കൊടുങ്കാടിന് നടുവില്‍ യുവതിയ്ക്ക് സുഖപ്രസവം! കാവല്‍ നിന്നത് 12 സിംഹങ്ങള്‍

ജൂണ്‍ 29 ലെ രാത്രി മങ്കുവെന്‍ മക്വാന എന്ന സ്ത്രീയ്ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഗീര്‍ വനത്തിന്റെ മദ്ധ്യത്തില്‍ അര്‍ദ്ധരാത്രി ആംബുലന്‍സില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കുക എന്നാല്‍ ചെറിയ കാര്യമല്ലല്ലോ. വനത്തിലാണ് കുഞ്ഞിന് ജന്മം നല്‍കിയത് എന്നതല്ല വാര്‍ത്തയായത്. മറിച്ച് ഭീമാകാരന്മാരായ 12 സിംഹങ്ങളുടെ നടുവിലാണ് മങ്കുവെന്‍ തന്റെ ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയതെന്നതാണ്. സംഭവിച്ചതിതാണ്.. പ്രസവ വേദനയെത്തുടര്‍ന്ന് ‘108’ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു ലുനാസ്പുര്‍ സ്വദേശിയായ മങ്കുബെന്‍ മക്വാന. കാടിനു നടുവിലൂടെ ജാഫര്‍ബാദിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര. പുലര്‍ച്ചെ … Read more

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ പുതിയ നീക്കവുമായി ലോകാരോഗ്യ സംഘടന

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പുതിയ നീക്കവുമായി ലോകാരോഗ്യസംഘടന. ഇതിന്റെ മുന്നോടിയായി ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭ്രൂണഹത്യാ നിയമങ്ങളെക്കുറിച്ചും, നയങ്ങളെക്കുറിച്ചുമുള്ള പുതിയ വിവരശേഖരണത്തിന് ലോകാരോഗ്യസംഘടന (WHO) തുടക്കം കുറിച്ചുയെന്നാണ് പ്രമുഖ പ്രോലൈഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയുടെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഐക്യരാഷ്ട്രസഭാ ഏജന്‍സികളുടേയും, ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശപ്രകാരമുള്ള ഭ്രൂണഹത്യാനിയമങ്ങള്‍ നിലവില്‍ വരുത്തുവാന്‍ ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അനായാസവും, സുരക്ഷിതവുമായ … Read more

ജിഎസ് ടി സംവിധാനം ഇന്ന് അര്‍ധരാത്രി മുതല്‍; ആശങ്കകളോടെ ജനങ്ങള്‍

ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഏകീകൃത നികുതിഘടന സാധ്യമാക്കുന്ന ജിഎസ്ടി സംവിധാനം വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍വരും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാത്രി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിഎസ്ടിയിലേക്ക് രാജ്യം നീങ്ങിയതായി പ്രഖ്യാപിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന ധനമന്ത്രിമാര്‍, എംപിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അര്‍ധരാത്രിസമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷപാര്‍ടികള്‍ പറഞ്ഞു. സമ്മേളനം ബഹിഷ്‌കരിക്കാന്‍ പാര്‍ടി തീരുമാനമില്ലെന്നും എന്നാല്‍, പങ്കെടുക്കണമെന്ന് അറിയിച്ച് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടില്ലെന്നും … Read more

ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി

ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ സ്വവര്‍ഗ വിവാഹത്തിനെതിരായാണ് വോട്ടു രേഖപ്പെടുത്തിയത്. സ്വവര്‍ഗ വിവാഹത്തിന് താനെതിരാണെങ്കിലും പാര്‍ട്ടിയിലെ മറ്റംഗങ്ങള്‍ക്ക് അവരുടെ മനസാക്ഷിയ്ക്കനുസൃതമായി വിഷയത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള അനുവാദമുണ്ടെന്ന് വോട്ടെടുപ്പിന് മുന്‍പായി ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു. സഭയിലെ 393 സമാജികര്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 226 പേര്‍ വിവാഹത്തിനെ എതിര്‍ത്തു. ജര്‍മ്മനിയില്‍ 2001 മുതല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുവാദം ഉണ്ട്. എന്നാല്‍ രാജ്യത്ത് … Read more

പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടും മുമ്പേ ബീഫ് കൈവശം വച്ചതിന് ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്നു

ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ രാംഗഡിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെയാണ് വാനില്‍ ‘നിരോധിത ഇറച്ചി’ കൊണ്ടുപോയെന്ന് ആരോപിച്ച് മര്‍ദിച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വാനും അഗ്‌നിക്കിരയാക്കി. പൊലീസെത്തി അലിമുദ്ദീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് സംശയിക്കുന്നതായി എഡിജിപി ആര്‍കെ മാലിക് പറഞ്ഞു. കൊല്ലപ്പെട്ട അല്ലീമുദ്ദീന്റെ പേരില്‍ കൊലപാതകക്കേസും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ചില … Read more

ദുബൈ വിമാനത്താവളത്തില്‍ യാത്രാ നടപടിക്രമങ്ങള്‍ സുഗമമാകും

അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നില്‍ യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ എമിറേറ്റ്സ് ഒരുങ്ങുന്നു. ചെക് ഇന്‍, ഡിപാര്‍ചര്‍ ഇമിഗ്രേഷന്‍ പരിശോധന തുടങ്ങിയവയ്ക്കാണു പുതിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. ബയോമെട്രിക് സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുക, ഓട്ടമേറ്റഡ് ബോര്‍ഡര്‍ കണ്‍ട്രോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റ്സ് എയര്‍ലൈന്‍, ദുബൈ കസ്റ്റംസ്, ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ), … Read more

‘പിക്ചര്‍ ഗാര്‍ഡ്” വരുന്നു: ഫെയ്സ്ബുക്ക് പ്രെഫൈല്‍ പിക്ചര്‍ ഇനിയാരും മോഷ്ടിക്കില്ല

ഫെയ്സ്ബുക്കില്‍ അക്കൗണ്ടുള്ള പെണ്‍കുട്ടികളില്‍ ഭൂരിഭാഗം ആളുകളും തങ്ങളുടെ സ്വന്തം ചിത്രം പ്രെഫൈല്‍ പിക്ചറാക്കി ഇടാറില്ല. സുരക്ഷാ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഫ്രണ്ട്സ് ലിസ്റ്റിലുള്ള ആര്‍ക്കും ചിത്രം സേവ് ചെയ്തെടുക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ അത്തരത്തിലുള്ള അത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പൂക്കളും സിനിമാതാരങ്ങളേയും പ്രൊഫൈല്‍ പിക്ചറാക്കാന്‍ മുതിരുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലൊരു പേടി വേണ്ട. ഇന്ത്യയിലുള്ള സ്ത്രീ സുരക്ഷയെ ലക്ഷ്യമാക്കി പ്രൊഫൈല്‍ പിക്ചറിന്റെ ദുരൂപയോഗം തടയുന്നതിനു വേണ്ടി ഫെയ്സ്ബുക്ക് പുതിയ സുരക്ഷാ ക്രമീകരണം ഒരുക്കുകയാണ്. പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡ്, പ്രൊഫൈല്‍ പിക്ചര്‍ … Read more

കുറുപ്പന്തറയില്‍ ഹൗസ് പ്ലോട്ട് വില്‍പനക്ക്

കോട്ടയം ജില്ലയില്‍ കുറുപ്പന്തറ കവലക്ക് സമീപം കോട്ടയം എറണാകുളം മെയിന്‍ റോഡിന് സമീപം കുറുപ്പന്തറ സെ.തോമസ് പള്ളി, സ്‌കൂള്‍, കുറുപ്പന്തറ മാര്‍ക്കറ്റ്, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, മില്‍ക്ക് ചില്ലിംഗ് പ്ലാന്റ് എന്നിവക്ക് സമീപം വീട് വക്കുവാന്‍ അനുയോജ്യമായ 18.5 സെന്റ് സ്ഥലം വില്‍പനക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0894231766 0857649968 00919447418261 (കേരളം)

അടുത്ത ബന്ധുക്കളുള്ളവര്‍ക്കോ ബിസിനസ് കാര്യത്തിനോ മാത്രം വിസ: മുസ്ലീംരാജ്യങ്ങള്‍ക്ക് വീണ്ടും ട്രംപിന്റെ നിയന്ത്രണം

ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ അമേരിക്ക പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കും അമേരിക്കയില്‍ ബിസിനസ് ബന്ധങ്ങള്‍ ഉള്ളവര്‍ക്കും മാത്രമായി വിസ പരിമിതപ്പെടുത്താനാണ് പ്രസിഡന്റ് ട്രംപിന്റെ നീക്കം. ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ട്രംപ് ഗവണ്‍മെന്റിന്റെ ഉത്തരവ് നേരത്തെ ഫെഡറല്‍ കോടതി മരവിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം അത് … Read more

വത്തിക്കാനിലെ കത്തോലിക്ക പുരോഹിതനെതിരെ ലൈംഗിക പീഡനത്തിന് കേസ്; ആരോപണം നിഷേധിച്ച് പുരോഹിതന്‍

വത്തിക്കാനിലെ കത്തോലിക്ക പരോഹിതന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ഓസ്ട്രേലിയന്‍ പൊലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു. ഒന്നിലേറെ പേര്‍ നല്‍കിയ പരാതിയുടെ അടിസ്?ഥാനത്തിലാണ് കേസെടുത്തത് എന്ന് വിക്ടോറിയ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷെയ്ന്‍ പാറ്റന്‍ പറഞ്ഞു. എന്നാല്‍ കര്‍ദിനാള്‍ പെല്‍ ആരോപണം നിഷേധിച്ചു.മെല്‍ബണിലും സിഡ്നിയിലും ആര്‍ച്ച് ബിഷപ്പ് ആയി സേവനമനുഷ്ഠിക്കുന്ന സമയങ്ങളില്‍ കത്തോലിക്ക പുരോഹിതര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഢന പരാതികളില്‍ പെല്‍ കുറ്റാരോപിതര്‍ക്കനുകൂലമായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നു പരാതിയുണ്ട്. പിന്നീട് ലൈംഗികാരോപണങ്ങള്‍ പെല്ലിനുനേരെ തന്നെ തിരിയുകയുമുണ്ടായി. എന്നാല്‍ പൊലീസിന്റെ ആരോപണങ്ങള്‍ എല്ലാം … Read more