ഇന്ത്യയ്ക്കെതിരായി പാകിസ്താന്‍ രൂപം നല്‍കിയ ഭീകര സംഘങ്ങള്‍ അവരെ വിഴുങ്ങുന്നു: യുഎന്നില്‍ ഇന്ത്യ

ജനീവ: ഇന്ത്യയ്ക്കെതിരായി പാകിസ്താന്‍ രൂപംനല്‍കിയ ഭീകര സംഘടനകള്‍ ബീഭത്സ സത്വങ്ങളായി അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ അജിത് കുമാര്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റവും അതിര്‍ത്തി കടന്നുള്ള ഭീകരതയും വളര്‍ത്തി ജമ്മുവിലും കശ്മീരിലും സംഘര്‍ഷം സൃഷ്ടിക്കുകയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന പാകിസ്താന്‍ പ്രതിനിധിയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആഗോള ഭീകരതയുടെ പ്രഭവസ്ഥാനമെന്ന പേര് നേടിയ പാകിസ്താനാണ് കശ്മീരിനെക്കുറിച്ചു … Read more

ഒളിച്ചോടൂ അല്ലെങ്കില്‍ സ്വയം പെട്ടിത്തെറിക്കൂ; പരാജയ ഭീതിയില്‍ ഐഎസ് നേതാവ്

ബാഗ്ദാദ്: ഇറാഖില്‍ പാരാജയപ്പെട്ടുവെന്ന് ഐഎസ് സംഘടനയുടെ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദി. ഇതിനെ തുടര്‍ന്ന് ഇറാഖില്‍ തുടരുന്ന വിദേശ ജിഹാദികള്‍ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോകണമെന്നും അല്ലെങ്കില്‍ സ്വയം പൊട്ടിത്തെറിക്കണമെന്നും ബാഗ്ദാദി വിടചൊല്ലല്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടുവെന്ന് അല്‍സുമാരിയ ടിവി നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലും മൊസൂളിലും സൈന്യം ഭീകരരെ തുടച്ചു നീക്കി മുന്നോട്ട് നീങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഐഎസ് പോരാളികള്‍ക്ക് ആകുന്നില്ല. ഈ സാഹചര്യം മനസിലാക്കിയാണ് ബാഗ്ദാദി വിദേശ പോരാളികളോട് രാജ്യം വിട്ടു പോകാന്‍ … Read more

കുട്ടികളെ കടത്തല്‍; ബിജെപി വനിതാ നേതാവ് പിന്നാലെ ദേശീയ നേതാക്കളും കുരുക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അകത്തും പുറത്തും കുട്ടികളെ വിറ്റ സംഭവത്തില്‍ ബിജെപി വനിതാ നേതാവിന് പിന്നാലെ ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. നേപ്പാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബി.ജെ.പി വനിതാ നേതാവ് ജൂഹി ചൗധരിയെ പശ്ചിമ ബംഗാള്‍ സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയും രാജ്യസഭാംഗവുമായ രൂപ ഗാംഗുലി തുടങ്ങിയവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പശ്ചിമ ബംഗാളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച … Read more

മലയാളികള്‍ അറിയാന്‍; തമിഴ്‌നാട്ടുകാര്‍ പെപ്‌സിയും കൊക്കകോളയും നിരോധിക്കാന്‍ ഒരുങ്ങുന്നു

തമിഴ്‌നാട്ടുകാര്‍ പെപ്‌സിയും കൊക്കകോളയും നിരോധിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. തമിഴ്നാട്ടിലെ ലോക്കല്‍ കമ്പനികളുടെ വ്യാപാരം വര്‍ധിപ്പിക്കുന്നതിനും പെപ്‌സി കൊക്കക്കോള പോലെയുള്ള വിദേശ പാനീയങ്ങള്‍ ശരീരത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയതുമാണ് നടപടിക്ക് പിന്നില്‍. റീട്ടെയില്‍ ഷോപ്പുകള്‍ മുതല്‍ ലോക്കല്‍ കച്ചവടക്കാര്‍ വരെ നിരോധനത്തില്‍ പങ്ക് ചേരുമെന്നാണ് വിവരം. ബുധനാഴ്ച മുതലാണ് നിരോധനം നടപ്പാക്കുന്നത്. വിദേശ കമ്പനികളുടെ പാനീയങ്ങളില്‍ മാരകമായ വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ടെന്നും അത് കുടിക്കുന്നത് മനുഷ്യന് ഹാനികരമാണെന്നും നിരന്തരം തെളിയിക്കപ്പെട്ടിട്ടും സാക്ഷരതയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനം അതിനെതിരെ … Read more

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവതിക്ക് ദഹിപ്പിക്കുമ്പോള്‍ ജീവന്റെ തുടിപ്പ്, പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ ദഹിപ്പിച്ചത് മൂലം പൊള്ളലേറ്റതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ട്

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവതിക്ക് ദഹിപ്പിക്കുമ്പോള്‍ ജീവന്റെ തുടിപ്പ്. സംശയം തോന്നിയ ഭര്‍ത്താവ് പോലീസിനെ വിവരമറിയിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ മരണ കാരണം ദഹിപ്പിച്ചത് മൂലമുണ്ടായ പൊള്ളലാണെന്ന് വ്യക്തമായി. നോയിഡയിലെ 21 കാരിയാണ് മരിക്കാതെ ദഹിപ്പിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യ. തിങ്കളാഴ്ചയായിരുന്നു സംഭവം ഞായറാഴ്ച വൈകുന്നേരം നോയിഡയിലെ ശാരദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി രാത്രി 11.45 ഓടെ ശ്വാസകോശ അണുബാധ മൂലം മരണപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. തുടര്‍ന്ന് വെളുപ്പിന് ഒന്നര മണിക്ക് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ദഹിപ്പിക്കുന്നതിനായി മൃതദേഹവുമായി … Read more

“പറുദീസയിലെത്തുമ്പോള്‍ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാന്‍ സാധിക്കും” ; ഐഎസില്‍ ചേര്‍ന്ന 15കാരന്‍ വീട്ടുകാര്‍ക്ക് എഴുതിയ കത്ത്

മൊസൂള്‍: ചാവേര്‍ ആക്രമണത്തിന് പോകുന്നതിന് മുമ്പ് പതിനഞ്ച് വയസുകാരനായ അലാ അബ്ദ് അല്‍ അക്കീദിയെന്ന കുട്ടി ഭീകരന്‍ വീട്ടുകാര്‍ക്ക് എഴുതിയ കത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ ഒരു പരിശീലന ക്യാംപില്‍ നിന്ന് കണ്ടെത്തിയ കത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ”എന്റെ പ്രിയപ്പെട്ട കുടുംബമേ, എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുമ്പോള്‍ ആരും സങ്കടപ്പെടരുത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്. എന്നെ വിവാഹം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളതിന് സമ്മതിച്ചില്ല. പക്ഷേ, പറുദീസയിലെത്തുമ്പോള്‍ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാന്‍ സാധിക്കും”, … Read more

യുഎസ് കോണ്‍ഗ്രസില്‍ ശ്രീനിവാസിന്റെ കൊലപാതകത്തില്‍ അപലപിച്ച് ട്രംപ്; ‘വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല’

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ ഇന്ത്യന്‍ എന്‍ജിനീയറുടെ കൊലപാതകത്തെ അപലപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജൂതന്‍മാര്‍ക്ക് എതിരായ ആക്രമങ്ങളും കന്‍സാസ് വെടിവെപ്പും ഉള്‍പ്പെടെ വിദ്വേഷത്തിന്റെ എല്ലാ രൂപങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണം. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയെ മികച്ചതാക്കുമെന്ന വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലേറിയ ശേഷം യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. പൗരാവകാശ സംരക്ഷണത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ തെറ്റുകള്‍ … Read more

“ഇന്ത്യയുടെ നേട്ടം ഞെട്ടിച്ചു” – ഐഎസ്ആര്‍ഒ യെ പുകഴ്ത്തി അമേരിക്ക

  വാഷിംഗ്ടണ്‍: ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ നേട്ടം തങ്ങളെ ഞെട്ടിച്ചെന്ന് അമേരിക്ക. മറ്റൊരു രാജ്യത്തിന്റെ പിന്നില്‍ ഇഴയേണ്ട അവസ്ഥ വരുന്നത് അമേരിക്കയ്ക്ക് ഒരിക്കലും താങ്ങാനാവില്ലെന്നും യു.എസിന്റെ നാഷണല്‍ ഇന്റലിജന്‍സിന്റെ നിയുക്ത ഡയറക്ടറും മുന്‍ സെനറ്ററുമായ ഡാന്‍ കോട്സ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയുടെ അപൂര്‍വ നേട്ടം എല്ലാതരത്തിലും ഞെട്ടിച്ചു. താരതമ്യേന ഭാരം ചെറുതും എന്നാല്‍ വ്യത്യസ്ത പ്രവര്‍ത്തനരീതിയുമുള്ള ഉപഗ്രഹങ്ങളാണ് ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചത്.ഇത് കേവലം ചെറിയൊരു നേട്ടമല്ല. 104 ഉപഗ്രഹങ്ങള്‍ … Read more

സാമ്പത്തിക വിദഗ്ദ്ധരെ ഞെട്ടിച്ച് കേന്ദ്രത്തിന്റെ പുതിയ വളര്‍ച്ചാ നിരക്കിന്റെ കണക്ക്

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തങ്ങളുടെ ജനത്തെ കബളിപ്പിക്കുന്നോ? പ്രൊഫഷണലായ ചില സാമ്പത്തിക വിദഗ്ദ്ധരെങ്കിലും കരുതുന്നത് അങ്ങനെയാണ്. കാരണം ചൊവ്വാഴ്ച പുറത്തിറക്കിയ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ സര്‍വെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബര്‍ എട്ടിനുണ്ടായ അപ്രതീക്ഷിത നോട്ട് നിരോധനം ഏ.പ്പിച്ച പ്രതിസന്ധികള്‍ ഉണ്ടായിട്ടു കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന അവകാശവാദം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ് സര്‍വെ ചെയ്തത്. സര്‍വെ അനുസരിച്ച് വാര്‍ഷിക ജി.ഡി.പിയുടെ ഒക്ടോബര്‍ മുതല്‍ … Read more

കുരിശില്‍ മരിച്ചവന്റെ നാമത്തില്‍ പീഢനം, സഹായികള്‍ ഇപ്പോഴും മറവില്‍

  കണ്ണൂര്‍: കൊട്ടിയൂര്‍ പീഢനം വീണ്ടും യഥാര്‍ഥ പ്രതികള്‍ എല്ലാക്കാലത്തേയും പോലെ ഒളിവിലാകുമെന്ന് ആശങ്ക.എല്ലാ കുറ്റകൃത്യങ്ങളിലേയും പോലെതന്നെ ഗൂഢാലോചനയില്‍ പങ്കാളികളായ ”ഉന്നതര്‍” ഇപ്പോഴും മാധ്യമങ്ങള്‍ക്കും പോലീസിനും നിയമത്തിനും മീതെ ആണന്നതാണ് ദയനീയമായ സംഗതി. ക്രിസ്ത്യാനിയുടെ തലയെണ്ണി രാഷ്ട്രീയ നിയമവ്യവസ്ഥകളുടെ കണ്ണില്‍ കരിമ്പടം കെട്ടുന്ന ഇത്തരക്കാര്‍ എന്നാല്‍ ക്രിസ്തുവിമായി ബന്ധം ഇല്ലാത്തവരാണന്ന് സമൂഹം ഉറക്കെ പറയേണ്ടതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃകയാക്കേണ്ട നിരവധി ജന്മങ്ങള്‍ സഭയുടെ കൊണുകളില്‍ കഴിയുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കുവാന്‍ പാടില്ല. ഇതേ സമയം കൊട്ടിയത്തെ പ്രായപൂര്‍ത്തിയാകാത്ത … Read more