കേന്ദ്ര ബജറ്റിനായി പ്രവാസികള്‍ കാത്തിരിക്കുന്നു; ഇത്തവണയെങ്കിലും പരിഗണന ലഭിക്കുമോ ?

കേന്ദ്ര ബജറ്റിന് ഇനി ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഏറെ പ്രീക്ഷകളും അതിലേറെ ആശങ്കകളുമായി രാജ്യമൊന്നാകെ കാത്തിരിക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക് സഭയില്‍ മോദി സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി സമൂഹത്തെ പരിഗണിച്ചില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രവാസികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന പല ആവശ്യങ്ങളും കേന്ദ്രം കണ്ടില്ലെന്ന് നടിച്ചു. നാലര ലക്ഷം കോടി രൂപ ഇന്ത്യയിലെത്തിക്കുന്ന പ്രവാസികള്‍ക്കായി കാര്യമായൊന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ … Read more

പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ട് പോകാന്‍ പറ്റുമോ?

പ്രവാസികള്‍ നമ്മുടെ നാട്ടില്‍ നിന്ന് സമ്പാദിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുമോ? ഇതിന്റെ ഉത്തരമെന്താണെന്ന് ചിലപ്പോള്‍ പ്രവാസികള്‍ക്ക് പോലും സംശയമുണ്ടാകും. സ്വത്തുക്കള്‍ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മുടക്കിയ തുകയും അതിനു ബാങ്കില്‍നിന്നു പണം കടം എടുത്തിട്ടുണ്ടെങ്കില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉള്‍പ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു നിയമതടസ്സമില്ല. എന്നാല്‍ താമസിക്കാന്‍ നിര്‍മ്മിച്ച വീടുകളാണ് വില്‍ക്കുന്നതെങ്കില്‍ രണ്ടു വീടുകള്‍ക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നുള്ളു. വിദേശ ഇന്ത്യന്‍ പൗരന് … Read more

പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ കൊന്നതാണെന്ന് മകള്‍

മൈക്കല്‍ ജാക്‌സനെ കൊന്നതാണെന്ന വാദവുമായി മകള്‍ പാരിസ് ജാക്‌സണ്‍. റോളിംങ്‌സ് റ്റോണ്‍ വാരികക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാരിസിന്റെ ആരോപണം. ജാക്‌സണ്‍ മരിക്കണമെന്ന് നിരവധി പേര്‍ ആഗ്രഹിച്ചിരുന്നതായും പാരിസ് പറഞ്ഞു. അളവില്‍ കൂടുതല്‍ മരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്നായിരുന്നു ജാക്‌സന്റെ മരണം?. തുടര്‍ന്ന് ജാക്‌സനെ ചികിത്സിച്ച ഡോക്ടര്‍ കോണ്‍റാഡ് മുറെ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു. ഉറങ്ങാനുള്ള മരുന്ന് അമിതമായി നല്‍കി, ഉത്തരവാദിത്തപൂര്‍വം നിരീക്ഷിച്ചില്ല, ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉറക്കമരുന്നു നല്‍കിയ കാര്യം പറഞ്ഞില്ല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാല്‍ ജാക്‌സന്റെ മരണം ഒരു ഗൂഢാലോചനയുടെ … Read more

മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വെച്ചു

വാഷിംഗ്ടണ്‍: അമേരിക്കയുടേയും മെക്‌സിക്കോയുടേയും അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് ഒപ്പു വെച്ചു. തെരഞ്ഞെടുപ്പു വേളയില്‍ ട്രംപ് മുന്നോട്ടു വെച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ എന്നത്. അനധികൃത കുടിയേറ്റങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് മതില്‍ നിര്‍മ്മിക്കുന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷണം അവസാനിക്കുന്നതിനുള്ള ഉത്തരവിലും ട്രംപ് ഒപ്പു വെച്ചിട്ടുണ്ട്. അതേ സമയം കുടിയേറ്റക്കാര്‍ക്കായുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള … Read more

ബുര്‍ജ്ജ് ഖലീഫ ഇന്നും നാളെയും ത്രിവര്‍ണ്ണ നിറമണിയും

ദുബായ്: ഇന്ത്യ നാളെ അറുപത്തി എട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയും. ഇന്നും നാളെയുമായാണ് ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയുടെ നിറമണിയുക. എല്‍അഡി ബള്‍ബ് ഉപയോഗിച്ചാണ് ദേശീയ പതാകയുടെ നിറങ്ങള്‍ കെട്ടിടത്തില്‍ പതിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ പതാകയുടെ നിറങ്ങള്‍ ബുര്‍ജ് ഖലീഫ ഇതിന് മുന്‍പ് അണിഞ്ഞിട്ടുണ്ടെങ്കും ഇന്ത്യന്‍ പതാകയുടെ നിറമണിയുന്നത് ഇതാദ്യമാണ്. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ഇരു രാജ്യങ്ങളും … Read more

അമേരിക്കയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ ജീവനക്കാരുടെ ഭാവി ആശങ്കയില്‍; ഐബിഎമ്മില്‍ നിന്ന് പിരിച്ച് വിടല്‍ ഭീഷണി നേരിടുന്നത് പതിനായിരങ്ങള്‍

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ഐബിഎംല്‍ 25,000 പുതിയ ജോലിക്കാരെ എടുക്കാനെന്ന പേരില്‍ പതിനായിരക്കണക്കിന് വിദേശ ജീവനക്കാരെയാണ് കമ്പനി പിരിച്ച് വിടാന്‍ ഒരുങ്ങുന്നത്. നിലവില്‍ ജോലി ഇവിടെ ജോലിചെയ്തുകൊണ്ടിരിക്കുന്ന വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നതിലൂടെ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും ഇവിടെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്, പകരം അമേരിക്കന്‍ വംശജരെ മാത്രം ജോലിയില്‍ നിയമിക്കുന്നത് സിഇഒ ജിന്നി റൊമേറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഐബിഎം സിഇഒ … Read more

ആഭ്യന്തരവകുപ്പിന്റെ വീഴ്ച ; ഇത്തവണ കേരളത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഇല്ല

ന്യൂ ഡല്‍ഹി: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ കേരളമില്ല. കഴിഞ്ഞ ദിവസമാണ് കേരള പൊലീസിന് ഒറ്റ മെഡല്‍ പോലും ഇല്ലെന്ന വിവരം പുറത്തുവന്നത്. കൃത്യസമയത്ത് പട്ടിക സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പിനുണ്ടായ വീഴ്ചയാണ് കേരളത്തിന് ഒറ്റ മെഡല്‍ പോലും കിട്ടാത്തതിന് കാരണമായി പറയുന്നത്. ആഭ്യന്തരവകുപ്പിന്റെ വീഴ്ചക്കെതിരെ പരാതിയും ഉയര്‍ന്നിട്ടുണ്ട്. കൃത്യസമയത്ത് തന്നെ പട്ടിക അയച്ചുവെന്നതാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന സമിതിയാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക … Read more

അര്‍ണബിന്റെ പുതിയ ചാനലിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി; ‘റിപ്പബ്ലിക്’ എന്ന പേര് ഉപയോഗിക്കാന്‍ പറ്റില്ല

ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമി തുടങ്ങാനിരിക്കുന്ന ‘റിപ്പബ്ലിക്’ ചാനലിനെതിരെ ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ‘റിപ്പബ്ലിക്’ എന്ന പേര് ചാനലിന് അനുവദിക്കുന്നത് നിയമവിരുദ്ധമാവുമെന്ന് കാണിച്ച് സ്വാമി കേന്ദ്ര വിവര, സംപ്രേഷണ മന്ത്രാലയത്തിന് കത്തുനല്‍കി. ഔദ്യോഗിക ചിഹ്നങ്ങളും പേരുകളും വാണിജ്യ, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന 1950-ലെ നിയമം ചൂണ്ടിക്കാട്ടിയാണ് സ്വാമിയുടെ കത്ത്. ടൈംസ് നൗവില്‍ നിന്ന് രാജിവെച്ച അര്‍ണാബ് ഗോസ്വാമി ആരംഭിക്കുന്ന ചാനല്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിക്കും എന്നാണ് വിവരം. ചാനലിന് ‘റിപ്പബ്ലിക്’ എന്ന പേര് … Read more

സ്ത്രീയുടെ മാനത്തേക്കാള്‍ വിലയുണ്ട് വോട്ടിന്; വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്ര നേതാവ്

ന്യൂഡല്‍ഹി: സ്ത്രീയുടെ മാനത്തേക്കാള്‍ പ്രധാനമാണ് തിരഞ്ഞെടുപ്പില്‍ വോട്ടിന്റെ അഭിമാനമെന്ന വിവാദ പ്രസ്താവനയുമായി ജെഡി(യു) നേതാവ് ശരത് യാദവ്. സ്ത്രീകളെക്കുറിച്ച് നേരത്തെയും ശരത് യാദവ് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ പരിപാവനതയെക്കുറിച്ച് വിശദീകരിക്കവെയാണ് വോട്ട് ചെയ്യുന്ന പ്രവൃത്തിയുടെ അഭിമാനത്തെ സ്ത്രീയുടെ അഭിമാനവുമായി താരതമ്യം ചെയ്ത് ശരത് യാദവ് പുലിവാലു പിടിച്ചത്. സ്ത്രീവിരുദ്ധമായ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. എങ്ങനെയാണ് ബാലറ്റ് പേപ്പര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വോട്ട് ചെയ്യുന്നതിന്റെ അഭിമാനത്തിന്, നിങ്ങളുടെ മകളുടെ മാനത്തേക്കാള്‍ … Read more

അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായി ഇന്ത്യന്‍ വംശജയായ നിക്കി ഹാലെ

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി ഇന്ത്യന്‍ വംശജ. അടുത്ത നയതന്ത്ര പ്രതിനിധിയായി യു.എസ് സെനറ്റ് തെരഞ്ഞെടുത്തത് ഇന്ത്യന്‍ വംശജയായ 45കാരി നിക്കി ഹാലെയെയാണ്. ഒരു ഇന്ത്യന്‍ വംശജ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയാകുന്നത് ഇതാദ്യമായാണ്. വോട്ടെടുപ്പിലൂടെയാണ് നിക്കിയെ യു.എന്‍ നയതന്ത്ര പ്രതിനിധിയായി തെരഞ്ഞെടുത്തത്. 100ല്‍ 96വോട്ടും നിക്കിക്ക് ലഭിച്ചു. സൗത്ത് കരോലിന ഗവര്‍ണറായിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന നിക്കി ഹാലെ. നിക്കിക്ക് നയതന്ത്രത്തില്‍ മുന്‍ പരിചയമില്ല. ട്രംപിനെ വിമര്‍ശിച്ചിരുന്നയാളാണ് നിക്കി. ട്രംപിന്റെ പല ആശയങ്ങളുമായും അവര്‍ വിയോജിച്ചിരുന്നു. … Read more