ഷെറിന്‍ മാത്യൂസിനെ അടക്കം ചെയ്തു സ്ഥലം വെളിപ്പെടുത്തി ബന്ധുക്കള്‍

  യു.എസിലെ ടെക്സസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിനെ അടക്കംചെയ്ത സ്ഥലം ബന്ധുക്കള്‍ വെളിപ്പെടുത്തി. ടെക്സസ് ഡാളസിലെ ടറന്റൈന്‍-ജാക്സണ്‍- മോറോ സെമിത്തേരിയിലാണ് കുട്ടിയെ സംസ്‌കരിച്ചത്. ഒക്ടോബര്‍ 31നായിരുന്നു ഷെറിന്റെ സംസ്‌കാരചടങ്ങ്. സ്ഥലത്ത് സംഘര്‍ഷസാധ്യതയും മാധ്യമങ്ങളുടെ ശ്രദ്ധയും കണക്കിലെടുത്ത് തികച്ചും സ്വകാര്യമായായിരുന്നു സംസ്‌കാരചടങ്ങ്. വളര്‍ത്തമ്മ സിനി മാത്യൂസും അടുത്ത ബന്ധുക്കളും മാത്രമാണ്  ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ മലയാളി ദമ്പതികളായ വെസ്ലിയും സിനിയും സ്വന്തം മകളെ കാണുന്നത് കോടതി വിലക്കി. മകളെ … Read more

പെട്രോള്‍ ഇനി ബിയറില്‍ നിന്നും ഉല്‍പാദിപ്പിക്കും; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍

  ബിയര്‍ പാനം ചെയ്യുമ്പോഴുള്ള ഗുണങ്ങളെ കുറിച്ചു നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അതു ഡിമെന്‍ഷ്യ, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയെ തടയുമെന്നും ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യം തന്നെയാണ്. മണ്‍പാത്രങ്ങള്‍ മിനുക്കാന്‍, കട്ടിയുള്ള കറ നീക്കം ചെയ്യാന്‍, അഗ്‌നി ശമിപ്പിക്കാന്‍ എന്നിവയ്ക്കും ബിയര്‍ ഉപയോഗിക്കുന്നുണ്ടെന്നത് ഒരു കൗതുകമായിരിക്കും. എന്നാല്‍ ഇപ്പോള്‍ ബിയറിനെ കുറിച്ച് കേള്‍ക്കുന്ന മറ്റൊരു കൗതുകം അത് ഊര്‍ജ്ജമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ്. ബിയര്‍ മുഖ്യ ചേരുവയായി ഉപയോഗിച്ചു പെട്രോള്‍ ഉല്‍പാദിപ്പിക്കാനുള്ള ആദ്യ ശ്രമം ശാസ്ത്രജ്ഞര്‍ ആരംഭിച്ചും കഴിഞ്ഞു. … Read more

ആപ്പിള്‍ ഐ ഫോണ്‍ x പ്ലസ് വരുന്നു

  ഈ വര്‍ഷം ആപ്പിളിന്റെ അഭിമാനമായി മാറിയ ഉല്‍പന്നമാണ് ഐ ഫോണ്‍ x. സെപ്റ്റംബറില്‍ പുറത്തിറക്കിയ ഐ ഫോണ്‍ x ന് വന്‍ ഡിമാന്‍ഡാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ഇതിന്റെ ചുവടുപിടിച്ച് അടുത്ത വര്‍ഷം ഐ ഫോണ്‍ x പ്ലസ് കൂടി പുറത്തിറക്കാനുള്ള ആലോചനയിലാണ് ആപ്പിള്‍. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും ആപ്പിള്‍ കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഈ വര്‍ഷം ആപ്പിള്‍ മൂന്ന് ഐ ഫോണുകളാണു പുറത്തിറക്കിയത്. ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ്, … Read more

മ്യൂസിക് സ്ട്രീമിംഗ് സേവനവുമായി യു ട്യൂബ്

  അടുത്ത വര്‍ഷം മാര്‍ച്ചോടെ മ്യൂസിക് സ്ട്രീമിംഗ് സേവനം ലഭ്യമാക്കാന്‍ യു ട്യൂബ് ആലോചിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇത് പെയ്ഡ് സേവനമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിലൂടെ ആപ്പിള്‍, സ്പോട്ടിഫൈ തുടങ്ങിയ എതിരാളികളെ നേരിടാനുള്ള ഒരുക്കത്തിലുമാണു യു ട്യൂബ്. പുതിയ സേവനം ലഭ്യമാക്കുന്നതിലൂടെ യൂ ട്യൂബില്‍നിന്നും കൂടുതല്‍ വരുമാനം നേടാന്‍ ശ്രമിക്കുന്ന സംഗീത മേഖലയിലെ എക്സിക്യൂട്ടീവുകളെ ആകര്‍ഷിക്കുമെന്ന കാര്യം ഉറപ്പാണ്. വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പുമായി ഇതുസംബന്ധിച്ച കരാറില്‍ യു ട്യൂബ് ഒപ്പുവച്ചതായി സൂചനകളുണ്ട്. സോണി എന്റര്‍ടെയ്ന്‍മെന്റ്, യൂണിവേഴ്സല്‍ മ്യൂസിക് … Read more

വിമാന യാത്രക്കിടെ ലൈംഗികാതിക്രമത്തിന് ഇരയായി; വെളിപ്പെടുത്തലുമായി ദംഗല്‍ താരം സൈറ വസീം; വിമാന കമ്പനിയോട് വിശദീകകരണം തേടി

  ‘ദംഗല്‍’ നടി സൈറ വസിമിനു നേരെ വിമാനത്തില്‍ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തില്‍ കേന്ദ്രവ്യോമയാന മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും വിസ്താര എയര്‍ലൈന്‍സ് വിമാനക്കമ്പനിനിയോട് വിശദീകരണം തേടി. ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ പിന്നിലിരുന്ന യാത്രക്കാരന് പാതി ഉറക്കത്തിലായിരുന്ന തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. വിമാനത്തില്‍് നിന്ന് ഇറങ്ങിയ ശേഷം നടി തന്നെയാണ് ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍് പങ്കു വെച്ചത്. യാത്രക്കാരന്‍ കാല്‍ ഉപയോഗിച്ച് തന്റെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നുവെന്നും ഉറക്കത്തിലായിരുന്ന … Read more

പ്രേതത്തെ വെല്ലുവിളിച്ച് മന്ത്രി ശവപറമ്പില്‍

  അന്ധവിശ്വാസവും അനാചാരങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരേ ഒറ്റയാന്‍ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് കര്‍ണാടകയിലെ മുന്‍ എക്സൈസ് മന്ത്രിയായ സതീഷ് ജാര്‍ക്കോളി. മനുഷ്യര്‍ ഏറ്റവുമധികം ഭയപ്പെടുന്ന പ്രേതമെന്ന സങ്കല്‍പ്പം തെറ്റാണെന്ന് തെളിയിക്കുകയാണ് ജാര്‍ക്കോളിയുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ചു വര്‍ഷമായി ജനങ്ങള്‍ക്ക് പ്രേതഭയം കൂടിവരികയാണ്. ഇത് ഇല്ലാതാക്കണം. ഇതിനായി ജാര്‍ക്കോളി ശവപറമ്പില്‍ ഒറ്റയ്ക്ക് രാത്രി മുഴുവന്‍ കഴിച്ചുകൂട്ടുന്നു. പ്രേതങ്ങളെ വെല്ലുവിളിക്കുന്ന ജാര്‍ക്കോളിയുടെ ജീവന്‍ തന്നെ ആശങ്കയിലാണെന്നാണ് പൊതു സംസാരം. എല്ലാ വര്‍ഷവും രാത്രി മുഴുവന്‍ താന്‍ ശവപ്പറമ്പില്‍ കിടന്നുറങ്ങുമെന്ന് ജാര്‍ക്കോളി … Read more

ഇന്ത്യയിലെ പെട്രോള്‍ വില കുറക്കാനുള്ള പദ്ധതിയുമായി കേന്ദ്രം: വില 22 രൂപയാകും

മുംബൈ: മലിനീകരണം കുറയ്ക്കുന്നതിന് പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു പ്രഖ്യാപിക്കുമെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി. ഇതോടെ പെട്രോളിന് വിലകുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കുന്ന ചൈനയില്‍, പെട്രോളിന് 17 രൂപ മാത്രമാണ് വിലയെന്നു പറഞ്ഞ മന്ത്രി, ഇന്ത്യയില്‍ വില 22 രൂപയാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സ്വീഡിഷ് വാഹന നിര്‍മ്മാണ കമ്പനിയായ വോള്‍വോ മെഥനോള്‍ ചേര്‍ത്തുള്ള … Read more

ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ ചിത്രം 3000 കോടി നല്‍കി വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

  ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ‘രക്ഷകന്‍’ എന്ന ചിത്രം വിലയ്ക്ക് വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈയിടെ ലേലത്തിന് വച്ച ചിത്രം 3000 കോടി മുടക്കി ആരോ വാങ്ങിയെന്നും അബുദാബിയിലെ പുതിയ ‘ലൂര്‍’ മ്യൂസിയത്തില്‍ എത്തുമെന്നും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആരാണ് ഇത്രയും വിലനല്‍കി ലേലത്തിന് എടുത്തതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. 1505ലാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചത്. ‘സാല്‍വദര്‍ മുന്തി’ അഥവാ ‘ലോക രക്ഷകന്‍’ എന്നു പേരായ ഈ ചിത്രം ഡാവിഞ്ചിയുടെ ഏറ്റവും മികച്ച … Read more

കാലിഫോര്‍ണിയയില്‍ കാട്ടുതീ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല; രണ്ടു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു

  കാലിഫോര്‍ണിയയില്‍ പലയിടത്തായി വ്യാപിച്ചു കൊണ്ടിരിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ടു ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു. പത്തേക്കറില്‍ വ്യാപിച്ച കാട്ടുതീ ഏതാനും മണിക്കൂറുകള്‍ കൊണ്ട് 4100 ഏക്കറിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് സാന്‍ഡിയാഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 5700 ഓളം അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രിക്കുവാന്‍ പരിശ്രമിച്ചു വരുന്നു. അഞ്ഞൂറോളം കെട്ടിടങ്ങളെ കാട്ടുതീ വിഴുങ്ങി. അടിയന്തര സാഹചര്യത്തില്‍ ഫെഡറല്‍ സഹായം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കാലിഫോര്‍ണിയയില്‍ പ്രസിഡന്റ് ട്രമ്പ് എമര്‍ജന്‍സി പ്രഖ്യാപിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും … Read more

ജെറുസലം വിഷയം ; സംഘര്‍ഷമേഖലയില്‍ സമാധാന ആഹ്വാനവുമായി ട്രംപ്

  ജറുസലമിനെ തലസ്ഥാനമാക്കുന്നതു പിന്നാലെ അക്രമാസക്തമായ ഗാസ, വെസ്റ്റ് ബാങ്ക് മേഖലയില്‍ സമാധാന ആഹ്വാനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ സംയമനം പാലിക്കണമെന്നു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നത്. ഇസ്രയേലും പലസ്തീനും തമ്മില്‍ സുദീര്‍ഘമായ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതില്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി. ജറുസലമിനെ തലസ്ഥാനമാക്കുന്നതു ശരിയായ തീരുമാനമാണെന്നും ഷാ പറഞ്ഞു. മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിന് ഇടനിലക്കാരനായി … Read more