ജപ്പാന്‍ റെയില്‍വെ കമ്പനിയുടെ ക്ഷമാപണം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു

  ട്രെയിന്‍ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരോട് മാപ്പു ചോദിച്ച് മാതൃകയായിരിക്കുകയാണ് ജപ്പാന്‍ റെയില്‍വേ. ടോക്കിയോ നഗരത്തിലൂടെ കടന്നുപോകുന്ന സ്വകാര്യ റെയില്‍വേയുടെ ഓപ്പറേറ്ററാണ് സ്റ്റേഷനില്‍നിന്നും ട്രെയിന്‍ നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരോട് മാപ്പ് പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ മിനാമി നഗരേയാമ സ്റ്റേഷനില്‍നിന്നുമാണ് സുഖ്ബ എക്‌സ്പ്രസ് ട്രെയിന്‍ നിശ്ചയിച്ചതിലും 20 സെക്കന്റ് നേരത്തെ പുറപ്പെട്ടത്. സംഭവത്തില്‍ യാത്രക്കാരുടെ ഭാഗത്തുനിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ല. എങ്കിലും യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായി സുഖ്ബ എക്‌സ്പ്രസ് കമ്പനി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ … Read more

ഹരിതഗൃഹ വാതകങ്ങളുടെ വികിരണം ഭൂമിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കും: ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

  180 രാജ്യങ്ങളില്‍ നിന്നുള്ള 15,000 ത്തിലേറെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം മനുഷ്യവര്‍ഗത്തിന് ഭയാനകമായ ഒരു മുന്നറിയിപ്പ് നല്‍കി. ഹരിതഗേഹ വാതകങ്ങളുടെ വികിരണത്തെ തുടര്‍ന്നുണ്ടാവുന്ന ജൈവവൈവിദ്ധ്യ നഷ്ടം ഭൂഗോളത്തിന്റെ നിലനില്‍പ്പിനെ അതിന്റെ അതിരുകളില്‍ എത്തിച്ചിരിക്കുകയാണെന്നും പ്രവര്‍ത്തിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു എന്നുമാണ് ആ മുന്നറിയിപ്പ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992ല്‍ ബയോസയന്‍സ് മാസികയില്‍ അന്നത്തെ പ്രമുഖരായ 1,700 ശാസ്ത്രജ്ഞര്‍ നല്‍കി ‘മനുഷ്യവംശത്തിനുള്ള ആഗോള ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിന്’ ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. … Read more

കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബം ഗുരുതരാവസ്ഥയില്‍ തുടരുന്നു

  വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ചതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ അതീവ ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളികളായ ഷിബു കൊച്ചുമോന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ മാതാവ് ഏലിയാമ്മ ഡാനിയേല്‍ എന്നിവരുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഇവര്‍ക്ക് ബോട്യുലിസം ആണെന്നാണ് വൈകാറ്റിയോയിലെ ഹാമില്‍ട്ടണ്‍ ആശുപത്രി വക്താവ് നല്‍കുന്ന സൂചന. കാട്ടുപന്നിയുടെ മാംസം കഴിച്ചതിനെ തുടര്‍ന്നാണ് മൂവരും രോഗാവസ്ഥയിലായത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ബോട്യുലിസത്തിന്റെ സാധ്യത പറയുന്നതെങ്കിലും യഥാര്‍ത്ഥ രോഗകാരണം എന്തുകൊണ്ടാണെന്നോ ബോട്യുലിസം പൂര്‍ണമായി സ്ഥിരീകരിക്കാമെന്നോ ഡോക്ടര്‍ പറയുന്നുമില്ല. ബോട്യുലസത്തിന്റെ പ്രതിരോധ … Read more

പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു; കാര്‍ കണ്ടെത്തിയത് 20 വര്‍ഷത്തിനു ശേഷം

  പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന കാറുടമയ്ക്ക് തന്റെ കാര്‍ തിരികെ കിട്ടിയത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് സംഭവം. സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളില്‍ നിന്നാണ് ഉടമസ്ഥന് തന്റെ വാഹനം തിരികെ കിട്ടിയത്. കാര്‍ മോഷണം പോയതായി ഓഗ്സ്ബെര്‍ഗര്‍ ഓള്‍ഗെമെയിന്‍ എന്നയാള്‍ 1997ല്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ 76 വയസുള്ള ഇയാളുടെ മകളെയാണ് പോലീസ് കാര്‍ തിരികെ കിട്ടിയതായി അറിയിച്ചത്. സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളുടെ ഉടമസ്ഥരെ തേടിയപ്പോളാണ് ഇതിന്റെ ഉടമസ്ഥന്‍ ഓള്‍ഗെമെയിനാണെന്ന് തിരിച്ചറിഞ്ഞത്. … Read more

ഷെറിന്‍ മാത്യൂസ് വധം: വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍

    വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ മാതാവ് സിനി മാത്യൂസ് അറസ്റ്റില്‍. മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതിനാണ് അറസ്റ്റ്. ഷെറിന്‍ മാത്യുവിനെ കാണാതാകുന്നതിനു തലേ ദിവസം ഒക്‌ടോബര്‍ ആറിന് വെസ്‌ലി മാത്യുവും സിനിയും സ്വന്തം കുഞ്ഞിനേയും കൊണ്ട് നോര്‍ത്ത് ഗാര്‍ലാന്റിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. പാലു കുടിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ ഷെറിനെ അടുക്കളയില്‍ നിര്‍ത്തിയാണ് പോയത്. ഇരുവരുടെയും ഫോണ്‍രേഖകളും റസ്റ്ററന്റ് ഉടമയും വെയ്റ്ററും ഇവരുടെ സാന്നിധ്യം സ്ഥീരീകരിച്ചതായി പൊലീസ് … Read more

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാതെ ആരോഗ്യം അപകടത്തിലാക്കി ; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ്

  കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഭക്ഷണം കൊടുക്കാതിരുന്ന രക്ഷിതാക്കള്‍ക്ക് 130 വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ ഒക്കലോഹ്മയിലാണ് സംഭവം. വൃത്തിഹീനമായ ചുറ്റുപാടില്‍ കുട്ടികളെ പാര്‍പ്പിച്ച ഐസ് ലിന്‍ മില്ലര്‍, കെവിന്‍ ഫൗളര്‍ എന്നീ രക്ഷിതാക്കള്‍ക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ഒന്‍പത് മാസം മാത്രം പ്രായമായ ഇരട്ട പെണ്‍കുട്ടികളെ ഇവര്‍ അശ്രദ്ധമായാണ് നോക്കിയിരുന്നതെന്ന് കോടതി കണ്ടെത്തി.കുട്ടികളെ അറിഞ്ഞുകൊണ്ട് അപായപ്പെടുത്തുന്നതിന് അഞ്ച് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. രണ്ട് കുട്ടികള്‍ക്കും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് … Read more

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

  യു.എസിലെ കാലിഫോര്‍ണിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ ധരംപ്രീത് സിങ്(21) ആണ് മരിച്ചത്. ഫ്രെസ്‌നോയിലെ ഗ്യാസ് സ്റ്റേഷനു സമീപമുള്ള കടയില്‍ പഠനത്തിനുശേഷം ജോലിക്കു പോകാറുണ്ടായിരുന്ന ധരംപ്രീതിനെ ചൊവ്വാഴ്ച രാത്രി കടയില്‍ മോഷണത്തിനെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്ത്യന്‍ വംശജനടങ്ങുന്ന നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. മോഷ്ടാക്കളെ കണ്ട് ഭയന്ന ധരംപ്രീത് ക്യാഷ് കൗണ്ടറിനു പിന്നില്‍ ഒളിച്ചെങ്കിലും ആക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച്ച രാവിലെയോടെ കടയിലെത്തിയ ആളാണ് ധരംപ്രീതിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിച്ചു. … Read more

സ്വന്തം രാജ്യം പ്രഖ്യാപിച്ച് ഇന്ത്യക്കാരന്‍

  വടക്കേ ആഫ്രിക്കയില്‍ അവകാശികളില്ലാതെ കിടന്ന 2,060 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍. ഈജിപ്തിനും സുഡാനുമിടയില്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് കടന്നു കയറിയാണ് സുയാഷ് ദീക്ഷിത് എന്ന ഇന്ത്യക്കാരന്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ചത്. ‘കിങ്ഡം ഓഫ് ദീക്ഷിത്’ എന്ന രാജ്യത്തിന്റെ പ്രഖ്യാപനവുമായാണ് യുവാവ് ലോക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു ഈജിപ്ത് അതിര്‍ത്തിയുടെ തെക്ക് ഭാഗത്തെ ‘ബിര്‍ താവില്‍’ എന്നറിയപ്പെടുന്ന പ്രദേശത്ത് കടന്നുകയറിയ യുവാവ് സ്വന്തം രാജ്യം പ്രഖ്യാപിച്ചത്. ഭൂമിയുടെ അവകാശം … Read more

അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി

  അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ഇന്ത്യയുടെ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു. സുരക്ഷാ സമിതിയിലെ സ്ഥിരാംഗമായ ബ്രിട്ടന്റെ പ്രതിനിധി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയുള്ള ദല്‍വീറിന്റെ നേട്ടം ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയായി. ഏഴുപത് വര്‍ഷത്തിനിടെ ആദ്യമായാണ് യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധിയില്ലാത്തത്. 1946നു ശേഷം ആദ്യമായി ബ്രിട്ടനും ജഡ്ജിയില്ല. യുഎന്‍ പൊതുസഭ, രക്ഷാസമിതി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഇന്ത്യ പ്രചാരണം ഏകോപിപ്പച്ചത്. കടുത്ത പോരാട്ടം … Read more

ലോകത്തെ ആദ്യത്തെ ഫ്ളോട്ടിംഗ് സിറ്റി പസഫിക്കില്‍ ഒരുങ്ങുന്നു

  കടലില്‍ പൊങ്ങിക്കിടക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള നഗരം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നു. വീടുകളും റെസ്റ്റോറന്റുകളും ഓഫീസുകളുമൊക്കെയുള്ള ആദ്യ നഗരം പസഫിക് സമുദ്രത്തില്‍ ഫ്രഞ്ച് പോളിനേഷ്യ തീരത്ത് സ്ഥാപിക്കും. 2020ഓടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിവരം. 300 ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുള്ള നഗരമാണ് ഇവിടെ ഒരുങ്ങുന്നത്. സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ആയ ജോ ക്വിര്‍ക്കിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഫ്രണ്ടിയേഴ്സ് എന്ന സ്ഥാപനമാണ് ഈ നഗരത്തിനു പിന്നില്‍. ഫ്രഞ്ച് പോളിനേഷ്യയിലെ പ്രാദേശിക സര്‍ക്കാരുമായി ചേര്‍ന്നാണ് ഫ്ളോട്ടിംഗ് സിറ്റിയുടെ നിര്‍മാണം. ഈ നഗരം … Read more