ഈസ്റ്റര്‍ ദിനത്തില്‍ ഈസ്റ്റര്‍ മുട്ടകള്‍ക്കുള്ള പ്രാധാന്യം അറിയാമോ ?

ക്രൂശിതനായ ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ പ്രതീകമായി ക്രൈസ്തവ ലോകം പവിത്രമായ ഈസ്റ്റര്‍ പെരുന്നാളുകള്‍ ആണ്ടുതോറും ആഘോഷിച്ചു വരുന്നു. എങ്കിലും ഈസ്റ്റര്‍ പാരമ്പര്യങ്ങളോ അതിനോടനുബന്ധിച്ചുള്ള കഥകളോ ആഘോഷങ്ങളുടെ ചരിത്രമോ അധികമാരും ചിന്തിക്കാറില്ല. ക്രിസ്തു ക്രൂശിതനായശേഷം മരിച്ചു മൂന്നാംനാള്‍ ഉയര്‍ത്തുവെന്ന വിശ്വാസ സത്യത്തിന്മേല്‍ ഈസ്റ്റര്‍ ഒരു പുണ്യദിനമായി ആചരിക്കുന്നു. ആഘോഷ വേളകളില്‍ ‘ഈസ്റ്റര്‍’ ബണ്ണി കുട്ടികള്‍ക്ക് ആവേശം നല്‍കാറുണ്ട്. നിറമുള്ള അലംകൃതമായ ഈസ്റ്റര്‍ മുട്ടകള്‍, മിഠായികള്‍, കാന്‍ഡികള്‍ മുതലാവ ആഘോഷ മേളകള്‍ക്ക് ഊഷ്മളതയും പകരുന്നു. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ മുട്ട. … Read more

രാജ്യത്തെ പ്രധാന മൂന്ന് വിമാനത്താവളങ്ങളില്‍ വിമാന റാഞ്ചല്‍ ഭീഷണി; കനത്ത ജാഗ്രത

വിമാനറാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ. 23 പേരടങ്ങുന്ന സംഘം ഈ മൂന്നു വിമാനത്താവളങ്ങളില്‍നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കുമെന്നാണ് ഭീഷണി. എയര്‍പോര്‍ട്ടുകളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഭീഷണി സന്ദേശം ലഭിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍, യാത്രക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പരമാവധി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടു. മുബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ ആറു യുവാക്കള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഈ ഗൂഢാലോചനയില്‍ 23 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും … Read more

യുഎസ് – ഉത്തരകൊറിയ യുദ്ധത്തിന് കളമൊരുങ്ങുന്നു; ഉത്തരകൊറിയ ലക്ഷ്യമാക്കി യുഎസ് വിമാനവാഹിനിക്കപ്പല്‍

തലസ്ഥാന നഗരമായ പ്യോങ്യാങ്ങില്‍ ഉത്തര കൊറിയ വന്‍ സൈനിക പ്രകടനം നടത്തിയതോടെ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് യുഎസും കടന്നു. ഓസ്ട്രേലിയന്‍ തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന വിമാനവാഹിനിക്കപ്പല്‍ യുഎസ് ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് തിരിച്ചുവിട്ടു. ആണവ പരീക്ഷണത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറാല്ലത്ത സാഹചര്യത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് യുഎസിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍. ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ചാണ് യുഎസ് യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ളത്. യുഎന്‍ ഉപരോധങ്ങള്‍ക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ വഴങ്ങാതെ നില്‍ക്കുന്ന ഉത്തര കൊറിയയ്ക്കെതിരെ ‘സൈനിക നടപടി’ … Read more

ലോകമുത്തശ്ശി വിടവാങ്ങി, നൂറ്റിപതിനേഴാം വയസില്‍

ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എമ്മ മൊറാനോ നൂറ്റിപ്പതിനേഴാം വയസില്‍ അന്തരിച്ചു. മൂന്നു നൂറ്റാണ്ടുകളിലായാണ് ഇറ്റലിക്കാരിയായ ലോകമുത്തശ്ശിയുടെ ജീവിതകാലം കടന്നുപോയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1899 നവംബര്‍ 29ന് ജനിച്ച എമ്മ ഈ കാലഘട്ടത്തില്‍ ലോകത്തുണ്ടായ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായി. രണ്ടു ലോകമഹായുദ്ധങ്ങളും ആഗോള സാമ്പത്തികമാന്ദ്യവും 90 ഇറ്റാലിയന്‍ ഭരണകൂടങ്ങളും എമ്മയുടെ ആയുസില്‍ കടന്നു പോയി. വിവാഹമോചനം നേടിയ ശേഷം 65ാം വയസു വരെ ഒരു ചണ ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു എമ്മ. അതിനു ശേഷം ഒരു ഹോട്ടലില്‍ … Read more

തുര്‍ക്കിയില്‍ ജനഹിത പരിശോധന; പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കണോ എന്ന് ഇന്നറിയാം

തുര്‍ക്കിയില്‍ ഇന്ന് ഹിത പരിശോധന. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കണോ എന്നതിലാണ് വോട്ടിങ് നടക്കുന്നത്. ജനവിധി അനുകൂലമായാല്‍ നിലവിലെ പ്രസിഡന്റ് തയ്യിപ് എര്‍ദോഗന് കൂടുതല്‍ അധികാരം ലഭിക്കും. ഭരണത്തില്‍ എര്‍ദോഗന്റെ പിടി മുറുകുകയും ചെയ്യും. അങ്ങനെ വന്നാല്‍ ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലാദ്യമായി കൂടുതല്‍ അധികാരം ഒരു ഭരണാധികാരിയിലേക്ക് കേന്ദ്രീകരിക്കുന്ന അവസ്ഥയാകും ഉണ്ടാകുക. ഇന്ന് വൈകിട്ടോടെ ഫലമറിയാം. ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷവും രംഗത്തുണ്ട്. രാജ്യത്ത് നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കുള്ള മാറ്റമാണ് ജനഹിത പരിശോധനയിലൂടെ … Read more

ഖത്വര്‍ എയര്‍വേയ്സ് ഇന്ത്യയില്‍ – നടപടികള്‍ പുരോഗമിക്കുന്നു

ഇന്ത്യയില്‍ വിമാന കമ്പനി സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി ഖത്വര്‍ എയര്‍വേയ്സ്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന് ഖത്വറില്‍ നിന്നുള്ള പ്രതിനിധി സംഘം എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശനത്തെ സംബന്ധിച്ച് മുംബൈ, ബെംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിനിധികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഖത്വര്‍ എയര്‍വേയ്സിലെ പ്രതിനിധികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാന വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ആറ് മുതല്‍ എട്ട് വരെ പേരടങ്ങുന്ന സംഘമാണ് എത്തുകയെന്നാണ് വിവരം ലഭിച്ചതെന്ന് വിമാനത്താവള ഉദ്യോഗസ്ഥരെ … Read more

യാത്രക്കാരനെ വലിച്ചിഴച്ച യുനൈറ്റഡ് എയര്‍ലൈന്‍സിനെ കണക്കിന് പരിഹസിച്ച് മിഡില്‍ ഈസ്റ്റ് വിമാന കമ്പനികള്‍

യാത്രക്കാര്‍ അധികമായതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാന കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് യാത്രക്കാരനെ വലിച്ചിഴച്ച് ഇറക്കിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ പങ്കാളികളായി മിഡില്‍ ഈസ്റ്റ് വിമാന കമ്പനികളും. മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാന കമ്പനികളായ ഖത്വര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്, എയര്‍ ജോര്‍ദാന്‍ എന്നിവയാണ് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ട്രോള്‍ ഇറക്കിയത്. ‘ഞങ്ങളുടെ മൊബൈല്‍ ആപ്പ് വലിച്ചിഴച്ച് കൊണ്ട് പോയി താഴെയിടല്‍ സപ്പോര്‍ട്ട് ചെയ്യില്ല’ എന്നായിരുന്നു കഴിഞ്ഞ ദിവസം ഖത്വര്‍ എയര്‍വെയ്സിന്റെ ട്വീറ്റുകളിലൊന്ന്. ഗള്‍ഫ് വിമാന കമ്പനികള്‍ക്കെതിരായ യുനൈറ്റഡ് … Read more

ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പത്തു പൈസയ്ക്ക് തട്ടിപ്പ് സംഘത്തിന് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍

ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് സംഘത്തിന് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് സംഘത്തിന് വില്‍ക്കുന്ന ഡല്‍ഹിയിലെ ഗണേഷ് നഗര്‍ സ്വദേശിയായ പുരന്‍ ഗുപ്തയെന്ന 33 കാരനാണ് പിടിയിലായത്. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള എണ്‍പതുകാരന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതും, പുരന്‍ ഗുപ്ത അറസ്റ്റിലാവുന്നതും. ഗ്രേറ്റര്‍ കൈലാഷ് സ്വദേശിക്ക് 1.46 ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടമായത്. ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ … Read more

ഭൂമിയുടെ ഏറ്റവും പുതിയ രാത്രി ദൃശ്യങ്ങള്‍ പുറത്തു വിട്ടു നാസ

കറുപ്പില്‍ രാത്രിവെളിച്ചത്താല്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഇന്ത്യയുടെ മനോഹരങ്ങളായ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ.അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമ്പരപ്പിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ നാസ വീണ്ടും പുറത്തുവിടുന്നത്. രാത്രിയുടെ ഇരുട്ടിനെ മറികടന്ന് തിളങ്ങി നില്‍ക്കുന്ന ഇന്ത്യയുടെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. 2016ല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. 2012ല്‍ നാസ തന്നെ പകര്‍ത്തിയ ഭൂമിയുടെ രാത്രി ദൃശ്യങ്ങളില്‍ നിന്നും മാറ്റങ്ങളോടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത 25 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഈ ദൃശ്യങ്ങള്‍ … Read more

ഐഎസിനെതിരെ ‘ബോംബുകളുടെ മാതാവി’നെ വര്‍ഷിച്ച് അമേരിക്ക; അഭിനന്ദനവുമായി ട്രംപ്

യുഎസ് സൈന്യത്തിന്റെ ആയുധശേഖരത്തിലെ ഏറ്റവും മാരകമായ ആണവേതര ബോംബായ ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കുന്ന 22,000 പൗണ്ട് ഭാരമുള്ള ബോംബാണ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ്ഐഎസിനെതിരെ പ്രയോഗിച്ചത് . 2003-ല്‍ ഈ ബോംബ് വികസിപ്പിച്ചശേഷം ആദ്യമായാണ് യുഎസ് സേന ഇത് ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കുന്നത്. അച്ചിന്‍ ജില്ലയിലെ നാങ്കാര്‍ഗര്‍ പ്രവിശ്യയിലാണ് ജിബിയു-43 എന്ന മാരകമായ ബോംബ് വര്‍ഷിച്ചത്. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുഎസ്-അഫ്ഗാന്‍ സേനകളുടെ പോരാട്ടത്തിനിടയിലാണ് ആക്രമണം നടന്നതെന്ന് യുഎസ് സേന വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. … Read more