ഡബ്ലിൻ ബ്ലാക്ക്റോക്കിലെ സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിൽ നിര്യാതയായി

ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും,ഡബ്ലിൻ സെന്റ്‌ വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നഴ്സ് മാനേജറുമായിരുന്ന സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിൽ നിര്യാതയായി. ഡബ്ലിൻ ബ്ലാക്ക്‌ റോക്ക് ബൂട്ടേഴ്സ് ടൗണിലെ കോര സി. തോമസിന്റെ (തമ്പിച്ചായൻ,റിട്ടയേർഡ് ഉദ്യോഗസ്ഥൻ, Tico Ltd, സ്റ്റിലോർഗൻ) ഭാര്യയാണ്. ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന സിസിലി സെബാസ്റ്റ്യൻ, ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡണ്ടും ആയിരുന്നു.

ഡബ്ലിൻ മലയാളി ജീജ ജോയിയുടെ പിതാവ് നിര്യാതനായി

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് വനിത ഫോറം ചെയർപേഴ്സണും, ഗ്ലോബൽ വൈസ് ചെയർ പേഴ്സണും, ലൂക്കൻ മലയാളി ക്ലബ് അംഗവും, ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റൽ സി.എൻ.എമ്മുമായ ജീജ ജോയിയുടെ പിതാവ് റിട്ടയേർഡ് അധ്യാപകൻ, ആലുങ്കൽ താഴെ വർഗീസ് സാർ (76) നിര്യാതനായി. കോട്ടയം ചെങ്ങളം ഈസ്റ്റ് സ്വദേശിയായിരുന്ന വർഗീസ് സാർ, കുമളി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. സംസ്കാരം പിന്നീട് എറണാകുളം കാക്കനാട് പള്ളിയിൽ. മക്കൾ: ജീജ ജോയി (അയർലണ്ട്), ജോയൻ (യു.കെ), ജയ (യു.കെ) … Read more

ജയിൻ പൗലോസിന്റെ നിര്യാണത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു

ദ്രോഗഡ: ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗമായ ജയിൻ പൗലോസ് പുറമടത്തിന്റെ നിര്യാണത്തിൽ ജൂലൈ 16 ഞായറാഴ്ച അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു. ദ്രോഗഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് നാലുമണി മുതൽ 6 മണി വരെ Church of the Assumption of Blessed Mary പാരിഷ് ഹാളിൽ (Tullyallen Parish Hall, Tullyallen, Louth, Eircode- A92AH63) വെച്ച് സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനത്തിൽ അയർലണ്ടിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രമുഖ വ്യക്തികൾ സംസാരിക്കുന്നതാണ്. സാമൂഹിക സാമുദായിക … Read more

അയർലണ്ട് മലയാളി ജെയിൻ പുറമഠത്തിന്റെ സംസ്കാരം വ്യാഴാഴ്ച

അന്തരിച്ച അയര്‍ലണ്ട് മലയാളി ജെയിന്‍ പുരമഠത്തിന്റെ സംസ്‌കാരം ജൂലൈ 13 വ്യാഴാഴ്ച. രാവിലെ 8 മണിമുതല്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് 4 മണിയോടെ കിഴക്കമ്പലത്തെ മലയിടം തുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വച്ച് സംസ്‌കാരശുശ്രൂഷ നടക്കും. ഏവരും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കണമെന്ന് പുരമഠം കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് നിര്യാതയായി

വാട്ടർഫോർഡ് : വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് കൂനാനിക്കൽ ഏലിക്കുട്ടി പ്രോത്താസീസ് (85) അതിരമ്പുഴയിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 9:30 am ന്അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഡബ്ലിനിൽ അന്തരിച്ചബിനുമോൾ പോളശ്ശേരിയുടെപൊതു ദർശനംബുധനാഴ്ച

ഡബ്ലിൻ: ഡബ്ലിൻ  ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ  കഴിഞ്ഞ ദിവസം അന്തരിച്ച  ബിനുമോൾ പോളശ്ശേരിയുടെ പൊതു ദർശനം ബുധനാഴ്ച (12 ജൂലൈ) വൈകിട്ട് 5 മുതൽ 8 മണി വരെ. ക്ലോൺസില വില്ലേജിലെ Cunninghams Funeral Home -ൽ ആണ് പൊതുദർശനത്തിനും അന്ത്യാഞ്ജലി അർപ്പിക്കാനുമുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്. Cunningham Funeral HomeClonsilla villageDublin 15D15PY23https://maps.app.goo.gl/mXdrsSVFxwWuYBVz8  ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയിരുന്ന ബിനുമോൾ ദീർഘ കല രോഗത്തെ തുടർന്നാണ് അന്തരിച്ചത്. സംസ്കാരം പിന്നീട് കേരളത്തിൽ ആയിരിക്കും. മൃതദേഹം നാട്ടിൽ കൊണ്ടു … Read more

ഡബ്ലിനിൽ മലയാളി നഴ്‌സ് അന്തരിച്ചു

ഡബ്ലിൻ: ഡബ്ലിൻ  ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ  താമസിക്കുന്ന മലയാളി നഴ്‌സ്‌ , ബിനുമോൾ പോളശ്ശേരി അന്തരിച്ചു. കുറച്ചുകാലമായി ഉണ്ടായിരുന്ന രോഗത്തെ തുടർന്നാണ് അന്ത്യം. ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയിരുന്നു. കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും (Retd. പ്രൊഫസർ) മേരിയുടെയും മകളാണ്.  ഭർത്താവ്: ബിനോയ് ജോസ്  മക്കൾ: എഡ്വിൻ, ഈതൻ , ഇവാ  സംസ്കാരം കേരളത്തിൽ ആയിരിക്കും. മറ്റു വിവരങ്ങൾ പിന്നീട്.

അയർലണ്ടിൽ അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതു ദർശനം ഞായറാഴ്ച

അയർലണ്ടിൽ കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതുദർശനം ഞായറാഴ്ച ദ്രോഗ്‌ഹെഡയിൽ . ജൂലൈ 9 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 7 മണി വരെ  Church of the Assumption of Blessed Mary പാരിഷ് ഹാളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാവും.  സംസ്കാരം പിന്നീട് കേരളത്തിൽ . CHURCH OF THE ASSUMPTION OF THE BLESSED MARYOLD CHAPEL LANETULLYALLENCO. LOUTHA92 RY73 https://rip.ie/death-notice/condolences/jain-paulose-puramodom-louth-drogheda-522541

അയർലൻഡ് മലയാളി ജെയ്ൻ പൗലോസ് അന്തരിച്ചു 

ഡ്രോഹെഡാ: അയർലൻണ്ടിലെ ആദ്യ കാല മലയാളികളിൽ ഒരാളായിരുന്ന ജെയ്ൻ പൗലോസ് പുറമഠം(51) അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഡബ്ലിൻ ബ്യുമോണ്ട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജെയ്ൻ ആലുവാ സ്വദേശി ആണ്. ഭാര്യ ഷിബി.

ഡബ്ലിൻ ബ്ലാഞ്ചർട്സ്ടൗണിൽ Rukesh Rajappan-ന്റെ  പിതാവ് കെ ആർ രാജപ്പൻ (81) നിര്യാതനായി.

ഡബ്ലിൻ ബ്ലാഞ്ചർട്സ്ടൗണിൽ  താമസിക്കുന്ന   രൂകേഷ്  രാജപ്പന്റെ പിതാവ് കെ ആർ രാജപ്പൻ നിര്യാതനായി (81 വയസ്സ്). June 29 -നു  രാത്രി 11.30ന്  അരീക്കര വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖമാണ് മരണ കാരണം. കേരളത്തിലെ ആലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ ആർ രാജപ്പൻ സമുദായത്തിലെ മാന്യനും ആദരണീയനുമായ അംഗമായിരുന്നു. പൊതുസേവനത്തിനും കമ്മ്യൂണിറ്റി വികസനത്തിനുമുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം വർഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രകടമായിരുന്നു. സംസ്കാരം ഞായർ ( 2nd July ) … Read more