാഴച ഇരുവരും കൂടിക്കാഴ്ച നടത്തും

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തും. സ്വീകാര്യമല്ലാത്ത നിലപാടുകളോ പ്രഖ്യാപനങ്ങളോ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അതില്‍ എതിര്‍പ്പറിയിക്കാന്‍ ഭയമില്ലെന്നു മേ പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മേ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടീഷ് യുഎസ് സ്വതന്ത്ര വ്യാപാര കരാറും ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സുരക്ഷയും ഭീകരവാദത്തിനെതായ യോജിച്ചുള്ള പോരാട്ടവും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. നാറ്റോ സഖ്യത്തിന്റെ ഭാവിയെക്കുറിച്ചും സഖ്യത്തിന്റെ നിലനില്‍പിന് അംഗരാജ്യങ്ങള്‍ വഹിക്കേണ്ട സാമ്പത്തിക ഉത്തരവാദിത്വങ്ങളെക്കുറിച്ചും നിര്‍ണായക … Read more

കുഞ്ഞുങ്ങളെ തലകീഴായി പിടിച്ച് മാമോദീസാ മുക്കുന്ന ആര്‍ച്ച് ബിഷപ്പിന്റെ വീഡിയോ വൈറലാകുന്നു

ജോര്‍ജിയയില്‍ അപകടകരമായ രീതിയില്‍ കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ദി പാട്രിയാക് ഓഫ് ദി ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചായ ആര്‍ച്ച് ബിഷപ്പ് ഇലിയയാണീ അപകടകരമായ മാമോദീസ നിര്‍വഹിക്കുന്നത്. ആര്‍ച്ച്ബിഷപ്പിനെതിരെ ശക്തമായ വിമശര്‍നവും ആശങ്കയും രേഖപ്പെടുത്തി വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. മാമോദീസയ്ക്കായി കുഞ്ഞുങ്ങളെ ഇത്തരത്തില്‍ പൂര്‍ണമായും വെള്ളത്തില്‍ മുക്കിപ്പിടിച്ചാല്‍ അവരുടെ ജീവന്‍ ബാക്കിയുണ്ടാകുമോയെന്ന ചോദ്യമാണ് അവര്‍ ഉത്കണ്ഠപ്പെടുന്നത്. തലകീഴായി പിടിച്ചാണ് ഇദ്ദേഹം കുട്ടികളെ വെള്ളത്തില്‍ മുക്കുന്നത്. വളരെ അനായാസം കുട്ടികളെ എടുത്തുയര്‍ത്തി വേഗതയില്‍ വെള്ളത്തില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. … Read more