ഗൂഗില്‍ പ്ലേസ്റ്റോറില്‍ ഉപദ്രവകാരികളായ ആപ്പുകള്‍; ഉപയോക്താക്കളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഗൂഗിളിന്റെ അനുവാദമില്ലാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത അമ്പതോളം ഉപദ്രവകാരികളായ ആപ്പുകളെ ഗൂഗിള്‍ നീക്കം ചെയ്തു. മൊബൈല്‍ ഫോണുകളെ നശിപ്പിക്കുന്നതും, ഉപയോക്താവിന് വ്യാജ സേവനങ്ങളും നല്‍കുന്ന ആപ്പുകളെയാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഒരു മില്ല്യണ്‍ മുതല്‍ 4.2 മില്ല്യണ്‍ തവണ വരെ ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഗൂഗില്‍ പറയുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ 5000 ത്തോളം ഫോണുകളെ ഈ ആപ്പുകള്‍ നശിപ്പിക്കുമെന്നും ഗൂഗില്‍ പറയുന്നു. എക്സ്പെന്‍സീവ് വാള്‍ എന്നറിയപ്പെടുന്ന ആണ്‍ഡ്രോയിഡ് മാല്‍വെയറുകളെയാണ് ഗൂഗില്‍ പ്ലേസ്റ്റോറില്‍ … Read more

കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയന്‍ മലയാളി പ്രതാപന്‍ നായര്‍

മെല്‍ബണ്‍ : കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മലയാളിയായ പ്രതാപ്പന്‍ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പങ്കെടുക്കുന്നു മലയാള മനോരമയുടെ മുഖ്യപങ്കാളിത്തതോടെ ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടക്കുന്നത് . കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വരുന്നു ചാമ്പ്യന്‍ഷിപ്പില്‍ 35 വയസ്സിനു മുകളിലുള്ള വെറ്ററന്‍ താരങ്ങളാണ് മത്സരിക്കുന്നത് 75 വയസ്സ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം . കണ്ണൂര്‍ സ്വദേശിയായ പ്രതാപന്‍ നായര്‍ കഴിഞ്ഞ പത്ത് … Read more

ലണ്ടന്‍ സ്‌ഫോടനം ഭീകരാക്രമണം: പോലീസ്…

ലണ്ടന്‍: ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊട്ടിത്തെറിയുണ്ടായ സ്റ്റേഷന്‍ ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്, സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷമേ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കൂവെന്നും പൊലീസ് പറയുന്നു. ലണ്ടന്‍ മെട്രോപോളിറ്റന്‍ പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആരാഞ്ഞു. സംഭവം പ്രധാനമന്ത്രിയുടെ ഓഫീസ് … Read more

വേതനം നല്‍കുന്നതില്‍ അപാകത: ലിംഗ വിവേചന കേസില്‍ കുടുങ്ങി ഗൂഗിള്‍

കാലിഫോര്‍ണിയ : ശമ്പളം, പ്രമോഷന്‍ എന്നിവയില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനം കാണിച്ചുവെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ പരാതിയുമായി വനിതാ ജീവനക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരേ ജോലിക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ ഗൂഗിള്‍ യു എസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ലേബറിന്റെ അന്വേഷണം നേരിടുകയാണ്. ഇത് ആദ്യമായിട്ടാണ് ഗൂഗിളിനെതിരെ ലിംഗ വിവേചനം നടത്തി എന്നാരോപിച്ച് കേസ് ഫയല്‍ ചെയ്യുന്നത്. ഡിപ്പാര്‍ട്ടമെന്റ് ഓഫ് ലേബര്‍ ഇതിന് മുന്‍പും … Read more

ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

  വിവിധ സേവനങ്ങളെ ആധാറുമായി ബന്ധപ്പിച്ചതിനു പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സസര്‍ക്കാര്‍ പദ്ധതിയിടുന്നു. പാന്‍കാര്‍ഡ് മുതല്‍ മൊബീല്‍ നമ്പര്‍ വരെ ആധാറുമായി ബന്ധപ്പെടുത്തുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഈ നീക്കവും. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതായി കൂടിക്കാഴ്ച നടത്തിയതായി കേന്ദ്ര നിയമ- ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി. ആധാര്‍ രാജ്യത്തെ പൗരന്മാര്‍ക്കുള്ള ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണെന്നും പാന്‍ കാര്‍ഡ് … Read more

ഗൗരി ലങ്കേഷ് വധകേസില്‍ നിര്‍ണ്ണായക തെളിവ്: കൊലപാതകി ഒരേ ദിവസം രണ്ടു തവണ ലങ്കേഷിന്റെ വീട്ടിലെത്തിയതിനു തെളിവു ലഭിച്ചു

  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഗൗരിയുടെ കൊലയാളി രണ്ടു തവണ അവരുടെ വസതിയ്ക്ക് സമീപം നീരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. വെള്ള ഷര്‍ട്ടും കറുത്ത ഹെല്‍മറ്റും ധരിച്ച ഇയാള്‍ സ്‌കൂട്ടറിലാണ് ഗൗരിയുടെ വസതിയ്ക്ക് സമീപം നിരീക്ഷണത്തിനെത്തിയത്. ഗൗരി വധിക്കപ്പെടുന്ന അന്ന് വൈകീട്ട് മൂന്നു മണിയ്ക്കും, സന്ധ്യയ്ക്ക് ഏഴു മണിയ്ക്കുമാണ് ഇയാള്‍ ഗൗരിയുടെ വസതിയില്‍ പരിസര നിരീക്ഷണത്തിനെത്തിയത്. ഗൗരിയുടെ വസതിയ്ക്ക് മുന്നിലൂടെ പോയ ഇയാള്‍, കുറച്ചുദൂരത്തിന് ശേഷം … Read more

മലയാളികളടക്കമുള്ള വിദേശിയര്‍ക്ക് കനത്ത തിരിച്ചടിയായി സൗദിയില്‍ ശക്തമായ നിയമ നടപടികള്‍ക്ക് തുടക്കം…

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിന് സിവില്‍ സര്‍വീസ് മന്ത്രാലയം തുടക്കമിട്ടതായി ഡെപ്യൂട്ടി സിവില്‍ സര്‍വീസ് മന്ത്രി അബ്ദുല്ല അല്‍മുലഫി അറിയിച്ചു. ഗവണ്‍മെന്റ് വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം പടിപടിയായി സൗദികളെ നിയമിക്കുന്നതിനാണ് പദ്ധതി. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. സൗദി സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി മലയാളികലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പ്രത്യേകം നിരീക്ഷിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒഴിവുള്ള തസ്തികകള്‍, … Read more

ഭീകരര്‍ക്കായി പ്രത്യേക വല വിരിച്ച് ലണ്ടന്‍ പൊലീസ്

  സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണങ്ങള്‍ തടയുന്നതിന് പ്രത്യേക സംവിധാനവുമായി ലണ്ടന്‍ പോലീസ്. സ്‌പൈഡര്‍മാന്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ, വലയുപയോഗിച്ച് എതിരാളിയെ കുരുക്കുന്ന സാങ്കേതികവിദ്യയാണ് ബ്രിട്ടീഷ് പോലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. തറയില്‍ വിരിക്കാവുന്ന പ്രത്യേക വലയാണിത്. ടാലണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വലയുടെ ഉപരിതലത്തില്‍ ടങ്സ്റ്റണ്‍ സ്റ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ച കൂര്‍ത്തുനില്‍ക്കുന്ന ഭാഗമുണ്ട്. തറയില്‍ വിരിച്ചിരിക്കുന്ന വലയുടെ മേല്‍ വാഹനങ്ങള്‍ കയറുമ്പോള്‍ ചക്രങ്ങളില്‍ ഈ കൂര്‍ത്ത ഭാഗം തുളച്ചുകയറുകയും ടയറുകള്‍ പഞ്ചറാക്കുകയും ചെയ്യും. അതേസമയംതന്നെ പ്ലാസ്റ്റിക് … Read more

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര നിരക്ക് 50 ശതമാനം വെട്ടിക്കുറച്ച് ഫ്ളൈ ദുബായ്

സ്വകാര്യ വിമാന കമ്പനികള്‍ ഉത്സവകാലങ്ങളില്‍ കണക്കില്ലാതെ വര്‍ദ്ധിപ്പിക്കുന്ന വിമാനക്കൂലിക്ക് മറുപടിയുമായി ഫ്ളൈ ദുബായ് രംഗത്തെത്തുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസിലും ഇക്കോണമി ക്ലാസിലും നിരക്കുകളില്‍ അമ്പത് ശതമാനം വെട്ടിക്കുറവ് നടത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ, മാലി ദീപുകള്‍, റഷ്യ, ജോര്‍ജ്ജിയ, തായ്ലന്റ്, ഉക്രൈന്‍ തുടങ്ങി 80 സ്ഥലങ്ങളിലേക്ക് ദുബായില്‍ നിന്നും പറക്കുന്ന വിമാനങ്ങളില്‍ നിരക്കിലുള്ള ഇളവ് ബാധകമാകും. 2017 സെപ്തംബര്‍ 15 മുതല്‍ 2018 ഒക്ടോബര്‍ 27 വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് ബാധകമാണെന്ന് കമ്പനി പറയുന്നതായി … Read more

പ്രവാസി വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധം

  പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബദ്ധമാക്കണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ വക്താക്കള്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സ്ത്രീധനത്തിന്റെ പേരിലും മറ്റും ഇന്ത്യന്‍ വനിതകള്‍ വിദേശ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഒട്ടനവധി വാര്‍ത്തള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത് നടപ്പിലാക്കാനുള്ള ശുപാര്‍ശ കൊടുത്തത്. പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാനുള്ള സൗകര്യങ്ങള്‍ ഗവണ്‍മെന്റ് ഒരുക്കിയിട്ടുണ്ട്. കാലാവധി തീരാത്ത വിസയുള്ള വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാന്‍ സാധിക്കും. യൂണിക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റി ഇതിനാവശ്യമായ … Read more