മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച നടത്തപ്പെട്ടു.

മെല്‍ബണ്‍:ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച നടത്തപ്പെട്ടു.പ്രസിഡന്റ് ജസ്റ്റിന്‍ ജൂബര്‍ട്ട് സ്വാഗതം പറഞ്ഞു. സെക്രട്ടറി സ്മിജോ.ടി. പോള്‍ ക്ഷേമ വിഷന്‍ 2018 അവതരിപ്പിച്ചു. ഗാനമേള, ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടത്തപ്പെട്ടു. കലാഭവന്‍ സന്തോഷിന്റെ മിമിക്‌സ് പരേഡും ഉണ്ടായിരുന്നു സ്റ്റേജ് സെറ്റിംഗ്‌സ് ഉന്നത നിലവാരം പുലര്‍ത്തി. വിക്ടോറിയന്‍ സ്‌കൂള്‍ ഓഫ് ലേര്‍ണിംഗുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന മലയാള ഭാഷ പഠനത്തെക്കുറിച്ചു ശ്രീമതി ലഷ്മി നായര്‍ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ചു കേക്ക് മുറിക്കലും പുതിയ … Read more

ചൈനീസ്-പാക് ഹാക്കര്‍മാരെ തുരത്തി ഇന്ത്യന്‍ സൈന്യം

  സൈബര്‍ യുദ്ധത്തില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യന്‍ സൈന്യം. പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സൈബര്‍ ഹാക്കേഴ്സിനെയാണ് ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്ന് പരാജയപ്പെടുത്തിയതെന്ന് സൈനികവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ പാസ് വേഡുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നെന്ന് മനസ്സിലാക്കിയ സൈനിക ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലാണ് നിര്‍ണായകമായത്. ഹാക്കേഴ്സിന്റെ ശ്രമം വിജയിച്ചിരുന്നെങ്കില്‍ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന പല തന്ത്രപ്രധാന വിവരങ്ങളും ചോര്‍ന്നേനെ എന്നും സൈന്യം റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ടസേവാ … Read more

കുതിരപുറത്തു നിന്ന് വീണ പോലീസ് വനിതയെ സഹായിക്കാന്‍ പോപ്‌മൊബീല്‍ വിട്ടു പുറത്തിറങ്ങി മാര്‍പാപ്പ

  പ്രമുഖ വ്യക്തികള്ക്ക് സുരക്ഷയൊരുക്കാനായി സെക്യൂരിറ്റി ഉദ്യോഗസ്ഥര് അവരെ അനുഗമിക്കും. എന്നാല് ഈ സെക്യൂരിറ്റി ഓഫീസര്മാര്ക്ക് അപകടം പറ്റുമ്പോള് വിഐപികളുടേയും വിവിഐപികളുടേയും മറ്റും പ്രതികരണം എങ്ങനെയായിരിക്കും. അത്തരമൊരു വിവിഐപിയുടെ ശ്രദ്ധേയമായ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്മീഡിയയില് വൈറലായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റേയും ഏറ്റവും വലിയ മതവിശ്വാസി സമൂഹത്തിന്റേയും നേതാവ് – ഫ്രാന്‌സിസ് മാര്പാപ്പ. പോപ്‌മൊബീലില്‍ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു മാര്‍പാപ്പ. ഇതിനിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന കുതിരപ്പടയാളികളുടെ വ്യൂഹത്തിലെ ഒരു കുതിര, പുറത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇടഞ്ഞ് … Read more

ക്രിപ്റ്റോ കറന്‍സികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ

  ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബിറ്റ്കോയിന്‍ അടക്കം എല്ലാ കറന്‍സികളുടെയും വിലയില്‍ വന്‍ ഇടിവ്. മാസങ്ങള്‍ക്ക് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഡിജിറ്റല്‍ കറന്‍സിയെ തള്ളി പറഞ്ഞതോടെയാണ് ഇന്ത്യയില്‍ ഉടനീളമുള്ള ബാങ്കുകള്‍ ബിറ്റ്കോയിന്‍ ട്രേഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നലെ രാവിലെ 12,899 ഡോളറുമായി വിപണിയില്‍ എത്തിയ ബിറ്റ്കോയിന്റെ മൂല്യം രാവിലെ എട്ടു മണിയോടെ 1000 ഡോളറായി ഇടിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4.11 ശതമാനം ഇടിവാണ് ബിറ്റ്കോയിന്റെ മൂല്യത്തില്‍ ഉണ്ടായത്. സ്റ്റേറ്റ് … Read more

ആഗോള തലത്തില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു; 82 % സമ്പത്തും ഒരു ശതമാനം ആളുകളുടെ കയ്യില്‍

  ആഗോളതലത്തില്‍ ധനത്തിന്റെ കുമിഞ്ഞുകൂടല്‍ വര്‍ധിക്കുകയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. 82% സമ്പത്തും എത്തിയിരിക്കുന്നത് ഒരു ശതമാനം പേരില്‍ മാത്രമാണെന്ന് രാജ്യാന്തര അവകാശ സംഘടനയായ ‘ഓക്സ്ഫാം’ തിങ്കളാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 3.7 ബില്യണ്‍ വരുന്ന ദരിദ്രരുടെ ആസ്തിയില്‍ ഒട്ടും വളര്‍ച്ചയുണ്ടായിട്ടില്ല. വര്‍ധിച്ചുവരുന്ന വരുമാന, ലിംഗ അസമത്വത്തില്‍ ലോക നേതാക്കള്‍ ചര്‍ച്ച ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെന്നും ഓക്സ്ഫാം വ്യക്തമാക്കി.ഇന്ത്യയിലും സാമ്പത്തിക അസമത്വം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രാജ്യം ആര്‍ജിച്ച സമ്പത്തില്‍ 73 ശതമാനവും വെറും ഒരു ശതമാനം … Read more

യു.എസ് ധനപ്രതിസന്ധി തീര്‍ക്കാന്‍ തീവ്രശ്രമം നടക്കുന്നു; തിങ്കളാഴ്ച പുലര്‌ച്ചെ സെനറ്റില് വീണ്ടും വോട്ടെടുപ്പ്

  സെനറ്റില്‍ ധനബില്‍ പാസാകാത്തതിനെ തുടര്‍ന്ന് അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമം. തിങ്കളാഴ്ച പ്രവൃത്തിദിനമായതിനാല്‍ എങ്ങനെയും പ്രശ്‌നം പരിഹരിക്കുകയാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഉച്ചക്കുശേഷം സെനറ്റ് ചേര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ച വോെട്ടടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മേക്കാണല്‍ പറഞ്ഞു. ഒരുമാസത്തെ ധനബില്ലിന് പകരം നിലവിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഫെബ്രുവരി എട്ടു വരെയുള്ള ബില്‍ പാസാക്കാനാണ് നീക്കം. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലെ കടുത്ത അഭിപ്രായ ഭിന്നത കാരണമാണ് … Read more

റിപ്പബ്ലിക് ദിനത്തില്‍ പാക് ആക്രമണം ഉണ്ടാകുമെന്ന് സൂചന; സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

  ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി(ഐ.എസ്.ഐ)യുടെ നേതൃത്വത്തില്‍ രാജ്യത്ത് ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്. നുഴഞ്ഞുകയറ്റവും ആക്രമണവും ഉണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ കഴിയും വരെ ജാഗ്രത പാലിക്കാനാനാണ് ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശം. തങ്ങള്‍ക്ക് കിട്ടുന്ന ഭീകരഫണ്ട് മുടങ്ങാതിരിക്കാന്‍ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഐ.എസ്.ഐ പിന്തുണയോടെ ഭീകര സംഘടനകള്‍ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. പാക് ഏജന്‍സികളുടെ രഹസ്യ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. റാവല്‍പ്പിണ്ടിയില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന … Read more

ഓഡി 127,000 ലക്ഷ്വറി കാറുകള്‍ തിരിച്ച് വിളിക്കുന്നു; പുക മലിനീകരണത്തോത് കുറച്ച് കാണിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ചെന്ന് ആരോപണം

  പ്രമുഖ പ്രീമിയം വാഹന നിര്‍മ്മാതാക്കളായ ഓഡി 127,000 വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നു. വാഹനങ്ങളില്‍ എമിഷന്‍ ചീറ്റിങ്ങ് ഉപകരണങ്ങള്‍ ഘടിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മ്മനിയിലെ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയാണ് കന്പനിക്ക് മുന്നറിയിപ്പ് നല്‍കിയത്. വാഹനപുക മലിനീകരണതോതില്‍ കൃത്രിമം കാണിക്കുന്ന ഉപകരണങ്ങളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. യൂറോ 6 നിബന്ധനകള്‍ക്ക് വിരുദ്ധമായി എല്ലാ ഡീസല്‍ വി6 എഞ്ചിനുകളിലും കൃത്രിമത്വം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എ4, എ5, എ6, എ7, എ8, ക്യൂ 5, ക്യൂ7, … Read more

സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി

  സുനന്ദ പുഷ്‌ക്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ശശി തരൂര്‍ എം.പിയെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് ഡല്‍ഹി പോലീസ് വിധേയമാക്കി. അത്യാധുനിക കുറ്റാന്വേഷണ പരിശോധനയാണ് ഫോറന്‍സിക്ക് സൈക്കോളജി. ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് ഈ രീതി ഡല്‍ഹി പോലീസ് അവലംബിച്ചിട്ടുള്ളത്. സിബിഐയുടെ പ്രത്യേക സഹായത്താല്‍ ശശി തരൂര്‍ എം.പിയേയും കേസില്‍ സംശയിക്കപ്പെടുന്ന നാലു പേരേയും ഡിസംബര്‍ അവസാന വാരത്തിനിടയിലും ജനുവരി ആദ്യ വാരത്തിനിടയിലുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സിബിഐയുടെ ലോധി കോളനിയിലെ … Read more

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ; 17 മരണം; ഫാക്ടറി ഉടമ അറസ്റ്റില്‍

  ദല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിന്‍ തീപിടിത്തത്തില്‍ പതിനേഴുപേര്‍ വെന്തു മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അറസ്റ്റില്‍. ഫാക്ടറിയുടെ സമീപത്ത് അനധികൃതമായി പടക്ക നിര്‍മാണശാല പ്രവര്‍ത്തിപ്പിച്ചതിനാണ് ഉടമയായ മനോജ് ജെയിനിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായ് ഡെപ്യൂട്ടി കമ്മിഷണര്‍ രജനീഷ് ഗുപ്ത അറിയിച്ചു. വടക്കന്‍ ദല്‍ഹിയിലെ ബവാന വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് തീപിടിത്തമുണ്ടായത്. പത്ത് ഫയര്‍ എഞ്ചിനുകള്‍ നാലുമണിക്കൂറെടുത്താണ് തീയണച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. … Read more