ഐഎസില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികളില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി കേരള പൊലീസിന്റെ രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണം. ഇതില്‍ ഐഎസിന്റെ കേരള തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരി എന്നയാളും ഉള്‍പ്പെടുന്നു. സിറിയന്‍ സൈന്യവുമായി ഉള്ള ഏറ്റുമൂട്ടലിലാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്.14 പേരില്‍ ഒരാളുടെ കാര്യത്തില്‍ മാത്രം സംശയമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി പറയുന്നുണ്ട്. കാസര്‍ഗോഡും നിന്നും ഐഎസിലേക്കു പോയ ഹഫീസുദ്ദീന്‍, യഹ്യ, മര്‍വാന്‍, മുര്‍ഷിദ്, കണ്ണൂര്‍ വളപട്ടണം സ്വദേശികളായ ഷമീര്‍ പഴഞ്ചിറപ്പള്ളി, ഇയാളുടെ മകന്‍ സലിം, കണ്ണൂര്‍ … Read more

പുതിയ 200 രൂപ നോട്ടുകള്‍ നാളെ പുറത്തിറങ്ങുമെന്ന് ആര്‍ബിഐ

മഹാത്മഗാന്ധി സീരിസില്‍പ്പെട്ട പുതിയ 200 രൂപ നോട്ടുകള്‍ നാളെ പുറത്തിറങ്ങും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് നാളെ പുറത്തിറങ്ങുന്നത്. റിസര്‍വ് ബാങ്ക് തന്നെയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. 2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പുതിയ 500രൂപ നോട്ടുകളും 2000 രൂപയുടെ നോട്ടുകളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കറന്‍സി വിതരണത്തില്‍ ക്ഷാമം നേരിട്ടതിനെ തുടര്‍ന്നാണ് പുതിയ 200 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. നോട്ട് ക്ഷാമം … Read more

ബാര്‍ബി ഡോളിനുള്ളില്‍ ബോംബ് വെച്ച് വിമാനം തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെടുത്തി

ബാര്‍ബി ഡോളിനുള്ളിലും മീറ്റ് ഗ്രൈന്‍ഡറിനുള്ളിലും സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചു കടത്തി വിമാനം തകര്‍ക്കാനുള്ള പദ്ധതി പരാജയപ്പെടുത്തി. ഓസ്ട്രേലിയയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ലെബനീസ്-ഓസ്ട്രേലിയന്‍ പശ്ചാത്തലമുള്ള നാല് സഹോദരന്‍മാരാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. അമീര്‍ ഖയ്യാത്ത് എന്നയാള്‍ ലെബനനില്‍ പിടിയിലായപ്പോള്‍ ഖാലിദ്, മഹ്മൂദ് ഖയ്യാത്ത് എന്നിവര്‍ ഓസ്ട്രേലിയയിലും അറസ്റ്റിലായി. ഇവരുടെ മറ്റൊരു സഹോദരനായ നാലാമന്‍ താരിഖ് ഖയ്യാത്ത് ഐസിസ് തീവ്രവാദിയാണ്. ഇയാള്‍ ഇപ്പോള്‍ സിറിയയിലെ ഐസിസ് തലസ്ഥാനമായ റഖയിലാണ് താമസിക്കുന്നതെന്നാണ് … Read more

ആന്‍ഡ്രോയ്ഡിന് എട്ടാം പതിപ്പ്; ‘ഓറിയോ’ അവതരിപ്പിച്ചു

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ഓ 8.0 ഗൂഗിള്‍ അവതരിപ്പിച്ചു. ഓറിയോ ബിസ്‌കറ്റിന്റെ പേരാണ് ഇത്തവണ ആന്‍ഡ്രോയിഡിന് ഇട്ടിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ഓടെ ലൈവ് സ്ട്രീം വഴിയാണ് ഗൂഗിള്‍ പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് അവതരിപ്പിച്ചത്. നിരവധി പുതിയ ഫീച്ചറുകളുമായാണ് ആന്‍ഡ്രോയിഡ് ഓ എത്തിയിരിക്കുന്നത്. ഐക്കണ്‍ ഷേപ്സ്, നോട്ടിഫിക്കേഷന്‍ ഡോട്ട്സ്, സ്മാര്‍ട് ടെക്സ്റ്റ് സെലക്ഷന്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവയും ഒപ്പം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും അവയില്‍ ചിലതാണ്. ഇതില്‍ ചില … Read more

സൂര്യഗ്രഹണത്തിന് ജനിച്ച കുട്ടിയുടെ പേര് ‘ഗ്രഹണം’

സൂര്യഗ്രഹണ സമയത്ത് ജനിച്ച കുട്ടിക്ക് മാതാപിതാക്കള്‍ ഇട്ട പേരാണ് ‘ഗ്രഹണം’ (eclipse) എന്ന്. ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ഈ കൗതുക വാര്‍ത്ത. കുട്ടിക്ക് എക്ലിപ്സ് എലിസബത്ത് യൂബാംഗ്സ് എന്നാണ് മാതാപിതാകള്‍ കുട്ടിക് പേരിട്ടത്. മൂത്ത മകള്‍ക്കൊപ്പം സൂര്യഗ്രഹണം ദര്‍ശിക്കാന്‍ തയ്യാറെടുക്കവെയാണ് ഫ്രീഡം യൂബാംഗ്സ് എന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രീഡം സൂര്യഗ്രഹണത്തിന് മിനുര്റുകള്‍ക്ക് മുമ്പ് പ്രസവിക്കുകയും ചെയ്തു. ജനിക്കുന്ന കുട്ടിക്ക് നേരത്തേ വയലറ്റ് എന്ന പേരിടാന്‍ … Read more

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി; കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ആധാറുമായി ബന്ധപ്പെട്ട കേസിലാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ സുപ്രിം കോടതിയുടെ സുപ്രധാന വിധി വന്നത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദംകേട്ട് വിധി പ്രസ്താവം നടത്തിയത്. സ്വകാര്യതയുമായി ബന്ധപ്പെട്ട് മുന്‍പ് ഉണ്ടായ രണ്ട് വിധികള്‍ റദ്ദുചെയ്തുകൊണ്ട് ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. സ്വകാര്യത സംബന്ധിച്ച് 1954 ലെയും 62 ലെയും വിധികളാണ് റദ്ദായത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ്എ ബോബ്ഡെ, … Read more

200 രൂപ നോട്ടുകള്‍ സെപ്റ്റംബറില്‍ പുറത്തിറക്കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചരിത്രത്തിലാദ്യമായി 200 രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. നോട്ടുകള്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലോ പുറത്തിറക്കാനാണ് ആര്‍ബിഐയുടെ നീക്കം. തുടക്കത്തില്‍ 200 രൂപ മൂല്യത്തിലുള്ള 50 കോടിയോളം നോട്ടുകളാണ് പുറത്തിറക്കുകയെന്നും അതിനാല്‍ നോട്ട് ക്ഷാമം ഒഴിവാക്കാനും അനധികൃത വിനിമയം തടയാനും കഴിയുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. 100, 500 രൂപ നോട്ടുകളുടെ ഇടയില്‍ മൂല്യമുള്ള മറ്റ് നോട്ടുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ 200 രൂപയുടെ നോട്ടുകള്‍ ഏറെ പ്രചാരം നേടുമെന്നാണ് … Read more

ഭീകരരെ സഹായിക്കുന്നതിന് പാകിസ്ഥാന്‍ ഇന്ത്യയെ ഒരു കാരണമാക്കുന്നെന്ന് അമേരിക്ക

ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണ തുടരാനായി പാകിസ്ഥാന്‍ ഇന്ത്യയെ ഒരു കാരണമാക്കുകയാണെന്ന് അമേരിക്കയുടെ നിരീക്ഷണം. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ ഇടപെടലില്‍ ആശങ്ക വേണ്ടെന്നും ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നു. അഫ്ഗാനില്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന് ഭീഷണിയല്ല. അവര്‍ അവിടെ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നില്ല. സൈന്യത്തെ വിന്യസിച്ചിട്ടുമില്ലെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് മിഖായേല്‍ ആന്റണ്‍ അറിയിച്ചു. പാകിസ്ഥാനെ സംബന്ധിച്ച് ഇന്ത്യയെന്നത് ഒരു ന്യായീകരണം മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഭീകരസംഘങ്ങള്‍ക്ക് നേരിട്ടുള്ള സഹായം ലഭിക്കുന്നതിന്റെ ഉത്തരവാദികള്‍ പാകിസ്ഥാന്‍ … Read more

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡര്‍ സ്ഥിരമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് കാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ 417 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡര്‍ സ്ഥിരമായി ഉപയോഗിക്കുന്നത് അണ്ഡാശയ കാന്‍സറിനു കാരണമായി എന്ന് ഒരു യുവതി നല്‍കിയ പരാതിയില്‍ 417 മില്യണ്‍ ഡോളര്‍ (ഏകദേശം 2600 കോടി) നഷ്ടപരിഹാരം നല്‍കാന്‍ ലോസാഞ്ചലസ് ജൂറി കമ്പനിയോട് ആവശ്യപ്പെട്ടു. പൗഡര്‍ സ്ഥിരമായി വനിതകള്‍ ശുചിത്വത്തിനു വേണ്ടി ഉപയോഗിക്കുന്നത് കാന്‍സറിനു കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കാലിഫോര്‍ണിയക്കാരിയായ ഇവ എച്ചേവരിയയാണ് നിയമ നടപടിക്ക് മുതിര്‍ന്നത്. പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് തനിക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ചതായി … Read more

മൊറോക്കോ യൂറോപ്പില്‍ ഭീകരവാദം വിതയ്ക്കുന്നതായി റിപ്പോര്‍ട്ട്

മൊറോക്കന്‍ വംശജ ഭീകരവാദികള്‍ യൂറോപ്പിന്റെ ഉറക്കം കെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. നൂറ് കണക്കിന് ഭീകരവാദികള്‍ ഈ വടക്കനാഫ്രിക്കന്‍ രാഷ്ട്രത്തില്‍ തമ്പടിച്ചുണ്ടത്രേ. യൂറോപ്പിനെ ലക്ഷ്യംവച്ച് ഭീകരവാദപ്രവര്‍ത്തനതന്ത്രങ്ങള്‍ മെനയുന്നതിനും അവ ആസൂത്രണം ചെയ്യുന്നതിനുമുള്ള സുരക്ഷിത കേന്ദ്രമായി മൊറോക്കോ മാറുകയാണ്. കഴിഞ്ഞ ദിവസം 14 പേരുടെ ജീവനെടുത്ത ബാഴ്സലോണയിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ് . ഈ പശ്ചാത്തലത്തിലാണ് ഭീകരവാദികള്‍ മൊറോക്കോയിലേക്ക് ചേക്കേറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് . ഇവിടെ തമ്പടിച്ചിരുന്ന ഭീകരവാദികള്‍ യൂറോപ്പിന്റെ മണ്ണില്‍ ഏതു നിമിഷവും പ്രത്യക്ഷപ്പെട്ടേക്കുമെന്ന് അന്വേഷണ … Read more