മൊറോക്കോ യൂറോപ്പില്‍ ഭീകരവാദം വിതയ്ക്കുന്നതായി റിപ്പോര്‍ട്ട്

മൊറോക്കന്‍ വംശജ ഭീകരവാദികള്‍ യൂറോപ്പിന്റെ ഉറക്കം കെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. നൂറ് കണക്കിന് ഭീകരവാദികള്‍ ഈ വടക്കനാഫ്രിക്കന്‍ രാഷ്ട്രത്തില്‍ തമ്പടിച്ചുണ്ടത്രേ. യൂറോപ്പിനെ ലക്ഷ്യംവച്ച് ഭീകരവാദപ്രവര്‍ത്തനതന്ത്രങ്ങള്‍ മെനയുന്നതിനും അവ ആസൂത്രണം ചെയ്യുന്നതിനുമുള്ള സുരക്ഷിത കേന്ദ്രമായി മൊറോക്കോ മാറുകയാണ്. കഴിഞ്ഞ ദിവസം 14 പേരുടെ ജീവനെടുത്ത ബാഴ്സലോണയിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ് . ഈ പശ്ചാത്തലത്തിലാണ് ഭീകരവാദികള്‍ മൊറോക്കോയിലേക്ക് ചേക്കേറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് . ഇവിടെ തമ്പടിച്ചിരുന്ന ഭീകരവാദികള്‍ യൂറോപ്പിന്റെ മണ്ണില്‍ ഏതു നിമിഷവും പ്രത്യക്ഷപ്പെട്ടേക്കുമെന്ന് അന്വേഷണ … Read more

ഫോക്സ് വാഗണ്‍ ഇന്ത്യയില്‍നിന്ന് 3.23 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

ഫോക്സ് വാഗണ്‍ 3.23 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. പുകമറ സോഫ്റ്റ് വെയര്‍ ഉള്‍പ്പെടുത്തി മലിനീകരണ സംവിധാനത്തില്‍ മാറ്റം വരുത്തി എന്ന ഗുരുതമായ പ്രശ്നം അമേരിക്കയില്‍ കമ്പനിക്കെതിരെ തെളിയിക്കപ്പെട്ടതോടെയാണ് എല്ലാ രാജ്യങ്ങളും കമ്പനിക്കെതിരായി തിരിയുന്നതും പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെടുന്നതും. ഇതനുസരിച്ചുള്ള പരിഹാരം കാണാനുള്ള പദ്ധതി ദേശീയ ഹരിത ട്രെബ്യൂണലിമെയാണ് സമര്‍പ്പിച്ചിരുന്നത്. ഇതനുസരിച്ചുള്ള പരിഹാരം ചെയ്യാനാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. പുക പരിശോധിക്കുന്നത് തിരിച്ചറിഞ്ഞ് പുകയിലൂടെ പുറന്തള്ളുന്ന മാലിന്യങ്ങള്‍ അനുവദനീയ പരിധിക്കുള്ളിലാണെന്ന തോന്നലുണ്ടാക്കുകയാണ് സോഫ്റ്റ്വെയര്‍ ചെയ്യുന്നത്. ഇത് ഏത് തരത്തിലാണ് കമ്പനി … Read more

മുത്തലാഖ്: വാദമുഖങ്ങൾ ഇങ്ങനെ

വിവാഹം, വിവാഹമോചനം, സ്വത്ത് പിന്തുടര്‍ച്ചവകാശം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഇന്ത്യന്‍ ഭരണഘടന മതസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് മുസ്ലീമതവിശ്വാസികളുടെ ഇടയില്‍ വിവാഹമോചനം നടക്കുന്നത് മുത്തലാഖ് ചൊല്ലിയാണ്. രാജ്യത്തെ 18 കോടി മുസ്ലീമതവിശ്വാസികളും ഇത്രകാലവും ഈ നിയമമാണ് പിന്തുടര്‍ന്ന് പോന്നിരുന്നത്. കഴിഞ്ഞ കുറേക്കാലമായി മുത്തലാഖ് എടുത്ത് കളയണമോ വേണ്ടയോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നു വന്നിരുന്നു. തീര്‍ത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷന്‍ അനാഥയാക്കപ്പെട്ട … Read more

മുത്തലാഖ് അസാധുവും നിയമവിരുദ്ധവുമെന്ന് സുപ്രിം കോടതി

മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖ് അസാധുവും നിയമവിരുദ്ധവുമെന്ന് സുപ്രിം കോടതി. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് പേര്‍ ഇതിനോട് വിയോജിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഇതിനോട് വിയോജിച്ചു. മുത്തലാഖ് ആറുമാസത്തേക്ക് നിരോധിക്കണമെന്നും ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്നും ഇരുവരും … Read more

മുത്തലാഖ് ഭരണഘടനാ വിരുദ്ധം ; ചരിത്ര വിധി പ്രസ്താവിച്ചത് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ബെഞ്ച്

  മുത്തലാഖ് വഴിയുള്ള വിവാഹമോചനം ആറ് മാസത്തേയ്ക്ക് സുപ്രീംകോടതി നിരോധിച്ചു. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും ലംഘിക്കുന്നതാണ് മുത്തലാഖ് എന്ന് പരിശോധിച്ചാണ് കോടതിയുടെ തീരുമാനം. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസത്തിനകം പുതിയ നിയമം കൊണ്ടു വരണമെന്നും ഇതിനായി ആറ് മാസത്തെ സമയം അനുവദിക്കുന്നതായും അതുവരെ രാജ്യത്ത് മുത്തലാഖ് പ്രകാരം വിവാഹമോചനം അനുവദിക്കരുതെന്നും ആയിരം പേജുള്ള വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. തുടക്കത്തില്‍ മുത്തലാഖ് … Read more

റഷ്യന്‍ വ്യോമാക്രമണത്തില്‍ 200 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഐഎസിന് കനത്ത തിരിച്ചടി. റഷ്യന്‍ വ്യോമാക്രമണത്തില്‍ 200 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. സിറിയയിലെ ‘ഡയര്‍- ഇസ് -സോര്‍’ പ്രദേശത്താണ് ഭീകരരെ കൂട്ടക്കൊല ചെയ്തത്. ഐഎസിന്റെ തന്ത്രപ്രധാനമായ ഇടമാണ് ഡയര്‍ ഇസ് സോര്‍. ഈ പ്രദേശത്ത് കൂടി സഞ്ചരിക്കുകയായിരുന്ന ഭീകരരുടെ വാഹനങ്ങള്‍ക്ക് നേരെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. എസ്യുവി വാഹനങ്ങള്‍, മെഷീന്‍ ഗണ്‍ ഘടിപ്പിച്ച കവചിത വാഹനങ്ങള്‍, ടാങ്കുകള്‍ എന്നിവയ്ക്ക് നേരെ റഷ്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഭീകരെ ഒന്നടങ്കം വധിക്കാനായെന്ന് റഷ്യന്‍ … Read more

ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കുന്നു; സേവനങ്ങളെ ബാധിക്കും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. ഒന്‍പത് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജീവനക്കാരും ഓഫീസര്‍മാരും സമരത്തില്‍ പങ്കുചേരുന്നതിനാല്‍ ബാങ്കിംഗ് ഇടപാടുകള്‍ ഇന്ന് തടസ്സപ്പെട്ടേക്കും. സ്വകാര്യവല്‍കത്കരണ-ലയന നീക്കങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതി തള്ളരുത്, ബോങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, ജിഎസ് ടിയുടെ പേരിലെ സര്‍വീസ് ചാര്‍ജ് വര്‍ധന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. മനപ്പൂര്‍വം കുടുശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നും, കിട്ടാക്കടം … Read more

‘ക്ഷമയ്ക്കും ഒരു പരിധിയുണ്ട്’; പാകിസ്ഥാന് മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പാകിസ്താന് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. പാകിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണ്. ഭീകരരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. ക്ഷമ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അമേരിക്ക ശക്തമായി തിരിച്ചടിക്കുമെന്നും ഡോണള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ പ്രതികരിച്ചു. പാകിസ്താനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച ട്രംപ് പാകിസ്താന്റെ നിലപാടിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും പാകിസ്താനുമായി ഇനി സൈനിക സഹകരണം സാധ്യമല്ലെന്നും വ്യക്തമാക്കി. പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുള്ള തന്റെ ആദ്യ ടെലിവിഷന്‍ പ്രഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം … Read more

മിനിമം ബാലന്‍സ് ഇല്ല: എസ്ബിഐ 3 മാസം കൊണ്ട് പിഴയായി ഈടാക്കിയത് 235 കോടി

മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് പിഴയായി ഈടാക്കിയത് 235.06 കോടി. 388.74 അക്കൗണ്ടുകളില്‍ നിന്നാണ് ഈ തുക പിഴയായി ഈടാക്കിയത്. വിവരാവകാശ നിയമ പ്രകാരം പൊതുപ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ നടത്തിയ അന്വേഷണത്തിലാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. മിനിമം ബാലന്‍സില്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് എസ്ബിഐ മുമ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇപ്പോള്‍ പിഴ … Read more

യുപി ട്രെയിന്‍ ദുരന്തത്തിനു കാരണം അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനു സമീപം 23 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിനപകടം റെയില്‍വേയുടെ ഗുരുതര അനാസ്ഥയുടെ ഫലമാണെന്ന് വ്യക്തമായി. ട്രെയിന്‍ പാളം തെറ്റി വലിയതോതില്‍ ജീവഹാനി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം ഉദ്യോഗസ്ഥ അനാസ്ഥയും അറ്റകുറ്റപ്പണിയുടെയും നവീകരണത്തിന്റെയും അഭാവവുമാണെന്ന് റെയില്‍വേമന്ത്രാലയത്തിന് അടുത്തിടെ സമര്‍പ്പിച്ച സുരക്ഷാ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാളത്തില്‍ നടന്ന അറ്റകുറ്റപ്പണിയെക്കുറിച്ച് ലോക്കോപൈലറ്റിന് വിവരം നല്‍കാതിരുന്നതാണ് ശനിയാഴ്ചത്തെ അപകടത്തിന് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രഥമിക വിലയിരുത്തല്‍. അപകടം നടന്നിടത്തുനിന്ന് പണി ആയുധങ്ങള്‍ കണ്ടെത്തിയതായി റെയില്‍വേ ബോര്‍ഡ് അംഗം മുഹമ്മദ് … Read more