2000ത്തിന്റെ കൈമാറ്റം എളുപ്പമാക്കാന്‍ 200 രൂപ നോട്ടുകള്‍ വരുന്നു

നോട്ട് നിരോധനത്തിന് ശേഷം ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി 200 രൂപ നോട്ട് ഉടന്‍ എത്തും. നോട്ട് നിരോധനത്തിന് ശേഷം വിപണിയിലെത്തിയ 2000 രൂപാ നോട്ട് സാധാരണ ജനങ്ങള്‍ക്കുണ്ടാക്കിയ പൊല്ലാപ്പിന് ഇതിലൂടെ പരിഹാരമാകും. മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ഇല്ലെന്ന പരാതി ഉയര്‍ന്നിരുന്നു. 200 രൂപാ നോട്ടിന്റെ അച്ചടി കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് സര്‍ക്കാരിന്റെ നോട്ട് അച്ചടി കേന്ദ്രത്തില്‍ 200 രൂപാ നോട്ട് അച്ചടി ആരംഭിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് … Read more

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രമുഖ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭയോഗം തത്ത്വത്തില്‍ അംഗീകരിച്ചു. എയര്‍ ഇന്ത്യയെ സ്വകാര്യമേഖലയുടെ നിയന്ത്രണത്തിന്‍കീഴിലേക്ക് കൊണ്ടുവരുന്ന സുപ്രധാനമായ തീരുമാനം നടപ്പാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ മുന്നോട്ടുനീക്കുന്നതിന് ധനമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ നിയോഗിക്കും. 2012ല്‍ യു.പി.എ സര്‍ക്കാര്‍ നല്‍കിയ 30,000 കോടി രൂപയുടെ സഹായ പാക്കേജിലാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്. പൊതുമേഖലവിമാനക്കമ്പനിയെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ ആശ്വാസധനം നല്‍കിയതുകൊണ്ട് … Read more

ഗുരുത രോഗം ബാധിച്ച മകള്‍ക്ക് വേണ്ടി ശവക്കുഴി തയ്യാറാക്കി ഒരു പിതാവ്

മകള്‍ ജീവനോടെയിരിക്കുമ്പോള്‍ അവള്‍ക്ക് വേണ്ടി ‘ശവക്കുഴി’ തയ്യാറാക്കിയിരിക്കുകയാണ് ഒരു പിതാവ്. മകള്‍ക്കൊപ്പം ഈ അച്ഛനും അധികവും സമയം ചെലവഴിക്കുന്നതാകട്ടെ ഇവിടെയും. ചൈനയിലെ സിഷുവാന്‍ പ്രവിശ്യയിലാണ് സംഭവം. ഴാങ് ലിയോങ് എന്ന യുവാവാണ് ഗുരുതരമായ രോഗം ബാധിച്ച മകള്‍ക്ക് വേണ്ടി ശവക്കുഴി തയ്യാറാക്കിയത്. അപൂര്‍വമായി കണ്ടുവരുന്ന ബ്ലഡ് ഡിസോഡറാണ് കുട്ടിക്ക്. നിരവധി ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും മകളുടെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു വഴിയുമില്ലെന്നാണ് ഴാങ് പറയുന്നത്. ഇനി ചികിത്സിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഴാങ് നിറകണ്ണുകളോടെ പറയുന്നു. എല്ലാ ദിവസവും ഴാങും … Read more

ജൂലൈ 1 മുതല്‍ പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധം

ജൂലൈ 1 മുതല്‍ ആധാര്‍ നമ്പറുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആദായ നികുതി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ 12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ നമ്പര്‍ പാന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ക്ക് നിര്‍ബന്ധിതമാക്കിയത്. ഇതിനായി 2017-18 വര്‍ഷത്തെ ധനബില്ലിലെ നികുതി നിര്‍ദേശങ്ങളിലും ഈ വിജ്ഞാപനത്തിലൂടെ ഭേദഗതി വരുത്തിയിട്ടുണ്ട്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതിയില്‍ നിന്ന് രക്ഷപെടുന്നത് തടയാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഐടി ആക്റ്റിലെ പാന്‍ കാര്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട … Read more

പിയാച്ചെ ആക്രമണം ഇന്ത്യയില്‍, മുംബൈ തുറമുഖത്തെ ചരക്കുനീക്കം നിലച്ചു; ജിഎസ്ടിഎന്‍ സുരക്ഷിതം

ആഗോളതലത്തില്‍ ആശങ്ക പരത്തിയ വാനക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നാലെ പിയാച്ചെ എന്ന പേരിലുള്ള സൈബര്‍ ആക്രമണവും വ്യാപിക്കുന്നു. ഇന്ത്യയിലും പിയാച്ചെയുടെ ആക്രമണത്തില്‍ കംപ്യൂട്ടറുകള്‍ തകരാറിലായതായി സ്വിസ് സര്‍ക്കാരിന്റെ ഐടി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെയും പിയാച്ചെ ആക്രമണം ബാധിച്ചു. കംപ്യൂട്ടറുകള്‍ തകരാറിലായത് മൂന്നു ടെര്‍മിനലുകളെയാണ് സ്തംഭിപ്പിച്ചത്. ഇതോടെ ചരക്കുനീക്കവും നിലച്ചു. തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍, എണ്ണക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ഫാക്റ്ററികള്‍, … Read more

വിമാനത്തിന്റെ എഞ്ചിനിലേക്ക് ഈ യാത്രക്കാരി നാണയത്തുട്ടുകള്‍ എറിഞ്ഞത് എന്തിനായിരിക്കും ? വിമാനം വൈകിയത് മണിക്കൂറുകള്‍

അന്ധവിശ്വാസങ്ങള്‍ മനുഷ്യന്റെ പല കാര്യങ്ങളുടെയും വഴിമുടക്കിയാകാറുണ്ട്. എന്നാല്‍ ചൈനയിലെ 80കാരിയായ ക്വിയു എന്ന സ്ത്രീയുടെ അന്ധവിശ്വാസം മുടക്കിയത് അവരുടെ മാത്രമായിരുന്നില്ല, പകരം 150ഓളം യാത്രക്കാരുടെ വിമാന യാത്ര കൂടിയായിരുന്നു. യാത്രക്കായി ബോര്‍ഡ് ചെയ്ത ഇവര്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേര്‍ച്ചയിട്ടതാണ് ഈ വിമാനം വൈകലിന് കാരണമായത്. വിമാനത്തിന്റെ ജെറ്റ് എന്‍ജിനിലേക്ക് 9 നാണയങ്ങള്‍ ഇവര്‍ വലിച്ചെറിഞ്ഞു. ഷാംഗ്ഹായില്‍ നിന്ന് ഗുവാന്‍ഷുവിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനമാണ് ഇതേത്തുടര്‍ന്ന് വൈകിയത്. കുടുംബത്തോടൊപ്പം യാത്രക്കെത്തിയ ഇവര്‍ എന്‍ജിന് അടുത്തെത്തിയപ്പോള്‍ … Read more

ഓസ്ട്രേലിയന്‍ മലയാളി സാം അബ്രഹാം കൊലക്കേസ്; അന്തിമ വിചാരണ നവംബര്‍ 8 മുതല്‍

മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് സയനൈഡ് കൊടുത്തു കൊലപ്പെടുത്തി എന്ന കേസില്‍, പ്രതികളായ സോഫിയ സാമിന്റെയും അരുണ്‍ കമലാസനന്റെയും അന്തിമ വിചാരണ നവംബര്‍ എട്ടിന് തുടങ്ങും. വിക്ടോറിയന്‍ സുപ്രീം കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. സുപ്രീം കോടതിയില്‍ ഇന്ന് നടന്ന ഡയറക്ഷന്‍സ് ഹിയറിംഗിലാണ് വിചാരണയ്ക്കുള്ള തീയതി തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന പ്രാരംഭവാദത്തിനു ശേഷം സോഫിയയും അരുണും കുറ്റം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സുപ്രീം കോടതിയില്‍ വിചാരണയ്ക്കായി … Read more

സെര്‍ച്ച് റിസല്‍ട്ടില്‍ കൃത്രിമം; ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്റെ 15,600 കോടി പിഴ

ഗൂഗിളിന് 2.42 ബില്യണ്‍ ഡോളറിന്റെ(ഏകദേശം 15,600 കോടി രൂപ) റെക്കോഡ് പിഴ ചുമത്തി യൂറോപ്യന്‍ കമ്മീഷന്‍. തങ്ങളുടെ തിരച്ചില്‍ ഫലങ്ങളില്‍ പണം നല്‍കുന്ന കമ്പനികളെ അനധികൃതമായി മുന്നിലെത്തിച്ചെന്നതാണ് ഗൂഗിളിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 90 ദിവസത്തിനുള്ളില്‍ ഗൂഗിള്‍ തിരച്ചില്‍ ഫലങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കൂടുതല്‍ പിഴ ഒടുക്കേണ്ടി വരുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ പ്രതിദിന വരുമാനത്തിന്റെ അഞ്ച് ശതമാനം പിഴയായി ഒടുക്കേണ്ടി വരും. കമ്പനിയുടെ ഏറ്റവും ഒടുവിലെ ധനകാര്യ … Read more

മികച്ച 50 എന്‍ജിനീയര്‍മാരില്‍ മലയാളിയും; പുതുചരിത്രം കുറിച്ച് നികിത ഹരി

യുകെയിലെ എന്‍ജിനീയറിംഗ് രംഗത്ത് ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന 50 വനിതകളുടെ പട്ടികയില്‍ ഇന്ത്യക്കാരിയായ നികിത ഹരിയും. ബ്രിട്ടീഷ് ദിനപ്പത്രമായ ടെലഗ്രാഫും വിമെന്‍സ് എന്‍ജിനീയറിംഗ് സൊസൈറ്റിയും സംയുക്തമായി പുറത്തിറക്കിയ പട്ടികയിലാണ് ഈ കോഴിക്കോട്ടുകാരി സ്ഥാനം പിടിച്ചിരിക്കുന്നത്. 35 വയസില്‍ താഴെയുള്ള വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ക്രെഡിറ്റ് നികിതയ്ക്ക് സ്വന്തം. നിലവില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഗവേഷണ പഠനം നടത്തുകയാണ് നികിത. ടെലഗ്രാഫിന്റെ പട്ടികയില്‍ ഇടം നേടുന്ന ആദ്യ കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി … Read more

ഇന്ത്യയിലെ ട്രെയ്ന്‍ യാത്ര നിരക്ക് ഉടന്‍ വര്‍ധിക്കും; അനുമതി നല്‍കി പ്രധാനമന്ത്രി

യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് റെയ്ല്‍വേക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനാണ് റെയ്ല്‍വേ മന്ത്രാലയം പദ്ധതിയിടുന്നത്. റെയ്ല്‍വെയുടെ പ്രവര്‍ത്തന വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി റെയ്ല്‍വേ മന്ത്രാലയത്തിലെ വിവിധ പ്രതിനിധികളുമായി പ്രധാനമന്ത്രി മോദി ഏപ്രിലില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ നിരക്കുവര്‍ധന സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിരക്കു വര്‍ധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഒരു വ്യവസായ സ്ഥാപനം എന്ന നിലയില്‍ നിലനിന്നു പോകുന്നതിന് … Read more