9/11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളെ 16 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു

അമേരിക്കയെ നടുക്കിയ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളെ 16 വര്‍ഷത്തിനു ശേഷം ന്യൂയോര്ക്ക് സിറ്റിയിലെ ചീഫ് മെഡിക്കല് എക്‌സാമിനര് ഓഫിസ് തിരിച്ചറിഞ്ഞു. കുടുംബത്തിന്റെ അഭ്യര്‍ഥനയനുസരിച്ച് മരിച്ചയാളുടെ പേര് മെഡിക്കല്‍ സംഘം വെളിപ്പെടുത്തിയിട്ടില്ല. ശരീരാവശിഷ്ടങ്ങളുടെ അത്യാധുനിക ഡി.എന്‍.എ പരിശോധന വഴിയാണ് തിരിച്ചറിഞ്ഞത്. മരിച്ചയാള്‍ പുരുഷനാണ്. 2001ല്‍ ലഭിച്ച ശരീരാവശിഷ്ടങ്ങളാണ് ആവര്‍ത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. 2015 മാര്ച്ചിലാണ് ഇതിനു മുമ്പ് മരിച്ച ഒരാളെ ഇവിടെ തിരിച്ചറിഞ്ഞത്. ആക്രമണത്തില്‍ 19 ഭീകരരുള്‍പ്പെടെ 2996 പേരാണ് കൊല്ലപ്പെട്ടത്. … Read more

ഗുവാമിലെ യു.എസ് താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ

യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണി. കൊറിയയെ തകര്‍ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനുള്ള മറുപടിയായാണ് ഉത്തരകൊറിയയുടെ ഭീഷണി. പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക താവളമാണ് ഗുവാം. അമേരിക്കന്‍ കര, വ്യോമ, നാവികസേനയുടെ സാന്നിധ്യമുള്ള ദ്വീപ് ആക്രമിക്കുമെന്നും മധ്യദൂര ഹ്വസോങ്-12 മിസൈല്‍ പ്രയോഗിക്കുമെന്നുമാണ് ഉത്തര കൊറിയ ഭീഷണി മുഴക്കിയിരിക്കുന്നത്. ആണവ മിസൈലുകള്‍ നിര്‍മിക്കുന്നതില്‍ ഉത്തരകൊറിയ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ … Read more

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ദീപക് മിശ്ര നിയമിതനാകും

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ദീപക് മിശ്ര നിയമിതനാകും. ഇന്ത്യയുടെ 45ാമത്ചീഫ് ജസ്റ്റിസായാണ് നിയമനം. നിലവിലെ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ഈ മാസം അവസാനം വിരമിക്കും. ദീപക്മിശ്രയുടെ പേര് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഖെഹാര്‍ കഴിഞ്ഞാല്‍ സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ദീപക് മിശ്രയാണ്. ഓഗസ്റ്റ് 27 നാണ് ജെഎസ് ഖെഹാര്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ … Read more

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എന്‍ജിനീയറെ ഗൂഗിള്‍ പുറത്താക്കി

ഐടി രംഗത്തെ ലിംഗവിവേചനത്തിന് കാരണം ആണും പെണ്ണും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കുറിപ്പിറക്കിയ ജീവനക്കാരനെ ഗൂഗിള്‍ പിരിച്ചുവിട്ടു. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ജെയിംസ് ഡാമോറിനെയാണ് ഗൂഗിള്‍ പുറത്താക്കിയത്. ഐടി മേഖല സ്ത്രീകള്‍ക്ക് പറ്റിയതല്ലെന്ന രീതിയിലായിരുന്നു ജെയിംസ് ഡാമോറിന്റൈ പരാമര്‍ശങ്ങള്‍. കുറിപ്പ് വിവാദമായതിന്റെ പേരില്‍ കമ്പനി പിരിച്ചുവിട്ടതായി ജെയിംസ് ഡാമോര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും കഴിവുകളും അവര്‍ക്ക് നല്‍കുന്ന മുന്‍ഗണനകളും മാനസിക ശാരീരിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഐടി രംഗത്ത് സ്ത്രീ സാന്നിധ്യം കുറവാകുന്നതിന്റെ കാരണം ഇതാണെന്നുമാണ് ഡാമോറിന്റെ … Read more

ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു

തന്ത്രപ്രധാനമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും സെപ്തംബറില്‍ സംയുക്ത യുദ്ധാഭ്യാസത്തിന് തയ്യാറെടുക്കുന്നു. സെപ്തംബര്‍ 14 മുതല്‍ 17വരെ ലൂയിസ് മക്കോര്‍ഡ് ബേസില്‍ ആയിരിക്കും യുദ്ധാഭ്യാസം നടക്കുക. അമേരിക്കയുടെ തന്ത്രപധാന പങ്കാളിയാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സൈനിക ബന്ധം കുറച്ച് കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഇന്ത്യയുടെ ഈ നീക്കം. ഏഷ്യാ പസഫിക് മേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് ഉചിതമായ മറുപടി നല്‍കുക എന്നത് കൂടി ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. … Read more

പത്താം വാര്‍ഷികത്തില്‍ ഞെട്ടിക്കുന്ന ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഐ ഫോണ്‍

ഐഫോണ്‍ പത്താം വാര്‍ഷിക പതിപ്പ് സ്മാര്‍ട്ട്ഫോണിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ഫോണിന് ‘ഫെയ്സ് ഐഡി’ നല്‍കുന്ന കാര്യത്തില്‍ കമ്പനി വിജയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ നിലവിലുള്ള ടച്ച് ഐഡിക്കു പകരം ഫോണിന്റെ മുന്നിലുള്ള 3D ഡെപ്ത് അറിയാന്‍ ശേഷിയുള്ള ഇരട്ട ക്യാമറകള്‍ ഫോണിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ഫോണ്‍ തുറന്നു കൊടുക്കും. എന്നാല്‍, ഇതോടൊപ്പം സ്‌ക്രീനില്‍ ഒരു വെര്‍ച്വല്‍ ടച്ച് ഐഡി കൂടെ നല്‍കി സംഭവം അടിപൊളിയാക്കാനാണ് ആപ്പിള്‍ ശ്രമിച്ചത്. … Read more

ട്രംപിന്റെ മകള്‍ ഇവാന്‍ക ഇന്ത്യയിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക നവംബറില്‍ ഇന്ത്യയിലെത്തും. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ ഇവാന്‍കയുടെ സന്ദര്‍ശനം. നവംബര്‍ അവസാന ആഴ്ച ഹൈദരാബാദിലാണ് സമ്മേളനം. നരേന്ദ്ര മോദിയും പങ്കെടുക്കും. ജൂണില്‍ ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജി ഇ എസില്‍ പങ്കെടുക്കാന്‍ മോദി ഇവാന്‍കയെ ക്ഷണിച്ചത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമയാണ് ജി ഇ എസ് ആരംഭിച്ചത്. എട്ടാമത്തെ ജി ഇ എസാണ് ഇത്തവണ ഹൈദരാബാദില്‍ … Read more

റഷ്യയില്‍ ആരും പ്രവര്‍ത്തിപ്പിക്കാതെ സംപ്രേക്ഷണം നടത്തുന്ന റേഡിയോ നിലയം അത്ഭുതമാകുന്നു

പ്രവര്‍ത്തിപ്പിക്കാന്‍ ആരുമില്ലാതെ തനിയെ സംപ്രേക്ഷണം ചെയ്യുന്ന പ്രേത റേഡിയോ നിലയം ജനങ്ങള്‍ക്ക് അത്ഭുതമാകുന്നു. റഷ്യയില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സംഭവം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി 24 മണിക്കൂറും ആഴ്ചയിലെ ഏഴ് ദിവസവും ഈ റേഡിയോ നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിരസമായ ഒരു ശബ്ദം മാത്രമാണ് ഇതില്‍ നിന്നും പുറത്തുവരുന്നത്. എംഡിഇസഡ്എച്ച്ബി എന്ന റേഡിയോ ആണ് പ്രവര്‍ത്തിക്കാനും ആരുമില്ലാതെ തനിയെ പ്രവര്‍ത്തിക്കുന്നത്. അതേസമയം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഒരു പുരുഷനോ സ്ത്രീയോ റഷ്യന്‍ ഭാഷയില്‍ കൃഷിയെക്കുറിച്ചോ മറ്റോ … Read more

ഉയര്‍ന്ന അന്തരീക്ഷ താപനില വിമാനയാത്രയെ ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍

ആഗോളതാപനംമൂലം വര്‍ധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപനില വരുംദശകങ്ങളില്‍ വ്യോമയാനങ്ങളുടെ സുഗമമായ ഉയര്‍ന്നുപൊങ്ങലിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നു പുതിയ പഠനങ്ങള്‍. ക്രമാതീതമായി ചൂടുപിടിക്കുമ്പോള്‍ വായു വികസിക്കുകയും അതിന്റെ സാന്ദ്രത കുറയുകയും ചെയ്യുന്നു. സാന്ദ്രതകുറഞ്ഞ വായുവില്‍ വിമാനത്തിന്റെ ചിറകുകള്‍ക്ക് ഉയര്‍ന്നുപൊങ്ങാന്‍ വേണ്ടത്ര ആയം ലഭിക്കാതെവരുന്നു. ഇക്കാരണത്താല്‍ പകല്‍, ഏറ്റവും ചൂടേറിയ സമയത്ത് പറക്കാന്‍ പൂര്‍ണസജ്ജമായ വ്യോമയാനങ്ങളില്‍ പലതിനും അവയുടെ ഇന്ധനത്തിലൊരു ഭാഗമോ അതുമല്ലെങ്കില്‍ ഏതാനും യാത്രക്കാരെയോ അഥവാ സാധനസാമഗ്രികളില്‍ വലിയൊരു ഭാഗമോ ഒഴിവാക്കി ഭാരം കുറയ്‌ക്കേണ്ട അവസ്ഥവന്നേക്കാം. ഇതൊന്നുമല്ലെങ്കില്‍ പറന്നുയരുന്നതിന് ചൂടു കുറയുന്നതുവരെ … Read more

എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

വ്യാജ ബോംബ് ഭീഷണിയുയര്‍ത്തിയ നാവികസേനാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് കൈവശമുണ്ടെന്ന് ഇയാള്‍ വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ അവകാശവാദം തെറ്റാണെന്നു പൊലീസ് അറിയിച്ചു. ജോധ്പുര്‍ വഴി ജയ്പുരിലേക്കു ഡല്‍ഹിയില്‍നിന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇയാളെ ജോധ്പുരില്‍ ഇറങ്ങാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ഇതില്‍ കുപിതനായാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയത്. എയര്‍ ഇന്ത്യ എഐ 475 വിമാനത്തിലാണ് സംഭവം. ജോധ്പുരില്‍ വിമാനം എത്തിയയുടനെ ഇയാള്‍ അവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ജീവനക്കാരുമായി വാക്കുതര്‍ക്കം … Read more