ട്രംപിന്റെ യാത്രനിരോധന ബില്ലിനെ പിന്തുണച്ച് ടെക്‌സസ് നഗരം

യു.എസ് പ്രസിഡന്റിന്റെ യാത്ര നിരോധന ബില്ലിനെ പിന്തുണച്ച്കൊണ്ടുള്ള ആദ്യ പ്രകടനം അമേരിക്കയില്‍ നടന്നു. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമായ ടെക്‌സസില്‍നിന്നുമാണ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ നിലപാടുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ട്രംപിന്റെ യാത്രനിരോധന ബില്ലിനെ പിന്തുണച്ചു കൊണ്ടുള്ള പ്രകടനങ്ങളാണ് ടെക്‌സസിലുണ്ടായത്. ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ഒരു പ്രകടനം അമേരിക്കയില്‍ നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യം ഒപ്പിട്ട വിവാദമായ ബില്ലായിരുന്നു യാത്ര നിരോധന ബില്ല്. ഏഴ് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ടുള്ള … Read more

സൈനികരുടെ ഭാര്യമാരുടെ ചാരിത്ര്യം ചോദ്യം ചെയ്ത് ബിജെപി നേതാവ്

സൈനികരേയും ഭാര്യമാരേയും അപമാനിച്ച് ബിജെപി നേതാവ്. ഒരു കൊല്ലമായി വീട്ടിലെത്താത്ത പഞ്ചാബ് അതിര്‍ത്തിയിലെ സൈനികരും തനിക്ക് നാട്ടില്‍ കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു എന്നാണ് ബിജെപി നേതാവായ ഷോലാപൂര്‍ എംഎല്‍സി പ്രശാന്ത് പരിചാരക് പറഞ്ഞത്. മഹാരാഷ്ട്രയിലെ ഷോലാപൂരില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യവേയാണ് സൈനികരുടെ ഭാര്യമാരുടെ ചാരിത്ര്യം ചോദ്യം ചെയ്ത് പ്രശാന്ത് പരിചാരകിന്റെ പ്രസ്താവന. സൈനികരെ അപമാനിക്കുന്ന ഈ പ്രസ്താവനക്കെതിരെ സമൂഹത്തിന്റെ നാനാകോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. പ്രതിഷേധമുയര്‍ന്നതോടെ പ്രശാന്ത് പരിചാരക് ഇത്തരം പരമാര്‍ശം നടത്തിയതില്‍ ഖേദ പ്രകടനം … Read more

“കുടിയേറ്റം യൂറോപ്പിന് അപകടകരമല്ല, വളരാനുള്ള വെല്ലുവിളിയാണ്” – മാര്‍പാപ്പ

കുടിയേറ്റം യൂറോപ്പിന് അപകടകരമല്ലെന്നും വളരാനുള്ള വെല്ലുവിളിയാണ് സമൂഹങ്ങള്‍ക്ക് അത് പ്രദാനം ചെയ്യുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. റോമിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ റോമ ട്രെ യൂണിവേഴ്സിറ്റി സന്ദര്‍ശനത്തിനിടെ നടത്തിയ ചോദ്യോത്തര വേളയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.  ഗ്രീസില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ മാര്‍പാപ്പ സൗഹൃദത്തിന്റെ പ്രതീകാത്മകമായി ഒപ്പം കൊണ്ടുവന്ന മൂന്ന് സിറിയന്‍ അഭയാര്‍ഥി കുടുംബത്തില്‍ പെട്ട നൂര്‍ എസയാണ് ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. സിറിയന്‍ – ഇറാക്ക് അഭയാര്‍ഥികളുടെ കുടിയേറ്റം യൂറോപ്പിന്റെ ക്രൈസ്തവ സംസ്‌കാരത്തിനു ഭീഷണിയാകുമെന്ന ആശങ്ക … Read more

ഇന്ത്യയിലെ ഏക അഗ്‌നിപര്‍വ്വതം ലാവ തുപ്പി തുടങ്ങി

ഭാരതത്തിലെ ഒരേ ഒരു അഗ്‌നിപര്‍വതം 150 വര്‍ഷത്തെ ഉറക്കത്തിനു ശേഷം വീണ്ടും സജീവമായതായി ശാസ്ത്രജ്ഞര്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ ബാരന്‍ ദ്വീപിലുള്ള അഗ്‌നിപര്‍വതം 91 മുതല്‍ സജീവമാണെന്ന് ശാസ്ത്ര വ്യവസായ ഗവേഷണ കേന്ദ്രത്തിലെ ദേശീയ സമുദ്ര പഠന കേന്ദ്രം ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ലാവയും പുകയും ചാരവും തുപ്പുന്നുണ്ടെന്നും. വീണ്ടും പൊട്ടുകയാണെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടി. പോര്‍ട്ട്ബ്ലെയറില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് ബാരന്‍ ദ്വീപ്. ജനുവരി 23ന് ഇതില്‍ നിന്ന് ലാവയും പുകയും ചാരവും പുറത്തുവരുന്നു. … Read more

ഹിന്ദു വിവാഹ ബില്ലിന് പാകിസ്ഥാന്‍ സെനറ്റില്‍ അംഗീകാരം;

ഹിന്ദു മാരേജ് ബില്ലിന് പാക്കിസ്ഥാന്‍ സെനറ്റ് അംഗീകാരം നല്‍കി. 2016 സെപ്തംബര്‍ 26 ന് ബില്ലിന് പാക്കിസ്ഥാന്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. അടുത്തയാഴ്ച പ്രസിഡന്റ് കൂടി ബില്ലിന് അംഗീകാരം നല്‍കുന്നതോട് കൂടി ബില്ല് നിയമമാകും. ഹിന്ദു മാരേജ് ആക്ട് യാഥാര്‍ഥ്യമാകുന്നതോട് കൂടി ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹത്തിന്റെ ഔദ്യോഗിക രേഖ ലഭിക്കും. ബില്‍ പാസാകുന്നതോടെ പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ ,പക്തുണ്‍എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇതു ബാധകമാകും. സിന്ധ് പ്രവിശ്യയില്‍ അവരുടേതായ ഹിന്ദുവിവാഹ നിയമം നിലവിലുണ്ട്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു … Read more

ഐസിസിന്റെ അന്തകനാകാന്‍ ട്രംപ്; ഇതിനായി ഗംഭീര പദ്ധതി

വാഷിംഗ്ടണ്‍: ഐസിസിനെ പൂര്‍ണ്ണമായി തകര്‍ക്കുമെന്നും സൈന്യത്തെ പുനഃര്‍നിര്‍മിച്ച് രാജ്യത്തെ സുരക്ഷിതമാക്കുമെന്നും ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ സുരക്ഷിതമാക്കണം അതിന് വേണ്ടിയുള്ള നീക്കങ്ങളെന്നും എന്തുസംഭവിക്കുമെന്ന് കാണാമെന്നും ട്രംപ് പറയുന്നു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോള്‍ ഫ്ളോറിഡയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന. ഭീകരവാദത്തില്‍ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കുമെന്ന് ആഹ്വാനം ചെയ്ത ട്രംപ് ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിനകത്തുനിന്നും പ്രതിഷേധം ശക്തമായതിനെ … Read more

ബയോടെററിസം – ‘ലോകത്തെ നടുക്കുന്ന മഹാരോഗം തൊട്ടടുത്തുണ്ട്’ – ബില്‍ ഗേറ്റ്സ്

കരുതിയിരുന്നില്ലെങ്കില്‍ മറ്റൊരു മഹാവ്യാധി ഉടന്‍ തന്നെ ലോകത്തെ തേടിയെത്തുമെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ്. 1918ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിയ്ക്ക് സമാനമായ രോഗം ഉടന്‍ തന്നെ ലോകത്തെ ബാധിക്കുമെന്നാണ് ബില്‍ ഗേറ്റ്സ് മുന്നറിയിപ്പ് നല്‍കിയത്. ജര്‍മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന രോഗാണുക്കളാണ് വായുവിലൂടെ പടരുന്ന രോഗം പരത്തുക. അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മഹാരോഗം ആഗോള പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. വര്‍ഷങ്ങളായി ലോകത്തെ ഭീതിയുടെ മുനയില്‍ നിര്‍ത്തുന്ന ”ബയോടെററിസം” അതിവിദൂരമല്ല … Read more

ഭീകര സംഘടനകള്‍ പാകിസ്ഥാന് തന്നെ തലവേദനയാകുന്നു

ഭീകരസംഘടനകളെ ഏറെക്കാലമായി പിന്തുണച്ച് വന്ന പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയ്ക്ക് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എളുപ്പമാകില്ലെന്ന് അമേരിക്ക. അമേരിക്കയിലെ ഉന്നത പാര്‍ലമെന്റ് അംഗം ബ്രാഡ് ഷെര്‍മാന്‍ പാകിസ്താന്റെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. വ്യാഴാഴ്ച സൂഫി ദര്‍ഗ്ഗയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ മരണത്തില്‍ സഹതാപം പ്രകടിപ്പിച്ച ബ്രാഡ് ഏറെക്കാലമായി പല ഭീകര സംഘടനകളെയും പിന്തുണച്ച പാക് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഭീകരസംഘടനകള്‍ക്കെതിരെയുള്ള പോരാട്ടം എളുപ്പമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനില്‍ ഐസിസ് പ്രവര്‍ത്തിയ്ക്കുകയും ആക്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭീകരവാദത്തോട് പാകിസ്താന്‍ പുലര്‍ത്തുന്ന നിലപാടുകളിലും നയങ്ങളിലും … Read more

ഈ സൂപ്പര്‍ ജാക്കറ്റ് ഉണ്ടെങ്കില്‍ ലഗ്ഗേജിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട

യാത്ര പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും യാത്രയില്‍ വലിച്ച് കൊണ്ടുപോകേണ്ട സാധനങ്ങളും ബാഗുകളും പലപ്പോഴും ഒരു ബുദ്ധിമുട്ടാണ്. യാത്രയുടെ ഹരം കളയുന്ന ഈ ഭാരം ചുമക്കല്‍ ഒഴിവാക്കാനും പറ്റില്ല, എന്നാല്‍ ഇതിനൊരു പരിഹാരം വരാന്‍ പോകുകയാണ്. 15 കിലോ ഗ്രാം സാധനങ്ങള്‍ വരെ കൊണ്ടുപോകാന്‍ ശേഷിയുള്ള എയര്‍ പോര്‍ട്ട് ജാക്കറ്റ് ഉടന്‍ തന്നെ വിപണിയിലിറക്കുമെന്ന് ഓസ്‌ട്രേലിയന്‍ കമ്പനിയായ ജ്യൂസ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ക്ലെയര്‍-ബെന്‌കെ ബര്‍ഫി ദമ്പതികള്‍ ആണ് ഇതിന്റെ പിന്നില്‍.വിമാനയാത്രകള്‍ ചെയ്യുമ്പോള്‍ ലഗേജിന്റെ കാര്യത്തില്‍ എന്നുമുള്ള ടെന്‍ഷന്‍ ഒഴിവാക്കാന്‍ … Read more

നെഞ്ചിന് പുറത്ത് ഹൃദയവുമായി അത്ഭുതബാലിക; വിര്‍സവിയയെപ്പോലെ ലോകത്ത് ഒരാള്‍ മാത്രമേ ഉണ്ടാകൂ

വിവിധ തരത്തിലുള്ള ജനന വൈകല്യങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ നെഞ്ചിന് പുറത്ത് ഹൃദയവുമായി ജനിക്കുകയും ഇപ്പോഴും കാര്യമായ കുഴപ്പമില്ലാതെ ജീവിക്കുകയും ചെയ്യുന്ന ആറു വയസുകാരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.? ആ അത്ഭുത ബാലികയുടെ പേരാണ് വിര്‍സവിയ. ജന്മനാലുള്ള വൈകല്യം കാരണം ഹൃദയവും കുടലും അവളുടെ നെഞ്ചിന് മേലെയാണുള്ളത്.നെഞ്ചിന് പുറത്ത് ഹൃദയവുമായി വിരസവിയ ചികിത്സാര്‍ത്ഥം അമേരിക്കയ്ക്ക് സുരക്ഷിതമായി പറന്നിരിക്കുകയാണ്. ഏഴു വയസുള്ള വിര്‍സാവിയ എന്ന പെണ്‍കുട്ടി ഡാന്‍സ് ചെയ്യാനും പാടാനുമൊക്കെ മിടുക്കിയാണ്. ഈ കൊച്ചു മിടുക്കിയ്ക്ക് ഇത്തരം കാര്യങ്ങളോടും ഒത്തിരി ഇഷ്ടമാണ്. എല്ലാ … Read more