ബ്ലൂവെയ്ലിനെ സ്‌നേഹം കൊണ്ട് പ്രതിരോധിക്കാന്‍ പിങ്ക് വെയിലെത്തുന്നു

ബ്ലൂവെയ്ലിന്റെ ചോരക്കളിക്കെതിരെ സ്നേഹം കൊണ്ട് ബദല്‍ തീര്‍ക്കാന്‍ പിങ്ക് വെയ്ല്‍. ബ്ലൂവെയ്ല്‍ ഗെയിമില്ലെന്ന പോലെ പിങ്ക് വെയ്ല്‍ ഗെയിമിലും 50 സ്റ്റേജുകളാണുള്ളത്. ബ്ലൂവെയിലില്‍ സ്വയം മുറിവേല്‍പ്പിക്കലും ഒറ്റപ്പെടലും ആത്മഹത്യയുമൊക്കെയാണെങ്കില്‍ ജീവിതത്തെ പോസീറ്റീവാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പിങ്ക് വെയ്‌ലില്‍ നടക്കുക. ബ്രസീലിലാണ് പിങ്ക് വെയിലിന്റെ ഉത്ഭവം.ബ്ലൂവെയില്‍ വാര്‍ത്തകളിലെത്തി തുടങ്ങിയപ്പോഴെ അപകടം മനസിലാക്കിയ ഒരു ഗ്രാഫിക് ഡിസൈനറാണ് ഇതിന് പിന്നില്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഗെയിം തരംഗമായതോടെ 3,40,000 ഫോളോവേഴ്സ് ഇതിനോടകം ഗെയിമിനുണ്ട്. ഏപ്രിലിലാണ് ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്. കളിക്കുന്നയാള്‍ക്ക് … Read more

പ്രവാസി ഇന്ത്യക്കാരുടെ പ്രോക്സി വോട്ടിങ്ങിനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് അംഗീകാരമാകുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്സി വോട്ടിങ്ങിനുള്ള (മുക്ത്യാര്‍ വോട്ട്) നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യും. പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാനുള്ള അവസരം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികള്‍മാത്രമേ ഇപ്പോള്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. നാട്ടിലെത്താന്‍വേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതിന് മാറ്റമുണ്ടാകും. … Read more

ജനക്കൂട്ടത്തിനു നേരെ ആക്രമണം; ഭീകരാക്രമണ ഭീതിയില്‍ റഷ്യ; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വമേറ്റു

റഷ്യയില്‍ ജനക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ കത്തിയാക്രമണം. കത്തികൊണ്ടുള്ള കുത്തേറ്റ് എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. റഷ്യയിലെ സ്വയംഭരണ പ്രദേശമായ ഹന്‍തി മന്‍സിസ്‌കിലുള്ള സുര്‍ഗുത് നഗരത്തിലാണ് കത്തിയാക്രമണം നടന്നത്. പ്രാദേശികസമയം പകല്‍ 11.20 നാണ് ആക്രമണം നടന്നത്. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. അതേസമയം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹന്‍തി മന്‍സിസ്‌കിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് സുര്‍ഗുത്. കത്തിക്കുത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ആക്രമണത്തില്‍ ഏഴു … Read more

23 പേര്‍ മരിച്ച മുസഫര്‍നഗര്‍ ട്രെയിനപകടം ഡ്രൈവറുടെ പിഴവു മൂലമെന്ന് പ്രാഥമിക നിഗമനം

ഉത്തര്‍പ്രദേശ് 23 പേര്‍ മരിക്കാനിടയായ മുസഫര്‍നഗറില്‍ പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയത് ഡ്രൈവറുടെ പിഴവു മൂലമെന്ന് പ്രാഥമിക നിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതു കണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദുരന്തസ്ഥലത്തുള്ള ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അട്ടിമറി സാധ്യത പരിശോധിക്കാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അതേസമയം, ദുരന്തത്തില്‍പ്പെട്ട ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്. ശനിയാഴ്ചയാണ് പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റി 23 പേര്‍ … Read more

ഇന്ത്യ -ചൈന തര്‍ക്കം യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന് അമേരിക്കന്‍ ഏജന്‍സി

ദോക്ലാം അതിര്‍ത്തി പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ തുറന്ന യുദ്ധമായേക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിനു കീഴിലുള്ള യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) ആണ് ഇന്ത്യ -ചൈന യുദ്ധസാധ്യത റിപ്പോര്‍ട്ട് ചെയ്തത്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യയുമായി അമേരിക്ക സഹകരിക്കുമെന്നും അതുവഴി അമേരിക്കയും ചൈനയും തമ്മില്‍ ഭിന്നത രൂക്ഷമാകുമെന്നുമാണ് സിആര്‍എസിന്റെ വിലയിരുത്തല്‍. യുഎസ് കോണ്‍ഗ്രസിന് കീഴിലാണ് പ്രവര്‍ത്തനമെങ്കിലും സ്വതന്ത്രമായി ഗവേഷണവും അവലോകനം നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കുകയാണ് സിആര്‍എസ് നല്‍കുന്നത്. … Read more

ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെ കുറിച്ച്‌ വിവരങ്ങള്‍ പുറത്ത്

വ്യോമയാന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കടലില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച്‌ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് സൂചന. മലേഷ്യന്‍ വിമാനം എംഎച്ച്‌ 370 കാണാതായതിനോട് ചേര്‍ന്നുള്ള സമുദ്ര ഭാഗങ്ങളില്‍ നിന്നുള്ള ചില സാറ്റലൈറ്റ് ചിത്രങ്ങളാണ് പുതിയ പ്രതീക്ഷക്ക് പിന്നില്‍. ഓസ്ട്രേലിയയിലെ മുതിര്‍ന്ന ഗവേഷകരാണ് ഇപ്പോള്‍ വിമാനം അന്വേഷിക്കുന്നത്. 2014ല്‍ 239 യാത്രക്കാരുമായി എംഎച്ച്‌ 370 കാണാതായ സമുദ്ര ഭാഗത്തു നിന്നും നാല് സാറ്റലൈറ്റുകളെടുത്ത ചിത്രങ്ങളാണ് പുതിയ സൂചനകള്‍ക്ക് പിന്നില്‍. വിമാനം കാണാതായി ഒരു മാസക്കാലയളവില്‍ സാറ്റലൈറ്റുകളെടുത്ത ചിത്രങ്ങളില്‍ … Read more

ഗൊരഖ്പൂര്‍ ദുരന്തം ആവര്‍ത്തിക്കാന്‍ സാധ്യത; യുപിയിലെ ലക്ഷ്മി ഭായി ആശുപത്രിയില്‍ കുടിശിക 36 ലക്ഷം രൂപ

ഗൊരഖ്പൂറിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ട് കുട്ടികള്‍ മരിച്ച സംഭവം ലക്ഷ്മി ഭായി ആശുപത്രിയിലും സംഭവിച്ചേക്കാമായിരുന്നു. ഉത്തര്‍പ്രദേശിലെ തന്നെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി ആശുപത്രിയിലും ഉണ്ടായ കുടിശിക ദുരന്തം വരുത്തിവെക്കാനുള്ള എല്ലാ സാധ്യതകളുണ്ടായിരുന്നു. 700ഓളം കിടക്കള്‍ ഉള്ള ലക്ഷ്മി ഭായി ആശുപത്രിയില്‍ അധികാരികള്‍ 36 ലക്ഷം രൂപയാണ് ഗൗരി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കാനുള്ളത്. 2016ന് ശേഷം ഓക്സിജന്‍ വിതരണത്തിനുള്ള കരാര്‍ പോലും പുതുക്കിയിരുന്നില്ല. തുടര്‍ന്ന് ഏത് നിമിഷവും ഓക്സിജന്‍ വിതരണം … Read more

സ്‌പെയിനില്‍ രണ്ടാംനാളും ഭീകരാക്രമണം; നടുക്കം മാറാതെ യൂറോപ്പ്

നൂറിലേറെ ആളുകളുടെ ജീവന്‍ പൊലിഞ്ഞ നീസ്, ലണ്ടന്‍, ബ്രസല്‍സ്, ബര്‍ലിന്‍, സ്‌റ്റോക്‌ഹോം ഭീകരാക്രമണങ്ങള്‍ക്കു ശേഷം യൂറോപ് വീണ്ടും നടുങ്ങി. ഈ നഗരങ്ങളിലെ ആക്രമണത്തിനു സമാനമാണ് കഴിഞ്ഞദിവസം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി പരമാവധി ആളുകളെ കൊലപ്പെടുത്തുകയെന്ന തന്ത്രമാണ് ഇവിടങ്ങളില്‍ ഭീകരര്‍ സ്വീകരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. രണ്ടുവര്‍ഷത്തിനിടെ യൂറോപ്പില്‍ നടന്ന വിവിധ ആക്രമണങ്ങളുടെയും പിന്നില്‍ ഐ.എസ് ആയിരുന്നു. ഒരു വര്‍ഷത്തിനകം യൂറോപ്പ് ഏഴാംതവണയാണ് ഇത്തരത്തിലുള്ള ആക്രമണത്തിന് വേദിയാകുന്നത്. ബാഴ്‌സലോണയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാനിടിച്ചുകയറ്റിയ … Read more

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുക. ജയലളിതയുടെ മരണത്തെ കുറിച്ച് നേരത്തെ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മരണത്തില്‍ അന്വേഷണം വേണമെന്ന് മുന്‍മുഖ്യമന്ത്രി പനീര്‍സെല്‍വവും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ഇതിനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും അപ്രതീക്ഷിതമായി രാജിവെക്കേണ്ടി വന്നതോടെ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. അമ്മയുടെ മരണത്തിന് ശേഷം ഇടഞ്ഞ് നില്‍ക്കുന്ന എടപ്പാടി പളനിസാമിയും … Read more

ഹിസ്ബുള്‍ മുജാഹിദ്ദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു

കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് ട്രഷറി വിഭാഗം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദീനെന്ന് പ്രസ്തചാവനയില്‍ പറയുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ട് മാസം പിന്നുടുമ്പോഴാണ് അടുത്ത തീരുമാനമെത്തുന്നത്. ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ അത് തടയുമെന്നും ട്രഷറി വിഭാഗം വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ … Read more