നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം കഴിഞ്ഞെന്ന കേന്ദ്രത്തിന്റെ അവകാശവാദം തള്ളി ആര്‍ബിഐ

നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിക്കില്ലെന്ന കേന്ദ്രത്തിന്റെ അവകാശവാദം തള്ളി ആര്‍ബിഐ. അടുത്ത മൂന്ന് മാസവും പ്രത്യാഘാതം തുടരുമെന്ന് ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പറഞ്ഞു. നോട്ട് നിരോധത്തിന് പിന്നാലെ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ വിവിധ തരം ചാര്‍ജ്ജുകള്‍ ഈടാക്കാന്‍ തീരുമാനിച്ചതും സര്‍ക്കാരിന് തലവേദന ആവുകയാണ്. നോട്ടസാധുവാക്കലിന് ശേഷമുള്ള മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് 7 ശതമാനമാണെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അളക്കാന്‍ പരിഗണിക്കേണ്ട മാനദണ്ഡങ്ങളെല്ലാം തെറ്റിച്ചും നോട്ടസാധുവാക്കലിന് … Read more

ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് 380 പറത്തി രണ്ട് വനിതാ പൈലറ്റുമാര്‍

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന് മുന്നോടിയായി രണ്ട് അറബ് വനിതാ പൈലറ്റുമാര്‍ എയര്‍ബസ് 380 വിമാനം പറത്തി ചരിത്രം കുറിച്ചു. ദുബൈയിലെ എമിറേറ്റ്‌സ് വിമാനത്തിലെ വനിതാ പൈലറ്റുമാരാണ് കൂറ്റന്‍ വിമാനം ദുബൈയില്‍ നിന്ന് വിയന്നയിലേക്ക് പറത്തിയത്. ഉയരങ്ങള്‍ കീഴടക്കുന്ന അറബ് വനിതകളുടെ പ്രതീകങ്ങളായാണ് ക്യാപ്റ്റന്‍ നെവിന്‍ ഡാര്‍വിഷും ഫസ്റ്റ് ഓഫിസര്‍ ആലിയ അല്‍ മുഹൈറിയും രണ്ട് നിലകളുള്ള എയര്‍ബസ് 380 എന്ന കൂറ്റന്‍ വിമാനത്തിന്റെ അമരത്തിരുന്നത്. എയര്‍ ബസ് 380 പറത്തുന്ന ആദ്യ അറബ് വനിതാ പൈലറ്റാണ് ഈജിപ്തുകാരിയായ … Read more

കൗമാരക്കാരിലെ ഹോര്‍മോണ്‍ വെല്ലുവിളികളെ നേരിടാന്‍ ഹോസ്റ്റലില്‍ സമയപരിധി വേണമെന്ന് കേന്ദ്രമന്ത്രി മേനേക ഗാന്ധി

വനിതാ ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം ആവശ്യമാണെന്ന് വനിതാ ശിശുക്ഷേമമന്ത്രി മേനകാഗാന്ധി. ലോക വനിതാദിനത്തിന്റെ ഭാഗമായി എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ക്ക് ഉപദേശങ്ങളുമായി മേനകാഗാന്ധി രംഗത്തെത്തിയത്. പെണ്‍കുട്ടികള്‍ വൈകുന്നേരം ആറിനു മുമ്പ് ഹോസ്റ്റലില്‍ കയറണം. ”ഒരു മകനെയോ മകളെയോ രക്ഷകര്‍ത്താക്കള്‍ കോളേജിലേക്ക് വിടുന്‌പോള്‍,? അവര്‍ സുരക്ഷിതരായിരിക്കണം എന്നതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ 16,? 17 വയസുള്ള വ്യക്തിയാണെങ്കില്‍ നിങ്ങളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വെല്ലുവിളിയുണ്ടാക്കും. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്നും സുരക്ഷിതരാവാന്‍ ഒരു ലക്ഷ്മണ രേഖ വേണം. യഥാര്‍ത്ഥത്തില്‍ … Read more

വൈദ്യ ശാസ്ത്രത്തിന് അത്ഭുതമായി ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പ്രസവിച്ച യുവതി

ഒരാഴ്ചക്കിടെ യുവതി പ്രസവിച്ചത് രണ്ടുതവണ. മൊത്തം മൂന്ന് കുട്ടികള്‍. ഒരാണും രണ്ടു പെണ്ണും. ആദ്യത്തേത് ഒരു കുഞ്ഞും രണ്ടാമത്തേത് ഇരട്ടകളും. വൈദ്യശാസ്ത്ര ലോകത്ത് അത്ഭുതങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കെയാണ് ചൈനയില്‍ നിന്നു പുതിയ വാര്‍ത്ത. ഒരു പ്രസവത്തില്‍ ആറ് കുഞ്ഞുങ്ങളെ വരെ പ്രസവിച്ച സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമാണ് ഒരാഴ്ചക്കിടെ ഒരാള്‍ തന്നെ രണ്ട് തവണ പ്രസവിക്കുക എന്നത്. ആദ്യം ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ സ്ത്രീയുടെ പ്രസവ വേദന നിലച്ചതാണ് വ്യത്യസ്തമായ പ്രസവത്തിലേക്ക് വഴിവെച്ചത്. പിന്നീട് … Read more

ഐക്യരാഷ്ട്ര സഭയില്‍ ഒരു തമിഴ് നടനം: രജനികാന്തിന്റെ മകള്‍ ഐക്യരാഷ്ട്ര സഭയില്‍

ചെന്നൈ: തമിഴ്നാടിന്റെ സ്വന്തം താര രാജാവ് രജനികാന്തിന്റെ മകള്‍ ഐശ്വര്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രതേക ക്ഷണം ലഭിച്ചിരിക്കുകയാണ്. യു.എന്‍ ഗുഡ്വില്‍ അംബാസിഡര്‍ ആയ ഐശ്വര്യയ്ക്ക് അന്ത്രരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8-ന് ഐക്യരാഷ്ട്ര സഭയില്‍ നൃത്തം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ തമിഴ് സംഘത്തിന്റെ പ്രതേക താത്പര്യ പ്രകാരം യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധിയാണ് ഐശ്വര്യയ്ക്ക് ഈ അവസരം സൃഷ്ടിച്ചു നല്‍കിയത്. 190 രാജ്യങ്ങളിലെ പ്രതിനിധികളെ സാക്ഷി നിര്‍ത്തിയാണ് ഐശ്വര്യ നൃത്ത ചുവടുകള്‍ വയ്ക്കുന്നത്. യു.എന്നില്‍ ആദ്യമായി സംഗീത കച്ചേരി … Read more

എയര്‍ഇന്ത്യക്ക് പറയാനുള്ളത് ശ്രദ്ധിക്കൂ..

ലണ്ടന്‍: ഹീത്രോ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യയുടെ പുതിയ ടെര്‍മിനല്‍ ആരംഭിച്ചു. ഈസ്റ്റര്‍ അവധിയോടടുപ്പിച്ച് ആയിരക്കണക്കിന് മലയാളികള്‍ യാത്ര ചെയാണെത്തുന്ന ഹീത്രോ എയര്‍പോര്‍ട്ടില്‍ ടെര്‍മിനല്‍ മാറിയ കാര്യം പ്രതേകം ശ്രദ്ധിക്കണമെന്ന് എയര്‍ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കയാണ്. ഹീത്രോവില്‍ നിന്നും രണ്ട് ദല്‍ഹി വിമാനങ്ങളും ഒരു മുംബൈ സര്‍വീസ്, ഒരാഴ്ചയില്‍ നാലു ഹീത്രോ-അഹമ്മദാബാദ് സര്‍വീസുകള്‍ ഉള്‍പ്പെടെ ന്യുയോര്‍ക്കിലേക്കും എയര്‍ ഇന്ത്യ ഇവിടെ നിന്നും സര്‍വീസുകള്‍ നടത്തിവരികയാണ്. പുതിയ ടെര്‍മിനല്‍ വന്നതോടെ യാത്രക്കാര്‍ക്ക് കണക്റ്റഡ് വിമാനം ലഭിക്കാന്‍ ബസോ, ട്രെയിനോ ആശ്രയിക്കേണ്ടിയും വരില്ല. എ … Read more

ഗോശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ആര്‍എസ്എസ് നേതാവിന് ഡിലിറ്റ് ബിരുദം

ഗോശാസ്ത്രത്തിന് നല്‍കിയ അമൂല്യ സംഭാവനകള്‍ പരിഗണിച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന് ഡി ലിറ്റ് ബിരുദം നല്‍കാനൊരുങ്ങി മഹാരാഷ്ട്ര ആനിമല്‍ ആന്റ് ഫിഷറീസ് സയന്‍സ് സര്‍വ്വകലാശാല. പാലിനേക്കാള്‍ ഗോശാലുകളുടെ സാമ്പത്തിക വശമുള്ളത് പശുമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ഉത്പന്നങ്ങളിലാണെന്ന് കാണിച്ചുതന്നയാളാണ് മോഹന്‍ ഭഗവത്തെന്ന് യൂണിവേഴ്സിറ്റി പറയുന്നു. മോഹന്‍ ഭാഗവതിന് ഡി ലിറ്റ് ബിരുദം നല്‍കുന്നത് സംബന്ധിച്ച് ഒരു ശുപര്‍ശ തങ്ങള്‍ക്ക് ലഭിച്ചിരുന്നു. പശുശാസ്ത്രത്തിനു പശു ഉത്പന്നങ്ങള്‍ക്കും അദ്ദേഹം നല്‍കിയ പ്രചരണവും സംഭാവനകളും പരിഗണിച്ചാണ് ബിരുദം നല്‍കുന്നത്.വെറ്റിനറി … Read more

പെണ്‍ഭ്രുണഹത്യ തുടരുന്നു; മഹാരാഷ്ട്രയില്‍ നീര്‍ച്ചാലില്‍ നിന്ന് 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുത്തു

പശ്ചിമ മഹാരാഷ്ട്രയിലെ സംഗ്ലിക്കു സമീപം ഹൈസാല്‍ ഗ്രാമത്തിലെ ഒരു നീര്‍ച്ചാലില്‍ നിന്ന് 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുത്തതായി പൊലീസ്. ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘമാണ് സമാനമായ രീതിയില്‍ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കിയ 19 ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. ഗ്രാമത്തിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പെണ്‍കുഞ്ഞാണെങ്കില്‍ അതിനെ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കാന്‍ ആശുപത്രി അധികൃതര്‍ ഒത്താശ ചെയ്തിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതുവരെ 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഗര്‍ഭച്ഛിദ്രം ചെയ്തു … Read more

നിങ്ങള്‍ എല്ലാ മാസവും ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നുണ്ടോ?

ബാങ്ക് ഇടപാടുകള്‍ കാണിക്കുന്ന രേഖയാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്. സാമ്പത്തികമായി നിങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് കാണിക്കാന്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ്കള്‍ സഹായിക്കുന്നുണ്ട്. കടലാസ്സ് ഉപയോഗം കുറയ്ക്കാനായി ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിന്റെ പേപ്പര്‍ കോപ്പിക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. സാധാരണയായി അക്കൗണ്ട് ഉടമകള്‍ പൊരുത്തക്കേടുകള്‍ കണ്ണില്‍പ്പെടും വരെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ശ്രദ്ധിക്കാറില്ല. നിങ്ങള്‍ പണം വിനിയോഗിക്കുന്ന രീതി മനസിലാക്കാന്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ സഹായിക്കും. ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കില്‍ എല്ലാ അക്കൗണ്ടിന്റെയും സ്റ്റേറ്റ്‌മെന്റ് പരിശോധിക്കണം. ഇടപാടുകാരനു നെറ്റ് ബാങ്കിംഗ് … Read more

എസ്ബിഐ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇനി മുതല്‍ പിഴ ഒടുക്കണം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തവര്‍ ഇനിമുതല്‍ പിഴ നല്‍കേണ്ടിവരും. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശം എസ്ബിഐ അംഗീകരിച്ചു. പുതിയ നിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നഗര- ഗ്രാമ മേഖലകള്‍ തരം തിരിച്ചാണ് മിനിമം ബാലന്‍സ് തുക നിശ്ചയിച്ചിരിക്കുന്നത്. ആ പ്രദേശത്ത് നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലന്‍സ് തുക, സേവിങ്സ് അക്കൗണ്ടുകളില്‍ നിലനിറുത്തിയില്ലെങ്കിലാണ് പിഴ നല്‍കേണ്ടി വരിക. മിനിമം ബാലന്‍സ് തുകയിലെ കുറവ് അനുസരിച്ച് 20 രൂപ … Read more