സ്‌പെയിനില്‍ രണ്ടാംനാളും ഭീകരാക്രമണം; നടുക്കം മാറാതെ യൂറോപ്പ്

നൂറിലേറെ ആളുകളുടെ ജീവന്‍ പൊലിഞ്ഞ നീസ്, ലണ്ടന്‍, ബ്രസല്‍സ്, ബര്‍ലിന്‍, സ്‌റ്റോക്‌ഹോം ഭീകരാക്രമണങ്ങള്‍ക്കു ശേഷം യൂറോപ് വീണ്ടും നടുങ്ങി. ഈ നഗരങ്ങളിലെ ആക്രമണത്തിനു സമാനമാണ് കഴിഞ്ഞദിവസം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി പരമാവധി ആളുകളെ കൊലപ്പെടുത്തുകയെന്ന തന്ത്രമാണ് ഇവിടങ്ങളില്‍ ഭീകരര്‍ സ്വീകരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. രണ്ടുവര്‍ഷത്തിനിടെ യൂറോപ്പില്‍ നടന്ന വിവിധ ആക്രമണങ്ങളുടെയും പിന്നില്‍ ഐ.എസ് ആയിരുന്നു. ഒരു വര്‍ഷത്തിനകം യൂറോപ്പ് ഏഴാംതവണയാണ് ഇത്തരത്തിലുള്ള ആക്രമണത്തിന് വേദിയാകുന്നത്. ബാഴ്‌സലോണയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാനിടിച്ചുകയറ്റിയ … Read more

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുക. ജയലളിതയുടെ മരണത്തെ കുറിച്ച് നേരത്തെ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മരണത്തില്‍ അന്വേഷണം വേണമെന്ന് മുന്‍മുഖ്യമന്ത്രി പനീര്‍സെല്‍വവും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ഇതിനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും അപ്രതീക്ഷിതമായി രാജിവെക്കേണ്ടി വന്നതോടെ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. അമ്മയുടെ മരണത്തിന് ശേഷം ഇടഞ്ഞ് നില്‍ക്കുന്ന എടപ്പാടി പളനിസാമിയും … Read more

ഹിസ്ബുള്‍ മുജാഹിദ്ദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു

കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് ട്രഷറി വിഭാഗം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദീനെന്ന് പ്രസ്തചാവനയില്‍ പറയുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ട് മാസം പിന്നുടുമ്പോഴാണ് അടുത്ത തീരുമാനമെത്തുന്നത്. ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ അത് തടയുമെന്നും ട്രഷറി വിഭാഗം വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ … Read more

:മണിനാദം നിശ്ശബ്ദമാകുന്നു; ഇംഗ്ലണ്ടിലെ ക്ലോക്ക് ടവര്‍ നീണ്ട നാലു വര്‍ഷത്തേക്ക് അടച്ചിടും

ഓരോ മണിക്കൂറിലും മൈലുകള്‍ക്കപ്പുറം മുഴങ്ങുന്ന മണിനാദം പുറപ്പെടുവിക്കുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ബെല്‍ ഇനി നിശ്ശബ്ദമാകും. നീണ്ട നാലു വര്‍ഷങ്ങള്‍ ഇനി ഈ മണിനാദമുണ്ടാകില്ല. പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് നാലു വര്‍ഷത്തേക്ക് അടച്ചിടുന്നത്. ലോകം മുഴുവനുമുളള വിനോദ സഞ്ചാരികളെ വിസ്മയത്തിന്റെ മണിയൊച്ച കേള്‍പ്പിച്ച ക്ലോക്ക് ടവര്‍ അടച്ചിടുന്നത് സന്ദര്‍ശകരെ നിരാശരാക്കുന്നുണ്ട്. ഓരോ മണിക്കൂറിലും കാതിനിമ്പമായി മണിനാദം മുഴക്കുന്ന ക്ലോക്ക് ടവറിന്റെ ശബ്ദം മൈലുകള്‍ക്കപ്പുറത്തേക്ക് മുഴങ്ങിക്കേള്‍ക്കും. കാഴ്ചക്കാര്‍ക്ക് വിസ്മയമായി നിലകൊള്ളുന്ന ക്ലോക്ക് ടവറിന് … Read more

ബ്ലൂവെയില്‍ ഗെയിമിന് നിരോധനം: ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം; കേരളത്തിലും മരണക്കളി ജീവനെടുത്തു

കൊലയാളി ഗെയിം എന്ന പേരില്‍ വ്യാപകമായി പ്രചരിച്ച ബ്ലൂവെയില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തികൊണ്ട് കേന്ദ്രസര്‍ക്കാര്‍. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്,വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യാഹൂ, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗെയിമിന്റെ അതേ പേരിലോ, സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ അടിയന്തിരമായി നീക്കം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്ത സംഭവങ്ങളും, ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍. അതിനിടെ … Read more

ഇനി മലയാളമുള്‍പ്പടെ എട്ട് ഇന്ത്യന്‍ ഭാഷകള്‍ക്ക് കൂടി ഗൂഗിള്‍ വോയ്സ് സെര്‍ച്ച്

എട്ട് ഇന്ത്യന്‍ ഭാഷകളിലേക്ക് വോയ്സ് സെര്‍ച്ച് സംവിധാനം വ്യാപിപ്പിച്ച് ഗൂഗിള്‍. ഓണ്‍ലൈന്‍ തിരച്ചില്‍ സംവിധാനം കൂടുതല്‍ ലളിതമാക്കുന്നതിനായി ഗൂഗിള്‍ നടപ്പാക്കുന്ന സംവിധാനമാണ് വോയ്സ് സെര്‍ച്ച്. ഗൂഗിളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ കീബോര്‍ഡ് ഉപയോഗിക്കുന്നതിന് പകരം സെര്‍ച്ച് ചെയ്യേണ്ടതെന്താണെന്ന് ശബ്ദത്തിലൂടെ പറയുകയാണ് ഇതില്‍ ചെയ്യുന്നത്. ബെംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകളിലേക്ക് കൂടിയാണ് വോയ്സ് സെര്‍ച്ച് സംവിധാനം ഗൂഗിള്‍ വ്യാപിപ്പിച്ചിരിക്കുന്നത്. ശബ്ദം അടിസ്ഥാനമാക്കിയുള്ള തിരച്ചില്‍ നടത്തുന്നതിന് ഉപയോക്താക്കള്‍ അവരുടെ ഭാഷ … Read more

ഗോരഖ്പൂര്‍ ദുരന്തം;ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 70 ഓളം കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്ത് എത്തിക്കഴിഞ്ഞു. യോഗി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് കത്തെഴുതി. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായാണ് വിമര്‍ശകരുടെ വാദം. 32 ഓളം വകുപ്പുകള്‍ യോഗി വഹിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് ആദ്യം കേശവ പ്രസാദ് മൗര്യക്കായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും … Read more

അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനവും നടത്താനുള്ള സറാഹ മൊബൈല്‍ ആപ്പ് വൈറലാകുന്നു

സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്ന വിഷയങ്ങളിലൊന്ന് സറാഹാ (sarahah) ആപ്പിനെക്കുറിച്ചാണ്. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താന്‍ സാധിക്കുന്ന ഒരു ആപ്പെന്ന് നമുക്ക് ഒറ്റവാചകത്തില്‍ ഈ അപ്ലിക്കേഷനെ വിശേഷിപ്പിക്കാം. സൗദി അറേബ്യന്‍ സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് സറാഹാ എന്ന ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ആരാണെന്ന് വെളിപ്പെടുത്താതെ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ഈ ആപ്പില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കേണ്ട താമസമെയുള്ളൂ.ലോഗിന്‍ ചെയ്യാതെ സറാഹാ ആപ്പ് ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നതിനോടൊപ്പം … Read more

എഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍; അയര്‍ലണ്ടില്‍ പ്രത്യേക ആഘോഷ പരിപാടികള്‍

സ്വതന്ത്ര ഭാരതത്തിന്റെ മണ്ണില്‍ ത്രിവര്‍ണ പതാക പാറിക്കളിക്കുന്ന പുലരിയില്‍ ഇന്ന് എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം. ആധുനിക ഭാരതത്തിന്റെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനര്‍പ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുന്‍പില്‍ ശിരസു നമിക്കുന്ന ഈ ദിനത്തില്‍. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികള്‍ പ്രണാമമര്‍പ്പിക്കും. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയില്‍ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിന്റെയും മന്ത്രങ്ങള്‍ ഇനിയും ഉയര്‍ത്തുവാന്‍ രാജ്യം പ്രതിഞ്ജയെടുക്കും. പ്രൗഡഗംഭീരമായ ചടങ്ങുകളോടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇന്ത്യ ഒരുങ്ങി. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഭാരതത്തിന്റെ … Read more

ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം തിരയാന്‍ അമേരിക്കന്‍ കമ്പനി രംഗത്ത്

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ സമുദ്രാന്തര്‍ഭാഗത്തു വീണ്ടും തിരച്ചില്‍ നടത്താമെന്ന വാഗ്ദാനവുമായി യുഎസ് സ്വകാര്യ സമുദ്ര ഗവേഷണ കമ്പനി ഓഷന്‍ ഇന്‍ഫിനിറ്റി രംഗത്തെത്തി. ഇതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്നും കമ്പനി വ്യക്തമാക്കി. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ വിമാനം എംഎച്ച് 370 കണ്ടെത്താന്‍ സ്വകാര്യമേഖലയുടെ സേവനം തേടണമെന്ന് ഇരകളുടെ കുടുംബങ്ങള്‍ മലേഷ്യാ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യന്‍ സമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍ മൂന്നുവര്‍ഷം നീണ്ട മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ സംയുക്ത തിരച്ചില്‍ കഴിഞ്ഞ ജനുവരിയിലാണ് അവസാനിപ്പിച്ചത്. 1.2 … Read more