ഒരു മിനുട്ടില്‍ അഞ്ച് ബര്‍ഗറുകള്‍ അകത്താക്കിയ 24 കാരന് ഗിന്നസ് റെക്കോര്‍ഡ്

ഒരു മിനുട്ടില്‍ 107 ഗ്രാമിന്റെ അഞ്ച് ബര്‍ഗറുകള്‍ അകത്താക്കിയ ഇരുപത്തിനാലുകാരന് ഗിന്നസ് റെക്കോര്‍ഡ്. ഫിലിപ്പീന്‍ യുവാവായ ഫ്രാന്‍സിസ്‌കൊയാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയെടുത്തത്. ഫിലിപ്പീന്‍സിലെ മെട്രോ മാനിലയില്‍ ഉള്ള പാസേയ് സിറ്റിയിലെ സാര്‍ക്ക് ബെര്‍ഗേഴ്സില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 12 ഇഞ്ച് വലിപ്പമുള്ള പിസ 23.62 സെക്കന്റിനുള്ളില്‍ കഴിച്ച് റെക്കോര്‍ഡ് നേടിയ കെല്‍വിന്‍ സാര്‍ക്മാന്‍ മെഡീനയെയാണ് ഫാന്‍സിസ്‌കൊ പരാജയപ്പെടുത്തിയത്. മത്സരാര്‍ത്ഥികള്‍ ഒരു സമയം ഒരു ബര്‍ഗര്‍ മാത്രമെ കഴിക്കാന്‍ പാടുള്ളുവെന്നായിരുന്നു മത്സരത്തിന്റെ നിബന്ധന. ബര്‍ഗര്‍ കഴിക്കുക വെള്ളം കുടിയ്ക്കുക, വീണ്ടും … Read more

ബുര്‍ജ് ഖലീഫയുടെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ

ദുബായ്: ദുബായ് മാളിന് തൊട്ടടുത്ത ഷോപ്പിംഗ് കോംപ്ലക്‌സില്‍ രാവിലെ മുതല്‍ വന്‍ തീപിടുത്തം നടന്നുകൊണ്ടിരിക്കുകയാണ്. ബുര്‍ജ് ഖലീഫക്കും ദുബായ് മാളിനും അടുത്തുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു. ദൂരെ നിന്നും നോക്കികണ്ടവരാണ് മുകളിലത്തെ നിലയില്‍ നിന്നും കട്ടിയായ പുക ഉയര്‍ന്നു പൊങ്ങുന്നത് കണ്ട് അധികാരികളെ വിവരമറിയിച്ചത്. തീ തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ആളപായമുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല. ഷോപ്പിംഗ് കോംപ്ലക്സിലുള്ള ഹോട്ടല്‍ പൂര്‍ണമായി കത്തിനശിച്ചുകഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദുബായിലെ ലഭ്യമായ ഫയര്‍ യൂണിറ്റുകള്‍ എല്ലാം … Read more

ഉപയോഗിച്ച റോക്കറ്റ് വീണ്ടും വിക്ഷേപിച്ച് തിരിച്ചെത്തിച്ചു: ചരിത്രം കുറിച്ച് സ്പേസ് എക്സ്

ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ച് തിരിച്ചുകൊണ്ടുവന്ന റോക്കറ്റ് വീണ്ടും വിക്ഷേപിച്ച് തിരിച്ചെത്തിച്ച് അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സ് ചരിത്രം കുറിച്ചു. ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് വീണ്ടും വിക്ഷേപിച്ച് അറ്റ്ലാന്റിക് സമുദ്രത്തില്‍ തിരിച്ചെത്തിച്ചത്. ലക്സംബര്‍ഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ഓപ്പറേറ്റര്‍ എസ്ഇഎസിന് വേണ്ടി വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ഈ റോക്കറ്റ് ബഹിരാകാശത്തെത്തിച്ചത്. ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഓഫ് കോഴ്‌സ് ഐ സ്റ്റില്‍ ലവ് യു (തീര്‍ച്ചയായും ഞാന്‍ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു) എന്നെഴുതിയ ഡ്രോണ്‍ഷിപ്പിലാണ് റോക്കറ്റ് … Read more

സൗജന്യ വൈഫൈയും ഐപാഡും; യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളുമായി ഖത്തര്‍ എയര്‍ വേസും ഇത്തിഹാദും

അമേരിക്കയും ബ്രിട്ടനും വിമാനത്തില്‍ ഐപാഡും ലാപ്‌ടോപ്പും നിരോധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി ഗള്‍ഫ് വിമാനക്കമ്പനികളെത്തി. ഇസ്ലാമിക തീവ്രവാദത്തെ നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത ചില രാജ്യത്തില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതുമൂലം യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാത്രക്കാര്‍ക്ക് എല്ലാ സൗകര്യവും വിമാനത്താവളങ്ങളില്‍ ഉറപ്പുവരുത്തുകയാണ് ഖത്തര്‍ എയര്‍ വേസും ഇത്തിഹാദും. ഇന്ത്യയില്‍ നിന്നുള്ളവരടക്കം അമേരിക്കന്‍ യാത്രയ്ക്ക് കൂടുതലായി ഗള്‍ഫ് കമ്പനികളെയാണ് ഉപയോഗിക്കുന്നത്. യുഎസിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കു സൗജന്യ വൈഫൈയും ഐപാഡും നല്‍കും. വെല്‍കം ഡ്രിങ്കിനൊപ്പം വൈഫൈ വൗച്ചറുകളും … Read more

കിറ്റ്കാറ്റ് ചോക്കലേറ്റ് രുചിക്കൂട്ടില്‍ മാറ്റം വരുത്തുന്നു

ലോകമെങ്ങും ഏറെ ആരാധകരുള്ള കിറ്റ്കാറ്റ് 67 വര്‍ഷങ്ങള്‍ക്ക് ശേഷം രുചിക്കൂട്ടില്‍ മാറ്റം വരുത്തുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കിറ്റ്കാറ്റ് ബാറില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയാണ് കമ്പനി ചെയ്യുന്നത്. എന്നാല്‍ ഈ മാറ്റം കിറ്റ്കാറ്റ് ആരാധകര്‍ക്കും കൊതിയന്മാര്‍ക്കും തോന്നില്ലെന്നും നെസ്ലെ പറയുന്നു. പുതിയ മാറ്റത്തിലൂടെ കിറ്റ്കാറ്റിന്റെ കലോറി 213ല്‍ നിന്ന് 209 ആയി കുറയും. ഒറ്റനോട്ടത്തില്‍ ചെറിയ മാറ്റമെന്ന് തോന്നുമെങ്കിലും ജനങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് 1000 ടണ്‍ പഞ്ചസാരയും മൂന്ന് ബില്യണ്‍ കലോറിയുമാണ് കിറ്റ്കാറ്റ് കുറയ്ക്കുന്നത്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് … Read more

9/11 പെന്റഗണ്‍ ആക്രമണത്തിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍ എഫ്ബിഐ പുറത്ത് വിട്ടു

വാഷിംഗ്ടണ്‍: 2001 സെപ്തംബര്‍ 11ന് പെന്റഗണിലുണ്ടായ ഭീകരാക്രമണത്തിന്റെ ഇതുവരെ രഹസ്യമായി സൂക്ഷിച്ച ചിത്രങ്ങള്‍ എഫ്.ബി.ഐ പുറത്തുവിട്ടു. തകര്‍ന്ന ഭിത്തകള്‍, ആളിക്കത്തുന്ന തീ, യു.എസ് പ്രതിരോധ വകുപ്പിന്റെ കത്തിനശിച്ച ഉള്‍ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെട്ട 27 ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അല്‍ഖ്വയ്ദ തട്ടിയെടുത്ത അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ നാല് വിമാനങ്ങളാണ് യു.എസ് മണ്ണിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങള്‍ക്ക് ആയുധമായി ഉപയോഗിച്ചത്. പെന്റഗണില്‍ ആക്രമണം നടക്കുന്നതിനിടയില്‍ തട്ടിയെടുത്ത വിമാനങ്ങളില്‍ രണ്ടെണ്ണം ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ച് കയറിയിരുന്നു. അവശേഷിക്കുന്ന ഒരെണ്ണം യാത്രക്കാര്‍ വിമാനം … Read more

ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം; പശുക്കടത്തിന് 10 വര്‍ഷം തടവ്

പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ. ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയത്. 2011 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുവിനെ കൊല്ലുന്നതിനും ഇറച്ചി കയറ്റുമതിക്കും നിരോധനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 1954 ഭേദഗതി ചെയ്തിരുന്നു. പുതിയ നിയമ പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും മൃഗങ്ങളെ കടത്താനുപയോഗിച്ച വാഹനങ്ങള്‍ എന്നേക്കുമായി പിടിച്ചെടുക്കുകയും ചെയ്യും. പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ … Read more

ബാങ്ക് ഇടപാടുകള്‍ക്ക് നിരവധി മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വര്‍ഷം

നിരവധി മാറ്റങ്ങളാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നടപ്പിലാകാന്‍ പോവുന്നത്. ബാങ്കിങ്ങ്, ഇന്‍ഷൂറന്‍സ്, ആദായ നികുതി എന്നീ മേഖലകളിലെല്ലാം മാറ്റങ്ങള്‍ വരും. പലതും സാധാരണക്കാരന് തിരിച്ചടിയാവുന്ന മാറ്റങ്ങളാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്‍ൈറ മൂന്നാം പാദത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിന് ശേഷം സാമ്ബത്തിക മേഖലയിലെ പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതല്‍ തുക ഇന്‍ഷൂറന്‍സ് പ്രീമിയത്തിനായി നല്‍കേണ്ടി വരും. ഇന്‍ഷൂറന്‍സ് മേഖലയിലെ റെഗുലേറ്ററി എജന്‍സിയായ െഎ.ആര്‍.ഡി.എ.െഎ ജനറല്‍ … Read more

പാതയോരത്തെ ബെവ്കോ ഔട്ട്ലെറ്റുകളും ബിയര്‍പാര്‍ലറുകളും ഇന്ന് പൂട്ടും

ദേശീയ സംസ്ഥാന പാതയോരത്തെ എല്ലാത്തരം മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബിയര്‍പാര്‍ലറുകളും കള്ളുഷാപ്പുകളും പഞ്ചനക്ഷത്ര ബാറുകളും അടക്കമുള്ളവ പൂട്ടേണ്ടിവരും. സംസ്ഥാനത്തെ എക്സൈസ് ലൈസന്‍സുകള്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ ഇന്നുരാത്രിതന്നെ ഇവ അടച്ചുപൂട്ടേണ്ടിവരും. ബിവറേജസ് കോര്‍പ്പറേഷന്റെ 144 ഔട്ട്ലെറ്റുകളാണ് പാതയോരത്ത് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ മാറ്റിസ്ഥാപിച്ചിരുന്നു. കണ്‍സ്യൂമര്‍ഫെഡ്ഡിന്റെ 13 ഔട്ട്ലെറ്റുകള്‍ പാതയോരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 500 ഓളം ബിയര്‍ പാര്‍ലറുകളാണ് ദേശീയ സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ … Read more

സുപ്രീം കോടതിയിലും അഴിമതി ആരോപണം ആവര്‍ത്തിച്ച് ജസ്റ്റിസ് കര്‍ണന്‍

സുപ്രീം കോടതി ജഡ്ജിമാരില്‍ അഴിമതിക്കാരുണ്ടെന്ന് ആരോപണത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസ് സിഎസ് കര്‍ണന്‍. മാപ്പു പറയില്ലന്നും ജയിലിലേക്ക് പോകാന്‍ തയ്യാറാണെന്നും കര്‍ണന്‍ സുപ്രീം കോടതിയെ അറിയിച്ചു. മാപ്പു പറഞ്ഞില്ലങ്കില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കോടതി വ്യക്തമാക്കിയപ്പോഴാണ് കര്‍ണന്റെ മറുപടി. കര്‍ണന്‍ അനുസരണക്കേട് കാണിച്ചെന്ന് കോടതി നിരീക്ഷിച്ചു. നോട്ടീസ് അയച്ചിട്ടും എന്തുകൊണ്ട് ഹാജരായില്ലന്നും കോടതി ചോദിച്ചു. ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ച കര്‍ണന്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കര്‍ണന്‍ വികാരത്തിനടിമപ്പെട്ടുവെന്നും, എന്താണ് … Read more