മലയാളികളുമായി പറന്ന എമിറൈറ്റ്സ് വിമാനം ദുബൈയില്‍ അഗ്‌നിക്കിരയായത് യന്ത്രത്തകരാര്‍ മൂലമല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എമിറേറ്റ്സ് ബോയിങ് 777-300 എയര്‍ക്രാഫ്റ്റ് 2016 ഓഗസ്റ്റില്‍ ദുബൈ വിമാനത്താവളത്തില്‍ അഗ്നിക്കിരയായതു വിമാനത്തിന്റെ യന്ത്രത്തകരാര്‍ നിമിത്തമല്ലെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് അപകടത്തിനു കാരണം വിമാനത്തിന്റെ യന്ത്രത്തകരാറല്ലെന്ന വിശദീകരണമുള്ളത്. അതേസമയം, അപകടത്തിനു പിന്നില്‍ ‘മനുഷ്യനിര്‍മിത’മായ കാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പ്രസ്താവനയിലുണ്ട്. അപകടത്തേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് വ്യക്തമാക്കി. അന്വേഷണം ഏറ്റവും സത്യസന്ധവും വിജയകരവുമായി പൂര്‍ത്തിയാക്കുന്നതിന് … Read more

എയര്‍ലൈന്‍സ് വിമാനത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍. സിയാറ്റിനില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്ത വിജയകുമാര്‍ കൃഷ്ണപ്പ (28)യെയാണ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത സീറ്റിലിരുന്ന 16 വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലായിരുന്നു നടപടി. ജൂലൈ 24ന് തൊട്ടടുത്ത സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിക്കെതിരെ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡോക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച് പെണ്‍കുട്ടി എയര്‍ഹോസ്റ്റസിനോട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറെ മറ്റൊരു സീറ്റിലേക്ക് മാറ്റി അധികൃതര്‍ … Read more

ഉത്തരകൊറിയയ്ക്കു മേല്‍ ഉപരോധം ശക്തിപ്പെടുത്താന്‍ അമേരിക്ക

ഉത്തരകൊറിയക്കു മേല്‍ ഉപരോധം ശക്തിപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിന് പൂര്‍ണപിന്തുണയുമായി ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍. ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ചു. കല്‍ക്കരി, ഇരുമ്പ്, ഇരുമ്പ് ധാതുക്കള്‍, ലെഡ്, ലെഡ് ധാതുക്കള്‍, മത്സ്യം മറ്റ് സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി പൂര്‍ണമായും നിരോധിക്കുക എന്നതാണ് ഉപരോധത്തിലൂടെ അമേരിക്ക് ലക്ഷ്യം വയ്ക്കുന്നത്. ഇത് ഉത്തരകൊറിയയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കും. കയറ്റുമതിയിലൂടെ പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ അഥവാ മുന്നൂറു കോടിയോളം രൂപയാണ് ഉത്തര കൊറിയക്ക് … Read more

ട്രംമ്പിന്റെ പുതിയ ഇമിഗ്രേഷന്‍ പ്ലാനുകള്‍ ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യും

അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിയമത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് പിന്തുണ പ്രഖ്യാപിച്ചു. മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും ഇനി ഇതര രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യമായിരിക്കും പ്രധാനമായും പരിഗണിക്കുക. ഈ യോഗ്യതകളുള്ളവര്‍ക്ക് മാത്രമേ ഇനി അമേരിക്കയില്‍ റെസിഡന്‍സി കാര്‍ഡ് ലഭിക്കൂ. റിഫോമിംഗ് അമേരിക്കന്‍ ഇമിഗ്രേഷന്‍ ഫോര്‍ സ്‌ട്രോംഗ് എംപ്ലോയിമെന്റ് (റെയ്‌സ്) ആക്ട് നടപ്പിലാകുന്നതോടെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും. ഇന്ത്യയില്‍ നിന്നുള്ള ഉന്നതവിദ്യാഭ്യാസരംഗത്തും സാങ്കേതികവിദ്യാ രംഗത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ … Read more

ടേക്ക് ഓഫ് ചെയ്യാനൊരുങ്ങവേ അഗ്‌നിഗോളം കണക്കെ കത്തിയെരിയുന്ന വിമാന ദൃശ്യങ്ങള്‍ വൈറലാകുന്നു

അഗ്നിഗോളം കണക്കെ കത്തിയെരിഞ്ഞു കൊണ്ടിരിക്കെപറന്നുയരാന്‍ ശ്രമിക്കുന്ന വിമാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ചിക്കാഗോയിലെ ഒഹെര്‍ വിമാനത്താവളത്തില്‍ നിന്നുളളതാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. എയര്‍പ്പോട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ അലക്ഷ്യമായി, അമിത വേഗതയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയിലേക്ക് പാഞ്ഞടുക്കുകയും ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങവെ വിമാനം ഒരു വശത്തേക്ക് ചെരിയുകയും ചെയ്യുന്നു. തല്‍ഫലമായി വിമാനത്തിന്റെ വലതു ചിറക് തറയില്‍ ഉരസുന്നു. ഉരസലിനിടെ ചെറിയ തോതില്‍ ഇന്ധനം പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെ വിമാനത്തില്‍ നിന്ന് പുക ഉയരുകയും … Read more

അമേരിക്കന്‍ പ്രസിഡന്റിന് രാഖി കെട്ടാന്‍ ഹരിയാന ‘ട്രംപ് ഗ്രാമ’ത്തിലെ സ്ത്രീകള്‍ ഒരുങ്ങുന്നു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാഖിയെ കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ഹരിയാനയില്‍ സ്വന്തം പേരില്‍ ഒരു ഗ്രാമം ഉണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കാനും ഇടയില്ല. എന്നാല്‍ ട്രംപിന്റെ പേരിട്ട് വിളിക്കുന്ന ഗ്രാമത്തില്‍ നിന്നും 1001 രാഖി ചരടുകള്‍ ട്രംപിന് അയച്ചുകൊടുക്കാനാണ് അവിടുത്തെ കുറേ സ്ത്രീകള്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു പിന്നോക്ക മുസ്ലീം ഭൂരിപക്ഷ ഗ്രാമത്തില്‍ നിന്നാണ് സാഹോദര്യം ആഘോഷിക്കുന്ന ഹൈന്ദവ ഉത്സവത്തിന്റെ ഭാഗമായി രാഖി ചരടുകള്‍ അയയ്ക്കുന്നത്. ഹരിയാനയിലെ പിന്നോക്ക പ്രദേശമായ മേവത്ത് മേഖലയിലുള്ള മറോറ ഗ്രാമക്കാരാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള … Read more

വാനാക്രൈയെ പിടിച്ചുകെട്ടിയ സൂത്രധാരന്‍ അറസ്റ്റില്‍

ലോകമെങ്ങും ഭീതിവിതച്ച വാനക്രൈ വൈറസിനെ നിയന്ത്രിച്ച് വരുതിയിലാക്കിയ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് യുഎസില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്. ക്രോണോക്സ് എന്ന പേരുള്ള മാല്‍വെയറിലൂടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ത്തിയത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്. 2014 ജൂലൈ മുതല്‍ 2015 ജൂലൈ വരെയുള്ള കാലയളവിലാണ് ക്രോണോകസ് നിര്‍മ്മിച്ചത്. ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ എന്ന റാന്‍സംവെയര്‍ വ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് ഹച്ചിന്‍സണ്‍ കില്‍ സ്വിച്ച് … Read more

ആലിപ്പഴവര്‍ഷത്തില്‍ വിമാനം തകര്‍ന്നു; 121 യാത്രക്കാരെ രക്ഷിച്ച് പൈലറ്റ്

ആലിപ്പഴവര്‍ഷം കൊണ്ട് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 121 പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റാണ് ഇപ്പോള്‍ ലോക മാധ്യമങ്ങളിലെ താരം. യുക്രൈന്‍ കാരനായ ക്യാപ്റ്റന്‍ അലക്സാണ്ടര്‍ അകോപോവ് ആണ് അതിവിദഗ്ധവും അവിശ്വസനീയവുമായ രീതിയില്‍ എ320 വിമാനം ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍ ഇറക്കിയത്. അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് അറ്റ്ലസ് ഗ്ലോബലിന്റെ ജെറ്റ് വിമാനം പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് കാലാവസ്ഥ പെട്ടെന്ന് മാറിയത്. കനത്ത മഴയ്ക്കൊപ്പം കോഴിമുട്ടയുടെ വലിപ്പമുള്ള മഞ്ഞുകഷ്ണങ്ങള്‍ പെയ്യാന്‍ തുടങ്ങി. വിമാനത്തിന്റെ മുന്‍ഭാഗത്ത് ശക്തമായി വന്നിടിച്ച മഞ്ഞുകട്ടകള്‍ വിമാനത്തിന് ഗുരുതരമായ തകരാറുകളാണുണ്ടാക്കിയത്. … Read more

ദിവ്യബലിയ്ക്കിടെ കുത്തേറ്റ മെക്‌സിക്കന്‍ വൈദികന്‍ മൂന്ന് മാസത്തിനു ശേഷം മരണമടഞ്ഞു

മെക്‌സിക്കോ സിറ്റിയിലെ ദേവാലയത്തില്‍ ദിവ്യബലി മധ്യേ കുത്തേറ്റതിനെ തുടര്‍ന്നു ചികിത്സയിലായിരിന്ന വൈദികന്‍ മരിച്ചു. ഫാ. മിഗുവേല്‍ ഏഞ്ചല്‍ മക്കോറോ എന്ന വൈദികനാണ് ഇന്നലെ മരിച്ചത്. മെയ് 15നാണ് വൈദികനു കുത്തേറ്റത്. മെത്രാപോളീറ്റന്‍ കത്തീഡ്രല്‍ പള്ളിയില്‍ ദിവ്യബലിയര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികന് നേരെ കത്തിയുമായി വന്ന അക്രമി കഴുത്തില്‍ കുത്തി മുറിവേല്‍പിക്കുകയായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ജൂണ്‍ അവസാനം വരെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരിന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി സഹോദരന്റെ പരിചരണത്തിലായിരുന്നു. അധികം വൈകാതെ തന്നെ … Read more

ഇന്ത്യക്കാര്‍ക്ക് അനുകൂലമായ കുടിയേറ്റ നിയമനിര്‍മാണത്തിന് ഒരുങ്ങി ട്രംപ്

കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നിയമനിര്‍മാണത്തിന് ട്രംപിന്റെ പച്ചക്കൊടി. തൊഴിലിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന പുതിയ കുടിയേറ്റ നിയമം നിയമപരമായ കുടിയേറ്റങ്ങള്‍ പത്തുവര്‍ഷത്തിനകം പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനിര്‍മാണം നടത്തുന്നത്. വിദ്യാഭ്യാസത്തിനും മികച്ച ജോലിയ്ക്കും വേണ്ടി അമേരിക്കയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ട്രംപിന്റെ നിയമനിര്‍മാണത്തിനുള്ള അനുമതി. ഇംഗ്ലീസ് സംസാരിക്കുന്ന റെസിഡന്റ് കാര്‍ഡുള്ളവര്‍ക്ക് അമേരിക്കയിലേയ്ക്ക് കുടിയേറാനും സൗകര്യ നല്‍കുന്ന തരത്തിലായിരിക്കും നിയമനിര്‍മാണം നടത്തുക ഇത് ഇന്ത്യക്കാരായ ഉന്നത വിദ്യാഭ്യാസമുള്ള ടെക് പ്രൊഫഷണലുകള്‍ക്ക് ഏറെ ഗുണം … Read more