യു.എസിന്റെ കുടിയേറ്റ നിയന്ത്രണ പട്ടികയില്‍ പാകിസ്ഥാനും ഉള്‍പ്പെടാന്‍ സാധ്യത

വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിയതിന് പിന്നാലെ യുഎസ് പാകിസ്താനെയും കുടിയേറ്റ നിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ഇതാദ്യമായാണ് അമേരിക്ക പൊതുവേദിയില്‍ തുറന്നു പറയുന്നത്. നിലവിലെ ഉത്തരവ് അനുസരിച്ച് പാകിസ്ഥാനെ കൂടാതെ അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കില്ലാത്തത്. പാകിസ്ഥാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്നു കരുതി എല്ലാ കാലവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും പ്രീബിയസ് പറഞ്ഞു. വൈറ്റ് ഹൗസ് പ്രതിനിധി റിയന്‍സ് പ്രിബസാണ് ഇത് സംബന്ധിച്ച … Read more

ടയര്‍ കയറ്റുമതിയില്‍ ചൈനയ്ക്ക് പണികൊടുത്ത് ട്രംപ്

വാഷിംഗ്ടണ്‍: ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കാ’നുള്ള നടപടികളുമായി മുന്‍പോട്ടു പോകുകയാണ് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള വിവാദ ഉത്തരവില്‍ ഒപ്പിട്ട ശേഷം ചൈനയെയാണ് ട്രംപ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ടയര്‍ കയറ്റുമതി ചെയ്യുന്ന ചൈനയുടെ ടയറുകള്‍ ‘പഞ്ചറാക്കുന്നതാണ്’ ട്രംപിന്റെ ആദ്യ നടപടി. ചൈനയില്‍ നിന്നുള്ള ടയര്‍ ഇറക്കുമതിക്ക് അധിക നികുതി ചുമത്താനാണ് അമേരിക്കയുടെ ഇറക്കുമതി നിയന്ത്രണ കമ്മീഷനായ യുഎസ് അന്താരാഷ്ട്ര ട്രേഡ് കമ്മീഷന്റെ (യുഎസ്ഐടിസി) തീരുമാനം. ചൈനാ ടയറുകളുടെ ഇറക്കുമതിക്ക് മൂക്കു … Read more

വിസ നിരോധനം; വിമാനക്കമ്പനികളും നടപടി തുടങ്ങി

യെമെന്‍, സിറിയ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിരോധിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ എമിറേറ്റ്സ് അടക്കമുള്ള അറബ് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ജീവനക്കാരെ മാറ്റിത്തുടങ്ങി. അമേരിക്ക വിസ നിരോധിച്ചിട്ടുള്ള രാജ്യങ്ങളിലെ പൈലറ്റുമാര്‍, വിമാനജീവനക്കാര്‍ തുടങ്ങിയവരെയാണ് അമേരിക്കയിലേക്ക് നടത്തുന്ന വിമാന സര്‍വീസുകളില്‍നിന്ന് മാറ്റിയത്. ഇതിനിടെ യു.എ.ഇ.യിലെ അമേരിക്കന്‍ എംബസി വിസയ്ക്ക് അപേക്ഷനല്‍കി കാത്തിരിക്കുന്നവര്‍ക്ക് വിസ നിരോധിച്ച ഉത്തരവിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ കൈമാറി. വിസയ്ക്കായി അഭിമുഖത്തിന് സമയം ലഭിച്ചവര്‍ യു.എ.ഇ.യിലെ അമേരിക്കന്‍ നയതന്ത്ര … Read more

കേന്ദ്ര ബജറ്റ് സമ്മേളനം നാളെ തുടങ്ങും; പ്രതീക്ഷ അര്‍പ്പിച്ച് ജനങ്ങള്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ജനുവരി 31, ചൊവ്വാഴ്ച തുടങ്ങും. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ശനിയാഴ്ച്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പ്രവാസികളെ, അവരുടെ പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന ബജറ്റായിരിക്കുമോ ഇത്തവണത്തേത് എന്നു നോക്കി കാണേണ്ടതുണ്ട്. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയില്‍ ധനമന്ത്രി അരുണ്‍ ജെയറ്റ്ലിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഇടിയാതിരിക്കാനുള്ള നയങ്ങള്‍ … Read more

അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കിയശേഷം വിസ; കുടിയേറ്റ ഉത്തരവിനെതിരെ വിശദീകരണവുമായി ട്രംപ്

ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യുഎസില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ വിവാദ ഉത്തരവിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു വിശദീകരണവുമായി ട്രംപ് നേരിട്ടു രംഗത്തെത്തിയത്. തന്റെ ഉത്തരവ് ‘മുസ്ലിം വിലക്ക്’ അല്ലെന്നും മാധ്യമങ്ങള്‍ തീരുമാനത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. രാജ്യത്തു പഴുതടച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തിയശേഷം വിസ അനുവദിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഏഴു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുള്ള പ്രവേശന വിലക്ക് സുഗമമായി നടപ്പിലാക്കി വരികയാണെന്നും … Read more

ഇനി ചര്‍മ്മവും മാറ്റിവയ്ക്കാം, ത്രി ഡിയില്‍ പ്രിന്റ് ചെയ്ത്

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം, ഏതാണ്ട് 16 ശതമാനം ശരീരഭാരം വഹിക്കുന്ന അവയവം, ചെറുതൊന്നുമല്ല ചര്‍മത്തിന്റെ പങ്ക്. ശരീരത്തിലെ പ്രധാന ആകര്‍ഷണവും ഏതു കാലാവസ്ഥയിലും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതും ചര്‍മമാണ്. പൊള്ളലേല്‍ക്കുന്നതാണ് ചര്‍മം നഷ്ടപ്പെടാന്‍ പ്രധാനകാരണങ്ങളിലൊന്ന്. പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നാമെങ്കിലും അതൊന്നും യഥാര്‍ഥ ചര്‍മത്തോളം വരില്ല. ഇതില്‍ നിന്ന് അല്‍പംകൂടി മുന്നോട്ടു കുതിച്ചാണ് ത്രീ ഡിയില്‍ പ്രിന്റ് ചെയ്യാവുന്ന ചര്‍മത്തിന്റെ കണ്ടുപിടിത്തം. കാര്‍ലോസ് ഡെ മാഡ്രിഡ് യൂനിവേഴ്‌സിറ്റി, ബയോ എന്‍ജിനീയറിങ് കമ്പനിയായ ബയോഡാന്‍ ഗ്രൂപ്പ്, ഗ്രിഗോറിയോ മരാനന്‍ … Read more

ഇന്ത്യയിലെ റോഡപകടങ്ങളില്‍ ഏറ്റവും കുടുതല്‍ മരണപ്പെടുന്നത് യുവാക്കള്‍

ഇന്ത്യയിലുണ്ടാവുന്ന വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ പകുതിയിലേറെയും യുവാക്കളാണെന്ന് കണക്കുകള്‍. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ദേശീയ ഉപരിതലഗതാഗത മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2015 ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ ഒന്നരലക്ഷം പേര്‍ മരിച്ചപ്പോള്‍ അതില്‍ എണ്‍പതിനായിരത്തോളം പേരും 15 നും 34നും മധ്യേ പ്രായമുള്ളവരായിരുന്നു. ഇതില്‍ തന്നെ 48,420 പേര്‍ 15 വയസ്സിനും 24 വയസ്സിനും മധ്യേ പ്രായമുള്ളവരുമാണെന്നും കണക്കുകള്‍ പറയുന്നു. ഇവരില്‍ 42 ശതമാനം പേരും മരിച്ചത് അമിതവേഗതയിലുള്ള ഡ്രൈവിംഗിനെ തുടര്‍ന്നാണെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ … Read more

നോട്ട് നിരോധിച്ച പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി അസാധുനോട്ടുകളും; എന്തുചെയ്യണമെന്നറിയാതെ വിജിലന്‍സ്

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കൈവശം വന്ന അസാധു നോട്ടുകള്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച് അജ്ഞാതന്‍. കഴിഞ്ഞ ദിവസമാണ് വിജിലന്‍സിനെയും ധനകാര്യമന്ത്രാലയത്തെയും ഏറെ കുഴക്കുന്ന സംഭവം നടന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് 23,500 രൂപയുടെ അസാധുനോട്ടുകള്‍ സംഭാവനയായി ലഭിച്ചത്. മൗലാന ആസാദ് മെഡിക്കല്‍ കോളെജിലെ ഡീനായ ദീപക്കിനാണ് നോട്ടുകള്‍ അടങ്ങിയ കവറുകള്‍ ലഭിച്ചത്. കവറിന് പുറത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു കവറുകളില്‍ ആയിരത്തിന്റെ 11 നോട്ടുകളും ബാക്കി അഞ്ഞൂറിന്റേതുമായിരുന്നു. അസാധു നോട്ടുകള്‍ കവറിനുള്ളില്‍ കണ്ടതിനെ … Read more

1000 രൂപ നോട്ടുകള്‍ തിരിച്ചുവരുന്നു.

ഫെബ്രുവരിയോടെ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും പ്രചാരത്തിലെത്തുന്നതോടെ പണമിടപാടുകള്‍ സാധാരണഗതിയിലാകുമെന്നാണു പ്രതീക്ഷ. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കറന്‍സി നയന്ത്രണങ്ങളെല്ലാം പിന്‍വലിക്കാനും സാധ്യതയുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് എയര്‍ കാര്‍ഗോ ചാര്‍ട്ടര്‍ സര്‍വീസ് ലഭ്യമാക്കുന്നവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതെന്നാണ് വിവരം.. 1938ല്‍ ബ്രിട്ടിഷ് … Read more

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് 1

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയര്‍ഫോസ് 1 ല്‍ ട്രംപ് ആദ്യ യാത്ര നടത്തി. ഫിലഡല്‍ഫിയയിലെക്കായിരുന്നു പുതിയ പ്രസിഡന്റിന്റെ ആദ്യ യാത്ര. ബോയിങ് 747200 ജെറ്റ് വിമാനമാണ് എയര്‍ ഫോഴ്സ് വണ്‍ എന്ന പേരില്‍ ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുന്നത്. രണ്ട് പൈലറ്റുമാരടക്കം 78പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഈ വിമാനത്തിന് 2000കോടി രൂപയാണ് വില. വീതികൂടിയ ബോഡിയും നാലു എന്‍ജിനുമുള്ള ഈ ബോയിംഗ് വിമാനത്തെ അമേരിക്കന്‍ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനമായി ഉപയോഗിക്കാന്‍ തക്കവണ്ണമുള്ള എല്ലാ സുരക്ഷാസന്നാഹങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. … Read more