എനര്‍ജി ഡ്രിങ്ക് ഉപയോഗം സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

യു.എസ്സില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മരണം എനര്‍ജി ഡ്രിങ്ക് ഉപയോഗത്തിലൂടെയാണെന്നു സ്ഥിതീകരിച്ചതോടെ ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇതിലടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന വസ്തുവിന്റെ അളവ് ശരീരത്തില്‍ കൂടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പറയപ്പെടുന്നു. ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ വളരെ വേഗത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് ആപത്കരമായ സ്ഥിതി വിശേഷം ക്ഷണിച്ചു വരുത്തുന്നതും. ഒരു ഡ്രിങ്കില്‍ മൂന്നോ, നാലോ കപ്പ് കാപ്പിക്ക് ആവശ്യമായ അത്രയും പഞ്ചസാരയും ഉണ്ടാകും. ഇത് ആരോഗ്യത്തെ പ്രതിരോധത്തിലാക്കുമെന്ന് safefood.eu-വിലെ ചീഫ് ന്യൂട്രിഷ്യന്‍ … Read more

82ാം വയസില്‍ 12ാം ക്ലാസ് പാസായി ഹരിയാന മുന്‍ മുഖ്യമന്ത്രി; പരീക്ഷ എഴുതിയത് ജയിലില്‍ വെച്ച്

ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല 82ാം വയസില്‍ 12ാം ക്ലാസ് പാസായി. അതും തീഹാര്‍ ജയിലില്‍ വെച്ച്. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫസ്റ്റ് ഡിവിഷനോടെയാണ് (എ ഗ്രേഡ്) ഈ എണ്‍പത്തിരണ്ടുകാരന്‍ കീഴടക്കിയത്. ചൗട്ടാലയുടെ ഇളയ മകനും എംഎല്‍എയുമായ അഭയ് ചൗട്ടാലയാണ് വിവരം പുറത്തുവിട്ടത്. തീഹാര്‍ ജയിലിലെ സെന്ററിലാണ് ചൗട്ടാല പരീക്ഷ എഴുതിയത്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ തന്റെ മുത്തച്ഛനും മുന്‍ ഉപപ്രധാനമന്ത്രിയുമായ ദേവി ലാല്‍ ജയിലിലായ സാഹചര്യത്തില്‍ തന്റെ അച്ഛന് … Read more

ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക ദ്വീപില്‍ റോക്കറ്റ് ലോഞ്ചര്‍ സ്ഥാപിച്ച് ചൈനയുടെ പ്രകോപനം

ദക്ഷിണ ചൈനാ കടലിലെ തര്‍ക്കത്തിലുള്ള ദ്വീപില്‍ ചൈന റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു. വിയറ്റ്നാം, ഫിലിപ്പീന്‍സ്, തയ്വാന്‍ എന്നീ രാജ്യങ്ങളുമായി തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന ഫെറി ക്രോസ് റീഫിലാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിയറ്റ്നാമിന്റെ സൈനിക പ്രതിരോധത്തെ നേരിടാനാണു ചൈനയുടെ നീക്കം. സ്വന്തം അധീനതയിലുള്ള പ്രദേശത്ത് എന്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അധികാരമുണ്ടെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം പുറത്തുവിട്ട വാര്‍ത്ത വ്യക്തമാക്കുന്നു. ആന്റി- ഫ്രോഗ്മാന്‍ റോക്കറ്റ് ലോഞ്ചര്‍ പ്രതിരോധ സംവിധാനമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ശത്രുരാജ്യങ്ങളില്‍നിന്നുള്ള നീക്കങ്ങളെ കണ്ടെത്താനും മറുപടി കൊടുക്കാന്‍ … Read more

Mp3 ഫോര്‍മാറ്റ് ഓഡിയോ ഇനി ഇല്ല ; പകരക്കാരനായി aac ഫോര്‍മാറ്റ്

ഓഡിയോ ഫയല്‍ രംഗത്ത് തരംഗം സൃഷ്ടിച്ച എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി വിടപറഞ്ഞു. എംപി3ക്ക് പകരക്കാരനായി പുതിയ ഫോര്‍മാറ്റായ എഎസി കടന്നു വരുന്നതോടു കൂടിയാണ് എംപി3യുടെ ഈ പിന്‍മാറല്‍. ഓഡിയോ ഫയലുകള്‍ക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റ് ആയാണ് എംപി3 കടന്നുവന്നത്. അത് ഉടനടി തന്നെ പ്രചാരത്തിലാവുകയും ചെയ്തു. ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സ് ആണ് എംപി3 ഫോര്‍മാറ്റിന്റെ ഉപജ്ഞാതാക്കള്‍. മറ്റ് ഓഡിയോ ഫോര്‍മാറ്റുകള്‍ക്കൊന്നും ഫയലുകളുടെ പൂര്‍ണതോതിലുള്ള ഇഫക്ടുകള്‍ പുറത്തുവിടാന്‍ കഴിയാത്തിടത്തായിരുന്നു എംപി3 മുന്നിട്ടുനിന്നത്. ഏതായാലും എംപി3ക്ക് പകരം … Read more

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ തടഞ്ഞുവച്ച പാക് വിമാനത്തില്‍ ഹെറോയിന്‍

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തടഞ്ഞുവച്ച പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ (പിഐഎ) നിന്നും ഹെറോയിന്‍ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍. തിങ്കളാഴ്ച ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ പിഐഎ വിമാനത്തില്‍ ലണ്ടനിലെ ബോര്‍ഡര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം ഏജന്‍സി അധികൃതര്‍ കേസ് അന്വേഷിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിമാനത്തിലെ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജീവനക്കാരെ രണ്ടുമണിക്കൂറിലേറെ നേരം ചോദ്യം ചെയ്യുകയും … Read more

വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന

സൈബര്‍ ആക്രമണം ശക്തമാകുന്നു. വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന. വിവിധ പതിപ്പുകള്‍ പലയിടത്തുനിന്ന് ഉത്ഭവിച്ചതാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രോഗ്രാമുകള്‍ നിര്‍വീര്യമാക്കാനുള്ള കില്ലര്‍ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകള്‍ക്ക് ഇല്ലെന്ന് വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ പാലക്കാട് ഡിആര്‍എം ഓഫിസിലെ കംപ്യൂട്ടറുകളില്‍ ഇന്നലെ കണ്ടെത്തിയത് വാനാക്രൈ രണ്ടാം പതിപ്പായിരുന്നു. 1998ല്‍ ആരംഭിച്ച ഉത്തര കൊറിയയുടെ സൈബര്‍ പണിപ്പുരയാണ് ബ്യൂറോ 121. സൈബര്‍ യുദ്ധം തന്നെ നടത്താന്‍ ശേഷിയുള്ള ഏജന്‍സിയുടെ നിയന്ത്രണം പട്ടാളത്തിനാണ്. 1800 പേരുള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും … Read more

സുരക്ഷാ ഭീഷണി: പാക് എയര്‍ലൈന്‍സിലെ ജീവനക്കാരെ ലണ്ടനില്‍ തടഞ്ഞുവെച്ചു

സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പിഐഎ) 14 ജീവനക്കാരെ ലണ്ടനില്‍ തടഞ്ഞുവച്ചു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ജീവനക്കാരെ രണ്ടുമണിക്കൂറിലേറെ നേരം ചോദ്യം ചെയ്യുകയും ചെയ്തു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് ജീവനക്കാരെ തടഞ്ഞുവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പികെ-785 ഫ്ളൈറ്റിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് ബ്രിട്ടീഷ് പൊലീസായ യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ) ചോദ്യം ചെയ്തത്. ഇസ്ലാമാബാദില്‍നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 2.50ന് ലണ്ടനില്‍ എത്തിയ വിമാനത്തിലെ ജീവനക്കാരാണ് ഇവര്‍. … Read more

നാസയെ ഞെട്ടിച്ച കലാം സാറ്റ്: ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ച് താരമായി കൗമാരക്കാരന്‍

ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച് തമിഴ്‌നാട് സ്വദേശിയായ 18 വയസ്സുകാരന്‍ ചരിത്രം കുറിച്ചു. തമിഴ്‌നാട്ടിലെ പാലപ്പടി സ്വദേശിയായ റിഫാത് ഷാരൂക് ആണ് ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ചത്. കാര്‍ബണ്‍ ഫൈബര്‍ പോളീം ഉപയോഗിച്ചാണ് സാറ്റലൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഭാരം കുറവാണ് ഈ സാറ്റലൈറ്റിന്. പതിനെട്ട് വയസ്സുകാരനായ തമിഴ്‌നാട് പല്ലാപട്ടി സ്വദേശി റിഫാത്ത് ഷാരൂക്കാണ് 64 ഗ്രാം മാത്രം ഭാരമുള്ള കുള്ളന്‍ ഉപഗ്രഹം നിര്‍മ്മിച്ചത്.ലോക ബഹിരാകാശ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌കൊണ്ടാണ് റിഫാത്ത് നേട്ടം കൈവരിക്കാന്‍ പോകുന്നത്. … Read more

ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് ഗവേഷകര്‍

ലോകത്തെ ഞെട്ടിച്ച റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് അഭ്യൂഹം. വാണക്രൈ റാന്‍സംവെയര്‍ വൈറസിന്റെ ആദ്യകാല പതിപ്പുകള്‍ കണ്ടെത്തിയത് ഉത്തരകൊറിയന്‍ വെബ്‌സെറ്റില്‍ ആണെന്നതാണ് സംശയം ബലപ്പെടാന്‍ കാരണം. ഉത്തരകൊറിയയിലെ പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പായ ലസാറസിന്റെ വൈബ്‌സൈറ്റില്‍ ഈ വൈറസിന്റെ ചില വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ലസാറസില്‍ കണ്ടെത്തിയത് വാണക്രൈയുടെ ആദ്യകാല പതിപ്പാണെന്ന് വിദഗ്ദര്‍ തിരിച്ചറിഞ്ഞു. ലോകത്തെ ഞെട്ടിച്ച വൈറസ് ആക്രമണത്തിന് ഇത് ഒരു പ്രധാന തെളിവാണെന്നാണ് പ്രമുഖ ആന്റി വൈറസ് നിര്‍മ്മാതാക്കളായ … Read more

കാലഹരണപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റം ; രാജ്യത്തെ എടിഎമ്മുകളും അടച്ചിടാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്നറിയിപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടിയന്തിരമായി അടച്ചിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എടിഎമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എടിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇവ മുഴുവനും അടച്ചിടേണ്ടിവരും. അപ്രതീക്ഷിതമായി ഉണ്ടായ ഈ സൈബര്‍ ആക്രമണം സാധാരണക്കാരും ഇരയാവുകയാണ്. രാജ്യത്തെ 70 ശതമാനത്തോളം എടിഎമ്മുകളിലും ഉപയോഗിക്കുന്നത് … Read more