സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നു; എഫ്ബിഐയെ വിമര്‍ശിച്ച് ട്രംപ്

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ കഴിയാത്തതിന് യു.എസ് അന്വേഷണ എജന്‍സിയായ എഫ്.ബി.ഐയെ ട്രംപ് ട്വിറ്ററിലൂടെ വിമര്‍ശിച്ചു. വിവരങ്ങള്‍ ചോര്‍ത്തുന്നതാരാണെന്ന് കണ്ടെത്താനും ട്രംപ് എഫ്.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി യുഎസ് ഭരണകൂടത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ദേശീയ സുരക്ഷാ ചാരന്‍മാരെ തടയാന്‍ എഫ്ബിഐയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. എഫ്.ബി.ഐക്ക് ഉള്ളിലെ ചാരന്‍മാരെ പോലും കണ്ടെത്താനായിട്ടില്ല. വിവരങ്ങള്‍ മാധ്യമങ്ങൡൂടെ ചോരുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചാരന്‍മാരെ … Read more

പുത്തന്‍ മാറ്റങ്ങളുമായി വാട്‌സ് ആപ്പ്; കണ്‍ഫ്യൂഷനിലായി ഉപഭോക്താക്കള്‍

വാട്ട്‌സ്ആപ്പില്‍ വന്‍ അഴിച്ചുപണി. സ്റ്റാറ്റസ് എന്ന ഫീച്ചറാണ് ഫെബ്രുവരി 24ന് ലോകമെമ്പാടും വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷം വാട്ട്‌സ്ആപ്പില്‍ വരുന്ന ഏറ്റവും വലിയ മാറ്റം എന്നാണ് ഇതിനെ ടെക് ലോകം വിലയിരുത്തുന്നത്. ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് എല്ലാം ഈ ഫീച്ചര്‍ ലഭ്യമാകും. പണ്ട് വാട്ട്‌സ്ആപ്പില്‍ ഒരാളുടെ സ്റ്റാറ്റസ് എന്നത് ഒരു ടെക്സ്റ്റ് ആയിരുന്നു. ഇതിന് പകരം നിങ്ങള്‍ക്ക് ഇനി വീഡിയോ, ജിഫ്, ഇമേജ് എന്ത് വേണമെങ്കിലും ആഡ് ചെയ്യാം. വാട്ട്‌സ്ആപ്പിന്റെ എട്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് … Read more

സ്ത്രീയുടെ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ ഡോക്ടറില്ല, ഒടുവില്‍ ഡോക്ടറായ എം എല്‍ എ രക്ഷകനായി

മിസോറാമിലെ സൈഹാ ജില്ലയില്‍ അത്യാസന്നയായ സ്ത്രീയുടെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടറില്ലാത്തതിനാല്‍ സ്ഥലം എം എല്‍ എ ഡോക്ടറുടെ ജോലി ഏറ്റെടുത്ത് സ്ത്രീയുടെ ജീവന്‍ രക്ഷിച്ചു. എം എല്‍ എ കൂടിയായ ഡോക്ടര്‍ കെ ബീച്ചുവ (52) ആണ് സമയോചിത ഇടപെടല്‍ കാരണം ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്. സൈഹാ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. വയറ് വേദനയുമായി വന്ന 35 കാരി ഡോക്ടറെ കാണാന്‍ ഏറെ നേരം കാത്തിരുന്നെങ്കിലും ആശുപത്രിയില്‍ ഡോക്ടര്‍മാരാരും ഉണ്ടായിരുന്നില്ല. സ്ത്രീയുടെ അസഹനീയമായ വേദന … Read more

ഇന്നു മുതല്‍ പുതിയ വാട്‌സാപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ ലൈവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും

ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷന്‍ വാട്‌സാപ്പില്‍ ദിവസവും വന്‍ മാറ്റങ്ങള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. മറ്റു ആപ്ലിക്കേഷനുകള്‍ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുമ്‌ബോള്‍ ഇതിനെ മറിക്കടക്കാന്‍ ലക്ഷ്യമിട്ടാണ് വാട്‌സാപ്പിലെ ഓരോ ഫീച്ചറും. ഇന്നു മുതല്‍ സ്റ്റാറ്റസ് ഫീച്ചറിലും വന്‍ മാറ്റങ്ങള്‍ വരുത്തുന്നു. സ്‌നാപ്ചാറ്റിന് സമാനമായ സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സാപ്പില്‍ വന്നിരിക്കുന്നത്. പുതിയ സ്റ്റാറ്റസ് ഫീച്ചറിനെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ വാട്‌സാപ്പിന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിപ്പ് വന്നിരുന്നു. വാട്‌സാപ്പിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ സ്റ്റാറ്റസ് ആയി … Read more

ഇന്ത്യന്‍ എഞ്ചിനീയര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു; ഞെട്ടലുണ്ടാക്കുന്ന സംഭവമെന്ന് ഇന്ത്യ

ഇന്ത്യന്‍ എഞ്ചിനീയര്‍ക്ക് അമേരിക്കയില്‍ ദാരുണാന്ത്യം. വംശീയ അധിക്ഷേപം നടത്തിയ ശേഷം അമേരിക്കക്കാരനായ അക്രമി ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോത്‌ല(22)യെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അമേരിക്കയിലെ ബാറില്‍ വെച്ചായിരുന്നു ആക്രമണം. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്ന ഇന്ത്യക്കാരനായ സുഹൃത്തിനും വെടിയേറ്റിട്ടുണ്ട്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. 51 വയസ്സുള്ള മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ആഡം പുറിന്റോണ്‍ ആണ് അക്രമി. വെടി വെക്കുന്നതിന് മുമ്പ് ഇയാള്‍ ‘എന്റെ രാജ്യം വിട്ടുപോകൂ’ എന്ന് ആക്രോശിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീനിവാസ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വെടിയേറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അലോക് … Read more

ശിവജി പ്രതിമ നിര്‍മാണത്തിനെതിരെ ബഹുജനപ്രക്ഷോഭം ശക്തമാകുന്നു

രാജ്യത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടി മഹാരാഷ്ട്രയില്‍ ബിജെപി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മാണത്തിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ലോകത്തിലെ എറ്റവും ഉയരം കൂടിയ പ്രതിമ നിര്‍മ്മാണം പ്രദേശത്ത് കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക പ്രദേശവാസികള്‍ക്കിടയില്‍ ശക്തമാകുകയാണ്. മുംബൈ നഗരം പ്രതിമ നിര്‍മ്മാണത്തെ ചൊല്ലി രണ്ടായി വിഭജിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് സംജാതമായിട്ടുള്ളത്. മുംബൈ കടല്‍തീരത്തിന് സമീപം 190 മീറ്റര്‍ ഉയരത്തില്‍ പ്രതിമ നിര്‍മ്മിക്കുന്നത് പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളായ കോലി വിഭാഗത്തെ ബാധിക്കുമെന്ന ആക്ഷേപമാണ് പ്രധാനമായും … Read more

മൊസൂള്‍ വിമാനത്താവളം ഐ.എസില്‍ നിന്ന് തിരിച്ച് പിടിച്ച് ഇറാക്ക് സൈന്യം മുന്നേറുന്നു

ഐ.എസിന് വന്‍ തിരിച്ചടി നല്കി ഇറാഖ് സൈന്യം. മൊസൂള്‍ വിമാനത്താവളം ഐ.എസില്‍ നിന്നും സൈന്യം തിരിച്ചുപിടിച്ചു. യു.എസ് സഖ്യസേനയുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഇറാഖ് സൈന്യം വിമാനത്താവളത്തില്‍ പ്രവേശിച്ചത്. വിമാനത്താവള കെട്ടിടത്തിനുള്ളില്‍ കേന്ദ്രീകരിച്ച ഐ.എസ് ഭീകരരെ സൈന്യം വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഉഗ്രഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം വിമാനത്താവളത്തിന്റെറ നിയന്ത്രണം തിരിച്ചുപിടിച്ചത്. രാത്രി മുഴുവന്‍ യുഎസിന്റെക നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇറാക്ക് സൈന്യം വിമാനത്താവളത്തിലേക്ക് പ്രവേശിച്ചത്. വിമാനത്താവള കെട്ടിടത്തിനുള്ളില്‍ കേന്ദ്രീകരിച്ച ഐഎസ് ഭീകരരെ സൈന്യം … Read more

സൗരയൂഥത്തിന് പുറത്തെ പുതിയ ‘സൗരയൂഥം’ സ്ഥിരീകരിച്ചു നാസ

സൂര്യനും ഭൂമി അടക്കം എട്ട് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന സൗരയൂഥം പോലെ സൗരയൂഥത്തിന് പുറത്ത് പുതിയ നക്ഷത്രവും അതിനെ ചുറ്റുന്ന ഗ്രഹങ്ങളുടെ സാന്നിദ്ധ്യവും നാസ സ്ഥിരീകരിച്ചു. ഭൂമിയില്‍ നിന്ന് 21 പ്രകാശ വര്‍ഷം അകലെയാണ് പുതിയ ‘സൗരയൂഥം’. സൗരയൂഥത്തിലെ സൂര്യനെപ്പോലെ ഒരു നക്ഷത്രവും ഇതിനെ ചുറ്റുന്ന ഭൂമിയേക്കാള്‍ വലിപ്പമുള്ള മൂന്ന് ഗ്രഹങ്ങളും അതിഭീമാകാരമായ മറ്റൊരു ഗ്രഹവും ചേര്‍ന്നതാണ് പുതിയ ‘സൗരയൂഥം’. മൂന്ന് ഗ്രഹങ്ങള്‍ ശിലാപാളിള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതും ഭീമാകാര ഗ്രഹം വാതകങ്ങള്‍ നിറഞ്ഞതുമാണ്. ഇറ്റലിയിലെ കാനറി ദ്വീപില്‍ സ്ഥാപിച്ചിരിക്കുന്ന … Read more

എസ്ബിഐ എടിഎമ്മില്‍ നിന്ന് ലഭിച്ച 2000-ത്തിന്റെ നോട്ടുകളില്‍ രേഖപ്പെടുത്തിയത് ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’യെന്ന്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്ന് ലഭിച്ച 2,000-ത്തിന്റെ നോട്ടുകളില്‍ ഗുരുതരമായ പിഴവുകള്‍. ‘റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നതിന് പകരം നോട്ടുകളില്‍ രേഖപ്പെടുത്തിയത് ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ്. കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന യുവാവിനാണ് ഈ നോട്ടുകള്‍ ലഭിച്ചത്. ഈ മാസം ആറാം തിയ്യതിയായിരുന്നു സംഭവം. 8,000 രൂപയാണ് ഇയാള്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചത്. പിന്‍വലിച്ച ശേഷം നോട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഗുരുതരമായ പിഴവുകള്‍ ശ്രദ്ധയില്‍ പെട്ടത്. പത്തോളം ഗുരുതരമായ പിഴവുകളാണ് വിശദമായി … Read more

ഇന്ത്യയില്‍ മിണ്ടിയാല്‍ രാജ്യദ്രോഹക്കുറ്റമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍

ഇന്ത്യയിലെ രാജ്യദ്രോഹകുറ്റങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ രംഗത്ത്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം പ്രയോഗിക്കുകയെന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും കിരാതമായ നിയമമാണ് രാജ്യദ്രോഹകുറ്റം എന്നാണ് ആംനെസ്റ്റി ആരോപിച്ചിരിക്കുന്നത്. സംഘടനയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഭാരതത്തിന്റെ രാജ്യദ്രോഹനിയമത്തെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങളും, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന കൊലകുറ്റങ്ങളുമെല്ലാം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിക്കും വിധമുള്ള … Read more