ചരിത്രം തിരുത്തി ഇന്ത്യന്‍ ജുഡീഷ്യറി; പ്രധാനപ്പെട്ട നാല് ഹൈക്കോടതികളില്‍ വനിതാ ചീഫ് ജസ്റ്റിസുമാര്‍

ഇന്ത്യയുടെ ചരിത്രത്തില്‍ അദ്യമായി രാജ്യത്തെ പ്രധാനപ്പെട്ട നാല് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസ് പദവിയില്‍ വനിതകള്‍. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിര ബാനര്‍ജി നിയമിതയായതോടെയാണ് രാജ്യത്തെ പ്രധാന ഹൈക്കൊടതികളില്‍ സ്ത്രീ ആധിപത്യം പൂര്‍ണ്ണമായത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ ഹൈക്കോടതികളിലും വനിതകളാണ് ചീഫ് ജസ്റ്റിസുമാര്‍. മാര്‍ച്ച് 31നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിര ബാനര്‍ജി ചുമതലയേറ്റത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി ഹൈക്കോടതികളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ യഥാക്രമം മഞ്ജുള ചെല്ലുരും, ജി രോഹിനിയും, നിഷിത മഹേത്രയുമാണ്. … Read more

കേന്ദ്രസര്‍ക്കാരിനെതിരെ തുണിയുരിഞ്ഞ് തമിഴ് കര്‍ഷകരുടെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നഗ്നരായി ഓടി

കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോള്‍ സമാശ്വാസ പാക്കേജുകള്‍ക്ക് വേണ്ടി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് നഗ്നരായി ഓടി കര്‍ഷകരുടെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലൂടെയാണ് കര്‍ഷകര്‍ നഗ്നരായി ഓടി പ്രതിഷേധിച്ചത്. നോര്‍ത്ത് ബ്ലോക്കിലാണ് തമിഴ് കര്‍ഷകര്‍ നഗ്നരായി ഓടി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയെ കണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ തമിഴ് കര്‍ഷകരുടെ ഏഴംഗ പ്രതിനിധി സംഘം ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ദിവസങ്ങളായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ പുതിയ തലത്തിലേക്ക് സമരമെത്തിച്ചത്. പ്രധാനമന്ത്രിയെ … Read more

മദ്യപിച്ച എയര്‍ ഇന്ത്യ പൈലറ്റിന് സസ്പെന്‍ഷന്‍

മദ്യപിച്ച് എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം പറത്താനെത്തിയ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സര്‍വീസില്‍നിന്ന് വിലക്കി. ശനിയാഴ്ച രാത്രി 8.50ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്ക് പോവാനിരുന്ന ഐ.എക്സ് 115 വിമാനത്തിന്റെ പൈലറ്റ് ആണ് സസ്പെന്‍ഷനിലായത്. വിമാനം പറത്തുന്നതിന് തൊട്ടുമുമ്പായി നടത്തുന്ന പതിവ് പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി വ്യക്തമായത്. ആദ്യമായാണ് ഇയാള്‍ വിമാനം പറത്തുന്നതിന് മുമ്പുള്ള പരിശോധനയില്‍ പരാജയപ്പെടുന്നത് അതുകൊണ്ടാണ് നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങിയത്. സാധാരണഗതിയില്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയാണ് പതിവ്. പിന്നെയും ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് … Read more

സിറിയയിലെ രാസാക്രമണത്തിനെതിരെ ആഞ്ഞടിച്ച ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിയിച്ച് ഏഴുവയസുകാരി

സിറിയയിലെ ഇദ്ലിബില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധ പ്രയോഗത്തിനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് ഏഴുവയസുകാരി. ‘വോയിസ് ഓഫ് ആലപ്പോ’ എന്ന പേരില്‍ അറിയപ്പെടുന്ന ഏഴുവയുകാരി ബന അലബദാണ് ട്വിറ്ററിലൂടെ ട്രംപിന് നന്ദിയറിച്ചത്. ആഭ്യന്തര കലാപം രൂക്ഷമായിരുന്ന സിറിയയിലെ ആലപ്പോയില്‍ നിന്നും യുദ്ധത്തിന്റെ ഭീകരത നവമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചതിന്റെ പേരില്‍ ബന നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബന ട്രംപിന് നന്ദിയറിയിച്ചുകെണ്ട് ട്വീറ്റ് ചെയ്തത്. ബാഷര്‍ അല്‍ അസിന്റെയും പുതിന്റേയും ആക്രമണങ്ങള്‍ക്കിരയായ സിറിയന്‍ … Read more

കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന പെണ്‍കുട്ടിക്ക് പുതിയ പേരും വീടും

കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന പെണ്‍കുട്ടിക്ക് പുതിയ പേരും വീടും നല്‍കി അവളെ സാധാരണ ജീവിതത്തിലേക്ക് പതിയെ കൊണ്ടുവരുന്നു. എഹ്‌സാസ് എന്നാണ് പുതിയ പേര്. വനദുര്‍ഗ, പൂജ, ജംഗിള്‍ ഗേള്‍ എന്നീ പേരുകളാണ് ആദ്യം വിളിച്ചിരുന്നത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ പെണ്‍കുട്ടിക്ക് പുതിയ വീടും നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മതം ഏതാണെന്ന് വ്യക്തമല്ലാത്തതിനാലാണ് എഹ്‌സാസ് എന്ന പേര് നല്‍കിയതെന്ന് അഗതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിര്‍വാണ എന്ന സംഘടനയുടെ പ്രസിഡന്റ് സുരേഷ് ധാപോല പറഞ്ഞു. വന്യമൃഗങ്ങളുടെ കൂടെ കഴിഞ്ഞതിനാല്‍ മനുഷ്യരുടെ പെരുമാറ്റ രീതികളൊന്നും … Read more

ചെന്നൈയില്‍ റോഡ് ഇടിഞ്ഞുതാണു; ഓടിക്കൊണ്ടിരുന്ന ബസും കാറും കുഴിയിലായി

ചെന്നൈയിലെ അണ്ണാശാലയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസും കാറും കുടുങ്ങി. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ റോഡ് ഇടിഞ്ഞ്താണ് ഗര്‍ത്തമായി. ചര്‍ച്ച് പാര്‍ക്ക് സ്ട്രീറ്റിന് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. നിരവധി യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റു. ആദ്യം തമിഴ്‌നാട് സര്‍ക്കാര്‍ ബസാണ് ഗര്‍ത്തത്തില്‍ പതിച്ചത് പിന്നാലെ വന്ന കാറും ഗര്‍ത്തത്തില്‍ പതിക്കുകയായിരുന്നു. അപകട്ടില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതിനു പിന്നാലെ ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവനങ്ങള്‍ ഇവിടേക്ക് … Read more

42000 അടി ഉയരത്തില്‍ ജനിച്ച നവജാതശിശുവിന് എയര്‍ലൈന്‍സില്‍ ആജീവനാന്തം സൗജന്യയാത്ര

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. വിമാനത്തില്‍ നടന്ന പ്രസവത്തിന് എല്ലാ ശുശ്രൂഷയും നല്‍കിയത് കാബിന്‍ ക്രൂ ജീവനക്കാരായിരുന്നു. വിമാനത്തില്‍ പുതുതായി എത്തിയ അതിഥിയെ ആഘോഷപൂര്‍വ്വമാണ് ജീവനക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എയര്‍ലൈന്‍സ് അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റനും എയര്‍ഹോസ്റ്റസ്മാരും കുഞ്ഞുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ … Read more

ഭര്‍ത്താവിന്റെ മരണവാര്‍ത്ത ചാനലില്‍ വായിച്ച് ഭാര്യ

സ്വന്തം ഭര്‍ത്താവ് റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വായിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ നിന്നുള്ള സ്വകാര്യ വാര്‍ത്താചാനല്‍ ഐബിസി 24ന്റെ അവതാരക സുപ്രീത് കൗറാണ് (28) ഭര്‍ത്താവിന്റെ മരണവാര്‍ത്ത ശനിയാഴ്ച രാവിലെ ബ്രേക്കിംഗ് ന്യൂസായി അവതരിപ്പിച്ചത്. മഹാസമുന്ദ് ജില്ലയിലെ പിതാരയിലാണ് അപകടമുണ്ടായത്. അഞ്ച്് യാത്രക്കാരില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്. ഒരു റിനോ ഡിസ്റ്ററാണ് അപകടത്തില്‍ പെട്ടത്. റിപ്പോര്‍ട്ടറെ ടെലിഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മരിച്ചവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ തന്റെ ഭര്‍ത്താവും ആ സമയത്ത് നാല് സുഹൃത്തുക്കളോടൊപ്പം ആ … Read more

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ് സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭയുട ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടേറീസാണ് സമാധാന നോബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ് സായിയെ വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ച ഉണ്ടാകുമെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്താനും പ്രോത്സാഹിപ്പിക്കാനും മലാലയ്ക്ക് സാധിക്കുമെന്നതിനാലാണ് ഇത്തരമൊരു വലിയ പദവി മലാലയെ ഏല്‍പ്പിച്ചതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു. നിലവില്‍ … Read more

ഡല്‍ഹിയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ -ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വന്‍ദുരന്തം തക്കസമയത്തുണ്ടായ ഇടപെടല്‍ മൂലം ഒഴിവായി. ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനത്തിന്റെ പൈലറ്റ് ഇതേ സമയം റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും വിമാനം പറത്തിയതാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടമെന്നതും പരിഭ്രാന്തിക്കിടയാക്കി. 122 പേരാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ വിമാനം റണ്‍വേ 28ല്‍ നിന്ന് … Read more