ആമിയായി എത്തിയാല്‍ ആരാധകര്‍ സ്വീകരിക്കില്ല?

തിരുവനന്തപുരം: കേരളത്തിന്റെ പ്രീയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ‘ആമിയില്‍’ മഞ്ജു വാരിയര്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന് ആരാധകരില്‍ ചിലര്‍ക്ക് എതിര്‍പ്പ്. ആദ്യം വിദ്യബാലനെ  നായികയാക്കി തീരുമാനിച്ച ചിത്രത്തില്‍ നിന്നും വിദ്യ പിന്മാറിയതോടെ പാര്‍വതി ജയറാം, പാര്‍വതി മേനോന്‍ എന്നീ പേരുകള്‍ ആമിയിലെ നായികമാരായി വരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുനേറ്റ് നില്‍ക്കണമെന്ന അഭിപ്രായത്തെ പിന്തള്ളിയ കമലിനെതിരെ ബി.ജെ.പി രാഷ്ട്രീയം അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ പദ്ധതിയില്‍പെട്ട ശൗചാലയ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ള … Read more

മനോജ് കളീക്കലിന് കാന്‍ബറയുടെ യാത്രാമൊഴി; സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത് .

കാന്‍ബറ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഓസ്‌ട്രേലിയന്‍ മലയാളി മനോജ് പി. കളീക്കലിന് കര്‍മ്മ ഭൂമിയായ കാന്‍ബറയിലെ മലയാളി സമൂഹം കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി അര്‍പ്പിക്കാനുമായി ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ എട്ടാം തീയതി ബുധനാഴ്ച ആയിരുന്നു ഹൃദയാഘാതം മൂലം മനോജ് മരണമടഞ്ഞത്. കോട്ടയം കഞ്ഞിക്കുഴി കളീക്കല്‍ പോളിന്റെ മകനാണ്. ഭാര്യ ബിന്ദു വയനാട് പുല്‍പ്പള്ളി മണിമല കുടുംബാംഗവും കാന്‍ബറ ഹോസ്പിറ്റലില്‍ നഴ്‌സുമാണ്..ദീര്‍ഘകാലം സിംഗപ്പൂരില്‍ … Read more

തമിഴ്‌നാട് രാഷ്ട്രീയം: പളനി സ്വാമി തമിഴ്‌നാട് മുഖ്യമന്ത്രി, പനീര്‍സെല്‍വത്തിന് തിരിച്ചടിയാകും

  ചെന്നൈ:അനിശ്ചിതമായ രാഷ്ട്രീയ ദിനങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ പനീര്‍ സെല്‍വത്തെ സര്‍ക്കാരുണ്ടാക്കുവാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ശശികലയുടെ ജയില്‍ വാസത്തോടെയാണ് പളനി സ്വാമിക്ക് നറുക്ക് വീണത്. 15 ദിവസത്തിനുള്ളില്‍ നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതേ സമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണടക ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് കര്‍ണ്ണാടക സര്‍ക്കാരുമായി അണ്ണാ ഡിം എം കെ നേതാക്കള്‍ ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നു. ഇത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തമിഴ്‌നാട്ടില്‍ തുറക്കുമെന്നാണ് കരുതുന്നത്. വിശ്വാസ വോട്ടെടുപ്പ് … Read more

ശശികല കോടതിയില്‍ കീഴടങ്ങി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാ നടപടികള്‍ ശരിവെച്ച സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് ശശികല പരപ്പന അഗ്രഹാര കോടതിയില്‍ കീഴടങ്ങി. സുപ്രീം കോടതി ജസ്റ്റിസുമാരായ പി.സി ഘോഷ്, ജസ്റ്റിസ് അമിതവ് റായ് അംഗമായ ബഞ്ചിന്റെ ഉത്തരവ് അനുസരിച്ച് കീഴടങ്ങാന്‍ സമയം അനുവദിക്കപ്പെടണമെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും അത് തള്ളിയ കോടതി ഉടന്‍ കീഴടങ്ങണമെന്നു അറിയിക്കുകയായിരുന്നു. ശശികലക്കൊപ്പം ഇലവരശിയും, സുധാകരനും കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിപഥത്തിലിരുന്ന നാളുകളില്‍ ജയലളിത കോടികള്‍ സമ്പാദിച്ചെന്നു കാണിച്ച് … Read more

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കൊല്ലപ്പെട്ട നിലയില്‍

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് നാം (45) മലേഷ്യന്‍ എയര്‍പോര്‍ട്ടില്‍ കൊല്ലപ്പെട്ടു. വിഷാംശം ഉള്ളില്‍ചെന്നതാണ് മരണകാരണമായി പുറത്തു വരുന്ന അഭ്യൂഹങ്ങള്‍. നാമിന്റെ മരണത്തില്‍ രണ്ട് യുവതികള്‍ക്ക് പങ്കുള്ളതായും ഇവര്‍ വിഷ സൂചികള്‍ കുത്തിവെച്ച് കൊലനടത്തി കടന്നുകളഞ്ഞെന്നും കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. അവശ നിലയില്‍ കണ്ടെത്തിയ നാമിനെ ക്വലാലംപൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉത്തര കൊറിയന്‍ ഭരണകൂടവുമായി ബന്ധം പുലര്‍ത്താതിരുന്ന നാം ചൈനയിലാണ് താമസിച്ചിരുന്നത്. മരണകാരണം … Read more

ട്രംപിനെ തടയണമെന്ന ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളി; സന്ദര്‍ശനത്തെ ഉറ്റുനോക്കി യൂറോപ്പ്യന്‍ യൂണിയന്‍

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം തടയണമെന്ന ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ തളളി. ട്രംപിന്റെ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത പരാതിയില്‍ പതിനെട്ടു ലക്ഷത്തിലേറെപ്പേര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ സന്ദര്‍ശനം തടയില്ലെന്നും ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. അയര്‍ലണ്ട് ഉള്‍പ്പടെയുള്ള മറ്റ് യൂറോപ്പ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തെ ആകാംഷയോടെയാണ് കാണുന്നത്. ട്രംപ് അധികാരമേറ്റതിന്റെ അഞ്ചാംനാള്‍ അമേരിക്കയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രധാനമന്ത്രി തെരേസ മേയാണ് രാജ്ഞിയുടെ അനുമതിയോടെ അദ്ദേഹത്തെ … Read more

എന്‍.ആര്‍.ഐ ദമ്പതികള്‍ ദത്തെടുത്ത മകനെ ഇന്‍ഷുറന്‍സ് തുകയ്ക്കുവേണ്ടി കൊലപ്പെടുത്തി

ദത്തെടുത്ത മകന്റെ പേരില്‍ വന്‍ തുകയുടെ ഇന്‍ഷുറന്‍സ് പോളിയെടുത്തു കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ലണ്ടനിലെ ഇന്ത്യന്‍ ദമ്പതികള്‍ പ്രതിസ്ഥാനത്ത്. ലണ്ടനില്‍ താമസിക്കുന്ന ആര്‍തി ലോക്നാഥ് (53), ഭര്‍ത്താവ് കണ്‍വാല്‍ജിത് സിങ് രാജിത (28) എന്നിവരാണ് വളര്‍ത്തു മകനായ ഗോപാലിനെ (13) കൊലപ്പെടുത്തിയതെന്നു ഗുജറാത്ത് പോലീസ് പറഞ്ഞു. 5 ലക്ഷം രൂപയ്ക്ക് ദമ്പതികള്‍ ഏര്‍പ്പാടാക്കിയ വാടകഗുണ്ടകളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രാജ്കോട്ടില്‍ ആശുപത്രിയിലായിരുന്ന ഗോപാല്‍ തിങ്കളാഴ്ചയോടെയാണ് മരണപ്പെട്ടത്. നിതീഷ് എന്നയാള്‍ പിടിയിലായതോടെയാണ് കൊലക്കു പിന്നില്‍ ഇന്ത്യന്‍ ദമ്പതികള്‍ … Read more

ബഹിരാകാശ രംഗത്ത് യശ്ശസുയര്‍ത്തി ഇന്ത്യ: പി.എസ്.എല്‍.വി-37 ഭ്രമണപഥത്തിലെത്തിച്ചത് 104 ഉപഗ്രഹങ്ങള്‍

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ വിജയം ഇന്ന് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഇന്ന് കൃത്യം ഇന്ത്യന്‍ സമയം രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നും വിക്ഷേപണം നടത്തിയ പി.എസ്.എല്‍.വി എല്ലാ ഘട്ടങ്ങളും 8 മിനിറ്റിനുള്ളില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ഈ ചരിത്ര നേട്ടത്തില്‍ ബഹിരാകാശ വകുപ്പിന് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രതേക അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ഒറ്റ വിക്ഷേപണത്തില്‍ 7 രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ഇന്ത്യ 2014-ല്‍ റഷ്യ സ്ഥാപിച്ച റെക്കോര്‍ഡാണ് തിരുത്തിയത്. … Read more

വാലന്റൈന്‍സ്ഡേ ഇസ്ലാമിക് മൂല്യങ്ങള്‍ക്കെതിരാണ്; പാകിസ്ഥാന്‍ ഹൈക്കോടതി

ഇസ്ലാമാബാദ്: വാലന്റൈന്‍സ്ഡേ ഇസ്ലാമിക് പാരമ്പര്യത്തിന് എതിരായതിനാല്‍ പാകിസ്ഥാനില്‍ ഈ ദിവസം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പാകിസ്ഥാന്‍ ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. പാക്കിസ്ഥാനികളുടെ സംസ്‌കാര മൂല്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സ്‌നേഹം പങ്കുവെയ്ക്കപ്പെടുന്ന ഈ ദിനം ക്രിസ്തീയ ആചാരത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെട്ടത്. മുസ്ലിം രാഷ്ട്രമായ പാകിസ്ഥാന്‍ ഇത് പിന്തുടരേണ്ട ആവശ്യമില്ലെന്നും, രാജ്യത്തെ ആരെയും ഇത് ആഘോഷമാക്കി മാറ്റുകയോ, മാധ്യമ ശ്രദ്ധ ക്ഷണിച്ചു വരുത്തുകയോ ചെയ്യാന്‍ പാടില്ലെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് മംനൂന്‍ ഹുസ്സൈന്‍ രാഷ്ട്രത്തോട് ആഹ്വനം ചെയ്തു. പാക് നഗരങ്ങളില്‍ വാലന്റൈന്‍ … Read more

2000 ത്തിന്റെ വ്യാജന്‍ പാക്കിസ്ഥാനില്‍ സുലഭം

  നോട്ട് പിന്‍വലിക്കലിന് പിന്നാലെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപാ നോട്ടുകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കപ്പെടുന്നെന്ന് റിപ്പോര്‍ട്ട്. അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം വ്യാപകമായി അച്ചടിച്ച് വിതരണം ചെയ്യപ്പെടുന്ന കള്ളനോട്ടുകള്‍ ഇല്ലാതാക്കുകയെന്നത് നോട്ട് പിന്‍വലിക്കലിന്റെ പ്രധാന ലക്ഷ്യമായി കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രിയും വിശദീകരിച്ചു. എന്നാല്‍ നോട്ട് പുറത്തിറങ്ങി മൂന്നാം മാസം പാകിസ്ഥാനില്‍ നിന്ന് അച്ചടിച്ച വ്യാജ നോട്ടുകള്‍ അതിര്‍ത്തിയില്‍ നിന്ന് എന്‍ഐഎ പിടിച്ചെടുത്തു. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴിയാണ് പുതിയ വ്യാജ നോട്ടുകള്‍ രാജ്യത്തേക്ക് കടത്തുന്നതെന്നാണ് … Read more