42000 അടി ഉയരത്തില്‍ ജനിച്ച നവജാതശിശുവിന് എയര്‍ലൈന്‍സില്‍ ആജീവനാന്തം സൗജന്യയാത്ര

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. വിമാനത്തില്‍ നടന്ന പ്രസവത്തിന് എല്ലാ ശുശ്രൂഷയും നല്‍കിയത് കാബിന്‍ ക്രൂ ജീവനക്കാരായിരുന്നു. വിമാനത്തില്‍ പുതുതായി എത്തിയ അതിഥിയെ ആഘോഷപൂര്‍വ്വമാണ് ജീവനക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എയര്‍ലൈന്‍സ് അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റനും എയര്‍ഹോസ്റ്റസ്മാരും കുഞ്ഞുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ … Read more

ഭര്‍ത്താവിന്റെ മരണവാര്‍ത്ത ചാനലില്‍ വായിച്ച് ഭാര്യ

സ്വന്തം ഭര്‍ത്താവ് റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വായിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ നിന്നുള്ള സ്വകാര്യ വാര്‍ത്താചാനല്‍ ഐബിസി 24ന്റെ അവതാരക സുപ്രീത് കൗറാണ് (28) ഭര്‍ത്താവിന്റെ മരണവാര്‍ത്ത ശനിയാഴ്ച രാവിലെ ബ്രേക്കിംഗ് ന്യൂസായി അവതരിപ്പിച്ചത്. മഹാസമുന്ദ് ജില്ലയിലെ പിതാരയിലാണ് അപകടമുണ്ടായത്. അഞ്ച്് യാത്രക്കാരില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്. ഒരു റിനോ ഡിസ്റ്ററാണ് അപകടത്തില്‍ പെട്ടത്. റിപ്പോര്‍ട്ടറെ ടെലിഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മരിച്ചവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ തന്റെ ഭര്‍ത്താവും ആ സമയത്ത് നാല് സുഹൃത്തുക്കളോടൊപ്പം ആ … Read more

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ് സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭയുട ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടേറീസാണ് സമാധാന നോബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ് സായിയെ വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ച ഉണ്ടാകുമെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്താനും പ്രോത്സാഹിപ്പിക്കാനും മലാലയ്ക്ക് സാധിക്കുമെന്നതിനാലാണ് ഇത്തരമൊരു വലിയ പദവി മലാലയെ ഏല്‍പ്പിച്ചതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു. നിലവില്‍ … Read more

ഡല്‍ഹിയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ -ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വന്‍ദുരന്തം തക്കസമയത്തുണ്ടായ ഇടപെടല്‍ മൂലം ഒഴിവായി. ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനത്തിന്റെ പൈലറ്റ് ഇതേ സമയം റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും വിമാനം പറത്തിയതാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടമെന്നതും പരിഭ്രാന്തിക്കിടയാക്കി. 122 പേരാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ വിമാനം റണ്‍വേ 28ല്‍ നിന്ന് … Read more

സ്വീഡനില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി ഭീകരാക്രമണം; സംഭവം നടന്നത് ഇന്ത്യന്‍ എംബസിക്ക് സമീപം

സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്കു ട്രക്ക് ഇടിച്ചുകയറ്റിയാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണമാണ് ഉണ്ടായതെന്നും രാജ്യം ആക്രമിക്കപ്പൈട്ടന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫാന്‍ ലൂഫ് വാന്‍ പ്രതികരിച്ചു. ആക്രമണത്തില്‍ നാല്പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ ക്വീന്‍സ് സ്ട്രീറ്റില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം.കാല്‍നടക്കാര്‍ക്കിടയിലേക്കു ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രസിദ്ധമായ വ്യാപാര കേന്ദ്രമാണ് ഇവിടം. നൂറുകണക്കിന് ആളുകള്‍ ആ സമയം തെരുവില്‍ ഉണ്ടായിരുന്നു. ആക്രമി ട്രക്ക് ഒടിച്ചു കയറ്റിയതോടെ ജനങ്ങള്‍ … Read more

യൂറോപ്പിലെ പല ഭാഗങ്ങളിലും ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത പുലര്‍ത്തി സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍

ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യൂറോപ്പിലെ ആണവോര്‍ജ കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മുന്നറിയിപ്പ്. ശക്തമായ സുരക്ഷ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഭീകരര്‍ വിവിധ മാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ സാധ്യതയുള്ളതായി 24 മണിക്കൂറിനിടെ നിരവധി തവണ മുന്നറിയിപ്പു നല്‍കിയതായി ദ സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷ സംവിധാനങ്ങള്‍ തകര്‍ക്കുന്നതിന് ഐ.എസും മറ്റ് തീവ്രവാദ സംഘടനയില്‍പെട്ടവരും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നീ ഉപകരണങ്ങളില്‍ സ്‌ഫോടക വസ്തുകള്‍ ഘടിപ്പിക്കാനുള്ള രീതികള്‍ വികസിപ്പിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് യു.എസിലും യു.കെയിലും … Read more

എച്ച്1ബി വിസ നിയമം കര്‍ശനമാക്കി അമേരിക്ക

വിദേശ ഐ.ടി വിദഗ്ധര്‍ക്ക് എച്ച്-1ബി വിസ അനുവദിക്കുന്നതിന് നിയമം കര്‍ശനമാക്കി അമേരിക്ക. യു.എസ് സിറ്റിസന്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് ആണ് വിസാ നിയമം കര്‍ശനമാക്കി ഉത്തരവിറക്കിയത്. ഇന്ത്യന്‍ െഎ.ടി വിദഗ്ധരുള്‍പ്പെടെ ധാരാളം പേര്‍ വിസക്ക് അപേക്ഷിക്കുന്നതിനാല്‍ കള്ളവിസകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമാണ് നിയമം കര്‍ശനമാക്കിയതെന്ന് യു.എസ്.സി.െഎ.എസ്പറയുന്നു. വിദേശത്ത് നിന്നും അതിവിദഗ്ധരായ പ്രഫഷണലുകളെ മാത്രം റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുകയാണ് പുതിയ മാനദണ്ഡങ്ങളിലൂടെ ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. 2018ലെ എച്ച്1ബി വിസാ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം അടുത്തിരിക്കെയാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. … Read more

70 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികള്‍ മരണപ്പെട്ടത് നാല് മിനുട്ട് വ്യത്യാസത്തില്‍

70 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികള്‍ നാല് മിനുട്ട് വ്യത്യാസത്തില്‍ മരണപ്പെട്ടു. എന്നാല്‍ ഇരുവരും മരിച്ചത് ഇണയുടെ മരണ വിവരമറിയാതേയുമാണ്. വില്‍ഫ് റസ്സല്‍ (93), ഭാര്യ വേര (91)എന്നിവരാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണത്തിന്റെ ലോകത്തേക്ക് യാത്രയായത്. മാഗ്‌ന കെയര്‍ ഹോമില്‍ ബുധനാഴ്ച രാവിലെ 6:50 നാണ് റസ്സല്‍ മരണപ്പെട്ടത്. 6:54 ന് ലീസസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ വേരയും മരണത്തിന് കീഴടങ്ങി. റസ്സല്‍ കുറച്ച് മാസങ്ങളായി മറവി രോഗത്തെ തുടര്‍ന്ന് മാഗ്ന കെയര്‍ ഹോമില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ … Read more

200 രൂപ നോട്ട് പുറത്തിറക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്

2000 നോട്ട് പുറത്തിറക്കിയതിനു പിന്നാലെ 200 രൂപയുടെ നോട്ട് പുറത്തിറക്കാനും ആലോചനയുണ്ടെന്ന് റിസര്‍വ് ബാങ്ക്. ഇതു സംബന്ധിച്ച നിര്‍ദേശത്തിന് മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായാണ് സൂചന. എന്നാല്‍ പുതിയ നോട്ടിന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി ലഭിക്കേണ്ടതുണ്ട്. അതിനുശേഷം ജൂണോടെ നോട്ട് അച്ചടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍ബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, ഹിന്ദുസ്ഥാന്‍ ടൈംസ്, ലിവ് മിന്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയതാകും 200 രൂപയുടെ നോട്ടുകളെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ പുതുതായി ഇറക്കിയ … Read more

പാളം മുറിച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം: കേരള എക്സ്പ്രസില്‍ കവര്‍ച്ചയും

സിഗ്നല്‍ സംവിധാനം തകരാറിലാക്കിയും പാളം മുറിച്ചും നാലംഗ സംഘം കവര്‍ച്ച നടത്തി. സേലം സ്റ്റേഷനില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ധര്‍മ്മപുരിയിലെ വനമേഖലയില്‍ വെച്ചാണ് സംഭവം. ഞായറാഴ്ച രാത്രി ചെന്നൈ-തിരുവനന്തപുരം മെയില്‍ കടന്ന് പോകുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് പാളം മുറിച്ച നിലയില്‍ കണ്ടത്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസിലെ അഞ്ച് യാത്രക്കാരില്‍ നിന്ന് 25.5 പവന്‍ സ്വര്‍ണാഭരണങ്ങളും കൊള്ളയടിച്ചു. സിഗ്നല്‍ തകരാര്‍ മൂലം നിര്‍ത്തിയിട്ടതായിരുന്നു കേരള എക്സ്പ്രസ്. സേലം സ്റ്റേഷനില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ മൊറപ്പൂര്‍ റെയില്‍വേ … Read more