ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് ആദ്യവിമാനം പുറപ്പെട്ടു; 25 പേര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല

ലണ്ടനില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യവിമാനം യാത്രതിരിച്ചു. മുന്നൂറിലേറെ യാത്രക്കാരുള്ള വിമാനം മുംബൈ വഴി നാളെ കൊച്ചിയിലെത്തും. ലണ്ടന്‍ ഹൈക്കമ്മിഷനും എയര്‍ ഇന്ത്യയും തമ്മിലുണ്ടായ ആശയവിനിമയത്തിലെ പാളിച്ച കാരണം യാത്രയ്ക്ക് തയാറെടുത്തുവന്ന ഇരുപത്തഞ്ചുപേര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല.വന്ദേ ഭാരത് പദ്ധതിയില്‍പ്പെടുത്തി കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.15ന് ഹീത്രൂവിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചു. മുന്നൂറിലധികം യാത്രക്കാരുമായി ലണ്ടനില്‍ നിന്നുള്ള എ–വണ്‍ 130 എന്ന വിമാനം മുംബൈ വഴിയാണ് കൊച്ചിയിലേക്ക് എത്തിയത്. കൊച്ചിയില്‍ നിന്ന് വിജയവാഡയില്‍ … Read more

യുകെയിൽ വീണ്ടും കോവിഡ് മരണം. ലീഡ് സിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു

ലീസ് സിനടുത്ത് പോന്റ്ഫ്രാക്റ്റിൽ താമസിക്കുന്ന സ്റ്റാൻലി സിറിയക് (49) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വദേശിയാണ്. ആദരാഞ്ജലികൾ

കോവിഡ് ബാധിച്ച് ലണ്ടനില്‍ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു. ഇതില്‍ ഒരു വൈദികനും ഉള്‍പ്പെടുന്നു. യാക്കോബായ സഭ വൈദികനായ ഫാ. ബിജി മാര്‍ക്കോസ് ആണ് ലണ്ടനില്‍ മരിച്ചത്. 54 വയസ്സായിരുന്നു. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. കോട്ടയം വാകത്താനം സ്വദേശിയാണ് ഫാദര്‍ ബിജി മാര്‍ക്കോസ്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി സണ്ണി ജോണാണ് കോവിഡ് മൂലം ബ്രിട്ടനില്‍ മരിച്ച മറ്റൊരു മലയാളി. 70 വയസ്സായിരുന്നു. പ്രിസ്റ്റണില്‍ വെച്ചാണ് സണ്ണിയുടെ മരണം.

കോവിഡ് ബാധിച്ച് ചങ്ങനാശ്ശേരി സ്വദേശിനിയായ മലയാളി നഴ്‌സ് ജര്‍മ്മനിയില്‍ മരിച്ചു

ജര്‍മ്മനിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി ജോയിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 35 വര്‍ഷമായി ജര്‍മ്മനിയില്‍ സ്ഥിരതാമസമായിരുന്നു. ചങ്ങനാശ്ശേരി കാര്‍ത്തികപ്പള്ളി സ്വദേശി ജോയ് ആണ് ഭര്‍ത്താവ്. ആതിരയാണ് മകൾ.

എയര്‍ ആംബുലന്‍സില്‍ ലണ്ടനില്‍നിന്ന് മലയാളിയെ കോഴിക്കോട്ടെത്തിച്ചു

രോഗിയായ തലശേരി സ്വദേശിയുമായി ലണ്ടനിൽ നിന്നുള്ള എയർ ആംബുലൻസ് വിമാനം ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. ഇദ്ദേഹം കോവിഡ് ബാധിതനല്ല. ലണ്ടനിൽ സോഫ്റ്റ്‌‍വെയർ എൻജിനീയറായ ഇയാൾ തുടർചികിത്സാർഥമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ നാട്ടിലെത്തിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവള അധികൃതർക്കു മുൻപിൽ ഹാജരാക്കി. തുടർന്നു കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കു പോയി. വയറിൽ അർബുദം ബാധിച്ച് ബ്രിട്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 37കാരന് ജന്മനാട്ടിൽ എത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതിനാൽ നാട്ടിലെത്താൻ … Read more

കോണ്‍ഗ്രസ് നേതാക്കള്‍ ലോകമെമ്പാടുമുള്ള ഒഐസിസി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി

ബര്‍ലിന്‍: ആഗോള തലത്തില്‍ കോവിഡ് 19 ന്റെ താണ്ഡവം തുടരുമ്പോള്‍ അതില്‍പ്പെട്ടുപോയ പ്രവാസി മലയാളികളുടെ ആവലാതികളും ബുദ്ധിമുട്ടുകളും കേട്ടറിയാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതിനുമായി ഒഐസിസിയുടെ നേതൃത്വത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സ് വിജയകരമായി. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി യൂറോപ്പ്, ഗള്‍ഫ്, അമേരിക്ക,ആഫ്രിക്ക എന്നിവിടങ്ങളിലെ 28 രാജ്യങ്ങളില്‍ നിന്നും ഒഐസിസിയുടെ 50 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു.യൂറോപ്പില 14 രാജ്യങ്ങളില്‍ നിന്നും ഒഐസിസിയുടെ 23 പ്രതിനിധികള്‍ പങ്കെടുത്തു.ഒഐസിസി ഗ്ളോബല്‍ സെക്രട്ടറിയും യൂറോപ്പ് കോഓര്‍ഡിനേറ്ററുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ (ജര്‍മനി) യൂറോപ്പ് സെക്ഷന്‍ മോഡറേറ്റ് ചെയ്തു. യൂറോപ്പില്‍ നിന്നും സിറോഷ് ജോര്‍ജ് (ഓസ്ട്രിയ),ഫാസില്‍ മൊയ്തീന്‍ (ചെക്ക് റിപ്പബ്ളിക്),ബിനോയ് സെബാസ്ററ്യന്‍ (ഡെന്‍മാര്‍ക്ക്),സോജന്‍ മണവാളന്‍ (ഡെന്‍മാര്‍ക്ക്), റെനെ ജോസ് (ഫ്രാന്‍സ്), ജോസ് പുതുശേരി (ജര്‍മനി), മഹേഷ് കുന്നത്ത് (ഹംഗറി), ലിങ്ക്വിന്‍സ്ററാര്‍ മറ്റം (അയര്‍ലന്‍ഡ്), റോണി കുരിശിങ്കല്‍പറമ്പില്‍ (അയര്‍ലന്‍ഡ്), ഡോ.ജോസ് വട്ടക്കോട്ടയില്‍ (ഇറ്റലി),ബിജു തോമസ് (ഇറ്റലി),മുഹമ്മദ് ഷബീബ് മുണ്ടക്കാട്ടില്‍ (പോര്‍ച്ചുഗല്‍), രാഹുല്‍ പീതാംബരന്‍(സ്ളൊവാക് റിപ്പബ്ളിക്),ഫാ. ഷെബിന്‍ ചീരംവേലില്‍ (സ്പെയിന്‍), ജെറിന്‍ എല്‍ദോസ് (സ്വീഡന്‍),വിഘ്നേഷ് തറയില്‍ (സ്വീഡന്‍), ജോബിന്‍സണ്‍ കോട്ടത്തില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോയ് കൊച്ചാട്ട് (സ്വിറ്റ്സര്‍ലന്‍ഡ്),ടി. ഹരിദാസ് (യുകെ), കെ.കെ. മോഹന്‍ദാസ് (യുകെ),സുജു ഡാനിയേല്‍(യുകെ),ജോസ് കുമ്പിളുവേലില്‍ (പ്രസ്സ് മീഡിയ (ജര്‍മനി/യൂറോപ്പ്) എന്നിവര്‍ പങ്കെടുത്തു. ലോകത്തെവിടെയും രോഗം മഹമാരിയായി പകരുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മലയാളി സമൂഹത്തിന്റെ നിലവിലെ പ്രശ്നങ്ങള്‍ പങ്കെടുത്ത ഓരോ പ്രതിനിധികളും അവതരിപ്പിച്ചത് വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടു മനസിലാക്കിയ നേതാക്കള്‍ കെപിസിസിയുടെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും എത്രയും വേഗം പരിഹാരം കാണുമെന്നും ഉറപ്പു നല്‍കി. ചില രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ കൂടുതലായി പ്രതിപക്ഷനേതാവ് പ്രതിനിധികളില്‍ നിന്നും ചോദിച്ചറിഞ്ഞത് പ്രശ്നങ്ങളെ കൂടുതല്‍ പഠിച്ച് സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താനാകുമെന്ന് നേതാക്കള്‍ അറിയിച്ചു. കെ.പി.സി.സി ആസ്ഥാനത്തു സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സില്‍ ഏതാണ്ട് അഞ്ചരരമണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ നേതാക്കള്‍ക്ക് ഓരോ രാജ്യങ്ങളിലെയും പ്രതിനിധികളുമായി സംവദിയ്ക്കാനായി. ഏപ്രില്‍ 14 ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ആരംഭിച്ച യോഗത്തില്‍ പങ്കെടുത്ത എല്ലാ പ്രതിനിധികള്‍ക്കും പറയാനുള്ളത് അക്ഷമയോടെ കേള്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയത് ഒഐസിസി പ്രതിനിധികള്‍ക്ക് ആശ്വാസമായി. പങ്കെടുത്ത യൂറോപ്പ് പ്രതിനിധികള്‍ക്ക് ഒഐസിസി ഗ്ളോബല്‍ സെക്രട്ടറി നന്ദി അറിയിച്ചു ജോസ് കുമ്പിളുവേലില്

ലണ്ടനിൽ ഇസ്​കോണിന്‍റെ ചടങ്ങിൽ പ​ങ്കെടുത്ത അഞ്ചുപേർ കോവിഡ്​ ബാധിച്ച്​ മരിച്ചു; 21 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു ‘ഹരേ കൃഷ്​ണ പ്രസ്​ഥാനം’ എന്നറിയപ്പെടുന്ന ഇസ്​കോണിന് കേരളത്തിലടക്കം ശാഖകളുണ്ട്

ലണ്ടനിൽ ​ഹൈന്ദവ സംഘടനയായ ഇസ്​കോണിന്‍റെ ചടങ്ങിൽ സംബന്ധിച്ച അഞ്ചു പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. 21 പേർക്ക്​ രോഗബാധ സ്​ഥിരീകരിച്ചു. രോഗം കൂടുതൽ പേരിലേക്ക്​ പടരാൻ സാധ്യതയുണ്ടെന്നും അംഗങ്ങൾ സർക്കാർ നിർദേശങ്ങളും മുൻകരുതലുകളും പാലിച്ച്​ ജാഗ്രത പുലർത്തണമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. കേരളത്തിലടക്കം ശാഖകളുള്ള ‘ഹരേ കൃഷ്​ണ പ്രസ്​ഥാനം’ എന്നറിയപ്പെടുന്ന, ഇൻറർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് (ഇസ്​കോൺ) സംഘടിപ്പിച്ച ചടങ്ങുകളാണ്​ രോഗ വ്യാപനത്തിന്​ ഇടയാക്കിയത്​. സംഘടനയിൽ അംഗമായയാളു​ടെ ശവസംസ്കാരത്തോട് അനുബന്ധിച്ചാണ്​ മാർച്ച്​ 12നും 15നും ചടങ്ങുകൾ … Read more

ബ്രിട്ടനിൽ രണ്ട്​ നഴ്​സുമാർ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ്​ മഹാമാരിയെ നിയന്ത്രിക്കാൻ കഠിന ശ്രമങ്ങൾ നടത്തുന്ന യു.കെയിൽ നിന്ന്​ ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്​ വേദനിപ്പിക്കുന്ന വാർത്തകളാണ്​​. ഏറ്റവും ഒടുവിലായി കോവിഡ്​ 19 വൈറസ്​ ബാധയേറ്റ രോഗികളെ മുൻനിരയിൽ നിന്ന്​ ചികിത്സിച്ച്​ വരികയായിരുന്ന രണ്ട്​ നഴ്​സുമാരുടെ മരണമാണ്​​ പുറത്തുവന്നിരിക്കുന്നത്​. നാഷണൽ ഹെൽത്ത്​ സർവീസിന്​ (എൻ.എച്ച്​.എസ്​) കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 38 വയസുകാരിയായ ​ ഐമീ ഔറുർക്​, 36 കാരിയായ അരീമ നസ്രീൻ എന്നിവരാണ്​ രോഗബാധയേറ്റ്​ മരിച്ചത്​. വെസ്റ്റ്​ മിഡ്​ലാൻഡ്​സിലെ വാൽസാൽ മനോർ ആശുപത്രയിലെ നഴ്​സായിരുന്ന അരീമ നസ്രീന്​ യാതൊരു ആരോഗ്യ … Read more

ജർമൻ മന്ത്രി ജീവനൊടുക്കി. കൊറോണ വൈറസ് കാരണം ഉണ്ടാകാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ മനംനൊന്ത് എന്ന് അധികൃതർ

ഫ്രാ​ങ്ക്ഫ​ർ​ട്ട്: കോ​വി​ഡ് ബാ​ധ സാമ്പത്തികരംഗം ത​ക​ർ​ക്കു​മെ​ന്ന ഭീ​തി​യി​ൽ ജ​ർ​മ​ൻ മ​ന്ത്രി ജീ​വ​നൊ​ടു​ക്കി. ഹെ​സി സം​സ്ഥാ​ന​ത്തെ ധ​ന​മ​ന്ത്രി തോ​മ​സ് ഷീ​ഫ​റാ​ണ് ശ​നി​യാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യ​ത്.കോ​വി​ഡ് വ്യാ​പ​നം സാ​ന്പ​ത്തി​ക രം​ഗം ത​കി​ടം മ​റി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ഏ​റെ ദു​ഖി​ത​നാ​യി​രു​ന്നെ​ന്ന് സ്റ്റേ​റ്റ് പ്രീ​മി​യ​ർ വോ​ക്ക​ർ ബൗ​ഫി​യ​ർ പ​റ​ഞ്ഞു. റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​മാ​ണ് ഷീ​ഫ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​യി​രു​ന്നു ഷീ​ഫ​ർ.പ​ത്തു വ​ർ​ഷ​മാ​യി ഹെ​സി​യി​ലെ ധ​ന​മ​ന്ത്രി​യാ​യി​രു​ന്നു ഷീ​ഫ​ർ. കൊ​റോ​ണ മ​ഹാ​മാ​രി സ​ന്പ​ദ്വ്യ​വ​സ്ഥ​യി​ൽ ഏ​ൽ​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ന്പ​ത്തി​ക ആ​ഘാ​തം കു​റ​യ്ക്കാ​ൻ അ​ദ്ദേ​ഹം രാ​വും … Read more

ചാള്‍സ് രാജകുമാരന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവ്

ബ്രിട്ടനിലെ ചാൾസ് രാജകുമാരന്റെ കൊറോണ പരിശോധനാഫലം പോസിറ്റീവ്. 71കാരനായ ചാൾസ്, കൊറോണയുടെ ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരൻസ് ഹൗസ് വക്താവ് അറിയിച്ചു. ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയും കൊറോണ വൈറസ് ബാധ പരിശോധന നടത്തിയിരുന്നു. എന്നാൽ കാമിലയുടെ ഫലം നെഗറ്റീവാണ്. ചാൾസ് രാജകുമാരനും കാമിലയും നിലവിൽ സ്കോട്ട്ലാൻഡിലെ വസതിയിൽ സെൽഫ് ഐസൊലേഷനിലാണുള്ളത്. നേരത്തെ കൊട്ടാരം ജീവനക്കാരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എലിസബത്ത് … Read more