യു.എസിന്റെ സിറിയന്‍ ആക്രമണം ഇവാങ്കയുടെ പ്രേരണയാലെന്ന് സഹോദരന്‍

സിറിയന്‍ വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് മകള്‍ ഇവാങ്കയെന്ന് സേഹാദരന്‍ എറിക് ട്രംപ്. സിറിയയുടെ രാസായുധാക്രമണത്തില്‍ ധാരാളം സാധാരണക്കാര്‍ മരിച്ചിരുന്നു. ഈ പൈശാചിക പ്രവര്‍ത്തി തന്റെ സഹോദരിയെ ഉലച്ചു. അതിനാല്‍ രാസായുധ പ്രയോഗം നടത്തിയ ബശ്ശാര്‍ അല്‍ അസദിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആക്രമണം നടത്തിയതെന്നും എറിക് പറഞ്ഞു. തന്റെ പിതാവ് റഷ്യയുമായി ഒരു തരത്തിലും സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും വ്ളാദിമര്‍ പുടിനാല്‍ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും ഈ പ്രവര്‍ത്തി മൂലം തെളിയിക്കെപ്പട്ടതായും … Read more

യുഎസ് വിമാനത്തിലെ യാത്രക്കാരനെ പുറത്താക്കിയ സംഭവം; സിഇഒ ക്ഷമ ചോദിച്ചു

വിമാനത്തില്‍നിന്നു യാത്രക്കാരനെ വലിച്ചിഴച്ചു പുറത്താക്കിയ സംഭവത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് സിഇഒ ക്ഷമ ചോദിച്ചു. ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള കാര്യങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പു നല്‍കുന്നുവെന്ന് കമ്പനി സിഇഒ ഓസ്‌കര്‍ മൗന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു. അതിനിടെ, അതിക്രമത്തിന് ഇരയായത് വിയറ്റ്നാം സ്വദേശി ഡോ. ഡേവിഡ് ഡാവോ (69) ആണെന്ന് തിരിച്ചറിഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് പരുക്കേറ്റ ഇയാള്‍ ചികില്‍സയിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഡേവിഡിനെതിരെ ചില ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2003ല്‍ നിരോധിത വേദന … Read more

വിമാന യാത്രാ ചിലവ് 80 ശതമാനം കുറയ്ക്കാനൊരുങ്ങി അമേരിക്കന്‍ കമ്പനിയായ സുനും എയറോ

വാഷിംഗ്ടണ്‍ സ്റ്റാര്‍ട്ടപ്പായ സുനും എയറോയാണ് വ്യോമയാനരംഗത്ത് വിപ്ലവകരമായേക്കാവുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. വൈദ്യുതിയില്‍ പറക്കുന്ന വിമാനങ്ങള്‍ വഴി യാത്രാ ചിലവ് 80 ശതമാനം കുറയുകയും വേഗം 40 ശതമാനം കൂടുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം. വിമാനകമ്പനിയായ ബോയിങ്ങിന്റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പാണ് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള സുനും എയറോ. ചെറുകിട വൈദ്യുതി വിമാനങ്ങളായിരിക്കും ഭാവിയില്‍ വ്യോമയാനരംഗം കീഴടക്കുകയെന്നും ഇവര്‍ പ്രവചിക്കുന്നു. രാജ്യാന്തര വിമാനത്താവളങ്ങളെ ഒഴിവാക്കിയ ചെറുകിട വിമാനത്താവളങ്ങള്‍ വഴിയായിരിക്കും ഇത്തരം വ്യോമഗതാഗതം പ്രധാനമായും നടക്കുക. ഇതുവഴി രാജ്യാന്തര വിമാനത്താവളങ്ങളിലെ ലാന്‍ഡിങ് ചാര്‍ജ് … Read more

പ്രവാസിയായ ഭര്‍ത്താവ് ഉപേക്ഷിച്ചു : സര്‍ക്കാരിനോട് സഹായമഭ്യര്‍ഥിച്ച് യുവതി

പ്രവാസിയായ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് 29കാരിയായ യുവതി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പഞ്ചാബിലെ കപുര്‍ത്തല സ്വദേശിനിയായ ചന്ദ് ദീപ് കൗര്‍ രംഗത്ത് വന്നിരിക്കുന്നത്. തന്നെ ഉപേക്ഷിച്ച് ന്യൂസിലാന്‍ഡിലേക്ക് പറന്ന ഭര്‍ത്താവ് രമണ്‍ ദീപ് സിംഗിനെ തിരികെ നാട്ടിലെത്തിക്കണമെന്നും, ഒപ്പം അയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് യുവതിയുടെ ആവശ്യം. വിവാഹത്തിനു ശേഷം വിദേശത്തേക്കു പോകുന്ന ഒരു ഭര്‍ത്താവും ഭാര്യമാരോട് ഇനി ഇത്തരത്തില്‍ ചെയ്യരുതെന്നതിനാലാണ് താന്‍ നിയമപരമായി മുന്നോട്ട് പോകുന്നതെന്നും ചന്ദ് വ്യക്തമാക്കി. … Read more

ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഇനി മുതല്‍ ദിനം പ്രതി മാറിയേക്കും

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇനി മുതല്‍ ദിനം പ്രതി മാറിയേക്കും. രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ ഇതിനുള്ള ആലോചനയിലാണെന്ന് ഇതുമായി ബന്ധപ്പെട്ട എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണവില പരിഷ്‌കരണം ദിനംപ്രതിയാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി കമ്പനികള്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ നിലവില്‍ പ്രധാന ആഗോള വിപണികളെല്ലാം എണ്ണവില ദിനം പ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. … Read more

അസാധുനോട്ടുകള്‍ മാറ്റിയെടുക്കാനായി വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് കൊറിയര്‍ ചെയ്തു കൊടുക്കുന്നതായി പരാതി

അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇന്ത്യയിലുള്ളവരില്‍ നിന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് പഴയ 500, 1000 രൂപ നോട്ടുകള്‍ കൊറിയര്‍ ചെയ്യുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ മൂല്യം കൂടിയ നോട്ടുകള്‍, ഡിസംബര്‍ 30 വരെയായിരുന്നു ഇന്ത്യയിലുള്ളവര്‍ക്ക് മാറ്റിയെടുക്കാനുള്ള സമയപരിധി. അതേസമയം വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ നോട്ടുകള്‍ മാറ്റാം. ഈ സൗകര്യമാണ് ഇന്ത്യയിലുള്ള ചിലര്‍ പ്രവാസികളെ ഉപയോഗിച്ചുകൊണ്ട് ദുരുപയോഗം ചെയ്യുന്നത്. വിദേശത്തേക്ക് അയച്ച ഒരു ലക്ഷത്തിലേറെ മൂല്യം വരുന്ന അസാധു … Read more

നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല

വിദേശ ഇന്ത്യക്കാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് പുറമെ പാന്‍ കാര്‍ഡിനുള്ള അപേക്ഷയ്‌ക്കൊപ്പവും വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡാവശ്യമില്ല. എന്നാല്‍ ഇന്ത്യയിലെ സ്ഥിര താമസക്കാര്‍ക്ക് മേല്പറഞ്ഞ ആവശ്യങ്ങള്‍ക്ക് ആധാര്‍ നിബന്ധമാണ്. 2017-ല്‍ ധനകാര്യനിയമത്തില്‍ വരുത്തിയ ഈ ഭേദഗതി വരുന്ന ജൂലൈ-1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ആധായനികുതി വകുപ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പ്രവാസികളായ ഇന്ത്യക്കാര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം … Read more

ബ്രിട്ടീഷ് സുപ്രീംകോടതിയിലെ ആദ്യ വെള്ളക്കാരിയല്ലാത്ത ജഡ്ജിയായി ഇന്ത്യന്‍ വംശജ

ബ്രിട്ടീഷ് ഓര്‍ഡ് ബെയ്ലി ന്യായാസനത്തില്‍ ഇനി ഇന്ത്യന്‍ വംശജ. അനുജ രവീന്ദ്ര ധിര്‍ ആണ് ആ ഇന്ത്യക്കാരി. ലണ്ടനിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതികളില്‍ ജഡ്ജിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന പെരുമയോടെയാണ് ഈ ഇന്ത്യന്‍ വംശജയുടെ വരവ്. ബ്രിട്ടീഷ് കോടതി ചരിത്രത്തില്‍ പുതിയൊരു പ്രതീക്ഷയും അനുജ തുറന്നിടുന്നു. വനിതകള്‍ക്ക്, അവര്‍ ബ്രിട്ടീഷുകാരായാലും അല്ലെങ്കിലും എത്തിപ്പെടാവുന്ന ഉയരങ്ങള്‍ക്ക് പിരിധിയില്ലെന്ന് അനുജ പറയുന്നു. മനസ്സിലെ മേല്‍ക്കൂര ഇടിച്ചുതകര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വനിതയെന്ന നിലയിലോ വെള്ളക്കാരിയല്ലെന്ന നിലയിലോ ഒരിക്കല്‍പ്പോലും വിവേചനം നേരിടേണ്ടിവന്നിട്ടില്ലെന്നും … Read more

കുല്‍ഭൂഷന്റെ വധശിക്ഷ; പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരും: സുഷമ സ്വരാജ്

ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. ഇതിന്റെ പ്രത്യാഘാതം പാകിസ്താന്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പ്രഖ്യാപിച്ചു. കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനാണ്. അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിയമം വിട്ടും പ്രവര്‍ത്തിക്കുമെന്ന് സുഷമ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്‍ രക്ഷിക്കാനും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന് നീതി ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്ത്ര … Read more

സിറിയയിലേക്ക് നാറ്റോ സൈന്യം വരുന്നതായി സൂചന; അമേരിക്ക ശക്തമായ ആക്രമണത്തിന്

സിറിയയില്‍ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നു പുറത്താക്കുംവരെ ആക്രമണം തുടരുമെന്ന സൂചനകളാണ് അമേരിക്ക നല്‍കുന്നത്. അസദിനെ സഹായിക്കുന്ന നടപടിയില്‍ നിന്നു റഷ്യയെ പിന്തിരിപ്പിക്കാനും നീക്കം ശക്തമാണ്. സാധാരണക്കാരെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിറിയയില്‍ അമേരിക്ക കൂടുതല്‍ ആക്രമണത്തിന് ഒരുങ്ങുന്നത്. ഇക്കാര്യം റഷ്യയെ അമേരിക്ക അറിയിക്കും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ഉടന്‍ മോസ്‌കോയിലെത്തും. അദ്ദേഹമിപ്പോള്‍ ഇറ്റലിയില്‍ ജി7 രാജ്യങ്ങളുടെ സമ്മേളനത്തിലാണ്. കഴിഞ്ഞാഴ്ച അമേരിക്കന്‍ സൈന്യം സിറിയയിലെ ശൈറാത്ത് … Read more