ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റ് സഞ്ചാരം അടുത്തവര്‍ഷംതന്നെ

ചന്ദ്രനിലേക്കുള്ള ടൂറിസ്റ്റുകളെ അയയ്ക്കാനുള്ള സ്വകാര്യബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ പദ്ധതി അടുത്തവര്‍ഷം യാഥാര്‍ഥ്യമാകും. നാസ വികസിപ്പിക്കുന്ന ബഹിരാകാശവാഹനത്തിലായിരിക്കും ഉല്ലാസയാത്ര. ഉല്ലാസയാത്ര ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. സ്‌പേസ് എക്‌സിന്റെ സിഇഒ ഇലോണ്‍ മസ്‌കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ ഉല്ലാസയാത്രയില്‍ ആരാണു പോകുന്നതെന്നു വ്യക്തമാക്കാന്‍ മസ്‌ക് തയാറായില്ല. എന്നാല്‍ ഹോളിവുഡിലുള്ള ആരും ആയിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉല്ലാസയാത്രയ്ക്കു മുമ്പായി യാത്രികര്‍ക്ക് കഠിന പരിശീലനമുണ്ടാകും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കാനാണു സ്‌പേസ് എക്‌സ് ആലോചിക്കുന്നത്. രണ്ടു പേരടങ്ങുന്ന യാത്രികസംഘത്തിന് ഭൂമിയില്‍നിന്നു ചന്ദ്രോപരിതലത്തിലെത്താന്‍ … Read more

ഫ്രാന്‍സില്‍ തീവ്രവലതുപക്ഷം അധികാരത്തിലേറാന്‍ സാധ്യത

പാരീസ്: ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷ പ്രതിനിധി മരിന്‍ ലെ പെന്‍ പ്രസിഡന്റാകാനുള്ള സാധ്യത കൂടുതല്‍ ശക്തമാകുന്നു. പ്രധാന എതിരാളികളില്‍ ഒരാള്‍ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കുടുങ്ങിയതാണ് മരിന് സാഹചര്യം കൂടുതല്‍ അനുകൂലമാക്കുന്നത്. ഏപ്രില്‍ മേയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുക. ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് വിജയിപ്പിക്കുകയും യുഎസില്‍ ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്റാക്കുകയും ചെയ്ത വികാരം തന്നെ മരിനെയും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാഷണല്‍ ഫ്രന്റ് പാര്‍ട്ടി. അവരുടെ കടുത്ത എതിരാളികള്‍ പോലും അവര്‍ വിജയിക്കാനുള്ള സാധ്യതയാണ് മുന്നോട്ടു വയ്ക്കുന്നത്. … Read more

26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: 26 ആഴ്ച പ്രായമായ ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഗര്‍ഭസ്ഥശിശുവിന് ‘ബുദ്ധിമാന്ദ്യം’ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 37കാരി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനക്ക് അയച്ചിരുന്നു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച ഇരുവരുടേയും ജീവന് ഭീഷണിയല്ലെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ജസ്റ്റീസ് എസ്.എ ബോബ്ദേ, എല്‍ നാഗേശ്വര റാവു എന്നിവിരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ … Read more

മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് ലോകബാങ്ക് സിഇഒ

മുംബൈ: ലോക ബാങ്കിന്റെ സിഇഒ ക്രിസ്റ്റലീന ജോര്‍ജിയാവയാണ് മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തത്. ലോകബാങ്കുമായി സഹകരിച്ച് സബര്‍ബന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് ക്രിസ്റ്റലീന ട്രെയിന്‍ യാത്ര നടത്തിയത്. ജോര്‍ജിയവയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് ഇവര്‍ യാത്രചെയ്തത്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമെ രാജ്യത്തെ പല സാമ്പത്തിക വിദഗ്ദ്ധരായും ചര്‍ച്ച നടത്തി. ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലിയ പങ്കു വഹിച്ചതായി … Read more

ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 39 പാക് തടവുകാര്‍ക്ക് മോചനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 39 പാക് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. സമുദ്രാതിര്‍ത്തി ലംഘിച്ച 18 മത്സ്യത്തൊഴിലാളികളെയും ശിക്ഷാ കാലാവധി കഴിഞ്ഞ 21 തടവുകാരെയുമാണ് മോചിപ്പിക്കുന്നത്. മാര്‍ച്ച് ഒന്നിനാകും തടവുകാരെ പാകിസ്താന് കൈമാറുക. മോചിപ്പിക്കേണ്ടവരെ കണ്ടെത്തിയിട്ടുണ്ടെന്നും പാകിസ്താന്‍ ഇവരുടെ പൗരത്വം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അടുത്തിടെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ നേതാവുമായ ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. സയീദിനെയും കൂട്ടാളികളെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. … Read more

ബക്കിങ്ങാം പാലസില്‍ ഇന്ത്യക്ക് ആദരം; അഥിതികളിൽ സുരേഷ് ഗോപിയും കമലഹാസനും

  ലണ്ടന്‍: ഇന്ത്യ-യുകെ സാംസ്‌കാരിക വര്‍ഷാചരണത്തിന് തുടക്കം കുറിച്ച ഇന്നലെ രാത്രിയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപിക്കും കമല്‍ഹാസനും ലഭിച്ചത് എലിസബത്ത് രാജ്ഞിയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കുള്ള അസുലഭ അവസരം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘത്തിലെ ഗ്ലാമര്‍ താരങ്ങളും ഇവര്‍ തന്നെയായിരുന്നു. ഇതു മനസിലാക്കി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും കൊട്ടാരം അധികൃതരും പ്രത്യേകം കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു. ഇരുവരുമായും ഏതാനും മിനിറ്റ് സംസാരിച്ച രാജ്ഞി, ”താന്‍ അണിഞ്ഞിരുന്ന … Read more

‘എന്നെ രക്തസാക്ഷിയുടെ മകളെന്ന് വിളിക്കേണ്ട, ഞാനൊരിക്കലും അത് ആവശ്യപ്പെട്ടിട്ടില്ല’; ഗുര്‍മെഹര്‍ കൗര്‍ വീണ്ടും രംഗത്ത്

സംഘ്പരിവാറിനെതിരെ വിമര്‍ശനവുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും രംഗത്ത്. രക്തസാക്ഷിയുടെ മകളെന്ന പേര് നിങ്ങള്‍ക്ക് ഉപദ്രവമാകുന്നുണ്ടെങ്കില്‍ തന്നെ പേര് എന്നു വിളിച്ചാല്‍ മതിയെന്ന് ഗുര്‍മെഹര്‍ കൗര്‍ ട്വിറ്ററിലൂടെ പറഞ്ഞു. ‘നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നുവെങ്കില്‍ എന്നെ രക്തസാക്ഷിയുടെ മകളെന്ന് വിളിക്കേണ്ട. ഞാനൊരിക്കലും അത് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ക്കെന്നെ ഗുര്‍മെഹര്‍ എന്നു വിളിക്കാം’-ഗുര്‍മെഹര്‍ ട്വീറ്റ് ചെയ്തു. രക്തസാക്ഷിത്വം വരിച്ച ജവാന്റെ മകളാണെന്ന പേരുപയോഗപ്പെടുത്തിയാണ് ഗുര്‍മെഹര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന എബിവിപിയുടെ ആരോപണം. തുടര്‍ന്നാണ് തന്നെ പേരു വിളിച്ചാല്‍ മതിയെന്ന ഗുര്‍മെഹര്‍ അറിയിച്ചത്. … Read more

നോക്കിയ 3310 തിരിച്ചെത്തി; ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു മാസം വരെ ഉപയോഗിക്കാം

അത്യുഗ്രന്‍ ഫീച്ചറുകളുമായി പുതുമോടിയോടെ നോക്കിയ 3310 വീണ്ടും വിപണിയില്‍. കിടിലന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുമായാണ് നോക്കിയ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയില്‍ നടന്ന ചടങ്ങിലാണ് നോക്കിയയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചത്. ഇരട്ട സിം , രണ്ടു മെഗാപിക്‌സല്‍ ക്യാമറ ,കളര്‍ ഡിസ്പ്ലെ ,മൈക്രോ എസ്ഡി കാര്‍ഡ് തുടങ്ങിയ പ്രത്യേകതകളോടെയാണ് നോക്കിയ 3310 യുടെ തിരിച്ചുവരവ്. ഫിസിക്കല്‍ കീബോര്‍ഡ് തന്നെയാണ്. 22 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാമെന്നതാണ് നോക്കിയ 3310 ന്റെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം 3400 രൂപയാണ് വില. … Read more

മാനവരാശിയെ ഇല്ലാതാക്കാന്‍ ജൈവ-ഭീകരാക്രമണം നടന്നേക്കാം; ചില വൈറസുകളെ കരുതിയിരിക്കുക

ഡെങ്കിപ്പനി, ജപ്പാന്‍ ജ്വരം, കോളറ തുടങ്ങിയവയുടെ വൈറസിനെ ജൈവ-ഭീകരാക്രമണത്തിന് ഉപയോഗിക്കാവുന്ന സംഗതികളുടെ ഗണത്തില്‍പെടുത്തിയുള്ള പൊതുജനാരോഗ്യ ബില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരസ്യപ്പെടുത്തി. പകര്‍ച്ച വ്യാധികള്‍, ജൈവ-ഭീകരാക്രമണം തുടങ്ങിയവ നേരിടുന്നതിന് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളെയും അധികാരപ്പെടുത്തുകയാണ് ബില്ലിന്റെ മുഖ്യ ഉദ്ദേശ്യം. 120 വര്‍ഷം പഴക്കമുള്ള പകര്‍ച്ച വ്യാധി നിയമം (1897) റദ്ദാക്കിയുള്ളതാണ് പുതിയ ബില്‍. പകര്‍ച്ചവ്യാധി, ജൈവ-ഭീകരാക്രമണം തുടങ്ങിയവ ഉണ്ടാകുമ്പോഴോ അവയ്ക്കുള്ള ഭീഷണിയുണ്ടാകുമ്പോഴോ പൊതുജനാരോഗ്യപരമായ അടിയന്തരാവസ്ഥയെന്നു കണക്കാക്കും. അപ്പോള്‍, മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുക, പകര്‍ച്ചവ്യാധിയുള്ളവരുടെ … Read more

ലോകം കൊടുംപട്ടിണിയിലേക്ക്; മരണഭീഷണി നേരിടുന്നത് 1.5 കോടി കുഞ്ഞുങ്ങള്‍

ലോകം ഞെട്ടിപ്പിക്കുന്ന രൂക്ഷമായ ഒരു പ്രതിസന്ധിയുടെ പിടിയിലാണ് തെക്കന്‍ സുഡാന്‍, സൊമാലിയ, വടക്കന്‍ നൈജീരിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍. ഇവിടങ്ങളിലെ 20 ദശലലക്ഷം ജനങ്ങള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ കൊടും പട്ടിണി നേരിടാന്‍ പോവുകയാണ് എന്നു ഐക്യരാഷ്ട്രസഭ പറയുന്നു. ഏതാണ്ട് 14 ദശലക്ഷം കുട്ടികള്‍ പെട്ടെന്നുള്ള മരണത്തെ അഭിമുഖീകരിക്കുന്നു. പട്ടിണിപ്രശ്‌നത്തിന്റെ ഗൌരവത്തെ അടുത്ത ദശകങ്ങളില്‍ അസാധാരണമായ’ ഒന്ന് എന്നാണ് യുഎസ് ആസ്ഥാനമായ ഗവേഷകര്‍ വിശേഷിപ്പിച്ചത്. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ പ്രദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ക്ഷാമ തലത്തിലേക്ക് എത്തിയെന്ന് … Read more