വീസ നിരോധനം: ജനപ്രിയ തീരുമാനമെന്ന് സര്‍വേഫലം

വാഷിംഗ്ടണ്‍: എഴ് മുസ് ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് താല്‍ക്കാലിക വീസ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചതായി ഫെബ്രുവരി ഒന്പതിന് പുറത്തുവിട്ട സര്‍വേ ഫലം വ്യക്തമാക്കുന്നു. വിവാദ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്‌പോഴും കോടതികളില്‍ നിന്നും തുടര്‍ച്ചയായ തിരിച്ചടി ലഭിക്കുന്‌പോഴും അമേരിക്കയിലെ രജിസ്റ്റര്‍ വോട്ടര്‍മാരില്‍ സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം എക്‌സിക്യൂട്ടീവ് ഉത്തരവിനെ ഏറ്റവും ജനപ്രിയം എന്ന് വിശേഷിപ്പിച്ചപ്പോള്‍ 38 ശതമാനം പേര്‍ മാത്രമാണ് എതിര്‍ക്കുന്നത്. മോണിംഗ് കണ്‍സള്‍ട്ട് … Read more

ട്രംപ് വിരുദ്ധന്‍ ഫ്രാങ്ക് വാള്‍ട്ടര്‍ ജര്‍മ്മനിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ബര്‍ലിന്‍: ജര്‍മ്മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീമയര്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ വിദേശകാര്യ മന്ത്രിയായ ഫ്രാങ്ക് 931 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ച മെര്‍ക്കലിന്റെ ഭരണസഖ്യത്തിനോട് ആഭിമുക്യമ് പുലര്‍ത്തുന്ന ഫ്രാങ്ക് രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമാകുമെന്നും വ്യക്തമാക്കി. സോഷ്യല്‍ ഡെമോക്രാറ്റിക് പക്ഷത്തുള്ള പ്രസിഡന്റ് മെര്‍ക്കലില്‍ന്റെ സെന്റര്‍-റൈറ്റ് സെന്റര്‍-ലെഫ്റ്റ് നേതൃത്വത്തിന് മുതല്കൂട്ടായിരിക്കും. ബ്രിട്ടന്റെ ബ്രക്സിറ്റ് നിലപാടുകളോട് യോജിക്കുന്ന ഫ്രാങ്ക് പക്ഷെ ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ … Read more

കശ്മീര്‍ താഴ്വരയില്‍ ഏറ്റുമുട്ടല്‍: ഭീകരരും സൈനികരും ഉള്‍പ്പെടെ 7 മരണം

ശ്രീനഗര്‍: കാശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും, 4 ഭീകരരും കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വാര്‍ത്തയെ തുടര്‍ന്ന് ശനിയാഴ്ച തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഞായറാഴ്ച വീണ്ടും തിരച്ചിലിനിടയില്‍ സുരക്ഷാ സേനക്കെതിരെ വെടിയുതിര്‍ത്ത ഭീകരരും, സേനയും സേനയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കശ്മീര്‍ സ്വദേശികളായ ഭീകരര്‍ ഹിസ്ബുള്‍ മുജാഹീദിന്‍ തീവ്രവാദ സംഘടനയില്‍പെട്ടവരാണെന്ന് വധിക്കപെട്ടവരുടെ സമീപത്തു നിന്നും ലഭിച്ച തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. കുല്‍ഗാമി ഗ്രാമത്തില്‍ ഇവര്‍ രഹസ്യമായി താമസിച്ചിരുന്ന വീട് തകര്‍ത്താണ് സൈന്യം ഇവരെ വധിച്ചത്. കാശ്മീരില്‍ കൂടുതല്‍ തീവ്രവാദികള്‍ … Read more

അമേരിക്കയോടുള്ള അമര്‍ഷം ബാലിസ്റ്റിക് മിസൈലിലൂടെ പ്രകടിപ്പിച്ച് നോര്‍ത്ത് കൊറിയ

സോള്‍: കിഴക്കന്‍ ഏഷ്യയില്‍ ഇടയ്ക്കിടെ വാര്‍ത്ത സൃഷ്ടിക്കാറുള്ള നോര്‍ത്ത് കൊറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് യു.എസ്സിനുള്ള ചുട്ടമറുപടിയായി വിലയിരുത്തപ്പെടുന്നു. ജപ്പാന്റെ തീരത്തോട് ചേര്‍ന്ന് 500 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മിസൈല്‍ പതിച്ച വാര്‍ത്ത സൗത്ത് കൊറിയയും സ്ഥിതീകരിച്ചു. സൗത്ത് കൊറിയന്‍ സന്ദര്‍ശനം നടത്തിയ യു.എസ് ഡിഫന്‍സ് സെക്രട്ടറി ഉത്തര കൊറിയയുടെ അണുപരീക്ഷണങ്ങളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മറുപടി മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ തിരിച്ചടിച്ചിരിക്കയാണ്. കിഴക്കന്‍ മേഖലകളില്‍ അസന്തുഷ്ടി നിലനിര്‍ത്തുന്നതില്‍ കുപ്രസിദ്ധി നേടിയ നോര്‍ത്ത് കൊറിയ അയല്‍വാസികളായ … Read more

ഹാംബര്‍ഗ്ഗ് എയര്‍പോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് അന്‍പതോളം പേര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു

ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹാംബര്‍ഗ്ഗ് എയര്‍പോര്‍ട്ടില്‍ വിഷ വാതകം ശ്വസിച്ച് വിമാനയാത്രക്കാരായ അന്‍പതില്‍ പരം ആളുകള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. എയര്‍പോര്‍ട്ടിലുണ്ടായിരുന്നവര്‍ക്ക് കണ്ണ് പുകച്ചില്‍, ഛര്‍ദ്ദി, മറ്റു ദേഹാസ്വാസ്ഥ്യങ്ങള്‍ എന്നിവ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി വൈദ്യ സഹായം ലഭ്യമാക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്ക് എയര്‍പോര്‍ട്ടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തെ തുടര്‍ന്ന് ഹാംബര്‍ഗില്‍ ഇറങ്ങേണ്ട 14 വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടി വന്നുവെന്നു എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഫയര്‍സര്‍വീസ് അപകടംപറ്റിയവരെ ഉടന്‍ മാറ്റി പാര്‍പ്പിക്കുകയായിരുന്നു. വിമാനത്തിലെ … Read more

ലണ്ടനിലേക്ക് മാത്രമായി വേറിട്ട കുടിയേറ്റ നിയമം വരുന്നു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബാധ്യത ഒഴിവാക്കി സ്വന്തമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ തെരേസ മേയ് ഒരുങ്ങുന്നു. ലണ്ടന്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ നഗരത്തിന് മാത്രമായി പ്രതേക നിയമവും കൊണ്ടുവന്നേക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടകന്നതോടെ വന്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ ലണ്ടന്‍ വിട്ട് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറപ്പെടുമ്പോള്‍ ഈ നഗരത്തിന്റെ പ്രാധാന്യം കുറഞ്ഞു വരുന്ന വാര്‍ത്തകള്‍ ബ്രിട്ടനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മേയ് ഈ ഉദ്യമത്തിന് ഒരുങ്ങുന്നത്. ലണ്ടനിലേക്ക് ലോക ജനതയെ ആകര്‍ഷിക്കുന്ന … Read more

കുടിയേറ്റ നിയന്ത്രണ നിയമങ്ങളുമായി ട്രംപ് മുന്നോട്ട് തന്നെ

വാഷിംഗ്ടണ്‍: 7 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസിലേക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ തീരുമാനം നടപ്പാക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് വ്യക്തമാക്കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഡോ ആബെയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ കോടതികള്‍ പ്രസിഡന്റിന്റെ നടപടികള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും തന്റെ നയപരിപാടികള്‍ക്ക് മാറ്റമില്ലെന്നും അദ്ദേഹം ആതവിശ്വാസം പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാക്കി അമേരിക്കയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ട്രംപ് ഉറപ്പ് നല്‍കിയിരിക്കയാണ്. നിരോധിക്കപ്പെട്ട മുസ്ലിം രാജ്യങ്ങളില്‍ നിന്നും … Read more

തലൈവിയുടെ വീട്ടില്‍ ചരിത്ര സ്മരണകളുറങ്ങും

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ ചരിത്ര സ്മാരകമായി നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറിറക്കി. ജയലളിതയുടെ മരണത്തോടെ വേദനിലയത്തില്‍ താമസമാക്കിയ ശശികലയെയും, കൂട്ടരെയും തുരത്താന്‍ പനീര്‍ശെല്‍വം നടത്തിയ തീവ്ര ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനമുണ്ടായത്. വേദനിലയത്തിന്റെ അവകാശം വേണമെന്ന് ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാര്‍ വാദമുന്നയിച്ചിരുന്നു. പനീര്‍ശെല്‍വവും, ശശികലയും തമ്മിലുള്ള അധികാര വടംവലി മുറുകുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. ഇതിനിടക്ക് ‘അമ്മ ഡി.എം.കെ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച ജയയുടെ രക്തബന്ധുവായ ദീപ … Read more

ആശുപത്രിയിലെത്തിക്കും മുമ്പ് ജയലളിത മരിച്ചു; അപ്പോളോ ആശുപത്രിയിലെ മുന്‍ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; മൊഴി നല്‍കാന്‍ തയ്യാറെന്നും ഡോക്ടര്‍

ജയലളിതയുടെ മരണത്തില്‍ ദുരൂഹത വ്യക്തമാക്കി കൊണ്ട് അപ്പോളോ ആശുപത്രിയിലെ മുന്‍ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. അപ്പോളോയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഡോ. രാമസീതയാണ് മാസങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍ നടത്തിയത്. അപ്പോളോ ആശുപത്രിയില്‍ എത്തിക്കുംമുന്‍പ് തന്നെ ജയലളിത മരിച്ചിരുന്നെന്നാണ് രാമസീത കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ജയലളിതയുടെ നാഡിമിഡിപ്പുകള്‍ നിലച്ചിരുന്നു. എങ്കിലും ആശുപത്രി അധികൃതര്‍ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ജയലളിത മരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഇതിനിടയില്‍ അസുഖത്തിന് ശമനമുണ്ടെന്ന തരത്തിലും … Read more

ഈഫല്‍ ഗോപുരത്തിന് സുരക്ഷാ സംവിധാനം ശക്തമാക്കുന്നു

പാരീസ്: ഈഫല്‍ ടവറിനു ചുറ്റിലും നിര്‍മ്മിക്കപ്പെട്ട ഇരുമ്പ് വേലി ഒഴിവാക്കി ചില്ലുകൊണ്ട് വേലിയൊരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടവറിന്റെ സൗന്ദര്യവത്കരണം മുന്നില്‍കണ്ട് ആരംഭിക്കുന്ന ഈ വേലി സുരക്ഷാ സംവിധാനം ശക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. 128 വര്‍ഷത്തെ പഴക്കമുള്ള ടവറിന്റെ നവീകരണത്തിന് 35 ലക്ഷം ഡോളര്‍ അനുവദിച്ചിരുന്നു. ഫ്രാന്‍സിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമായ ഈഫല്‍ ടവറില്‍ ഇടയ്ക്കിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരാറുണ്ട്. ടവര്‍ കേന്ദ്രീകരിച്ച് സുരക്ഷാപിഴവ് ഉണ്ടെന്ന് കാണിച്ച് ഫ്രാന്‍സ് സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാക്കള്‍ നടത്തിയ പരാമര്‍ശമാണ് ഇരുമ്പു വേലി മാറ്റി … Read more