ഇന്ത്യയിലെ ട്രെയ്ന്‍ യാത്ര നിരക്ക് ഉടന്‍ വര്‍ധിക്കും; അനുമതി നല്‍കി പ്രധാനമന്ത്രി

യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് റെയ്ല്‍വേക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനാണ് റെയ്ല്‍വേ മന്ത്രാലയം പദ്ധതിയിടുന്നത്. റെയ്ല്‍വെയുടെ പ്രവര്‍ത്തന വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി റെയ്ല്‍വേ മന്ത്രാലയത്തിലെ വിവിധ പ്രതിനിധികളുമായി പ്രധാനമന്ത്രി മോദി ഏപ്രിലില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ നിരക്കുവര്‍ധന സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിരക്കു വര്‍ധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഒരു വ്യവസായ സ്ഥാപനം എന്ന നിലയില്‍ നിലനിന്നു പോകുന്നതിന് … Read more

ട്രംപ് മോഡി കൂടിക്കാഴ്ച – തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടും; മോദിയെ ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തത് ഹിന്ദിയില്‍

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കുതിച്ചുയരുന്ന രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ ജനാധിപത്യത്തിന് ഭീഷണിയുയര്‍ത്തുന്ന തീവ്രവാദം എന്ന വിപത്തിനെ ചെറുക്കുന്നതാണ് ഇരു രാജ്യങ്ങളുടെയും പ്രഥമ പരിഗണനെയന്ന് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ട്രംപുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്ര മുഹൂര്‍ത്തമെന്ന് മോദി വിശേഷിപ്പിച്ചു. ഇന്ത്യയുടെ പുരോഗമനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കുമെന്നും സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനില്‍ സമാധാനം … Read more

ഇന്ത്യയിലെ ഓണ്‍ലൈന്‍ ബാങ്കിംങ് സംവിധാനങ്ങള്‍ ‘ട്രിക്ബോട്ട് ‘ ഭീഷണിയില്‍

വണാക്രൈ റാന്‍സംവെയറിന് പിന്നാലെ ഇന്ത്യന്‍ നെറ്റ് ബാങ്കിംങ് മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ട്രിക്‌ബോട്ട് മാല്‍വെയര്‍. ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി ബാങ്ക് അക്കൗണ്ടിലേക്ക് ആക്സസ് നേടുകയാണ് ട്രിക്‌ബോട്ട് ചെയ്യുന്നത്. ഡയര്‍ മാല്‍വെയറിന്റെ അതേരീതിയിലാണ് ട്രിക്‌ബോട്ട് പ്രവര്‍ത്തിക്കുന്നതൊണ് സൈബര്‍ വിദഗ്്ധര്‍ പറയുന്നത്. വ്യാജ യുആര്‍എല്‍ ഉപയോഗിച്ച് പേയ്മെന്റ് പ്രോസസറുകളെയും സിഎംഎസ് സംവിധാനങ്ങളെയുമാണ് ട്രിക്ക്ബോട്ട് കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ കയറിപ്പറ്റുന്നത്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ തുടങ്ങി വലിയ ഉപഭോക്തൃ ശൃംഖലയുള്ള ബാങ്കുകളെയാണ് ട്രിക്‌ബോട്ട് ഉന്നം വെയ്ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വരുന്ന ആഴ്ച്ചകളിലോ … Read more

അമേരിക്ക ശക്തമാകുമ്പോല്‍ ഇന്ത്യ സ്വാഭാവിക ഗുണഭോക്താക്കളാണെന്ന് പ്രധാനമന്ത്രി

മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള ഡെസ്റ്റിനേഷനായി ഇന്ത്യ ഉയര്‍ന്നുവന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുന്ന ചരക്കു സേവന നികുതി ഇതില്‍ നിര്‍ണായകമായ മുന്നേറ്റത്തിന് സഹായിക്കുമെന്നും യുഎസ് ആസ്ഥാനമായ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മോദി ചൂണ്ടിക്കാണിച്ചു. ആപ്പിളിന്റെ ടിം കുക്ക്, ഗൂഗിളിന്റെ സുന്ദര്‍ പിച്ച, സിസ്‌കോയുടെ ജോണ്‍ ചേംബേര്‍സ്, ആമസോണിന്റെ ജെഫ് ബെസോസ് എന്നിവരുള്‍പ്പടെ 20 പ്രമുഖ സിഇഒ മാരുമായാണ് മോദി സംവദിച്ചത്. അമേരിക്കയുമായി പരസ്പരം ഗുണകരമാകുന്ന ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അമേരിക്ക … Read more

ഹോം വര്‍ക്കായി ആത്മഹത്യാ കുറിപ്പ്; സ്‌കൂളിനെതിരെ പ്രതിഷേധം

  കുട്ടികളോട് ആത്മഹത്യ കുറിപ്പ് ഹോംവര്‍ക്കായി ചെയ്തു കൊണ്ടു വരാന്‍ പറഞ്ഞ ഇംഗ്ലീഷ് അധ്യാപികക്കെതിരെ ഇംഗ്ലണ്ടില്‍ പ്രതിഷേധം. ഷെയ്ക്കസ്പിയറിന്റെ മാക്ബത്ത് പഠിപ്പിക്കുന്ന അധ്യാപികയാണ് തന്റെ 60 വിദ്യാര്‍ഥികളോട് ഹോം വര്‍ക്കായി ആത്മഹത്യ കുറിപ്പെഴുതി കൊണ്ട് വരാന്‍ പറഞ്ഞത്. ലണ്ടനിലെ കിഡ്ബ്രൂക്കില്‍ തോമസ് ടാലിസ് സ്‌കൂളിലാണ് വിവാദ സംഭവം അരങ്ങേറിയത്. മാക്ബത്തിലെ അവസാന ഭാഗത്തില്‍ ലേഡി മാക്മത്ത് സ്വന്തം ജീവനെടുക്കുന്ന കഥാ സന്ദര്‍ഭം കുട്ടികളെ പഠിപ്പിച്ച ശേഷമാണ് കുട്ടികളോട് അവരുടെ പ്രിയപ്പട്ടവര്‍ക്കായി വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പെഴുതി കൊണ്ടു … Read more

ക്യാമറാമാന്‍ എത്തിയില്ല; മോദി കാറില്‍ നിന്നിറങ്ങാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പോര്‍ട്ടുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെ ക്യാമറാമാന്‍മാര്‍ എത്താത്തതിനാല്‍ കാറില്‍ നിന്നിറങ്ങാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍. പോര്‍ട്ടുഗല്‍ തലസ്ഥാനമായ ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത് എന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമറയോടുള്ള മോദിയുടെ ഭ്രമം നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മോദിയേയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ വന്നു നില്‍ക്കുന്നതാണ് വീഡിയോയിലെ ആദ്യ ദൃശ്യം. തുടര്‍ന്ന് മോദിയെ പുറത്തേക്ക് ആനയിക്കേണ്ട ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിനായി കാറിന്റെ വാതില്‍ … Read more

ആന്‍ഡ്രോയ്ഡ് ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ പ്ലേസ്റ്റോറിലെ ‘സേവ്യര്‍’

  ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ജൂഡി മാല്‍വെയര്‍ കണ്ടെത്തിയതിന്റെ പിന്നാലെ പുതിയ മാല്‍വെയറിനെ കണ്ടെത്തി. ‘സേവ്യര്‍’ എന്നാണ് പുതിയ ഐറ്റത്തിന്റെ പേര്. ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ മുഴുവനോടെ നിയന്ത്രിക്കാന്‍ തക്ക ശേഷി ഉള്ളതാണ് ഇത്. നിലവില്‍ എണ്ണൂറോളം ആപ്ലിക്കേഷനുകളില്‍ സേവ്യറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ട്രെന്‍ഡ് മൈക്രോയുടെ ഓണ്‍ലൈന്‍ സുരക്ഷാവിഭാഗമായ ട്രെന്‍ഡ്‌ലാബ്‌സ് സെക്യൂരിറ്റി ഇന്റലിജന്‍സ് ആണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആഡ് ലൈബ്രറിയുടെ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് കിറ്റ് ആയാണ് ഇത് കാണുന്നത്. നിലവില്‍ ആയിരക്കണക്കിന് ഡിവൈസുകളില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു എന്നാണ് … Read more

കാനഡ സുപ്രീംകോടതി ജഡ്ജായി ഇന്ത്യന്‍ വനിത

  ഇന്ത്യക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും അഭിമാനിക്കാം. കാനഡ സുപ്രീംകോടതി ജഡ്ജായി സിഖ് വനിതയെ നിയമിച്ചു. നാലാം വയസ്സില്‍ പഞ്ചാബില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ പല്‍ബീന്ദര്‍ കൗര്‍ ആണ് രാജ്യത്തെ കുടിയേറ്റ ജനങ്ങളുടെ അഭിമാനമായത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ വളര്‍ന്ന പല്‍ബീന്ദര്‍ സസ്‌കാചവന്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദമെടുത്തു. ശേഷം വിവിധ സ്ഥാപനങ്ങളില്‍ അധ്യാപികയായും മനുഷ്യാവകാശസംഘടനകളുടെ അഭിഭാഷകയായും പ്രവര്‍ത്തിച്ചു. കാനഡയിലെ നിയമമന്ത്രിയും അറ്റോര്‍ണി ജനറലുമായ ജോഡി വില്‍സണ്‍ റായിബോള്‍ഡാണ് പുതിയ സുപ്രീംകോടതി ജഡ്ജിയെ  നിയമിച്ച കാര്യം അറിയിച്ചത്. സിഖുകാര്‍ക്ക് മതവിശ്വാസം എന്നനിലയില്‍ കൃപാണ്‍ … Read more

പാകിസ്താനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 120 ലേറെ മരണം; നിരവധി പേര്‍ക്ക് പരുക്ക്

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. ബഹവാല്‍പൂര്‍ സിറ്റിയിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയ മേഖലയിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ബഹാവല്‍പുര്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍ നഗരത്തില്‍ വെച്ച് ടാങ്കര്‍, നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന. വാഹനം മറിഞ്ഞതോടെ ഇന്ധനടാങ്കറില്‍ ചോര്‍ച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചതായും പാക് മാധ്യമങ്ങള്‍ … Read more

പഴയനോട്ടുകള്‍ മാറാന്‍ പ്രവാസികള്‍ക്ക് അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കും

പഴയ 500, 1000രൂപ നോട്ടുകള്‍ മാറുനതിനു പ്രവാസികള്‍ക്ക് അനുവദിച്ച സമയം ജൂണ്‍ 30ന് അവസാനിക്കും. 2016 നവംബര്‍ 8ന് നോട്ടു നിരോധനം ഏര്‍പ്പെടുത്തുമ്‌ബോള്‍ പഴയനോട്ടുകള്‍ മാററി വാങ്ങാന്‍ ജനങ്ങള്‍ക്ക് 2016 ഡിസംബര്‍ 31 വരെ സമയ നല്‍കിയിരുന്നു. തിരഞ്ഞെടുത്ത റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ നോട്ട് മാറ്റിവാങ്ങാന്‍ മാര്‍ച്ച് 31വരെ അനുമതി നല്‍കുകയും ചെയ്തു. ആറുമാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 2017 ജൂണ്‍ 30വരെ നിബന്ധനകള്‍ക്കു വിധേയമായി നോട്ടുകള്‍ മാറ്റി വാങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. … Read more