നേപ്പാള്‍ അതിര്‍ത്തിയിലൂടെ ചൈനീസ് ഹൈവേ

ബെയ്ജിങ്: പ്രതിരോധ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ചൈന ഗതാഗതത്തിന് തുറന്നുകൊടുത്തു. ആവശ്യ സമയത്ത് സൈനിക നീക്കം നടത്താന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഹൈവേ. നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിച്ചുകൊണ്ട് ഷിഗാസെ സിറ്റി മുതല്‍ ഷിഗാസെ വിമാനത്താവളം വരെയുള്ള 40 കിലോമീറ്റര്‍ ഹൈവേയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഷിഗാസെ സിറ്റിയില്‍ നിന്ന് ഷിഗാസെ വിമാനത്താവളത്തിലേക്കെത്താന്‍ ഒരു മണിക്കൂര്‍ സമയം ആവശ്യമായിരുന്നു. പുതിയ ഹൈവേ നിലവില്‍ വന്നതോടെ അര മണിക്കൂര്‍ കൊണ്ട് വിമാനത്താവളത്തില്‍ … Read more

ഉത്തരകൊറിയയുടെ ഭീഷണിക്ക് തക്ക മറുപടി: തിരിച്ചടിക്ക് തയ്യാറെടുത്ത് ജപ്പാന്‍…

ടോക്കിയോ: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ നേരിടുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ജപ്പാന്‍. ഇതിന്റെ ഭാഗമായി ജപ്പാന്റെ വടക്കന്‍ മേഖലയായ ഹൊക്കായിഡോ ദ്വീപിലെ വ്യോമപാതയില്‍ മിസൈല്‍വേധ ഉപകരണം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഉത്തര കൊറിയയുടെ തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലായി പാട്രിയറ്റ് അഡ്വാന്‍സ്ഡ് കേപ്പബിലിറ്റി3 ഇന്റര്‍സെപ്റ്റര്‍(പിഎസി3) സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി ഇട്‌സുനോരി ഒനോഡേറ വ്യക്തമാക്കി.   ഹൊക്കായിഡോയിലെ യാക്കുമോയില്‍ സ്ഥാപിച്ചിരുന്ന പിഎസി3യാണ് 80 കിലോമീറ്റര്‍ മാറിയുള്ള ദ്വീപിലേക്ക് മാറ്റുന്നത്. 20 … Read more

ഇന്ത്യന്‍ വംശജന്‍ ട്വിറ്ററിന്റെ ചുമതലയിലേക്ക്…

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിന്റെ നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ എത്തുന്നു. ഫെയ്‌സ്ബുക്കിന്റെയും ആമസോണിന്റെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ആയിരുന്ന ശ്രീറാം ട്വിറ്ററിന്റെ പ്രൊഡക്ട് വിഭാഗത്തിന്റെ പുതിയ സീനിയര്‍ ഡയറക്ടറായാണ് ചുമതലയേല്‍ക്കുന്നത്. പ്രൊഡക്ട് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് കീത്ത് കോള്‍മാന്റെ കീഴിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കുന്നത്.   ഞാന്‍ ട്വിറ്ററിന്റെ ഭാഗമാകാന്‍ പോകുന്നുവെന്നാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ആഡ് ടെക്‌നോളജിയില്‍ മികച്ച പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് ശ്രീറാം കൃഷ്ണന്‍. ഫെയ്‌സ്ബുക്കിന്റെ പരസ്യ വിഭാഗം കെട്ടിപൊക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച … Read more

ഭാര്യയെ പീഡിപ്പിച്ചാല്‍ പാസ്‌പോര്‍ട്ടില്‍ പണി കിട്ടും…

ന്യുഡല്‍ഹി: ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാനുള്ള നിയമം വിദേശകാര്യ മന്ത്രാലയം നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. വിദേശരാജ്യങ്ങളുമായുള്ള കുറ്റവാളി കൈമാറ്റ കരാറുകളില്‍ ഗാര്‍ഹിക പീഡനവും ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്. എന്‍.ആര്‍.ഐ ഭര്‍ത്താക്കന്മാര്‍ തഴയുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ റിട്ട.ജസ്റ്റിസ് അരവിന്ദ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. ഗാര്‍ഹിക പീഡനം കുറ്റവാളി കൈമാറ്റ കരാറിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ശുപാര്‍ശയും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. … Read more

വീണ്ടും എച്ച് 1 ബി വിസകളുമായി അമേരിക്ക

  എച്ച് 1 ബി വിസ വീണ്ടും നല്‍കാന്‍ അമേരിക്ക നടപടി തുടങ്ങി. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ നല്‍കുക. ഐടി വിദഗ്ദ്ധരും ഉദ്യോഗസ്ഥരും ഏറെ ആശ്രയിച്ചിരുന്ന എച്ച് 1 ബി വിസകള്‍ നല്‍കുന്നത് കഴിഞ്ഞ അഞ്ചുമാസമായി അമേരിക്ക നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന ലക്ഷ്യത്തോടെയാണ് എച്ച് 1 ബി വിസകള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചത്. അമേരിക്ക ഫസ്റ്റ് എന്ന തന്റെ മുദ്രാവാക്ക്യത്തിന് അനുയോജ്യമായ വിസ നയമാണ് ട്രംപ് … Read more

റോഹിന്‍ഗ്യങ്ങളെ അല്‍-ക്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യാനെത്തിയ ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ഡല്‍ഹി: ഇന്ത്യയിലെത്തിയ റോഹിഗ്യന്‍ മുസ്ലീമുകളെ സ്വാധീനിച്ച് അല്‍-ക്വയ്ദ യിലേക്ക് ക്ഷണിക്കാനെത്തിയ ഭീകരന്‍ ഡല്‍ഹിയില്‍ പിടിയിലായി. ഡല്‍ഹിയിലെ വികാസ് മാര്‍ഗില്‍ വെച്ച് ആണ് ഷമാന്‍ ഹഗ്ഗ് എന്ന 27 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. മിസോറാമില്‍ നിന്നും മണിപ്പൂരില്‍ നിന്നും റിക്രൂട്‌മെന്റ് നടത്തി ഇവര്‍ക്ക് ഭക്ഷണവും പണവും നല്‍കി മ്യാന്മറില്‍ പ്രക്ഷോഭം നടത്താന്‍ തയ്യാറാവുന്ന അല്‍-ക്വയ്ദയുടെ പരീശീലകനാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഇന്ത്യയിലുള്ള 40,000 രോഹിന്‍ഗ്യകള്‍ വശത്താക്കി ഇവരെ ഇന്ത്യക്ക് നേരെയും ഉപയോഗിക്കാനായിരുന്നു സംഘടനയുടെ തീരുമാനം. മ്യാന്മാരിലും ഇന്ത്യയിലും … Read more

കൊറിയന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തി ഉത്തരകൊറിയക്ക് താക്കീതുമായി അമേരിക്ക

  ഉത്തരകൊറിയക്ക് താക്കീതുമായി കൊറിയന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ അമേരിക്ക യുദ്ധവിമാനം പറത്തി. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് ശേഷമാണ് അമേരിക്കയുടെ ഈ നടപടി. അമേരിക്കന്‍ ആര്‍മിയുടെ നാല് സ്റ്റെല്‍ ഫൈറ്ററും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് കൊറിയന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ പറന്നത്. റഡാറുകളെ വരെ തകര്‍ക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണിവ. ദക്ഷിണകൊറിയയുമായി ചേര്‍ന്നാണ് അമേരിക്ക സൈനിക അഭ്യാസം നടത്തിയത്. നേരത്തെ ആഗസ്റ്റ് 31ന് സമാന രീതിയിലൊരു സൈനിക അഭ്യാസം അമേരിക്ക നടത്തിയിരുന്നു. എന്നാല്‍ അമേരിക്ക തങ്ങളുടെ സൈനിക ശക്തി കാണിക്കാനാണ് ഇത്തരമൊരു … Read more

എം.ജി.ആറിന് നൂറാം ജന്മവാര്‍ഷികത്തിന് 100 രൂപയുടെ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

  തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ(എംജിആര്‍) നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നൂറിന്റെയും അഞ്ചിന്റെയും നാണയങ്ങള്‍ പുറത്തിറക്കുന്നു. എംജിആറിന്റെ ചിത്രവും ഡോ. എം.ജി രാമചന്ദ്രന്റെ നൂറാം ജന്മവാര്‍ഷികം എന്നതും ഇംഗ്ലീഷിലും ദേവനാഗരിയിലും രേഖപ്പെടുത്തിയായിരിക്കും നാണയങ്ങള്‍ പുറത്തിറക്കുക. കൂടാതെ നാണയത്തിലെ എംജിആറിന്റെ ചിത്രത്തിന് താഴെ 1917-2017 എന്നും രേഖപ്പെടുത്തും. 35 ഗ്രാം ആണ് ഭാരമുള്ള 100 രൂപ നാണയം നിര്‍മിച്ചിരിക്കുന്നത് 50 ശതമാനം വെള്ളിയും, 40 ശതമാനം ചെമ്പും, അഞ്ച് ശതമാനം വീതം നിക്കലും സിങ്കും ചേര്‍ത്താണ്. … Read more

ഗൂഗിള്‍ കാഷ് പേയ്മെന്റ് ആപ്പ് ഗൂഗിള്‍ ടെസ് ഇന്ത്യയില്‍

  ഗൂഗിളിന്റെ മൊബൈല്‍ കാഷ് പേയ്മെന്റ് ആപ്പായ ടെസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ഡല്‍ഹിയില്‍ ആപ്പ് ലോഞ്ച് ചെയ്തത്. സര്‍ക്കാര്‍ പിന്തുണയുള്ള യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസിലാണ് (യുപിഐ) ടെസ് പ്രവര്‍ത്തിക്കുന്നത്. ഒരു ആപ്പില്‍ തന്നെ വിവിധ ബാങ്കുകള്‍ തമ്മിലുള്ള ട്രാന്‍സാക്ഷന്‍ യുപിഐ സാധ്യമാക്കുന്നു. ബെനിഫിഷ്യറി ആയി ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ അക്കൗണ്ട് വിവരങ്ങളോ കോഡുകളോ നല്‍കേണ്ടി വരില്ല. യൂസര്‍ ഓതന്റിഫിക്കേഷന്‍ കിട്ടി കഴിഞ്ഞാല്‍ ബാങ്ക് … Read more

‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയ്ക്കായി മെല്‍ബണ്‍ ഒരുങ്ങി.

ഓസ്‌ട്രേലിയയില്‍ ഇദംപ്രഥമമായി മെല്‍ബണില്‍ അരങ്ങേറുന്ന ‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയുടെ ടിക്കറ്റ് വില്‍പ്പന സംഘാടകരായ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് സെപ്തംബര്‍ 17ആം തീയതി കുര്‍ബാനാനന്തരം ഉത്ഘാടനം ചെയ്തു. ഈ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാര്‍ത്ഥമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നവംബര്‍ 5ആം തീയതി വൈകുന്നേരം 4 മണി മുതല്‍ മെല്‍ബണിലെ കിംഗ്‌സ്ടന്‍ ഹാളില്‍ വെച്ചാണ് ഈ മാസ്മരസംഗീതവിരുന്ന് നിങ്ങള്‍ക്കായി അരങ്ങേറുന്നത്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഒരുപിടി … Read more