മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക്

  ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ വിജയിച്ചു. കന്‍വാല്‍ജിത് സിങ് ബാക്ഷി, ഡോ.പരംജീത് പര്‍മര്‍, മലയാളിയായ പ്രിയങ്ക രാധാകൃഷന്‍ എന്നിവരാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 121 അംഗങ്ങളുള്ള പാര്‍ലമെന്റിലേക്ക് ആദ്യമായാണ് പ്രിയങ്ക മത്സരിച്ചത്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇവര്‍ കന്നി അങ്കത്തില്‍ തന്നെ വിജയിച്ചു. കന്‍വാല്‍ജിത് സിങ് നാലാമത്തെ തവണയും പരംജീത് പര്‍മര്‍ രണ്ടാം തവണയുമാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിക്കുന്നത്. ഇവര്‍ രണ്ടു പേരും നാഷണല്‍ പാര്‍ട്ടിക്കുവേണ്ടിയാണ് മത്സരിച്ചത്. ന്യൂസിലന്‍ഡ് … Read more

ജര്‍മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്; മെര്‍ക്കല്‍ അധികാരത്തില്‍ തിരിച്ചെത്തുമോ എന്ന് ഉറ്റുനോക്കി ലോകം; തീവ്ര വലതുപക്ഷ സ്വാധീനവും നിര്‍ണ്ണായക ഘടകം

  ജര്‍മനിയില്‍ ഇന്നു പൊതുതിരഞ്ഞെടുപ്പ് ചൂടിലേക്ക്. നാലാം വട്ടവും ചാന്‍സലര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ആഞ്ജല മെര്‍ക്കല്‍ അധികാരം നിലനിര്‍ത്തുമോയെന്നാണു ലോകം ഉറ്റു നോക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്തേക്കു 63~കാരിയായ മെര്‍ക്കല്‍ അനായാസ വിജയം നേടുമെന്നാണു പ്രതീക്ഷ. എന്നാല്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു (സിഡിയു) പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിക്കില്‌ളെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചന. യൂറോപ്യന്‍ യൂണിയന്‍ മുന്‍ അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഷുള്‍സ് നയിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റ് യൂണിയന്‍ (എസ്പിഡി) ആദ്യഘട്ടത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നെങ്കിലും അവസാന … Read more

ഇലക്ട്രിക് കാറുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ ഇനി സ്മാര്‍ട്ട് റോഡുകള്‍

  പാതകളുടെ ഉപരിതലത്തില്‍ വിരിക്കാന്‍ കഴിയുന്ന ‘സ്മാര്‍ട്ട് മെറ്റീരിയല്‍’ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടണിലെ ഒരു സംഘം ഗവേഷകര്‍. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വൈബ്രേഷനില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. വഴിവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഈ വൈദ്യുതി ഉപയോഗിക്കാമെന്നുമാത്രമല്ല, ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് വിതരണം ചെയ്യുകയുമാവാം. ഒരു കിലോമീറ്റര്‍ ദൂരത്തുനിന്ന് ഒന്നോ രണ്ടോ മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്. റോഡിലൂടെ മണിക്കൂറില്‍ 2,000-3,000 വാഹനങ്ങള്‍ കടന്നുപോകണമെന്നുമാത്രം. അങ്ങനെയെങ്കില്‍ രണ്ടായിരം മുതല്‍ നാലായിരം വരെ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഈ … Read more

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ വര്‍ധിക്കുന്നതായി സര്‍വേ

  ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കുഴക്കുന്ന കാര്യമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍. നിയന്ത്രണവുമായി സര്‍ക്കാര്‍ രംഗത്ത് എത്തുന്നതിനോടുള്ള എതിര്‍പ്പ് ശക്തിപ്പെടുന്നതായും ഇത് സൂചന നല്‍കുന്നു. 18 രാജ്യങ്ങളില്‍ ബിബിസി നടത്തിയ സര്‍വേയില്‍ 79 ശതമാനം പേരും ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ ഏതാണ് ശരിയെന്നും തെറ്റെന്നും അറിയാനാകാതെ ആശയക്കുഴപ്പത്തിലാകാറുണ്ടെന്നു സമ്മതിച്ചു. ഇത് ആളുകളെ അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചൈനയിലും ബ്രിട്ടണിലും മാത്രമാണ് ഭൂരിഭാഗം ഉപയോക്താക്കള്‍ നിയന്ത്രണത്തിന് അനുകൂലമായി പ്രതികരിച്ചത്. 2010ലും ബിബിസി സമാനമായ സര്‍വേ നടത്തിയിരുന്നു. 15 രാജ്യങ്ങളിലാണ് … Read more

ചൈനയിലെ ഉപ്പുതടാകം പിങ്ക് നിറമണിഞ്ഞു; സന്ദര്‍ശകരുടെ തിരക്ക് ഏറുന്നു

  ചൈനയിലെ ചാവുകടല്‍ എന്നറിയപ്പെടുന്ന യെന്‍ചെംഗ് ഉപ്പ് തടാകത്തിന് നിറം മാറ്റം. ഈ തടാകത്തിലെ വെള്ളത്തിന് ഇപ്പോള്‍ പിങ്ക് നിറമാണ്. സോഡിയം സള്‍ഫേറ്റ് ഏറ്റവും കൂടുതലുള്ള ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ തടാകമായ യെന്‍ചെംഗില്‍ നിറം മാറ്റ പ്രതിഭാസത്തെ തുടര്‍ന്ന് സന്ദര്‍ശനപ്രവാഹമാണ്. രണ്ടായി തിരിച്ചിരിക്കുന്ന ഈ ഉപ്പ് തടാകത്തിന്റെ ഒരു ഭാഗത്ത് നീലയും മറു ഭാഗത്ത് പിങ്കുമാണ് നിറം. ‘ഡുണാലിയെല്ല സലൈന’ എന്ന പേരിലറിയപ്പെടുന്ന കടല്‍ക്കളകളുടെ പ്രവര്‍ത്തന ഫലമായാണ് ഈ തടാകത്തിന്റെ നിറം മാറിയതെന്നാണ് കരുതുന്നത്. ഈ … Read more

യുദ്ധം ഉടന്‍ ഉണ്ടാകുമോ? ഉത്തരകൊറിയുടെ സമീപത്ത് അമേരിക്ക സൈനിക വിമാനങ്ങള്‍ പറത്തി

  യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ച് ഉത്തരകൊറിയുടെ അരികിലുടെ സൈനിക വിമാനങ്ങള്‍ പറത്തി അമേരിക്കയുടെ പ്രകോപനം. ഏത് ഭീഷണിയെയും പരാജയപ്പെടുത്താന്‍ തങ്ങള്‍ യുദ്ധ സജ്ജമാണെന്ന് തെളിയിക്കുകയായിരുന്നു ഇതിലുടെ ലക്ഷ്യമിട്ടതെന്ന് അമേരിക്ക വ്യക്തമാക്കി. ലോകത്തെ ഞെട്ടിച്ച് വീണ്ടും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തി എന്ന സംശയങ്ങള്‍ ബലപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയയുടെ കിം ജോങ് ഉന്നും തമ്മിലുളള വാക് പോര് മുറുകുന്നതിന് ഇടയിലാണ് ലോകത്തെ ആശങ്കയിലാക്കി അമേരിക്കയുടെ സൈനിക വിമാനങ്ങള്‍ ഉത്തരകൊറിയയുടെ … Read more

ലണ്ടനില്‍ യുബര്‍ ടാക്സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ലണ്ടന്‍: ലണ്ടന്‍ നഗരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന യുബര്‍ ടാക്‌സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുബറിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് ലണ്ടന്‍ ഗതാഗത വകുപ്പ് അറിയിപ്പില്‍ പറയുന്നു. ഈ മാസം മുപ്പതോടെ അവസാനിക്കുന്ന കരാറാണ് പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ലണ്ടന്‍ നഗരത്തില്‍ സുരക്ഷിതമല്ലാത്ത സര്‍വീസുകളാണ് യുബര്‍ ഡ്രൈവര്‍മാര്‍ നടത്തുന്നത് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ലണ്ടന്‍ നഗരത്തില്‍ മാറ്റ് ഹൈടെക് ടാക്സികള്‍ക്ക് പ്രവേശിക്കാന്‍ വിടവ് നല്‍കാത്ത രീതിയിലാണ് യുബര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ ആരോപണം ഉയര്‍ത്തി. 2012 -ല്‍ ലണ്ടന്‍ … Read more

ഇന്ത്യയുടെ അത്ഭുത ശിശു നിര്‍വാണ്‍ ആരോഗ്യവാനായി വീട്ടിലേക്ക്

  പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിനു മുന്‍പ് ഇന്ത്യയില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ നിര്‍വാണ്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. 22 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോഴാണ് നിര്‍വാണ്‍ പിറന്നത്. 32 സെന്റീമീറ്റര്‍ നീളവും 610 ഗ്രാം തൂക്കവുമുള്ള നിര്‍വാണ്‍ ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലെന്നായിരുന്നു അന്ന് ഡോക്ടര്‍മാരുടെ അഭിപ്രായം. മുംബൈ സ്വദേശികളായ വിശാല്‍-റിതിക ദമ്പതികളുടെ മകനാണ് നിര്‍വാണ്‍. മുംബൈയിലെ സൂര്യ ഹോസ്പിറ്റലില്‍ 2017 മെയ് മാസത്തിലാണ് നിര്‍വാണ്‍ ജനിക്കുന്നത്. അമ്മ റിതികയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കുഞ്ഞിനെ ഉദരത്തില്‍ … Read more

ഉത്തരകൊറിയയില്‍ ഭൂചലനം: ആണവപരീക്ഷണം നടത്തിയതായി സംശയം

  ഉത്തരകൊറിയയില്‍ ഭൂചലനമുണ്ടായതായി ചൈന. ചൈനയിലെ ഭൂചലന ഉദ്യോസ്ഥരാണ് ഉത്തരകൊറിയയില്‍ 3.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയ അണുവായുധം പരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഭൂചലനമുണ്ടായതെന്ന് സംശയിക്കപ്പെടുന്നുണ്ട്. പ്രാദേശിക സമയം 8.30 ന് പൂജ്യം കിലോമീറ്റര്‍ വ്യാപ്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ചൈനീസ് ഭരണകൂടം പ്രസ്താവനയില്‍ പറയുന്നു. പസഫിക് സമുദ്രത്തില്‍ അത്യുഗ്ര പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്നും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഞങ്ങളുടെ ഏകാധിപതിയാണെന്നും കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ ഹൈഡ്രജന്‍ … Read more

ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്രം തിരുത്തിയെഴുതുമ്പോള്‍: ബിബിസിയുടെ പരിഹാസം

  വിമാനം, പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ ലോകത്തെ ശാസ്ത്രീയമായ എല്ലാ പ്രധാന കണ്ടുപിടുത്തങ്ങള്‍ക്കും പിന്നില്‍ ഹൈന്ദവ പുരാണങ്ങളാണെന്നുള്ള ഇന്ത്യയിലെ മന്ത്രിമാരുടെ പ്രസ്താവനകളെ കളിയാക്കി ബിബിസി. ‘പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ; ഇന്ത്യന്‍ മന്ത്രിമാര്‍ ചരിത്രം തിരുത്തിയെഴുതുമ്പോള്‍ ‘ എന്ന റിപ്പോര്‍ട്ടിലാണ് ബിബിസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്രം തിരുത്തുകയാണെന്ന് ബിബിസി പറയുന്നു. രാമായണത്തിലെ പുഷ്പക വിമാനത്തെ ചൂണ്ടിക്കാട്ടി വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്‍മാരേക്കാള്‍ മുമ്പ് ഇന്ത്യാക്കാരനാണ് എന്നും … Read more