യൂട്യൂബിന് വെല്ലുവിളിയുമായി ഫേസ്ബുക്ക്; ‘ഫേസ്ബുക് വാച്ച്’ സേവനം ഉടന്‍

സോഷ്യല്‍ മീഡിയയില്‍ വീഡിയോ കാണുന്നതിനും പങ്കുവെക്കുന്നതിനും പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്. വാച്ച് (Watch)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ബ്ലോഗിലാണ് തങ്ങളുടെ പുതിയ ഉല്‍പ്പന്നം ഫെയ്‌സ്ബുക്ക് പരിചയപ്പെടുത്തുന്നത്. ടിവി ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഫെയ്‌സ്ബുക്ക് ആരംഭിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വാച്ച് അവതരിപ്പിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് വരുന്നത്. യുട്യൂബില്‍ ലഭ്യമാകുന്ന അതേ സേവനങ്ങളാണ് ലഭിക്കുന്നത്. സ്വന്തമായി വാച്ച്‌ലിസ്റ്റുകള്‍ തയ്യാറാക്കാനും പ്രിയപ്പെട്ട താരങ്ങളുടെയും പബ്ലിഷര്‍മാരുടെയും വീഡിയോകള്‍ പിന്‍തുടരാനും ഇതിലൂടെ സാധിക്കും. ഈ പ്ലാറ്റ്‌ഫോമില്‍ സ്വന്തമായി വാച്ച്‌ലിസ്റ്റുകള്‍ തയ്യാറാക്കാനും പ്രിയപ്പെട്ട താരങ്ങളുടെയും പബ്ലിഷര്‍മാരുടെയും … Read more

അഭയാര്‍ത്ഥികളെ കടലിലെറിഞ്ഞ് മനുഷ്യക്കടത്തുകാരുടെ ക്രൂരത

യെമന്‍ തീരത്ത് ഇരുന്നൂറോളം അഭയാര്‍ത്ഥികളെ കടലിലെറിഞ്ഞ് മനുഷ്യ കടത്തുകാരുടെ ക്രൂരത. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ (ഐഒഎം) പട്രോള്‍ ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ ഏത്യോപ്യയിലും സൊമാലിയയിലും നിന്ന് ഗള്‍ഫിലേക്ക് കടക്കാന്‍ എത്തിയവരാണ് ബോട്ടിലുണ്ടായിരുന്നത്. യെമനില്‍ നിന്ന് ഗള്‍ഫില്‍ കടക്കുന്നത് എളുപ്പമാണെന്ന് വ്യാമോഹിപ്പിച്ചാണ് മനുഷ്യക്കടത്തുകാര്‍ ഇരകളെ വലയിലാക്കുന്നത്. ഇവരില്‍ നിന്ന് ഇതിന് പ്രതിഫലവും കൈപ്പറ്റും. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ അഭയാര്‍ത്ഥികളെ കരയില്‍ ഇറക്കാന്‍ പറ്റാതെ … Read more

അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച് ഗവര്‍ണറായ വ്യക്തി ആറ്മാസം തികയും മുമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ചേക്കേറി

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വിജയിച്ച് ഗവര്‍ണറായ ആള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക്. ഗവര്‍ണര്‍ സ്ഥാനത്ത് ആറ്മാസം പൂര്‍ത്തിയാകും മുമ്പാണ് ഈ കൂടുമാറ്റം. വെസ്റ്റ് വെര്‍ജീനിയ ഗവര്‍ണര്‍ ജിം ജസ്റ്റിസ് ആണ് പാര്‍ട്ടി വിട്ടത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെസ്റ്റ് വെര്‍ജീനിയയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് ജസ്റ്റിസ് തന്റെ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇരുന്ന് കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി ഇനി ഒന്നും ചെയ്യാനില്ലെന്നും അത് കൊണ്ട് പാര്‍ട്ടി വിടുന്നുമെന്നുമാണ് വിശദീരണം. ഇനി റിപ്പബ്ലിക്കന്‍ വോട്ടറായി രജിസ്റ്റര്‍ … Read more

അമേരിക്ക ഉത്തര കൊറിയയെ ചുട്ടെരിക്കുമെന്ന് ട്രംപ്; യുഎസിന്റെ പസിഫിക്ക് ടെറിട്ടെറി ഗുവാമില്‍ മിസൈല്‍ വര്‍ഷിക്കാനൊരുങ്ങി കിം; യുഎസ്-ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടും;

അമേരിക്കയും ഉത്തര കൊറിയയും കുറച്ച് നാളായി തുടര്‍ന്ന് വരുന്ന വാക് പയറ്റ് ഏത് നിമിഷവും നേരിട്ടുള്ള യുദ്ധമാകാന്‍ സാധ്യതയേറെയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അമേരിക്ക ഉത്തരകൊറിയയെ ചുട്ടെരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനുള്ള തിരിച്ചടിയെന്നോണം യുഎസിന്റെ പസിഫിക്ക് ടെറിട്ടെറിയായ ഗുവാമില്‍ മിസൈല്‍ വര്‍ഷിക്കുമെന്നാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോന്‍ഗ് ഉന്‍ കൊലവിളി നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ യുഎസ്-ഉത്തരകൊറിയ ബന്ധം താറുമാറായിരിക്കുന്നതിനാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് അണ്വായുധ പ്രയോഗമുണായി ലോകാവസാനിക്കുമെന്ന ആശങ്ക വരെ … Read more

എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എം വെങ്കയ്യ നായിഡു രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡു. ഈ സ്ഥാനം അലങ്കരിക്കുന്ന പതിമൂന്നാമത് വ്യക്തിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, ബിഹാര്‍ … Read more

യുഎസിന്റെ വിദേശനയത്തില്‍ ഇന്ത്യക്ക് പ്രധാന പരിഗണന: രാഹുല്‍ റിച്ചാര്‍ഡ് വര്‍മ

തങ്ങളുടെ വിദേശനയത്തിലെ മുന്‍ഗണനയെന്ന നിലയില്‍ ഇന്ത്യയെ ട്രംപ് ഭരണകൂടം അംഗീകരിച്ചിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രധാന കാരണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ എന്നിവര്‍ തമ്മിലുള്ള മികച്ച ബന്ധമാണെന്നും ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡറായിരുന്ന റിച്ചാര്‍ഡ് രാഹുല്‍ വര്‍മ പറഞ്ഞു. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപ്പിറ്റല്‍ അഡൈ്വസറി സ്ഥാപനമായ ദ ഏഷ്യാ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനാണ് നിലവില്‍ വര്‍മ. ഒബാമ ഭരണത്തിന്റെ അവസാന രണ്ട്, … Read more

ഇന്ത്യ വംശജന്‍ റാണാ സര്‍ക്കാര്‍ കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍

സാന്‍ഫ്രാന്‍സിസ്‌കോയിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറലായി ഇന്ത്യ വംശജന്‍ റാണ സര്‍ക്കാറിനെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രംഡേവ് നിയമിച്ചു. യുഎസ്, മെക്സികോ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കനേഡിയന്‍ എട്ടംഗ ഉന്നതതല സമിതിയിലെ അംഗമായിരിക്കും റാണാ സര്‍ക്കാര്‍ എന്ന് ലിബറല്‍ ഗവണ്‍മെന്റ് വ്യക്തമാക്കി. കാനഡ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന റാണായുടെ നിയമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ പ്രസിഡന്റും ഏഷ്യ-പസഫിക്ക് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റുമായ കാശിറാവു പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലര്‍ ജനറലായി നിയമനം … Read more

ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ എത്താം

ഇന്ത്യയടക്കം ലോകത്തിലെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ പ്രവേശിക്കാം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ തുടരുന്ന ഉപരോധത്തിന്റെയും അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെയും പശ്ചാത്തലത്തില്‍ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഖത്തര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. ആറു മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റുമുള്ളവര്‍ക്ക് ഖത്തറില്‍ മുന്‍കൂറായുള്ള യാതൊരു അനുമതിയും കൂടാതെ ഖത്തറിലിറങ്ങാം. വിസ അനുവദിക്കുന്നതിന് യാതൊരു ഫീസും നല്‍കേണ്ടിയും വരില്ല. 30 ദിവസത്തെ സന്ദര്‍ശക വിസ, 90 ദിവസത്തെ സന്ദര്‍ശക വിസ … Read more

ഗുവാം സൈനിക താവളം ആക്രമണ പദ്ധതി ഉടന്‍ തയ്യാറാകുമെന്ന് ഉത്തരകൊറിയ; നാശത്തിലേക്കുള്ള വഴി തുറക്കരുതെന്ന് അമേരിക്ക; ലോകം യുദ്ധഭീതിയില്‍

ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കാനുള്ള മിസൈല്‍ ആക്രമണ പദ്ധതി ഈ മാസം പകുതിയോടെ സജ്ജമാകുമെന്ന് ഉത്തരകൊറിയ. നാല് ഹ്വാസോംഗ്-12 മിസൈലുകള്‍ ഗുവാമിലേക്ക് വിക്ഷേപിക്കാനാണ് ഉത്തരകൊറിയയുടെ പദ്ധതി. ഗുവാം ആക്രമണ പദ്ധതിയ്ക്ക് പൂര്‍ണ്ണരൂപമായാല്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ അനുമതിയ്ക്കായി സമര്‍പ്പിക്കുമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനു മുകളിലൂടെ യുഎസ് സൈനിക താവളമായ ഗുവാം ആക്രമിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്. ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന … Read more

യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: ഹരിയാനയിലെ ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

യുവതിയെ അപമാനിയ്ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഹരിയാന ബിജെപി അധ്യക്ഷന്റെ മകന്‍ വികാസ് ബരള അറസ്റ്റില്‍. അന്വേഷണത്തിന്റെ ഭാഗമായി വികാസ് ബരളയോട് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. യുവതിയെ രാത്രി പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ വികാസ് ബരള അദ്ദേഹത്തിന്റെ സുഹൃത്ത് ആശിഷ് കുമാര്‍ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഹരിയാനയിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ വര്‍ണികയാണ് യുവാക്കള്‍ക്കെതിരെ പരാതിയുമായി വന്നത്. കഴിഞ്ഞ ദിവസം രാത്രി കാറില്‍ സഞ്ചരിച്ച വര്‍ണികയെ ഹരിയാനയിലെ ബിജെപി … Read more