വാട്‌സ്ആപ്പ് ഏറ്റെടുത്തുവെന്ന് തെറ്റായ വിവരം; ഫേസ്ബുക്കിന് 800 കോടിയുടെ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍

വാട്‌സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് 800 കോടിയുടെ പിഴ. യൂറോപ്യന്‍ യൂണിയനാണ് ഫേസ്ബുക്കിന് പിഴയിട്ടത് . മനപൂര്‍വമായല്ല തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം.2014ലാണ് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്റെ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. 1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഏറ്റെടുത്ത്ത്. ഏറ്റെടുക്കുന്ന സമയത്ത് ഫെയ്‌സ്ബുക്ക് അക്കൌണ്ടുകളും വാട്‌സ്ആപ്പ് അക്കൌണ്ടുകളും ഓട്ടോമാറ്റിക് ആയി ബന്ധിപ്പിക്കില്ല എന്നായിരുന്നു ഫേസ്ബുക്ക് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയത്. … Read more

ഇന്ത്യയുടെ നയതന്ത്രങ്ങള്‍ ഫലം കണ്ടു; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ. അന്താരാഷ്ട്ര കോടതിയുടേതാണ് നടപടി. ഐസിജെ പ്രസിഡന്റ് റോണി എബ്രഹാമാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാന്‍ അവകാശമില്ലെന്ന പാകിസ്താന്റെ വാദം കോടതി തള്ളി. അന്തിമ വിധി വരും വരെ വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നും കോടതി പാകിസ്താനെ അറിയിച്ചു. കുല്‍ഭൂഷണിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അധികാരമുണ്ട്. കുല്‍ഭൂഷന്‍ ജാദവിന് നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിക്ക് എതിര്. കേസില്‍ പാകിസ്താന്‍ മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും … Read more

കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷണം തുടങ്ങി

നടന്‍ കലാഭവന്‍ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ചാലക്കുടി സിഐയുടെ പക്കല്‍നിന്നും മണിയുടെ മരണം സംബന്ധിച്ച അന്വേഷണ ഫയലുകള്‍ സംഘം കൈപ്പറ്റി. കഴിഞ്ഞ മാസമാണ് നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. സഹോദരന്‍ കെ.ആര്‍. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. അതേസമയം കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മണിയുടെ മരണകാരണം … Read more

വാണാക്രൈയെക്കാള്‍ ഭീകരമായ സൈബര്‍ അറ്റാക്കിന് സാധ്യതയെന്ന് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ലോകത്തെ പിടിച്ചുലച്ച വാണാക്രൈ വൈറസ് സൂചന മാത്രമായിരുന്നുവെന്നും ഇതിലും വലിയ ആക്രമണം ഇനിയുണ്ടായേക്കാമെന്നും മുന്നറിയിപ്പ്. എന്നാല്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മുമ്‌ബേ വ്യാപിച്ചു തുടങ്ങിയ വൈറസ് നിലവില്‍ രണ്ടു ലക്ഷത്തിലധികം കംപ്യൂട്ടറുകളെ ബാധിച്ചു കഴിഞ്ഞുവെന്നാണ് സൂചന. വാണാക്രൈ റാന്‍സംവെയറിനേക്കാള്‍ അപകടകാരിയായ ഈ വൈറസ് സൈബര്‍ ലോകത്തെ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിനാശകാരിയായ ഈ വൈറസിന് അഡില്‍ക്കുസ് എന്നാണ് പേരിട്ടിരിക്കുന്നത്. വാണാക്രൈ ആക്രമണത്തിനു കാരണമായ വിന്‍ഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നതെന്നാണ് … Read more

ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാന്‍ പുതിയ പീരങ്കികള്‍ എത്തുന്നു; ബോഫേഴ്സിന് ശേഷമുള്ള ആദ്യ ഇടപാട്

ഏറെ കോളിളക്കം സൃഷ്ടിച്ച ബോഫേഴ്‌സ് ആയുധ ഇടപാടിന് ശേഷം ഇന്ത്യ രണ്ട് പുതിയ പീരങ്കികള്‍ വാങ്ങുന്നു. അമേരിക്കയില്‍ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ രണ്ട് 145 എം 777 ഹവിറ്റ്‌സര്‍ പീരങ്കികള്‍ സേനയുടെ ഭാഗമാവുമെന്ന് അധികൃതര്‍ അറിയിച്ചു. ബോഫേഴ്‌സ് ആയുധ ഇടപാട് കഴിഞ്ഞ് മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുറത്ത് നിന്നും ഇന്ത്യ പീരങ്കികള്‍ വാങ്ങുന്നത്. മലനിരകളില്‍ സൈന്യത്തിന് കരുത്തേകുന്നതാണ് ഹവിറ്റ്‌സര്‍ പീരങ്കികള്‍. മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികള്‍. ചൈനയോട് … Read more

പത്തനംതിട്ട സ്വദേശി ബ്രിട്ടനിലെ ലൗട്ടണ്‍ പട്ടണത്തിലെ മേയറായി

ഇംഗ്ലണ്ടിലെ നഗരമായ ലൗട്ടണിന്റെ ഭരണസാരഥ്യത്തില്‍ ഇനി മലയാളി സാന്നിധ്യം. ലൗട്ടണ്‍ പട്ടണത്തിലെ മേയറായി പത്തനംതിട്ട സ്വദേശിയായ പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച്ച ചേര്‍ന്ന 22 അംഗ കൗണ്‍സിലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം അഞ്ചു വര്‍ഷമായി കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ലൗട്ടണ്‍ പട്ടണത്തിലെ നിലവിലെ മേയറായ കാരല്‍ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഒരു വര്‍ഷമായി ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടത്. എന്‍ജിനീയറിങ് ഉപരിപഠത്തിനായി 1972-ല്‍ ലണ്ടനിലെത്തിയ അദ്ദേഹം ലണ്ടനിലെ മലയാള … Read more

യൂറോപ്പില്‍ തരംഗമായി സ്മാര്‍ട്ട് ഫ്‌ളവര്‍

സോളാര്‍ ഉത്പ്പന്നങ്ങള്‍ ഏവര്‍ക്കും സുപരിചിതവും, പ്രിയങ്കരവുമാണ്. എങ്കിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള കടമ്പകളാണ് ഏറെ ഗുണകരമായിരുന്നിട്ട് കൂടി നമ്മെ ഇവയില്‍ നിന്നും അകറ്റുന്നത്. എന്നാല്‍ കാലത്തിന്റെ മുന്നേറ്റത്തിനൊപ്പം സാങ്കേതികതയുടെ നേട്ടങ്ങളും, മാറ്റങ്ങളും ബോധ്യപ്പെടുത്തുന്നവയാണ് യൂറോപ്പില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ‘സ്മാര്‍ട്ട് ഫ്‌ളവര്‍’. വലിപ്പമല്ല മറിച്ച് ഉത്പ്പാദന നിരക്കാണ് പ്രധാനം എന്ന് തെളിയിച്ചു തരികയാണ് ഈ ഉപകരണം. സ്ഥലപരിമിതി ഒരു പ്രശ്‌നമാണ് എന്ന പറയാന്‍ സാധിക്കാത്ത വിധം വീടിന്റെ ഏതു വശങ്ങളിലും സ്ഥാപിക്കാന്‍ കഴിയുകയും, സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ സോളാര്‍ … Read more

എനര്‍ജി ഡ്രിങ്ക് ഉപയോഗം സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

യു.എസ്സില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മരണം എനര്‍ജി ഡ്രിങ്ക് ഉപയോഗത്തിലൂടെയാണെന്നു സ്ഥിതീകരിച്ചതോടെ ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇതിലടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന വസ്തുവിന്റെ അളവ് ശരീരത്തില്‍ കൂടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പറയപ്പെടുന്നു. ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ വളരെ വേഗത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് ആപത്കരമായ സ്ഥിതി വിശേഷം ക്ഷണിച്ചു വരുത്തുന്നതും. ഒരു ഡ്രിങ്കില്‍ മൂന്നോ, നാലോ കപ്പ് കാപ്പിക്ക് ആവശ്യമായ അത്രയും പഞ്ചസാരയും ഉണ്ടാകും. ഇത് ആരോഗ്യത്തെ പ്രതിരോധത്തിലാക്കുമെന്ന് safefood.eu-വിലെ ചീഫ് ന്യൂട്രിഷ്യന്‍ … Read more

82ാം വയസില്‍ 12ാം ക്ലാസ് പാസായി ഹരിയാന മുന്‍ മുഖ്യമന്ത്രി; പരീക്ഷ എഴുതിയത് ജയിലില്‍ വെച്ച്

ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല 82ാം വയസില്‍ 12ാം ക്ലാസ് പാസായി. അതും തീഹാര്‍ ജയിലില്‍ വെച്ച്. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫസ്റ്റ് ഡിവിഷനോടെയാണ് (എ ഗ്രേഡ്) ഈ എണ്‍പത്തിരണ്ടുകാരന്‍ കീഴടക്കിയത്. ചൗട്ടാലയുടെ ഇളയ മകനും എംഎല്‍എയുമായ അഭയ് ചൗട്ടാലയാണ് വിവരം പുറത്തുവിട്ടത്. തീഹാര്‍ ജയിലിലെ സെന്ററിലാണ് ചൗട്ടാല പരീക്ഷ എഴുതിയത്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ തന്റെ മുത്തച്ഛനും മുന്‍ ഉപപ്രധാനമന്ത്രിയുമായ ദേവി ലാല്‍ ജയിലിലായ സാഹചര്യത്തില്‍ തന്റെ അച്ഛന് … Read more

ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക ദ്വീപില്‍ റോക്കറ്റ് ലോഞ്ചര്‍ സ്ഥാപിച്ച് ചൈനയുടെ പ്രകോപനം

ദക്ഷിണ ചൈനാ കടലിലെ തര്‍ക്കത്തിലുള്ള ദ്വീപില്‍ ചൈന റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു. വിയറ്റ്നാം, ഫിലിപ്പീന്‍സ്, തയ്വാന്‍ എന്നീ രാജ്യങ്ങളുമായി തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന ഫെറി ക്രോസ് റീഫിലാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിയറ്റ്നാമിന്റെ സൈനിക പ്രതിരോധത്തെ നേരിടാനാണു ചൈനയുടെ നീക്കം. സ്വന്തം അധീനതയിലുള്ള പ്രദേശത്ത് എന്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അധികാരമുണ്ടെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം പുറത്തുവിട്ട വാര്‍ത്ത വ്യക്തമാക്കുന്നു. ആന്റി- ഫ്രോഗ്മാന്‍ റോക്കറ്റ് ലോഞ്ചര്‍ പ്രതിരോധ സംവിധാനമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ശത്രുരാജ്യങ്ങളില്‍നിന്നുള്ള നീക്കങ്ങളെ കണ്ടെത്താനും മറുപടി കൊടുക്കാന്‍ … Read more