മനുഷ്യ മനസിനെ ഡീ കോഡ് ചെയ്യുന്ന കൃത്രിമ ബുദ്ധി വികസിപ്പിച്ചു

  മനുഷ്യ മനസ്സിനെ ഡീകോഡ് ചെയ്യാനും, തലച്ചോറിന്റെ സ്‌കാനിങ് വിശകലനം ചെയ്യുന്നതിലൂടെ ഒരാള്‍ എന്താണു കാണുന്നതെന്നു വ്യാഖ്യാനിക്കാനും കഴിയുന്ന പുതിയ കൃത്രിമ ഇന്റലിജന്‍സ് സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഗവേഷണം കൂടുതല്‍ വികസിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പുതിയ ഉള്‍ക്കാഴ്ചകളിലേക്കു നയിക്കുന്നതിനും ഇത് ഇടയാക്കുമെന്നും കരുതുന്നുണ്ട്. സങ്കീര്‍ണമായ നാഡീ ശൃംഖല എന്ന് അറിയപ്പെടുന്ന അല്‍ഗോരിഥമാണു ഗവേഷണത്തില്‍ നിര്‍ണായകമായത്. മനുഷ്യന്റെ മുഖവും മറ്റ് തിരിച്ചറിയല്‍ വസ്തുവും തിരിച്ചറിയാന്‍ കമ്പ്യൂട്ടറുകളെയും സ്മാര്‍ട്ട്ഫോണിനെയും പ്രാപ്തമാക്കുന്നത് ഈ അല്‍ഗോരിഥമാണ്. ഡീപ് ലേണിംഗ് … Read more

റഷ്യയിലും ഉക്രൈനിലും റാന്‍സംവെയര്‍ ആക്രമണം; ജാഗ്രത നിര്‍ദ്ദേശം നല്‍കി സൈബര്‍ വിദഗ്ദര്‍

  ലോകത്ത് ഏറ്റവുമധികം ഭീതി വിതച്ച വാനാ ക്രൈ സൈബര്‍ ആക്രമണത്തിന് ശേഷം റഷ്യയെയും ഉക്രൈനെയും ആക്രമിച്ച് പുതിയ റാന്‍സംവെയര്‍. ബാഡ് റാബിറ്റ് എന്ന് പേരുള്ള റാന്‍സംവെയറാണ് ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയായിട്ടുള്ളത്. ചൊവ്വാഴ്ച റാന്‍സംവെയര്‍ ആക്രമണമുണ്ടായതോടെ ഉക്രൈനിലെ ഒഡേസ വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകള്‍ക്ക് കാലതാമസം അനുഭവപ്പെട്ടിരുന്നു. യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട സംവിധാനം സൈബര്‍ ആക്രമണത്തിന് വിധേയമായതോടെ പല വിമാനങ്ങളും ഏറെ വൈകിയാണ് സര്‍വ്വീസ് നടത്തിയതെന്ന് ഒഡേസ വിമാനത്താവളത്തിന്റെ വക്താവ് വ്യക്തമാക്കി. റഷ്യയിലെ മെട്രോ സര്‍വ്വീസിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. … Read more

ഷെറിന്റെ മൃതദേഹം സ്ഥിരീകരിച്ചു; ഷെറിന്റേത് കൊലപാതകം തന്നെയെന്നും പിതാവ് വെസ്ളിയുടെ മൊഴിയെന്ന് പൊലീസ്

  അമേരിക്കന്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത ഷെറിന്‍ എന്ന മൂന്നുവയസുകാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയെന്ന് പൊലീസ്. കഴിഞ്ഞദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതായും കുട്ടിയുടെ മരണത്തിലുള്ള പങ്ക് വളര്‍ത്തച്ഛന്‍ വെസ്ളി മാത്യു സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. പാല്‍ നല്‍കിയപ്പോള്‍ കുടിക്കാന്‍ തയ്യാറാകാത്ത ഷെറിനെ പിതാവ് വെസ്ളി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. ഷെറിന്‍ മരിച്ചെന്നു കരുതി മൃതദേഹം വീടിന് പുറത്തേക്ക് മാറ്റുകയായിരുന്നുവെന്നാണ് വെസ്ളി ഇപ്പോള്‍ പൊലീസിന് നല്‍കിയ … Read more

അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു

ന്യൂഡല്‍ഹി : ചൈനീസ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന എല്ലാ സൈനികര്‍ക്കും ചൈനീസ് ഭാഷയിലുള്ള അടിസ്ഥാന ജ്ഞാനം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ആശയ വിനിമയം കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഐടിബിപിയുടെ മസൂറി അക്കാദമിയില്‍ ഇതിനായി പ്രത്യേക സെല്‍ രൂപികരിച്ചെന്നും 150 ഓളം സൈനികര്‍ ചൈനീസ് ഭാഷയായ മണ്ടാരിന്‍ പഠിച്ച് കഴിഞ്ഞതായും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. നിലവില്‍ 90,000 ഐടിബിപി ഉദ്യോഗസ്ഥരെയാണ് … Read more

ശ്രദ്ധിക്കാനുള്ള കഴിവ് സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതാക്കുമെന്നു പഠനം

  ഡിജിറ്റല്‍ ടെക്നോളജികളും, ഡിവൈസുകളും, പ്രത്യേകിച്ച് സ്മാര്‍ട്ട്ഫോണുകള്‍ ഇന്നു ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു ദിവസം ശരാശരി മൂന്ന് മണിക്കൂര്‍ വരെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതായിട്ടാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇത് അമിതമായി ഉപയോഗിക്കുമ്പോള്‍ നിരവധി ദോഷങ്ങളുണ്ടെന്നു സ്ഥാപിക്കുകയാണു പുതിയ ഗവേഷണ റിപ്പോര്‍ട്ട്. ക്ലാസില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നത്, വിദ്യാര്‍ഥികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും അതിലൂടെ അക്കാദമിക തലത്തിലുള്ള പ്രകടനത്തെയും ബാധിക്കുമെന്നു പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. സ്മാര്‍ട്ട് ഡിജിറ്റല്‍ ഡിവൈസുകള്‍ … Read more

ആധാര്‍ സുരക്ഷിതമാണോ? ബയോമെട്രിക് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുമോ ?

  എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് പറയുന്ന കാലമാണ് കടന്നുപോകുന്നത്. സുരക്ഷ കണക്കിലെടുത്താണ് അധികൃതര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും ലഭിയ്ക്കുമെന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. ബയോമെട്രിക് വിവരങ്ങള്‍ അടക്കം ലഭ്യമാകും എന്നതു കൊണ്ട് ബാങ്കുകള്‍ ഉള്‍പ്പെടെയുളള ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളും ആധാര്‍ നിര്‍ബന്ധമായി ആവശ്യപ്പെടുന്നു. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യവും ഇതൊടൊപ്പം ഉയരുകയാണ്. ബയോമെട്രിക് ഡേറ്റയില്‍ ഒരിക്കലും മാറ്റം വരുത്താന്‍ കഴിയില്ല എന്ന വസ്തുതയാണ് സംശയങ്ങള്‍ ഉയരാന്‍ കാരണം. ഫിംഗര്‍ പ്രിന്റ് വിവരങ്ങള്‍ … Read more

ഇനി ആ കപ്പല്‍ കാണാം, കടലില്‍ മുങ്ങിത്താഴാതെ

  കടലിനടിയിലെ അദ്ഭുതങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാറില്ല. എന്നാല്‍, ഈ പരിമിതിയെ മറികടന്നിരിക്കുകയാണ് ബ്രിട്ടണിലെ നോട്ടിങ്ഹാം സര്‍വകലാശാലയില്‍ നിന്നടക്കമുള്ള ഒരു കൂട്ടം ഗവേഷകര്‍. രണ്ടാം ലോകയുദ്ധകാലത്ത് ഈജിപ്തിലെ ചെങ്കടലില്‍ നൂറുകണക്കിന് ടണ്‍ ചരക്കുമായി മുങ്ങിത്താണ ചരക്കുകപ്പല്‍ ‘സന്ദര്‍ശിക്കാനുള്ള’ അവസരമാണ് ത്രിമാന സാേങ്കതികവിദ്യയിലൂടെ (വിര്‍ച്വല്‍ റിയാലിറ്റി) ഇവര്‍ ഒരുക്കിയിരിക്കുന്നത്. കടലിനടിയില്‍ ചെന്ന് കപ്പല്‍ കാണുന്നതിന് സമാനമായ അനുഭവം ഇത് സന്ദര്‍ശകന് നല്‍കും. 1941ല്‍ ജര്‍മനിയുടെ അക്രമണത്തില്‍ തകര്‍ന്ന ബ്രിട്ടീഷ് കപ്പലായ എസ്.എസ്. തെസില്‍ഗോമിനെയാണ് ‘തെസില്‍ഗോം േപ്രാജക്റ്റ്’ എന്ന … Read more

പ്രതിസന്ധി കനക്കുന്നു; നിര്‍ണായക കാറ്റലോണിയന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച; സ്വയം ഭരണാവകാശം ആവശ്യപ്പെട്ട് ഇറ്റലിയിലെ നഗരങ്ങളും

  കാറ്റലോണിയയുടെ സ്വയം നിര്‍ണയാവകാശം പുതിയ പ്രതിസന്ധികളിലേക്ക് വഴിതുറന്നതോടെ വിഷയം ചര്‍ച്ചചെയ്യാന്‍ കാറ്റലന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച ചേരും. മേഖലയുടെ പ്രത്യേക അധികാരം റദ്ദാക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് അടിയന്തര യോഗം. ഔദ്യോഗികമായി സ്വാതന്ത്ര്യ പ്രഖ്യാപനം അന്നുണ്ടാകുമെന്ന് സൂചനയുണ്ട്. പ്രാദേശിക സര്‍ക്കാറുകളെ പിരിച്ചുവിട്ട് ദേശീയ സര്‍ക്കാറിന് നേരിട്ട് ഭരണം നടത്താന്‍ അനുമതി നല്‍കുന്ന ഭരണഘടനയിലെ 155ാം വകുപ്പിനെതിരെ നിയമനടപടിയും യോഗം പരിഗണിക്കും. വെള്ളിയാഴ്ച ചേരുന്ന സ്പാനിഷ് സെനറ്റ് കാറ്റലോണിയയുടെ ഭരണം ഏറ്റെടുക്കുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് അറ്റൈകയെന്ന നിലക്ക് … Read more

ഷെറിന്റെ മരണം കൊലപാതകം? കാറില്‍ നിര്‍ണായക തെളിവ്… വളര്‍ത്തച്ഛന്‍ കീഴടങ്ങി

  അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടിരുന്നതായും പരിക്കേറ്റിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെസ്ലി മാത്യുവിന്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പോലീസിന് കുട്ടിയുടേത് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. കുട്ടിയെ വീടിനു പുറത്തുനിര്‍ത്തിയതിന്റെ പേരില്‍ … Read more

ജനപ്രിയ സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു…നിറകണ്ണുകളോടെ തെന്നിന്ത്യന്‍ സിനിമാലോകം

ചെന്നൈ: പ്രമുഖ സംവിധായകന്‍ ഐ വി ശശി അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം, 69 വയസ്സായിരുന്നു. കാന്‍സറിന് ചികിത്സയിലായിരെക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജനപ്രിയ സംവിധായകനാണ് ഐ.വി ശശി. മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് എന്ന അംഗീകാരവും ഈ കലാകാരന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം … Read more