അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് 1

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയര്‍ഫോസ് 1 ല്‍ ട്രംപ് ആദ്യ യാത്ര നടത്തി. ഫിലഡല്‍ഫിയയിലെക്കായിരുന്നു പുതിയ പ്രസിഡന്റിന്റെ ആദ്യ യാത്ര. ബോയിങ് 747200 ജെറ്റ് വിമാനമാണ് എയര്‍ ഫോഴ്സ് വണ്‍ എന്ന പേരില്‍ ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുന്നത്. രണ്ട് പൈലറ്റുമാരടക്കം 78പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഈ വിമാനത്തിന് 2000കോടി രൂപയാണ് വില. വീതികൂടിയ ബോഡിയും നാലു എന്‍ജിനുമുള്ള ഈ ബോയിംഗ് വിമാനത്തെ അമേരിക്കന്‍ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനമായി ഉപയോഗിക്കാന്‍ തക്കവണ്ണമുള്ള എല്ലാ സുരക്ഷാസന്നാഹങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. … Read more

ശ്വാസകോശം ഇല്ലാതെ ആറ് ദിവസം ജീവിച്ച കനേഡിയന്‍ വനിത അത്ഭുതമാകുന്നു

ശ്വാസകോശമില്ലാതെ ആറ് ദിവസം അതിജീവിച്ച വനിത അത്ഭുതമാകുന്നു. മെലീസ ബെനോയിറ്റ് എന്ന കനേഡിയന്‍ വനിതയാണ് വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതമായി മാറിയിരിക്കുന്നത്. ആറ് ദിവസം കൃത്രിമ ശ്വസന ഉപകരണങ്ങളുടെ സഹായത്താലാണ് മെലീസയുടെ ജീവന്‍ നിലനിറുത്തിയത്. തന്റെ രണ്ടു വയസുകാരി മകള്‍ക്കൊപ്പമാണ് ആറ് ദിവസവും മെലീസ കഴിഞ്ഞുകൂടിയത്. ചെറുപ്പം മുതല്‍ തന്നെ ശ്വാസകോശ സംബന്ധിയായ രോഗങ്ങളാല്‍ അസ്വസ്ഥതതയിലാരുന്നു മെലീസ. പിന്നീട് ശ്വസനത്തിന് തടസ്സം നേരിട്ടപ്പോള്‍ ശ്വാസകോശം മാറ്റിവെക്കല്‍ മാത്രമായി ഏക പോംവഴി. എന്നാല്‍ അനുയോജ്യമായ ദാതാവിനെ ലഭിക്കാന്‍ ഏറെ വൈകി. … Read more

കുടിയേറ്റം തടയാന്‍ ഉറച്ച് ട്രംപ്; യു.എസ് യാത്രക്ക് ഗ്രീന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ ശക്തമായ നീക്കമുവായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം ഒപ്പു വെച്ച കുടിയേറ്റ നിയമത്തില്‍ 7 മുസ്ലിം രാജ്യങ്ങളായ ഇറാന്‍, ഇറാഖ്, ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.. ഇവരെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നിയമത്തിന്റെ കാതലായ വശം. മുസ്ലിം തീവ്രവാദം അമേരിക്കക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നത് ഒഴിവാക്കാന്‍ ഈ തീരുമാനം പ്രയോജനപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാദം. സിറിയയില്‍ നിന്നുള്ള ക്രിസ്ത്യന്‍ … Read more

മനുഷ്യാവയവങ്ങള്‍ പന്നിയില്‍ നിന്ന് സ്വീകരിക്കാന്‍ കഴിയുമോ ?

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണ്ണമാണ്. അവയവം മാറ്റിവയ്ക്കുന്നത് കൊണ്ട് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും ആവശ്യത്തിന് അവയവം ലഭിക്കാത്തത് പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. പന്നികളില്‍ നിന്ന് അവയവങ്ങള്‍ മനുഷ്യനില്‍ വച്ച് പിടിപ്പിക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കാലിഫോര്‍ണിയയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. പന്നിയുടെ ഭ്രൂണത്തില്‍ മനുഷ്യന്റെ വിത്തുകോശങ്ങള്‍ കുത്തിവെച്ച് സംയുക്തഭ്രൂണമുണ്ടാക്കിയാണ് പരീക്ഷണം നടത്തുന്നത്. മനുഷ്യകോശങ്ങളാല്‍ നിര്‍മിതമായ ഹൃദയവും കരളും നാഡികളുമായാണ് ഈ ഭ്രൂണം വളരുന്നത്. മനുഷ്യകോശങ്ങള്‍ കുത്തിവെച്ച … Read more

നാറ്റോ സഖ്യത്തെ പിന്തുണയ്ക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്; ബ്രിട്ടന്‍ -യുഎസ് ബന്ധം ശക്തമാക്കാനും പരിപാടി

വാഷിങ്ടണ്‍: നാറ്റോയില്‍ നിലപാട് തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോക്ക് പിന്നില്‍ ഉറച്ച് നില്‍ക്കുമെന്ന് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മേയും അറിയിച്ചു. തേരേസ മേയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് തീരുമാനം. വൈറ്റ്ഹൗസില്‍ ഇരു നേതാക്കളും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആണ് നാറ്റോ സഖ്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയിച്ചത്. നാറ്റോ സഖ്യത്തെ പിന്തുണക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയതായി മേ പറഞ്ഞു. സഖ്യത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മേ … Read more

കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ക്രിസ്ത്യാനികള്‍ക്ക് പ്രഥമ പരിഗണന

രാജ്യത്തെ ഇസ്ലാമിക ഭീകരവാദം തടയാന്‍ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തുകയാണെന്ന് പ്രസിഡന്റ് ട്രംപ്. അതേസമയം അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യാനികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ട്രംപ് പറഞ്ഞു. ഏഴ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തേക്ക് വിസ നല്‍കില്ലെന്ന് ട്രംപ് അറിയിച്ചു. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ രാജ്യങ്ങളാണിവ. അമേരിക്കയുടെ അഭയാര്‍ത്ഥി പുനരധിവാസ പാക്കേജും ട്രംപ് മരവിപ്പിച്ചിട്ടുണ്ട്. ‘വേള്‍ഡ് ട്രേഡ് ആക്രമണ സംഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഞങ്ങളൊരിക്കലും മറക്കില്ല. പെന്റഗണില്‍ ജീവന്‍ നഷ്ടപ്പെട്ടവരേയും … Read more

2033 ല്‍ റഷ്യയില്‍ പുകവലിക്കാരുണ്ടാവില്ല; കാരണം ഇതാണ്

2015 ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി ഉത്പനങ്ങള്‍ വില്‍ക്കാന്‍ പാടില്ല’ എന്ന നിയമം കൊണ്ടുവരാന്‍ റഷ്യ പദ്ധതിയിടുന്നു. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പിന്തുണയോടെ റഷ്യന്‍ ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച നീക്കം നടത്തുന്നത്. പുകവലി നിരോധിത ആദ്യത്തെ ലോകരാജ്യം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രായോഗിക നിയന്ത്രണം എന്നാണ് റഷ്യ ഈ നടപടിയെ കാണുന്നത്. 2015 ല്‍ ജനിക്കുന്നവര്‍ പതിനെട്ട് വയസ്സ് പൂര്‍ത്തീകരിക്കുന്ന 2033ലായിരിക്കും അഭിമാനകരമായ ഈ പദ്ധതിയുടെ ഫലം കണ്ടു തുടങ്ങുന്നത് എന്നിവര്‍ കരുതുന്നു. പുകവലി വിരുദ്ധതയുള്ള ഒരു മുതിര്‍ന്ന … Read more

അമേരിക്കയിലെ പെരുമ്പാമ്പുകളെ പിടിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പാമ്പുപിടുത്തക്കാര്‍

ഫ്‌ളോറിഡ: അമേരിക്കയിലെ പെരുമ്പാമ്പുകളെ പിടിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പാമ്പുപിടുത്തക്കാര്‍ ഫ്‌ളോറിയിലെത്തി. പെരുമ്പാമ്പിന്റെ ശല്യം കൊണ്ട് പൊറുതി മുട്ടിയ ഫ്‌ളോറിഡ അധികൃതരുടെ അന്വേഷണമാണ് ഒടുവില്‍ തമിഴ്‌നാട്ടിലെ അതിവിദഗ്ധരായ പാമ്പുപിടുത്തക്കാരില്‍ ചെന്നവസാനിച്ചത്. അങ്ങനെ പരമ്പരാഗത പാമ്പുപിടുത്തക്കാരായ ഇരുള വിഭാഗത്തില്‍പെട്ട മാസി സദയ്യനും വടിവേല്‍ ഗോപാലും ഫ്‌ളോറിഡയിലേക്ക് വിമാനം കയറി. ഒപ്പം വിവര്‍ത്തകരായി രണ്ടുപേരും. എട്ടുദിവസത്തിനുള്ളില്‍ 13 പെരുമ്പാമ്പുകളെയാണ് ഇവര്‍ പിടികൂടിയത്. 16 അടിനീളമുള്ള പെണ്‍പെരുമ്പാമ്പും ഇതില്‍പെടുന്നു. പരിശീലനം ലഭിച്ച നായ്ക്കളെയുപയോഗിച്ച് പാമ്പുകളെ കണ്ടെത്തി പിടികൂടുകയാണ് ചെയ്യുന്നത്. ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന … Read more

ഐറിഷ് ബിസിനസ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ പദവി രാജിവെച്ച് ഡൊണാള്‍ഡ് ട്രംപ്

ക്ലയര്‍: അയര്‍ലണ്ടില്‍ ഡൂണ്‍ ബെഗിലെ ക്ലയര്‍ ഹോട്ടല്‍, ഗോള്‍ഫ് റിസോര്‍ട്ട് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചു. ബിസിനസ് സ്ഥാപനങ്ങളുടെമേല്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ താത്പര്യമില്ലെന്ന് ട്രംപ് നേരത്തെ തന്നെ പ്രസ് മീറ്റ് പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. TIGL എന്റര്‍പ്രൈസസ് ലിമിറ്റഡും, TIGL മാനേജ്മെന്റ് ലിമിറ്റഡും മേല്‍നോട്ടം വഹിക്കുന്ന അയര്‍ലണ്ടിലെ ഈ രണ്ടു സ്ഥാപനങ്ങളുടെ ഡയറക്ടര്‍ പദവിയില്‍ നിന്ന് ട്രംപിനെ നീക്കാന്‍ ആവശ്യമായ രേഖകള്‍ കമ്പനീസ് രജിസ്ട്രേഷന്‍ ഓഫിസിന് ലഭിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ മക്കളായ … Read more

റിപ്പബ്ലിക്ക് ദിനത്തിലും ഭീകരന്മാരുടെ വിളയാട്ടം; സ്‌ഫോടനം നടന്നത് അസമിലും മണിപ്പൂരിലും

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമിലും മണിപ്പൂരിലുമായി ഒന്‍പത് ഇടങ്ങളില്‍ സ്ഫോടനങ്ങള്‍. ഏഴെണ്ണം അസമിലും രണ്ടെണ്ണം മണിപ്പൂരിലുമാണ് ഉണ്ടായിരിക്കുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അസം ഡിജിപി മുകേഷ് സാഹെ അറിയിച്ചു. നിരോധിത സംഘടനയായ ഉള്‍ഫയാണ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. മണിപ്പൂരില്‍ മൂന്നു ജില്ലകളിലെ ഏഴ് സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. കിഴക്കന്‍ അസമില് ദിബ്രുഗഢ്, ടിന്‍സുകിയ, ഛരായ്ദിയോ ജില്ലകളിലെ ഏഴിടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ ഒരേ സമയത്ത് സ്ഫോടനമുണ്ടായത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലാണ് മണിപ്പൂരിലെ … Read more