ട്രംപിനെ ആശ്രയിച്ച് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍

മരുന്നുകള്‍ക്ക് വില കുറയ്ക്കുമെന്നും അവയുടെ ഉല്‍പ്പാദനം അമേരിക്കയില്‍ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം. ഇതില്‍ മരുന്നു വില കുറയ്ക്കുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം കൊടുക്കാന്‍ ട്രംപിനെ പേരിപ്പിക്കുക എന്നതാണ് ഇന്ത്യയിലെ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഇപ്പോഴത്തെ ലക്ഷ്യം. മരുന്നുകള്‍ ചെലവു കുറച്ച് ഇറക്കുമതി ചെയ്യുന്നതിലൂടെ കിട്ടുന്ന മെച്ചം അവ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍നേട്ടത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് അമേരിക്കയിലെ നിയമനിര്‍മ്മാതാക്കളെയും റെഗുലേറ്റര്‍മാരെയും മാദ്ധ്യമങ്ങളെയും ഇന്ത്യ ബോധ്യപ്പെടുത്തണം എന്ന ആവശ്യം … Read more

എയര്‍ ഇന്ത്യക്ക് വെല്ലുവിളിയായി ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു

ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിമാനകമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സ് ലിമിറ്റഡ് ഇന്ത്യയില്‍ സ്വന്തമായി വിമാനകമ്പനി ആരംഭിക്കുന്നു. യാത്രാ നിരക്കില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന പ്രതീക്ഷിക്കുന്ന ഖത്തര്‍ എയര്‍വേയ്സിന്റെ നീക്കം ഈ രംഗത്തെ പ്രമുഖരെല്ലാം ആശങ്കകയോടെയാണ് നോക്കുന്നത്. 100 വിമാനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കമ്പനി ഇന്ത്യയില്‍ ആരംഭിക്കാനുള്ള നീക്കമാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നത്. ലോകത്തെ പ്രമുഖ വിമാനകമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്സ്. പുതിയ വിമാനകമ്പനി ആരംഭിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന് ഉടന്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് കമ്പനി സിഇഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. ഖത്തര്‍ … Read more

വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വനിതകള്‍

ലോക വനിതാ ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പരത്തുന്നത് വനിതകള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 9 സര്‍വീസുകളാണ് ഇത്തരത്തില്‍ മുഴുവന്‍ വനിതാ ജീവനക്കാരുമായി യാത്ര തിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മുംബൈ, ദുബായ്, ഷാര്‍ജ, ദമാം, എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണിവ. പൈലറ്റ്, കാബിന്‍ക്രൂ, എന്നിവര്‍ക്ക് പുറമെ വിമാനത്താവളങ്ങളില്‍ ഈ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും അനുബന്ധ ജോലികളും നിര്‍വഹിക്കുന്നതും വനിതാ ജീവനക്കാര്‍ തന്നെയാകും. ടാനിയ ആനന്ദ്, മാര്‍ട്ടിന, കവിത രാജ്കുമാര്‍, നാന്‍സി നയ്യാര്‍, ജികെ ശാന്തു, സലോണി … Read more

ഏഷ്യാ പസഫിക്‌ രാജ്യങ്ങളിൽ കൈക്കൂലിയിൽ ഒന്നാമത്‌ ഇന്ത്യ

ഏഷ്യ പസഫിക്‌ രാജ്യങ്ങളിൽ കൈക്കൂലിയുടെ കാര്യത്തിൽ ഇന്ത്യ ഒന്നാംസ്ഥാനത്തെന്ന്‌ രാജ്യാന്തര സർവേ. ട്രാൻസ്പരൻസി ഇന്റർനാഷണൽ എന്ന അന്താരാഷ്ട്ര അഴിമതി വിരുദ്ധ ഗ്രൂപ്പ്‌ നടത്തിയ സർവേയിലാണ്‌ ഈ കണ്ടെത്തൽ. 69 ശതമാനം ഇന്ത്യക്കാരും തങ്ങൾക്ക്‌ പല കാര്യങ്ങൾക്കും കൈക്കൂലി കൊടുക്കേണ്ടതായി വന്നിട്ടുണ്ടെന്ന്‌ സർവേയിൽ വ്യക്തമാക്കി. സർക്കാർ സേവനങ്ങൾക്കായി സമീപിക്കുന്ന പത്തിൽ ഏഴ്‌ ഇന്ത്യാക്കാരും കൈക്കൂലി കൊടുക്കേണ്ടതായി വരുന്നുവെന്നാണ്‌ ഫലം വ്യക്തമാക്കുന്നത്‌.ഏഷ്യാ പസഫിക്‌ മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നായി 22,000 ആളുകളുമായി സംസാരിച്ചാണ്‌ ഈ സർവേയിലെ ഫലങ്ങൾ തയ്യാറാക്കിയത്‌. കൈക്കൂലി … Read more

വാട്ട്സാപ്പ് സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിഐഎ ഹാക്ക് ചെയ്യുന്നുന്നതായി വിക്കിലിക്സ് വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് വിക്കീലീക്‌സിന്റെ വെളിപ്പെടുത്തല്‍. വീക്കിലിക്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട സി.ഐ.എയുടെ 9000 രേഖകളിലാണ് ഇത്തരത്തിലുള്ള വിവരങ്ങളുള്ളത്. കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആപ്പിള്‍ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സാംസങ് സ്മാര്‍ട്ട്‌ടെലിവിഷന്‍ എന്നിവയില്‍ നിന്നാണ് സി.ഐ.എ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇതിന് പുറമെ പുതിയ സാേങ്കതിക വിദ്യ ഉപയോഗിച്ച് സ്വകാര്യ സംഭാഷണങ്ങളും ഇവര്‍ ചോര്‍ത്തുന്നുണ്ടെന്നും അറിയിച്ചു. … Read more

ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനാറാം സ്ഥാനത്ത്

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനാറാം സ്ഥാനത്ത്. അമേരിക്കന്‍ ന്യൂസ് ആന്‍ഡ് വേള്‍ഡ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇരുപത്തിയഞ്ചാം സ്ഥാനവും ഇന്ത്യ കരസ്ഥമാക്കി. കരുത്തരുടെ പട്ടികയില്‍ അമേരിക്ക ഒന്നാമതും റഷ്യ രണ്ടാമതുമാണ്. 2016-ലെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ടപ്പോള്‍ എല്ലാ മേഖലയിലും പിന്നിലായിരുന്ന റഷ്യയാണിപ്പോള്‍ ഇത്തവണ നേട്ടമുണ്ടാക്കിയത്. സമ്പദ്ഘടനയുടെ കാര്യത്തില്‍ ഇരുപത്തിനാലാം സ്ഥാനത്തും സാംസ്‌കാരിക വൈവിധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപത്തിയെട്ടാം സ്ഥാനത്തുമാണ് റഷ്യ. സ്വിറ്റ്‌സര്‍ലന്‍ഡ്, … Read more

ട്രാഫിക് ചിഹ്നങ്ങളില്‍ ലിംഗസമത്വത്തിന്റെ മറ്റൊരു മാതൃക ഉയര്‍ത്തിപ്പിടിച്ച് ഓസ്ട്രേലിയ

ലിംഗസമത്വത്തെക്കുറിച്ചൊക്കെ നമ്മള്‍ വാതോരാതെ വാദിക്കുമെങ്കിലും നിരത്തിലെ ട്രാഫിക് ചിഹ്നങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും സ്ത്രീവിവേചനം. കാല്‍നടയാത്രികര്‍ക്കുള്ള ചിഹ്നങ്ങള്‍ തെളിയുമ്പോള്‍ അതിലുംകാണാം പച്ചയും ചുവപ്പും നിറത്തില്‍ തെളിയുന്ന പുരുഷരൂപങ്ങള്‍. അതുകൊണ്ടുതന്നെ ഇത്തവണ വനിതാദിനത്തില്‍ ട്രാഫിക് ചിഹ്നങ്ങളെ സ്ത്രീസൗഹൃദമാക്കി മാറ്റിയിരിക്കുകയാണ് മെല്‍ബണ്‍ നഗരം. മെല്‍ബണിലെ സ്വാന്‍സ്റ്റണ്‍, ഫ്‌ലിന്‍ഡേര്‍സ് തെരുവുകള്‍ കൂടിച്ചേരുന്നിടത്തെ പത്ത് ട്രാഫിക് സിഗ്‌നലുകളിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള ചിഹ്നങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത് സ്ത്രീരൂപങ്ങളാണ്. സിഗ്‌നലിലെ രൂപങ്ങളില്‍ മാറ്റംവരുത്തുന്നത് മനഃപൂര്‍വമല്ലാതെയുള്ള പക്ഷപാതം കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെല്‍ബണ്‍ ട്രാഫിക് കമ്മിറ്റി ചീഫ് എക്‌സിക്കുട്ടീവ് മാര്‍ട്ടിന്‍ … Read more

വൃക്ക രോഗികള്‍ക്ക് പ്രതീക്ഷയുമായി കൃത്രിമ വൃക്കകള്‍ ഒരുങ്ങുന്നു

വൃക്ക രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ആശ്വാസമേകാന്‍ കൃത്രിമ കിഡ്നികള്‍ 2020ല്‍ രോഗികളിലേക്ക് എത്തും. ഡയായലിസും മറ്റ് വൃക്ക രോഗങ്ങളുമായി ആശുപത്രി കിടക്കയില്‍ വലയുന്നവര്‍ക്ക് വലിയൊരു ആശ്വാസമാകും ഈ പുതിയ കണ്ടുപിടുത്തം. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശയിലെ ഗവേശകനായ ഡോ.ഷുവോ റോയും സംഘവവും വികസിപ്പിച്ചെടുത്തതാണ് മുഷ്ടിയുടെ വലുപ്പമുള്ള വൃക്ക. 15 വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് കൃത്രിമ വൃക്കകള്‍ സാധ്യമാകുന്നത്. അനവധി പരീക്ഷണങ്ങള്‍ക്ക് ശേഷം അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് ഏജന്‍സി അംഗീകരിച്ച ശേഷം മാത്രമേ, യുഎസില്‍ രോഗികള്‍ക്ക് ഇത് ലഭ്യമാകൂ. ഹൃദയത്തിന്റെ … Read more

ഗ്രാമത്തിലേക്ക് റോഡുകളില്ല; അവിവാഹിതരുടെ ഗ്രാമത്തിന് ഒടുവില്‍ ശാപമോക്ഷം;

അവിവാഹിതരുടെ ഗ്രാമമെന്ന് അറിയപ്പെടുന്ന ബിഹാറിലെ കുഗ്രാമമായ ബര്‍വാന്‍ കാലയിലേക്ക് ആദ്യമായി പുറത്തു നിന്നും ഒരു വധു എത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഗ്രാമവാസിയായ അജയ് കുമാര്‍ യാദവിന്റെ ഭാര്യയായി നീതു എത്തിയതോടെ ഒരു ഗ്രാമത്തിന്റെ ശാപമാണ് ഒഴിഞ്ഞത്. കാടിനുള്ളില്‍ മലമുകളിലുള്ള ഈ കുഗ്രാമത്തിലേക്ക് ഒരു വഴിപോലുമില്ലാതിരുന്നതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും യുവതികളെ ഇവിടേക്ക് വിവാഹം കഴിച്ച് വിടാന്‍ പലരും ഒരുക്കമായിരുന്നില്ല. അതിനാല്‍ തന്നെ ഇവിടുത്തെ ഒരുവലിയ വിഭാഗം പുരുഷന്മാരും അവിവാഹിതരായി തുടരുകയായിരുന്നു. വിവാഹം കഴിക്കുന്നവരാകട്ടെ ഗ്രാമത്തില്‍ നിന്നു … Read more

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇനി ഏറ്റവും ഉയരത്തിലുള്ള ത്രിവര്‍ണ്ണപതാക പാറും

ഇന്ത്യ-പാക് അതിര്‍ത്തിയായ അട്ടാരിയില്‍ നിന്നും 323 മീറ്ററുകള്‍ അകലെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ത്രിവര്‍ണപതാക ഇന്ത്യ ഉയര്‍ത്തി. എന്നാല്‍ ഈ സ്തംഭത്തെ ചാരപ്പണിക്കായി ഉപയോഗിക്കും എന്ന് ആരോപിച്ചുകൊണ്ട് പാകിസ്ഥാന്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുപോലും കാണാന്‍ സാധിക്കുന്നതാണ് ഈ 360 അടി ഉയരമുള്ള സ്തൂപം. പതാക താഴ്ത്തല്‍ ചടങ്ങ് കാണുന്നതിനായി ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ദിവസവും സന്ദര്‍ശിക്കുന്ന അട്ടാരി-വാഗ അതിര്‍ത്തിയിലെ മറ്റൊരു ആകര്‍ഷണമായി ഈ കൂറ്റന്‍ പതാകസ്തൂപം മാറുന്നു. 110 മീറ്റര്‍ ഉയരമുള്ള ഹൈമാസ്റ്റില്‍ … Read more