മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാതശിശു സംസ്‌കാര ചടങ്ങിന് തൊട്ടുമുന്‍പ് കൈ കാലുകള്‍ അനക്കി

പൂര്‍ണവളര്‍ച്ചെയെത്താതെ പിറന്ന കുഞ്ഞ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതി. എന്നാല്‍ ശവസംസ്‌കാര ചടങ്ങിന് തൊട്ടുമുന്‍പ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തി. ദില്ലിയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉടന്‍ തന്നെ ദില്ലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ബദര്‍പൂര്‍ സ്വദേശിനിയായ യുവതി വെറും 22 ആഴ്ചമാത്രം വളര്‍ച്ചെയത്തിയ കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. ഭാരം 460 ഗ്രാം മാത്രം. ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ജനിച്ച സമയത്ത് കുഞ്ഞ് അനങ്ങുകയോ … Read more

ഉത്തര കൊറിയ വിട്ടയച്ച യു.എസ് വിദ്യാര്‍ത്ഥി മരിച്ചു

പതിനഞ്ച് മാസങ്ങള്‍ക്കു ശേഷം ഉത്തര കൊറിയയുടെ തടവില്‍ നിന്നും മോചിതനായ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഒട്ടോ വാംബിയര്‍ (22) മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ കുടംബം അറിയിച്ചു. അതേസമയം, വാംബിയറിന്റെ മരണം, കൊലപാതകമാണെന്ന ആക്ഷേപവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ ക്രൂരതയുടെ ഇരയാണ് വാംബിയറെന്നും, ശക്തമായി അപലപിക്കുന്നതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. മോഷണക്കുറ്റം ആരോപിച്ച് ഒരു വര്‍ഷത്തിലേറെയായി തടവിലിട്ടിരുന്ന വാംബിയറിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരകൊറിയ വിട്ടയച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കുത്തിവച്ചതിനെ … Read more

മൊസൂളില്‍ അവേശഷിക്കുന്ന പ്രദേശങ്ങള്‍ കൂടി തിരിച്ചുപിടിക്കാനുള്ള പോരാട്ടം പുനരാരംഭിച്ചു

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ പിഴുതെറിയാനുറച്ച് മുന്നേറുന്ന ഇറാഖി സേന ഭീകരര്‍ക്ക് അന്തിമ മുന്നറിയിപ്പു നല്‍കി. കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക എന്ന മുന്നറിയിപ്പാണു മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടത്തിനിറങ്ങിയ സേന ഭീകരര്‍ക്ക് നല്‍കിയത്. ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് ഐഎസിന്റെ കൈവശമുള്ള ഇറാഖിന്റെ രണ്ടാമത്തെ നഗരമാണ് മൊസൂള്‍. മൊസൂളില്‍ ഐഎസിന്റെ കൈപ്പിടിയില്‍ അവശേഷിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഞായറാഴ്ചയാണ് ഇറാഖി സേന പുനരാരംഭിച്ചത്. ഒരു ലക്ഷത്തിലധികം ജനങ്ങളെ ഐഎസ് ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന യുഎന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ … Read more

ജി.എസ്.ടി പ്രഖ്യാപനം ജൂണ് 30ന് അര്‍ധരാത്രി- അരുണ്‍ ജെയ്റ്റ്ലി

ജൂണ്‍ 30 അര്‍ധ രാത്രി മുതല്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്കു സേവന നികുതിയിലേക്ക് (ജി.എസ്.ടി) മാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതിന്റെ് പ്രഖ്യാപനം 30ന് അര്‍ധരാത്രി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പ്രഖ്യാപനത്തില്‍ പങ്കാളികാളാകുമെന്നും ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രഖ്യാപനത്തില്‍ പെങ്കടുക്കുന്ന സംസ്ഥാന ധനമന്ത്രിമാരടക്കമുള്ളവര്‍ക്കുള്ള അത്താഴവും അന്ന് പാര്‍ലമെന്റിലായിരിക്കും. അര്‍ധരാത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ജൂലൈ ഒന്നിന് രാജ്യത്ത് ഏകീകൃത നികുതി ഘടന … Read more

ഫ്രാന്‍സില്‍ വാഹനത്തെ ഇടിച്ചുതെറിപ്പിച്ച കാര്‍ പൊട്ടിത്തെറിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടു; തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി

ഫ്രാന്‍സില്‍ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച ഒരു കാര്‍ പൊട്ടിത്തെറിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടു. തോക്കുകളും സ്ഫോടകവസ്തുക്കളും കാറില്‍ നിന്ന് കണ്ടെത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കകമാണ് ഇത്തരമൊരു സംഭവം. സെന്‍ഡ്രല്‍ പാരീസിലെ ഷാംപ്സ് എലീസില്‍ ഒരു വെളുത്ത കാര്‍ അമിതവേഗത്തിലെത്തി പൊലീസ് വാനിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ അഗ്നിക്കിരായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വാഹനമോടിച്ചിരുന്നയാള്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് കാറില്‍ നിന്നും പുക ഉയരുകയും പ്രദേശത്ത് വ്യാപിക്കുകയുമായിരുന്നു. ഉടന് തന്നെ പൊലീസിന്റെ വലിയൊരു സേന സംഭവ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡുള്‍പ്പെടെ … Read more

പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക; പാക് മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയേക്കും

അഫ്ഗാന്‍ മേഖലയിലുണ്ടാകുന്ന തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് പാകിസ്താനെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നു. അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ ക്യാമ്പുകളെന്ന് സംശയിക്കപ്പെടുന്ന പാക് മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്ന കാര്യം വരെ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. യുഎസ് ഡ്രോണ്‍ ആക്രമണം ഈ മേഖലയിലേക്ക് വ്യാപിപ്പിക്കാനും നാറ്റോ സഖ്യത്തിന് പുറത്തുള്ള രാജ്യങ്ങളില്‍ പാകിസ്താനുമായുള്ള സൗഹൃദം കുറച്ചുകൊണ്ടുവരാനുമാണ് ആലോചിക്കുന്നത്. പാകിസ്താനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അമേരിക്ക പാകിസ്താന് നല്‍കിവരുന്ന … Read more

പള്ളികളില്‍ അഴിമതിക്കാരെ വിലക്കാന്‍ ആലോചിക്കുന്നതായി വത്തിക്കാന്‍

അഴിമതിക്കാരെയും കൊള്ളസംഘാംഗങ്ങളെയും പള്ളികളില്‍ വിലക്കാന്‍ വത്തിക്കാന്‍ ആലോചിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. വത്തിക്കാനില്‍ നടന്ന വിവധ അഴിമതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവാദത്തിനൊടുവില്‍ ഇറക്കിയ പ്രസ്താവനയില്‍ അഴിമതിയുടെ വേരറുക്കാന്‍ സഹകരണം ശക്തമാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. അഴിമതിക്കാര്‍ക്കും കൊള്ളസംഘ പ്രവര്‍ത്തനത്തിനും പള്ളിവിലക്ക് കല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും വത്തിക്കാന്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയും പള്ളിക്കാര്യങ്ങളും വിലക്കുന്ന ഈ നടപടി കത്തോലിക്ക സഭയുടെ ഏറ്റവും കടുത്ത ശിക്ഷകളിലൊന്നാണ്. അഴിമതി ഇല്ലാതാക്കാന്‍ കടുത്ത നടപടി വേണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. 2014ല്‍ … Read more

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദ്

ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ദില്ലിയില്‍ ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് രാംനാഥ് കോവിന്ദ്. രാംനാഥ് കോവിന്ദ് ഈ മാസം 23 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 71 കാരനായ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു രാംനാഥ് കോവിന്ദിന്റെ പ്രഖ്യാപനം വന്നത്. ഇതുവരെ പരിഗണനാ പട്ടികയില്‍ പോലും ഉണ്ടായിരുന്ന പേരായിരുന്നില്ല രാംനാഥിന്റേത്. ദലിത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക … Read more

ബാങ്കിടപാടുകള്‍ക്കും നികുതി റിട്ടേണിനും ആധാര്‍: നിബന്ധന പ്രവാസികള്‍ക്ക് ബാധകമല്ല

ഇന്ത്യയില്‍ ബാങ്കിടപാടുകള്‍ക്കും ആദായ നികുതി റിട്ടേണിനും പാന്‍ കാര്‍ഡിനും ആധാര്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയതോടെ ആശങ്കയിലായിരിക്കുന്നത് ആധാറില്ലാത്ത ഇന്ത്യന്‍ പ്രവാസികളാണ്. എന്നാല്‍ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നേരത്തെ തന്നെ പ്രവാസികളെ ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയതായി ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ത്യയിലെ എന്‍ആര്‍ഇ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാരിന്റെ പുതിയ നിബന്ധന തങ്ങള്‍ക്ക് തടസമാകുമോ എന്ന ആശങ്ക ഇതിനോടകം നിരവധി പ്രവാസികള്‍ പങ്കുവെച്ചു കഴിഞ്ഞു. ആധാര്‍ … Read more

മക്കള്‍ക്ക് മലയാള ഭാഷ കടുപ്പമോ? ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് പുറത്തിറക്കി സി-ഡിറ്റ്

പ്രവാസികളുടെ മക്കള്‍ക്ക് മിക്കവാറും ഏറ്റവും വിഷമമുള്ള വിഷയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു മലയാളം. പല മലയാളം വാക്കുകളുടെയും അര്‍ത്ഥം നമ്മുടെ കുഞ്ഞുങ്ങള്‍ക്കറിയില്ല. ഇതിനൊരു പരിഹാരമായാണ് സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് വരുന്നത്. 1,40,000 ത്തോളം വാക്കുകളെ അധികരിച്ചാണ് ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ മലയാള അര്‍ത്ഥപദങ്ങളും, 32,570 മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അര്‍ത്ഥ പദങ്ങളും 7,384 മലയാള പദങ്ങളുടെ നാനാര്‍ത്ഥങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഭാഷാമിത്രം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് … Read more