വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയ പാക്കിസ്ഥാന് യുഎന്‍ ല്‍ മറുപടിയുമായി ഇന്ത്യ

  ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയ പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ. കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കശ്മീരിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥ ഒരു പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രം പൊതുസഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നും ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന യഥാര്‍ഥ ചിത്രങ്ങള്‍ യുഎന്‍ പൊതുസഭയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി തുറന്നുകാട്ടി. 2014 ജൂലൈ 22 ന് അമേരിക്കന്‍ ഫോട്ടോഗ്രാഫറായ ഹെയ്ദി ലെവൈന്‍ പകര്‍ത്തിയ പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രമാണ് പാകിസ്ഥാന്‍ … Read more

ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഉത്തരകൊറിയ: ആരോപണം തള്ളി വൈറ്റ്ഹൗസ്

  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ആരോപണവുമായി ഉത്തരകൊറിയന്‍ വിദേശ കാര്യമന്ത്രി റി യോങ് ഹോ രംഗത്ത്. ഉത്തരകൊറിയന്‍ നേതൃത്വം അധികകാലം ഉണ്ടാകില്ലെന്ന ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്നാണ് ഉത്തരകൊറിയ വിദേശകാര്യ മന്ത്രിയുടെ ആരോപണം. അതേ സമയം കൊറിയയുടെ വാദം തള്ളി അമേരിക്കയും രംഗത്തെത്തി. യുദ്ധ വിമാനങ്ങള്‍ ഉത്തരകൊറിയന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെങ്കിലും പ്യോങ്യാങിന് അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളെ വെടിവെച്ചിടാനുള്ള അവകാശമുണ്ടെന്നായിരുന്നു റി യോങ് ഹോയുടെ വാദം. അതേ സമയം വൈറ്റ് ഹൗസ് വക്താവ് സാറ -അമേരിക്ക … Read more

പുത്തന്‍ ക്യൂ സ്യൂട്ടുകള്‍ അവതരിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ്

  വിമാനത്തില്‍ ഇരുന്ന് ഉറങ്ങുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് എല്ലാവര്‍ക്കും. നീണ്ടയാത്രകളിലാണെങ്കില്‍ ഇത് പറയുകയും വേണ്ട. എന്നാല്‍ ഇനി യാത്രക്കാര്‍ വിഷമിക്കേണ്ടതില്ല എന്നാണ് ഖത്തര്‍ എര്‍വേയ്സുകാര്‍ പറയുന്നത്. കാരണം യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് ക്യൂസ്യൂട്ടുകള്‍ ഒരുക്കുകയാണ്. ബിസിനസ് ക്ലാസില്‍ ഒരുക്കിയിരിക്കുന്ന ക്യൂസ്യൂട്ട് എന്നറയിപ്പെടുന്ന ഈ സംവിധാനം രണ്ട് മിഡില്‍ സീറ്റുകളെ ഫുള്ളി ഫ്ലാറ്റ് ബെഡാക്കി മാറ്റാനുള്ള സൗകര്യമൊരുക്കുന്നു. ഇതില്‍ പ്രൈവറ്റ് ബെഡ്റൂമിന്റെ സ്വകാര്യത ഉറപ്പ് വരുത്താനായി പാര്‍ട്ടീഷന്‍ പാനലുകളുമുണ്ട്. ഇതിന്റെ ഉള്ളില്‍ രണ്ട് എന്റര്‍ടെയിന്മെന്റ് സ്‌ക്രീനുകളുമുണ്ട്. സ്യൂട്ട് … Read more

ബാലിയില്‍ അഗ്‌നിപര്‍വ്വതം പുകയുന്നു; 35,000 പേരെ മാറ്റി പാര്‍പ്പിച്ചു

  ഇന്തോനേഷ്യയിലെ ബാലിയിലെ അംഗഗ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ 35,000 പേരെ സ്ഥലത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചു. കുറച്ചുദിവസമായി അഗ്‌നിപര്‍വ്വതം പുകയുന്ന സാഹചര്യത്തിലാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. അഗ്‌നിപര്‍വതമുഖത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കുണ്ട്. പര്‍വ്വതത്തിന്റെ സീസ്മിക് എനര്‍ജി(ഭൂകമ്പത്തിന് കാരണമാകുന്ന ഊര്‍ജം) ഉയരുന്നതായി കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ഏതുസമയവും പൊട്ടിത്തെറിക്കാവുന്ന നിലയില്‍ ശക്തമായി പുകഞ്ഞുകൊണ്ടിരിക്കുകയാണ് അഗ്‌നപര്‍വതമെന്നും അധികൃതര്‍ അറിയിച്ചു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മുന്‍കൂട്ടി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. പ്രദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ച ആളുകള്‍ക്കായി ടൗണ്‍ ഹാളുകളിലും സ്‌കൂളുകളിലുമാണ് താല്‍ക്കാലിക കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. … Read more

അമേരിക്കയില്‍ പള്ളിയില്‍ തോക്കുധാരിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരുക്ക്

  അമേരിക്കയിയിലെ ടെന്നിസിയില്‍ ക്രൈസ്തവ ദേവാലയത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അക്രമി അടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് ചാപ്പല്‍ പള്ളിയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. പള്ളിയില്‍ ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നവരാണ് ആക്രണത്തിന് ഇരയായത്. ആക്രമണം നടത്തിയ ഇമ്മാനുവല്‍ കിഡേഗ സാംസണ്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഡാനില്‍ നിന്ന് രണ്ട് പതിറ്റാണ്ട് മുന്‍പ് കുടിയേറിയ ആളാണ് സാംസണെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ … Read more

വനിതകള്‍ക്ക് ആദ്യമായി ആഘോഷവേദിയില്‍ ഇടം നല്‍കി സൗദി അറേബ്യ

  87-ാം സ്ഥാപകദിനത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ സൗദി അറേബ്യ ആദ്യമായി വനിതകള്‍ക്ക് ആഘോഷവേദിയില്‍ ഇടം നല്‍കി. കീഴ്വഴക്കങ്ങള്‍ക്ക് വ്യത്യസ്തമായി സംഗീത, കലാ പരിപാടികള്‍ക്ക് വേദിയായ ആഘോഷങ്ങളിലാണ് സ്ത്രീകള്‍ക്കും ഇടം ലഭിച്ചത്. ശനിയാഴ്ച നടന്ന ആഘോഷങ്ങള്‍ ദേശാഭിമാനം വര്‍ദ്ധിപ്പിക്കാനും സൗദികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇന്ധന വരുമാനത്തെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് മാറി, രാജ്യത്തെ സാമ്പത്തികരംഗത്തെ വൈവിദ്ധ്യവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് രണ്ട് വര്‍ഷം മുമ്പ് നടപ്പിലാക്കിയ വിഷന്‍ 2030 പരിഷ്‌കരണ പരിപാടിയുടെ ഭാഗമായാണ് വനിതകള്‍ക്ക് റിയാദിലെ … Read more

എണ്ണയില്‍ നിന്ന് ഇലക്ട്രിക് വാഹന യുഗത്തിലേക്ക് വഴിമാറുമ്പോള്‍

  ജനങ്ങള്‍ യാത്ര ചെയ്യാന്‍ പുതുമാര്‍ഗങ്ങള്‍ തേടുമ്പോള്‍ എണ്ണയുടെ പ്രതാപം അവസാനിക്കുന്നതിന്റെ ആരംഭം കൂടിയാണ് കുറിക്കുന്നത്. ലോകരാജ്യങ്ങളിലെ വിലക്കയറ്റവും ഇറക്കവുമെല്ലാം നിശ്ചയിച്ചിരുന്നത് ഇതുവരെ എണ്ണയായിരുന്നു. ആഗോള വിപണിയില്‍ എണ്ണ വില കൂടുന്നതനുസരിച്ച് ആഭ്യന്തര വിപണികളില്‍ എണ്ണയ്ക്ക് സര്‍ക്കാരുകളും കമ്പനികളും വിലയുയര്‍ത്തും. ആഗോള വിപണിയിലെ വില കുറയുന്നതനുസരിച്ച് ആഭ്യന്തര വിപണികളില്‍ ഉപഭോക്താവിന്റെ കൈയിലെത്തുന്ന എണ്ണയ്ക്ക് വില കുറയുകയുമില്ല. ആ എണ്ണയുടെ പ്രതാപം അവസാനിക്കുകയാണ്. പകരം എത്തുന്നത് ഇലക്ട്രിക് കാറുകളാണ്. പുതിയ വിപ്ലവത്തിന് വേഗം പകരാന്‍ കൂട്ടായി ആപ്പ് അധിഷ്ഠിത … Read more

മെര്‍ക്കലിനൊപ്പം തീവ്ര വലതുപക്ഷ പാര്‍ട്ടിയും ജര്‍മന്‍ പാര്‍ലമെന്റിലേക്ക്; ആരു സര്‍ക്കാര്‍ രൂപീകരിച്ചാലും വേട്ടയാടുമെന്ന് പ്രഖ്യാപനം

  തുടര്‍ച്ചയായ നാലാം വട്ടവും ജര്‍മനിയുടെ തലപ്പത്തേക്കു ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. മധ്യ ഇടതുപക്ഷ നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സിനെയാണു തോല്‍പ്പിച്ചത്. ഇക്കുറി തീവ്ര വലതുപക്ഷ സ്വഭാവം കാണിക്കുന്ന നവനാസികളും തെരഞ്ഞെടുക്കപ്പെട്ടു എന്നതും ആശങ്കയോടെയാണു കാണുന്നത്. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രറ്റിക് പാര്‍ട്ടിക്ക് 32% വോട്ടുലഭിച്ചു. മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രറ്റിക് യൂണിയനു ലഭിച്ചത് 20% വോട്ടുകളാണ്. തീവ്ര ദേശീയവാദികളായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) 13% വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ഇതോടെ ‘പുത്തന്‍ നാസി’കളെന്നു വിളിക്കപ്പെടുന്ന … Read more

ജര്‍മ്മനിയില്‍ മെര്‍ക്കല്‍ വീണ്ടും അധികാരത്തിലേക്ക്; മൂന്നാം സ്ഥാനം ഉറപ്പിച്ച് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി

  ജര്‍മ്മനിയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ആഞ്ചല മെര്‍ക്കല്‍ വീണ്ടും ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. തുടര്‍ച്ചയായി നാലാം തവണയാണ് ആഞ്ചല മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുന്നത്. 32.5 ശതമാനം വോട്ടാണ് സി.ഡിയു നേടാന്‍ സാധ്യത. അതേസമയം കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കിയ സൂചന ശരിയാവുന്ന തരത്തിലാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. അംഗല മെര്‍ക്കലും മധ്യ ഇടതുപക്ഷ നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സും … Read more

കശ്മീരിലെ ഇന്ത്യന്‍ പെല്ലറ്റ് ആക്രമണം ചൂണ്ടിക്കാട്ടാന്‍ യുഎന്നില്‍ ഉപയോഗിച്ചത് പലസ്തീന്‍ ചിത്രം; നാണം കെട്ട് പാകിസ്താന്‍

  ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ പേരില്‍ യുഎന്നില്‍ ഇന്ത്യ നടത്തിയ ശക്തമായ വിമര്‍ശനത്തിന് മറുപടിയുമായി കശ്മീരില്‍ ഇന്ത്യ നടത്തുന്ന പെല്ലറ്റ് ആക്രമണത്തിന്റെ ദൃശ്യവുമായി യുഎന്നില്‍ എത്തിയ പാകിസ്താന്‍ നാണം കെട്ടു. കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തുന്ന അതിക്രമത്തിന്റെ ഇരയെന്ന് ചൂണ്ടിക്കാട്ടി പെലറ്റ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി ഉയര്‍ത്തിക്കാട്ടിയിരുന്നു. കശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നും പാക് പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക് പ്രതിനിധി കാട്ടിയത് കശ്മീരില്‍ നിന്നുള്ള ചിത്രമല്ലെന്നും ഇസ്രായേല്‍ … Read more