പ്രവാസികള്‍ക്ക് വോട്ടിംഗ് സൗകര്യം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,000 പേര്‍; 98 ശതമാനവും മലയാളികള്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പ്രത്യേക തിരഞ്ഞെടുപ്പ് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,000 പേര്‍. ഇവരില്‍ 98 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. പ്രവാസി ഇന്ത്യക്കാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കിയത്. വോട്ട് ചെയ്യാന്‍ താത്പര്യമുള്ളവരെ കണ്ടെത്താനായി പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വോട്ടവകാശമുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുണ്ടെങ്കിലും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍ … Read more

ഗോരഖ്പൂരില്‍ സ്വന്തം പണം ഉപയോഗിച്ച് ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷനും എന്‍സഫലിസറ്റുമായ ഡോ കഫീല്‍ ഖാനെ പുറത്താക്കി. ഓക്‌സിജന്‍ നിലച്ചപ്പോള്‍ സ്വന്തം പണം ചിലവഴിച്ച് കുട്ടികളെ രക്ഷപെടുത്തിയതിന്റെ പേരില്‍ കഫില്‍ ഖാന്‍ പൊതുജനശ്രദ്ധ നേടിയിരുന്നു. നൂറുകണക്കിനു കുട്ടികള്‍ക്കാണ് അദ്ദേഹം സ്വന്തം നിലക്ക് പ്രാണവായും എത്തിച്ചു നല്‍കിയത്. സംസ്ഥാനത്തെ വ്യത്യസ്ത നഴ്സിംങ് ഹോമുകളില്‍ നിന്നുമാണ് ഇദ്ദേഹം ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്. ഇദ്ദേഹത്തെ മാറ്റി പകരം ഡോ ഭുപേന്ദ്ര ശര്‍മ്മക്ക് ചാര്‍ജ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡോ ഖാനിന്റെ ഇടപെടലുകള്‍ … Read more

ബോള്‍ട്ടിന്റെ മിന്നല്‍ കുതിപ്പിന്റെ രഹസ്യം; അസാധാരണ കണ്ടു പിടുത്തങ്ങളുമായി ഗവേഷകര്‍

100, 200 മീറ്ററുകളില്‍ ലോക റെക്കോഡ്. തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളില്‍ 100, 200 മീറ്ററുകളിലും 4×100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം. ട്രാക്കിലെ അത്ഭുതരാജകുമാരന്റെ പ്രകടനത്തെ അതിമാനുഷികം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ, ശാസ്ത്രജ്ഞന്മാര്‍ അതിനെ വെറും അത്ഭുതമായി കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. അമാനുഷിക വേഗതയുടെ പര്യായമായി മാറിയ ആ കാലുകളുടെ കരുത്തിന് പിന്നിലെ രഹസ്യം തിരക്കി അവരിറങ്ങി. ഓട്ടത്തിന്റെ ബയോമെക്കാനിക്സിനെ കുറിച്ച് പഠിക്കുന്നതില്‍ വിദഗ്ധരായ സതേണ്‍ മെതോഡിസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകരായിരുന്നു പഠനത്തിന് പിന്നീല്‍. ചില അസാധാരണ കണ്ടുപിടിത്തങ്ങളുമായാണ് ഗവേഷകര്‍ വന്നത്. … Read more

കുട്ടികള്‍ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്ന് ടൈംസ് നൗ ചാനല്‍

യു.പിയിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു എന്ന വാര്‍ത്ത രാജ്യം കേട്ത് ഞെട്ടലോടെയാണ.് ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. എന്നാല്‍ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്ന് ടൈംസ് നൗ ചാനല്‍. ടൈംസ് നൗ ചാനലിലെ സംവാദത്തിനിടെ നവിക കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സംവാദത്തിനിടെ യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ … Read more

സൈന്യവും ആയുധങ്ങളും തയ്യാര്‍; ഉത്തര കൊറിയക്ക് അന്ത്യശാസനം നല്‍കി ട്രംപ്

ഗുവാമിലെ യു.എസ് വ്യോമ, നാവിക താവളത്തിനു നേരെ ആക്രമണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് ഭീഷണിയുടെ സ്വരത്തില്‍ മറുപടി നല്‍കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറിയ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടി നല്‍കാന്‍ അമേരിക്കന്‍ സൈനിക സംവിധാനങ്ങള്‍ സര്‍വ സജ്ജമാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ‘ഉത്തര കൊറിയ ബുദ്ധിയില്ലാതെ പെരുമാറിയാല്‍, സൈനിക പരിഹാരം ഇപ്പോള്‍ പൂര്‍ണ സജ്ജമാണ്. കിങ് ജോങ് ഉന്‍ വേറെ വഴി നോക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഗുവാമിലെ സാധാരണക്കാര്‍ മിസൈല്‍ ആക്രമണത്തില്‍ നിന്ന് … Read more

ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോകമുത്തച്ഛന്‍ വിടവാങ്ങി

ലോകത്തെ ഏറ്റവും പ്രായം കൂടിയ ആള്‍ എന്ന് ഗിന്നസ് ബുക്ക് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ 113 വയസുകാരനായ യിസ്രായേല്‍ ക്രിസ്റ്റല്‍ അന്തരിച്ചു.114-ാമതു പിറന്നാളിന് ഒരുമാസം ശേഷിക്കെയാണ് ക്രിസ്റ്റ്രല്‍് വിടവാങ്ങിയത്.രണ്ടുമക്കളും ഒന്‍പതുകൊച്ചുമക്കളും അവരുടെ മക്കളായ 32 പേരുമുള്ളതാണ് ക്രിസ്റ്റലിന്റെ കുടുംബം. അഡോള്‍ഫ് ഹിറ്റ്ലറുടെ ഓഷിറ്റ്സ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ പീഡനങ്ങളെ അതിജീവിച്ച ആളായിരുന്നു ക്രിസ്റ്റല്‍. ഇസ്രാഈല്‍ തുറമുഖ നഗരമായ ഹൈഫയില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 1903 സെപ്റ്റംബര്‍ 15ന് ഇന്നത്തെ പോളണ്ടിലുള്ള സര്‍നോവിലാണ് അദ്ദേഹം ജനിച്ചത്. റൈറ്റ് സഹോദരന്മാര്‍ … Read more

വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് കിടക്കുന്നത് 7000-ഓളം ഇന്ത്യക്കാര്‍

വിവിധ വിദേശ രാജ്യങ്ങളിലായി 7000-ഓളം ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായി വിദേശകാര്യ സഹമന്ത്രി എം. ജെ. അക്ബര്‍. 86 ജയിലുകളിലായി തടവില്‍ കഴിയുന്ന ഇവരില്‍ 50-ഓളം വനിതകളുമുണ്ട്. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അക്ബര്‍ ഈ കണക്കുകള്‍ വിശദീകരിച്ചത്. 7,620 ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ് പകുതിയിലേറെയും ഇന്ത്യക്കാറുള്ളത്. ഇവരില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ സൗദി അറേബ്യയിലെ ജയിലുകളിലാണ്. ആകെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരിലെ 56 ശതമാനം പേരും ഗള്‍ഫ് … Read more

അഞ്ചു ദിവസത്തിനുള്ളില്‍ ഗോരഖ്പൂരില്‍ മരിച്ചത് 60 കുട്ടികള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍

ഒന്നര പതിറ്റാണ്ടിലേറെയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ മണ്ഡലമാക്കി വച്ചിരിക്കുന്ന ഗോരഖ്പൂരില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ മരിച്ചത് അറുപതു കുട്ടികള്‍. ഇതില്‍ യോഗി രണ്ടു ദിവസം മുമ്പ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഒമ്പത് കുട്ടികള്‍ മരിച്ചതും ഉള്‍പ്പെടും. ഓക്സിജന്‍ കിട്ടാതെയാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 30 കുട്ടികള്‍ മരണപ്പെട്ടത് എന്നായിരുന്നു ആദ്യവാര്‍ത്ത. എന്നാല്‍ അതിലേറെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍(ബിആര്‍ഡിഎം) നിന്നും വരുന്നത്. 70 ലക്ഷം … Read more

ഗോരഖ്പൂര്‍ ആസ്പത്രിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ടു

ഓക്സിജന്‍ വിതരണം നിലച്ചതിനേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബി.ആര്‍.ഡി ആസ്പത്രിയില്‍ 30 കുട്ടികള്‍ മരിച്ചു. കുടിശ്ശിക നല്‍കാനുള്ളതിനേത്തുടര്‍ന്ന് വിതരണക്കാര്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചതാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. വ്യാഴാഴ്ച രാത്രിയാണ് 20 കുട്ടികള്‍ മരിച്ചത്. ഇതേത്തുടര്‍ന്ന് അധികൃതര്‍ വീണ്ടും ഓക്സിജന്‍ ലഭ്യത ഉറപ്പാക്കി. വീണ്ടും ഓക്സിജന്‍ വിതരണം നിലച്ചതാണ് 10 പേര്‍ കൂടി മരിക്കാന്‍ കാരണമായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആസ്പത്രി സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ആസ്പത്രിയുടെ പ്രവര്‍ത്തനം … Read more

ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട; ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങള്‍ക്ക് ഇളവ്

ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു വിസാരഹിത പ്രവേശനം അനുവദിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. അടിയന്തരമായി ഇതു നടപ്പാക്കും. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണു നിഗമനം. ഇന്ത്യയ്ക്കു പുറമേ യു.എസ്., ബ്രിട്ടന്‍, കാനഡ, ദക്ഷിണാഫ്രിക്ക, സീഷെല്‍സ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങി 80 രാജ്യങ്ങള്‍ക്കാണു വിസാ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് ഇനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിസയ്ക്ക് അപേക്ഷിക്കേണ്ട ആവശ്യമില്ല. … Read more