സമ്മതമില്ലാതെ ക്ലാസില്‍ നിന്നും എഴുന്നേറ്റതിന് അദ്ധ്യാപകന്‍ മര്‍ദ്ദിച്ചു; അഞ്ചാം ക്ലാസുകാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു

  അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഞ്ചാം ക്ലാസുകാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. സഫന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് അദ്ധ്യാപകന്റെ ആക്രമത്തിന് ഇരയായത്. മുസഫര്‍ നഗറിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് അദ്ധ്യാപകനെതിരെയും സ്‌കൂള്‍ മാനേജ്മെന്റിനുമെതിരെ പൊലീസില്‍ പരാതി നല്‍കി. അദ്ധ്യാപകന്റെ സമ്മതമില്ലാതെ കുട്ടി ക്ലാസില്‍ നിന്നും എഴുന്നേറ്റ് മറ്റൊരു കുട്ടിക്ക് നോട്ട് കൊടുത്തതിനാണ് അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ മാതാപിതാക്കളോടാണ് കുട്ടി തന്റെ വലത്തേകണ്ണിന്റെ കാഴ്ച … Read more

അഞ്ഞൂറോളം യാത്രികരെ മരണഭീതിയിലാക്കി എമിറേറ്റ്സ് വിമാനത്തിന്റെ സാഹസിക ലാന്‍ഡിങ്

  ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ അതിസാഹസികമായ ലാന്‍ഡിങ്ങിന്റെ വിഡിയോ വൈറലാകുന്നു. എമിറേറ്റ്സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അഞ്ഞൂറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് യുട്യൂബില്‍ കണ്ടത്. വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബൈയില്‍ നിന്നും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്. മാര്‍ട്ടിന്‍ ബോഗ്ഡന്‍ എന്നയാള്‍ … Read more

രഘുറാം രാജന്‍ സാമ്പത്തിക നൊബേലിന്റെ സാധ്യതാ പട്ടികയില്‍

ന്യൂഡല്‍ഹി: സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന്‍ ഇടം നേടി. അന്തിമപരിഗണനയിലുള്ള ആറു പേരില്‍ ഒരാളാണ് രഘുറാം രാജനെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. കോര്‍പ്പറേറ്റ് ഫിനാന്‍സ് രംഗത്തെ സംഭാവനകളാണ് രഘുറാമിനെ സാധ്യതാപട്ടികയിലേക്ക് പരിഗണിക്കുന്നതിന് ഇടയാക്കിയത്. അന്താരാഷ്ട്ര നാണ്യ നിധിയില്‍ ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള രഘുറാം രാജന്‍ ഇപ്പോള്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുകയാണ്. അമേരിക്ക വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് 2005ല്‍ രഘുറാം … Read more

കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി; തിരികെ യാത്രാ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് വിമാനത്തില്‍ നിന്നിറങ്ങാതെ യാത്രക്കാര്‍

  കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം മോശം കാലാവസ്ഥയുടെ പേരില്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കിയതില്‍ പ്രതിഷേധിച്ച് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതെ യാത്രക്കാര്‍. നൂറ്റിഇരുപതോളം യാത്രക്കാരുമായെത്തിയ ഒമാന്‍ എയര്‍വേയ്സ് വിമാനം കാലാവസ്ഥ മോശമായതതിനെത്തുടര്‍ന്ന് നെടുമ്പോശ്ശേരിയില്‍ ഇറക്കുകയായിരുന്നു. എന്നാല്‍ വിമാനം പിന്നീട് കരിപ്പൂരില്‍ എത്തിക്കാന്‍ ശ്രമിക്കുകയോ യാത്രക്കാര്‍ക്ക് മറ്റ് യത്രാസൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയോ ചെയ്യാതിരുന്നതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. കരിപ്പൂരിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്നും അതിനാല്‍ തിരികെ കരിപ്പൂരിലേക്ക് എത്തിക്കാനാവില്ലെന്നുമായിരുന്നു വിമാനക്കമ്പനിയുടെ പ്രതികരണം. ഇതില്‍ പ്രതിഷേധിച്ചാണ് യാത്രക്കാര്‍ വിമാനത്തില്‍ … Read more

ലണ്ടനില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി: ഭീകരാക്രമണമെന്ന് സംശയം

ലണ്ടന്‍: ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യുസിയത്തിന് മുന്നില്‍ നിരവധിപേരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. മ്യുസിയത്തിന് സമീപത്തിലെ ജനമധ്യത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം പെട്രോളിംഗ് നടത്തുകയാണ്. കാര്‍ ഇടിച്ചു കയറ്റിയതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോട്ട് ഉണ്ട്. ഇന്ന് 2.30 പി.എം-ന് ആയിരുന്നു സംഭവം. ടൂറിസ്റ്റുകള്‍ ധാരാളം എത്തിയ സമയത്ത് ആയിരുന്നു അപകടം നടന്നത്. ഇതേ തുടര്‍ന്ന് സമീപത്തുള്ള വിക്ടോറിയ, ആല്‍ബര്‍ട് മ്യുസിയങ്ങള്‍ അടച്ചിട്ടു. കാര്‍ ആസൂത്രിതമായി ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയതാകാമെന്ന് സംശയിക്കുന്നു. … Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം ചെയ്യണം; ഒരു മാസമായി യുവതി ജന്തര്‍മന്ദിറില്‍ സമരത്തില്‍

  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുവതി സമരത്തില്‍. ജയ്പൂര്‍ സ്വദേശിയായ നാല്‍പ്പതുകാരിയാണ് സെപ്റ്റംബര്‍ എട്ടു മുതല്‍ ജന്തര്‍മന്തറില്‍ സമരം ചെയ്യുന്നത്. ഒട്ടേറെപ്പേര്‍ തന്നെ കളിയാക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ നിലപാടിനു പിന്നില്‍ വ്യക്തമായ ഉദ്ദേശ്യമുണ്ടെന്നും ഓം ശാന്തി ശര്‍മയെന്ന യുവതി പറയുന്നു. തന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ല. മോദി തനിച്ചാണ് ജീവിക്കുന്നത്. വിവാഹം കഴിച്ച് അദ്ദേഹത്തെ സഹായിക്കണമെന്ന ലക്ഷ്യമാണു തനിക്കുള്ളത്. പ്രധാനമന്ത്രിയെ കാണാന്‍ തന്നെ ആരും അനുവദിക്കില്ല. എന്നാല്‍ അദ്ദേഹത്തിനു തന്റെ സഹായം … Read more

നോട്ട് നിരോധനത്തെപ്പറ്റി സംഗീത ശില്പവുമായി എ.ആര്‍ റഹ്മാന്‍

  രാജ്യത്ത് ഏറ്റവും കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയ ഉത്തരവായിരുന്നു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം. നോട്ട് നിരോധത്തിന് ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകുന്ന വേളയില്‍ നോട്ടുനിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി ഓസ്‌കര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ എത്തിയിയിരിക്കുകയാണ്. ‘ദ് ഫ്‌ലെയിങ് ലോട്ടസ്’ എന്ന 19 മിനിറ്റുള്ള ഗാനമാണ് റഹ്മാന്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ട് കറന്‍സികള്‍ അസാധുവാക്കിയ നടപടിയെക്കുറിച്ചാണു ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ പാട്ടില്‍ വിമര്‍ശിക്കുന്നില്ല എന്നാല്‍ തുറന്ന വ്യാഖ്യാനമാണ് ഗാനത്തിനുള്ളത്. … Read more

റഷ്യയില്‍ ബോംബ് ഭീഷണി; ഒരു ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു

  റഷ്യയില്‍ വന്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന ഭീഷണിയേത്തുടര്‍ന്ന് ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച 130 തവണയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഭീഷണിയെ തുടര്‍ന്നു ഷോപ്പിംഗ്മാള്‍, സ്‌കൂള്‍, റെല്‍വേ സ്റ്റേഷന്‍, ഓഫീസുകള്‍ എന്നീവിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചത്. അതേസമയം അധികൃതര്‍ നടത്തിയ പരിശോധനനയില്‍ സ്‌ഫോടക വസ്തുകള്‍ ഒന്നും കണ്ടെത്താനായില്ല. ഭീഷണിയേത്തുടര്‍ന്ന് പൊതുസ്ഥലങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.   ഡികെ  

കാസ്പര്‍സ്‌കീ ആന്റിവൈറസ് ഉപയോഗിച്ച് റഷ്യ അമേരിക്കന്‍ സൈബര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയാതായി റിപ്പോര്‍ട്ട്

  റഷ്യന്‍ ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നും റഷ്യന്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വിദേശ കംപ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഹാക്കിങ് ഡിവിഷനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളാണ് ചോര്‍ന്നത്. ഉദ്യോഗസ്ഥന്‍ തന്റെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന കാസ്പര്‍സ്‌കി ആന്റി വൈറസ് സോഫ്റ്റ്വെയറിന്റ സഹായത്തോടെയാണ് റഷ്യന്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. സ്വന്തം കംപ്യൂട്ടറില്‍ ജോലി … Read more

മാധ്യമപ്രവര്‍ത്തകയുടെ മരണം അമിതാദ്ധ്വാനം മുലമെന്ന് കണ്ടെത്തി: ജപ്പാനിലെ തൊഴില്‍ സംസ്‌കാരം ചര്‍ച്ചയാവുന്നു

  ജപ്പാനില്‍ അമിതാദ്ധ്വാനം മൂലമാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്ന് ലേബര്‍ ഇന്‍സപെക്ടര്‍ വെളിപെടുത്തയതോടെ തൊഴില്‍ സംസ്‌കാരത്തെ കുറച്ചുളള ചര്ച്ചകള്‍ വീണ്ടും സജീവമാകുന്നു. 31 കാരിയായ മിവാ സാഡോ, ദേശീയ മാധ്യമപ്രവര്‍ത്തകയാണ് അമിതമായ അദ്ധ്വാനഭാരം കൊണ്ട് മരിച്ചത്. മിവാ സാഡോ മാസത്തില്‍ 159 മണിക്കൂറുകള്‍ ഓവര്‍ടൈം എടുത്തു ജോലി ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മാസത്തില്‍ 2 ദിവസം മാത്രമായിരുന്നു അവര്‍ക്ക് അവധിയുണ്ടായിരുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍എച്കെ ടിവി ചാനലിന്റെ ടോക്ക്യോ ആസ്ഥനത്തെ സറ്റുഡിയോയിവാണ് മിവാ ജോലി ചെയ്തുവന്നത്. വിശ്രമവേളകളില്ലാത്ത തൊഴില്‍ … Read more