വിവാഹശേഷം വനിതകള്‍ പാസ്പോര്‍ട്ടില്‍ പേരു മാറ്റേണ്ടതില്ല

പാസ്‌പോര്‍ട്ട് രേഖകള്‍ക്കായി വിവാഹശേഷമോ വിവാഹേമാചനത്തിനു ശേഷമോ സ്ത്രീകള്‍ പേരുമാറ്റേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ പോകുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. മുംബൈയിലെ ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബറിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീകള്‍ക്ക് കൂടുതല്‍ എളുപ്പമുണ്ടാക്കിയേക്കാവുന്ന പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ‘വിവാഹം, വിവാഹമോചനം എന്നിവയുടെ രേഖകള്‍ പാസ്‌പോര്‍ട്ടിനായി ഇനി സ്ത്രീകള്‍ക്ക് സമര്‍പ്പിക്കേണ്ടതില്ല. പാസ്‌പോര്‍ട്ടില്‍ പിതാവിന്റെയൊ മാതാവിന്റെേയാ പേരുമാത്രം മതി. വനിത … Read more

പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ്; ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. ഗവര്‍ണര്‍ ഒപ്പിട്ടതോടെ പുതിയ നിയമം നടപ്പിലാക്കല്‍ പെട്ടെന്നുതന്നെയുണ്ടാകുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിന്‍ ജഡേജ വ്യക്തമാക്കി. ഗവര്‍ണര്‍ ഒ.പി കോഹ്ലിയാണ് ബില്ലിന് അനുമതി നല്‍കിയത്. മാര്‍ച്ച് 31നാണ് ഗുജറാത്ത് നിയമസഭ ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ഗുജറാത്ത് മൃഗസംരക്ഷണ ബില്‍ ഭേദഗതിയോടെ അന്ന് പാസാക്കിയത്. നേരേത്ത പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് … Read more

‘സമരത്തിലൂടെ എന്ത് നേടിയെന്ന് മുഖ്യമന്ത്രി ചോദിച്ചത് വേദനിപ്പിച്ചു’; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ജിഷ്ണുവിന്റെ അമ്മ

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. സമരത്തിലൂടെ എന്ത് നേടിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇത് തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മഹിജ പറഞ്ഞു. കഴിഞ്ഞ ദിവസം അവസാനിപ്പിച്ച സമരത്തില്‍ ഉണ്ടാക്കിയ കരാറില്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനായി നാളെയാണ് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. സമരം അവസാനിച്ചതിന് ശേഷം കോഴിക്കോടേക്ക് തിരിക്കുന്നതിന് മുന്‍പായി തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുളളുവെന്ന് മഹിജ നേരത്തെയും വ്യക്തമാക്കിയിരുന്നു. … Read more

യുഎസ് ബോംബാക്രമണം: കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരും കൊല്ലപ്പെട്ടതായി സംശയം. ഇന്ത്യ ടുഡേ ആണ് ഇക്കാര്യം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ജിബിയു-43 എന്ന കൂറ്റന്‍ ബോംബ് ഉപയോഗിച്ച് യുഎസ് ഐഎസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. 11 ടണ്‍ ഭാരമുള്ള ജിബിയു-43 പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണ്. ബോംബുകളുടെ മാതാവ് എന്നാണ് ഇതറിയപ്പെടുന്നത്. അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ഐഎസ് … Read more

തുര്‍ക്കിയില്‍ ഹിതപരിശോധനക്ക് മൂന്നുനാള്‍; അനുകൂലമായാല്‍ ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക്

തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിന് മുന്നോടിയായുള്ള ഭരണഘടന ഭേദഗതിക്കായുള്ള ഹിതപരിശോധനക്ക് മൂന്നുനാള്‍ കൂടി. ഞായറാഴ്ച നടക്കുന്ന ഹിതപരിശോധനയെ അനുകൂലിച്ച് തുര്‍ക്കി ജനത വോട്ടുചെയ്താല്‍ രാജ്യം പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് വഴിമാറും. അതോടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് 2029 വരെ അധികാരത്തില്‍ തുടരാനും വഴിയൊരുങ്ങും. ഹിതപരിശോധനയെ ജനം എതിര്‍ത്താല്‍ ഉര്‍ദുഗാനു വന്‍തിരിച്ചടിയാകും. രാജ്യത്തെ രണ്ടായിപ്പകുക്കുന്ന തെരഞ്ഞെടുപ്പിന്റെ അന്തിമഫലമറിയാന്‍ തുര്‍ക്കിക്കൊപ്പം ലോകവും ഉറ്റുനോക്കുകയാണ്. ഉര്‍ദുഗാെന്റ അധികാരം വിപുലീകരിക്കുന്ന ഹിതപരിശോധനക്ക് ജര്‍മനിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എതിര്‍പ്പാണ്. അധികാരം ഉര്‍ദുഗാനില്‍ കേന്ദ്രീകരിക്കുന്നത് രാജ്യത്തെ … Read more

മെലാനിയ ട്രംപിനെ കുറിച്ച് വ്യാജവാര്‍ത്ത; ഡെയിലി മെയില്‍ നഷ്ടപരിഹാരം നല്‍കണം

യുഎസ് പ്രഥമവനിത മെലാനിയ ട്രംപിനെ കുറിച്ച് വ്യാജവാര്‍ത്തയെഴുതിയ കേസില്‍, ഡെയിലി മെയില്‍ പത്രവും ഓണ്‍ലൈനും നഷ്ടപരിഹാരം നല്‍കും. ആരോപണം പിന്‍വലിയ്ക്കുന്നതായും ക്ഷമാപണം നടത്തുന്നതായും ഡെയിലി ന്യൂസ് പേപ്പേഴ്‌സ് ഉടമ അസോസിയേറ്റ് ന്യൂസ് പേപ്പേഴ്‌സ് അറിയിച്ചു. നഷ്ടപരിഹാര തുക വ്യക്തമാക്കിയിട്ടില്ല. 2016 ആഗസ്റ്റ് 20നാണ് ഡെയിലി മെയിലും ഓണ്‍ലൈനും മെലാനിയ ട്രംപിനെ കുറിച്ച് വാര്‍ത്ത നല്‍കിയത്. മോഡല്‍ എന്ന നിലയില്‍ മോഡലിങ്ങിനപ്പുറമുള്ള സേവനങ്ങള്‍ക്കും മെലാനിയ സന്നദ്ധയായി എന്ന് വാര്‍ത്തയില്‍ എഴുതി. എന്നാല്‍, ആരോപണം ഉന്നയിക്കാന്‍ തെളിവുകളുണ്ടായിരുന്നില്ല. മെലാനിയയും മോഡലിങ് … Read more

വിഷുക്കൈനീട്ടം ഡിജിറ്റലാക്കിയാലോ?; നോട്ടുക്ഷാമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ കേരളത്തിലെ എംപി മാരെ പരിഹസിച്ച് കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്ലി

സംസ്ഥാനത്തെ രൂക്ഷമായ നോട്ടുപ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണാനെത്തിയ കേരളത്തില്‍ നിന്നുളള എംപിമാര്‍ക്ക് നേരിടേണ്ടി വന്നത് പരിഹാസം. വിഷു ഉള്‍പ്പെടെയുളള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് നോട്ടുപ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രിയോട് എംപിമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. എന്നാല്‍ കൈനീട്ടം ഡിജിറ്റല്‍ ആക്കിയാലോ എന്നായിരുന്നു ഇതിനെതിരെ മന്ത്രിയുടെ പരിഹാസം നിറഞ്ഞ ഉത്തരം. അതേസമയം കൈനീട്ടമായത് കൊണ്ടുതന്നെ ഡിജിറ്റലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് എംപിമാരും കാര്യം അറിയിച്ചു. സംസ്ഥാനത്തെ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കിയപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. അവധിക്കാലവും വിഷു, ഈസ്റ്റര്‍ … Read more

പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നേട്ടം കൊയ്ത് പനാമ പേപ്പേഴ്സും ന്യൂയോര്‍ക്ക് ടൈംസും

  പത്തു പേര്‍ മാത്രം ജോലിചെയ്യുന്ന, 3000 പേര്‍ മാത്രം വായിക്കുന്ന പത്രത്തിന്റെ എഡിറ്റോറിയലിന് ഇത്തവണത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം. അമേരിക്കയിലെ സ്റ്റോംലേക് ടൈംസിന്റെ എഡിറ്റോറിയലാണ് ന്യൂയോര്‍ക് ടൈംസിനും വാള്‍സ്ട്രീറ്റ് ജേണലിനും മിയാമി ഹെറാള്‍ഡിനുമൊപ്പം പുരസ്‌കാരം പങ്കിട്ടത്. കാര്‍ഷിക മേഖലയില്‍ കച്ചവടഭീമന്മാര്‍ നടത്തുന്ന ചൂഷണങ്ങളെ തുറന്നു കാണിച്ച എഡിറ്റോറിയലിന് എഡിറ്റര്‍ ആര്‍ട്ട് കുല്ലനാണ് പുരസ്‌കാരം ലഭിച്ചത്. അമേരിക്കയിലെ വടക്കുപടിഞ്ഞാറന്‍ ഇയോവയില്‍ മാത്രം അറിയപ്പെടുന്ന ദ്വൈവാരികയാണ് സ്റ്റോംലേക് ടൈംസ്. ഇയോവയിലെ ഠാക്കൂണ്‍ നദി മലിനമാക്കുന്നതിനെതിരെ പത്രം നിലപാടെടുത്തതിനെ തുടര്‍ന്ന് നിയമയുദ്ധങ്ങള്‍തന്നെ … Read more

ഈസ്റ്റര്‍ ആഘോഷിക്കാന്‍ വത്തിക്കാനിലേക്ക് 2017 ബിയര്‍ ബോട്ടിലുകള്‍

പതിവു തെറ്റിക്കുന്നില്ല, ഇത്തവണ ബിയര്‍ ബോട്ടിലുകളുടെ എണ്ണം 2017 ആണെന്നു മാത്രം. അതാണ് കാലങ്ങളായുള്ള ആചാരം. വിശുദ്ധവാരം ആഘോഷിക്കാന്‍ വത്തിക്കാനിലേക്ക് ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നിന്ന് ബിയര്‍ ബോട്ടിലുകള്‍ അടങ്ങിയ വലിയ പെട്ടി അയച്ചു കഴിഞ്ഞു. പ്രാഗില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള പ്ലസന്‍ എന്ന ചെറുപട്ടണത്തിലെ പ്രശസ്തമായ പ്ലെന്‍സ്‌കി പ്രസ്ദ്രോജ് ബിയര്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വത്തിക്കാനിലേക്ക് ബിയര്‍ ബോട്ടിലുകള്‍ അയക്കുന്നത്. 114 വര്‍ഷം മുമ്പ്, 1903ല്‍ അന്നത്തെ മാര്‍പ്പാപ്പ പോപ് ലിയോ പതിമൂന്നാമന്റെ … Read more

ഫ്രഞ്ച് തെരഞ്ഞെടുപ്പ് : ഇടതുപക്ഷസ്ഥാനാര്‍ഥിക്ക് മുന്നേറ്റം

ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ തിരുത്തിക്കൊണ്ട് ഇടതുപക്ഷ സ്ഥാനാര്‍ഥിക്കു മുന്നേറ്റം. ഏറ്റവും പുതിയ അഭിപ്രായ സര്‍വേകളില്‍ 19 ശതമാനം പിന്തുണയാണ് ഇടതുപക്ഷക്കാരന്‍ ഴാങ് ലിക് മെലന്‍ഷോണിനുള്ളത്. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന യാഥാസ്ഥിതിക സ്ഥാനാര്‍ഥി ഫ്രാന്‍സ്വാഫിയോണ്‍ 18 ശതമാനവുമായി പിന്നോട്ടുപോയി. മധ്യവര്‍ത്തിയായ സ്വതന്ത്രസ്ഥാനാര്‍ഥി എമ്മാനുവല്‍ മാക്രോണ്‍ 24 ശതമാനവുമായി ഒന്നാംസ്ഥാനത്താണ്. തീവ്രവലതുപക്ഷ ദേശീയവാദി മരീന്‍ ലെ പെന്‍ 23 ശതമാനം പിന്തുണയോടെ തൊട്ടുടുത്തു നില്‍ക്കുന്നു. മാക്രോണും ലെ പെനും തമ്മിലാകും രണ്ടാം റൗണ്ട് മത്സരം എന്ന നിഗമനം ഇപ്പോഴും … Read more