ഹൈപ്പര്‍ ലൂപ്പ് അതിവേഗ ഗതാഗത സംവിധാനം ഇന്ത്യയില്‍ വരുന്നു

  മുംബൈ: മുംബൈയില്‍നിന്ന് പുണെയിലേക്ക് ഹൈപ്പര്‍ ലൂപ്പ് സംവിധാനം വരുന്നു. ആഗോളനിക്ഷേപകസംഗമത്തില്‍ അമേരിക്കയിലെ വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍സ് എന്ന കമ്പനി മഹാരാഷ്ട്രസര്‍ക്കാരുമായി ഇതിന്റെ കരാര്‍ ഒപ്പിട്ടു. മാസങ്ങള്‍ മുമ്പുതന്നെ കമ്പനി മുംബൈയിലെത്തി പദ്ധതിയുടെ സര്‍വേ ആരംഭിച്ചിരുന്നു. പാത നവിമുംബൈ അന്താരാഷ്ട്രവിമാനത്താവളത്തിന് അടുത്തുകൂടിയാവും പോവുകയെന്ന് ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. എന്നാല്‍ യാത്രാച്ചെലവ് എത്രയെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനക്കൂലിയോളം വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഹൈപ്പര്‍ലൂപ്പ് സംവിധാനം അപകടങ്ങള്‍ കുറയ്ക്കും. ആറു മാസത്തിനുള്ളില്‍ സാധ്യതാപഠനം പൂര്‍ത്തിയാക്കി … Read more

ഇന്ത്യയില്‍ നിന്നും ആപ്പിള്‍ ഐ ഫോണ്‍ നിര്‍മിക്കും; ഫാക്ടറി ബെംഗലൂരുവില്‍

  ബെംഗലൂരു: ആപ്പിളിന്റെ ഐ ഫോണ്‍ നിര്‍മാണം ഇന്ത്യയിലും. ബെംഗലൂരുവിലെ ഫാക്ടറിയില്‍ നിന്നാണ് ഐ ഫോണുകള്‍ നിര്‍മിക്കുക. കര്‍ണാടക സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആപ്പിള്‍ അധികൃതര്‍ നടത്തിയതായും അനുകൂല പ്രതികരണമാണ് ഉളളതെന്നും കര്‍ണാടക ഐടി മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ആപ്പിളിന്റെ ഐ ഫോണിന്റെ ചുമതലയുളള വൈസ് പ്രസിഡന്റ് പ്രിയ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ കമ്പനി പ്രതിനിധികള്‍ ബെംഗലൂരുവിലെത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിക്കുന്നതോടെ ഐ ഫോണുകളുടെ വിലയും കുറയും. … Read more

തോക്ക് വാങ്ങാന്‍ വരുന്നവരുടെ സാഹചര്യം പരിശോധിക്കാന്‍ യുഎസ് ഭരണകൂടത്തിന്റെ തീരുമാനം

  യുഎസില്‍ തോക്ക് വാങ്ങാന്‍ വരുന്നവരുടെ സാഹചര്യം പരിശോധിക്കാന്‍ ഭരണകൂട തീരുമാനം. നിലവിലുള്ള പരിശോധനക്ക് പുറമെയാണ് സാഹചര്യ പരിശോധന നടത്തുക. തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഫ്‌ലോറിഡയിലെ സ്‌കൂളില്‍ 17 പേരുടെ മരണത്തിന് വഴിവെച്ച വെടിവെപ്പിനെ തുടര്‍ന്നാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. ഫ്ലോറിഡയിലെ മര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നിക്കോളസ് ക്രൂസ് എന്ന യുവാവ് നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് കുട്ടികളടക്കം 17 … Read more

ഗുളിക കഴിക്കാന്‍ വെള്ളം ചോദിച്ച രോഗിക്ക് പകരം മാറി നല്‍കിയത് ആസിഡ്; രോഗി മരണപ്പെട്ടു

  മുസാഫര്‍നഗര്‍: ഗുളിക കഴിക്കാന്‍ ആശുപത്രിയില്‍ വെച്ച് വെള്ളം ആവശ്യപ്പെട്ട രോഗിക്ക് മാറി നല്‍കിയത് ആസിഡ്. വെള്ളത്തിനു പകരം ആസിഡ് കുടിച്ച രോഗി തല്‍ക്ഷണം മരിച്ചു. ശ്യാമളകുമാരി (60) എന്ന സ്ത്രീക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ബീഹാറിലെ മുസാഫര്‍നഗറിലാണ് സംഭവം നടന്നത്. നേത്രശസ്ത്രക്രിയയ്ക്ക് വിധേയയായ ശ്യാമളാദേവിക്ക് കഴിക്കാന്‍ ഗുളിക നല്‍കി. എന്നാല്‍ അത് വിഴുങ്ങാന്‍ രോഗി വെള്ളമാവശ്യപ്പെട്ടു. ഈ സമയം ചുമതലയിലുണ്ടായിരുന്നയാള്‍ വെള്ളമാണെന്ന് കരുതി ആസിഡ് ബോട്ടിലാണ് നല്‍കിയത്. അത് കുടിച്ചതും ശ്യാമളാദേവിക്ക് കടുത്ത ഛര്‍ദ്ദിലുണ്ടായി. ഉടന്‍ മറ്റൊരു … Read more

ഇറാനില്‍ 66 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

  ഇറാനില്‍ 66 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മധ്യഇറാനിലെ ഇസ്വാഹന്‍ പ്രവിശ്യയിലെ ഡെന്‍സ്ലു നഗരത്തിനു സമീപമാണു വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നാണു വിവരം. തണുത്ത കാലാവസ്ഥമൂലം തിങ്കളാഴ്ച ഉച്ചവരെ നീണ്ട തിരച്ചിലിനൊടുവിലാണു വിമാനാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്. എന്നാല്‍, വിമാനഭാഗങ്ങള്‍ കണ്ടെടുത്തെന്ന് ഉറപ്പായിട്ടില്ലെന്ന് ഇറാന്‍ ആഭ്യന്തര വ്യോമഗതാഗത വിഭാഗം അറിയിച്ചു. പര്‍വത പ്രദേശത്തു തകര്‍ന്നു വീണതിനാല്‍ തിരച്ചിലിനു തടസ്സമുണ്ട്. ടെഹ്റാനില്‍നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇസ്ഫഹാന്‍ പ്രവിശ്യയ്ക്കു തെക്കു ഭാഗത്ത് ഡീന പര്‍വത മേഖലയിലാണ് ആസിമന്‍ … Read more

ഇറാന്‍ വിമാന അപകടം; ആറ് ജീവനക്കാര്‍ ഉള്‍പ്പടെ 66 പേരും കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇറാനില്‍ യാത്രാ വിമാനം തര്‍ന്നുണ്ടായ അപകടത്തില്‍ ആറ് ജീവനക്കാര്‍ ഉള്‍പ്പടെ 66 പേരും കൊല്ലപ്പെട്ടു. ആറ് ജീവനക്കാരും 60 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായി ആസിമാന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ആസിമാന്‍ എയര്‍ലൈന്‍സിന്റെ എടിആര്‍ 72-500 വിമാനം ഇറാനില്‍ നിന്നും യസൂജിനിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ വിമാനം പുറപ്പെട്ട് 20 മിനുട്ട് കഴിഞ്ഞപ്പോള്‍ റഡാരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാലാസ്ഥ മോശമായതിനാലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. … Read more

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍; വ്യാപാരബന്ധം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവയ്ക്കും

  ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തി. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി കുടുംബസമേതമാണ് ട്രൂഡോ ന്യൂഡല്‍ഹിയിലെത്തിയത്. രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം സുദൃഡമാക്കുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ട്രൂഡോ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ട്രൂഡോവിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. തന്റെ മന്ത്രിസഭയിലെ സിഖ് മന്ത്രിമാര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഞായറാഴ്ച താജ്മഹല്‍ കണ്ടുകൊണ്ടായിരിക്കും ഒരാഴ്ച നീളുന്ന ഇന്ത്യവാസത്തിന് ട്രൂഡോവും കുടുംബവും തുടക്കമിടുന്നത്. തിങ്കളാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്ന കാനഡ … Read more

കതക് തുറക്കുന്ന റോബോട്ട് ഡോഗ്; ഇന്റര്‍നെറ്റില്‍ തരംഗമായി സ്പോട്ട് മിനി

  സോഫ്റ്റ് ബാങ്ക് ഉടമസ്ഥതയിലുള്ള ബോസ്റ്റണ്‍ ഡൈനാമിക്സ് എന്ന റോബോട്ടിക്സ് കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. റോബോട്ടിക്സ് രംഗത്തെ തന്നെ അതിശയിപ്പിച്ച് കതക് തുറക്കുന്ന റോബോട്ട് ഡോഗിന്റെതാണ് പുതിയ വീഡിയോ. തങ്ങളുടെ സ്പോട്ട് മിനി റോബോട്ട് കതക് തുറക്കുന്ന വീഡിയോ ഇത് ആദ്യമായാണ് കമ്പനി പുറംലോകത്തെ കാണിക്കുന്നത്. രണ്ടര അടി ഉയരമുള്ള റോബോട്ട് കതകിനടുത്ത് എത്തി നിവര്‍ന്ന് നില്‍ക്കുന്നു. ശേഷം സാവധാനം തലയ്ക്കു പുറകിലായുള്ള കൈകള്‍ ഉയര്‍ത്തി ലിവറില്‍ എത്തിപ്പിടിച്ച് പൂട്ടിയയിട്ട കതക് … Read more

കൊലയാളിക്ക് വിട്ടുകൊടുക്കാതെ തന്റെ വിദ്യാര്‍ത്ഥികളെ കാത്തു; ഇന്ത്യന്‍ വംശജയായ ടീച്ചറെ അഭിനന്ദിച്ച് അമേരിക്ക

  15 വിദ്യാര്‍ത്ഥികളും രണ്ട് ജീവനക്കാരും ഉള്‍പ്പെടെ 17 പേരുടെ കൊലപാതകങ്ങള്‍ക്ക് കാരണമായ ഫ്ളോറിഡയിലെ ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ നിന്നും തന്റെ വിദ്യാര്‍ത്ഥികളെ കാത്തുസൂക്ഷിച്ച ഇന്ത്യന്‍ വംശജയായ അധ്യാപിക ശാന്തി വിശ്വനാഥിനെ വാഴ്ത്തുകയാണ് അമേരിക്ക. ശാന്തി വിശ്വനാഥന്റെ ധീരതയേയും ബുദ്ധിയേയും അമേരിക്കന്‍ മാധ്യമങ്ങളും മാതാപിതാക്കളും പുകഴ്ത്തുകയാണ്. പൊലീസും അവരുടെ നടപടിയെ അഭിനന്ദിക്കുന്നുണ്ട്. ബീജഗണിത അധ്യാപികയായ ശാന്തി ക്ലാസ് എടുത്തുകൊണ്ടിരിക്കവെയാണ് രണ്ടു തവണ അപായ സൂചനയോടെയുള്ള ആലാറം മുഴങ്ങിയത്. അപകടം തിരിച്ചറിഞ്ഞ ശാന്തി വേഗം ക്ലാസ് റൂമിന്റെ വാതിലും … Read more

ഫുള്‍പേജ് പരസ്യങ്ങളെ തടയാന്‍ ഗൂഗിള്‍ ക്രോമില്‍ ആഡ് ബ്ലോക്കര്‍

  ഉപയോക്താക്കള്‍ക്ക് ശല്യമാകുന്ന വിധത്തിലുള്ള ഓണ്‍ലൈന്‍ പരസ്യങ്ങളെ തടയുന്നതിനായി ക്രോം ബ്രൗസറില്‍ ഗൂഗിള്‍ പുതിയ ആഡ് ബ്ലോക്കര്‍ സംവിധാനം അതരിപ്പിച്ചു. ഓട്ടോ പ്ലേ ചെയ്യുന്ന വീഡിയോ പരസ്യങ്ങളും ഫുള്‍പേജ് പരസ്യങ്ങളും നിയന്ത്രിക്കുന്നതിന് ആഡ് ബ്ലോക്കര്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍, ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികള്‍ ചേര്‍ന്ന് തുടക്കം കുറിച്ച കോഅലിഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്സ് (Coaliation for Better Ads- CBA) നിശ്ചയിക്കുന്ന പരസ്യങ്ങളാണ് ആഡ്ബ്ലോക്കര്‍ ഓണ്‍ലൈനില്‍ നിന്നും തടയുക. ബ്ലോക്ക് ചെയ്യുന്നത് ആരംഭിച്ച് … Read more