ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ ടോയ് ലെറ്റ് പേപ്പര്‍: ലണ്ടനില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി മായോ സ്വദേശി

ലണ്ടന്‍ : അമേരിക്കന്‍ പ്രെസിഡന്റിന്റെ യു.കെ സന്ദര്‍ശനത്തിനെതിരെ ലണ്ടനില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സാമ്പ്രദായിക സമര പരിപാടിയില്‍ നിന്നും വ്യത്യസ്തനാകുകയാണ് ജെയിംസ് ഓ ബ്രൈന്‍ എന്ന മായോ യുവാവാണ്. ട്രംപിന്റെ പേരില്‍ ടോയ്ലെറ്റ് പേപ്പര്‍ വില്പനക്ക് എത്തിച്ചാണ് ഇയാള്‍ പ്രതിഷേധം നടത്തിയത്. ട്രംപിന്റെ പടമുള്ള ടോയ്ലെറ്റ് പേപ്പര്‍ റോളുകള്‍ വാങ്ങാന്‍ കൗതുകത്തോടെ ആളുകള്‍ വന്നെത്തിയതോടെ ഓസ്ഫോര്‍ഡ് സ്ട്രീറ്റില്‍ തിക്കും തിരക്കും കൂടി വന്നു. വില്പന തുടങ്ങിയതോടെ ഇതുവഴി കടന്നുപോയവരില്‍ പലര്‍ക്കും ചിരിയടക്കാനായില്ല. പേപ്പര്‍ റോളുകള്‍ വിറ്റു കിട്ടിയ പണം … Read more

ബ്രെക്‌സിറ്റ്; വിദേശകാര്യ സെക്രട്ടറിയും ബ്രെക്‌സിറ്റ് സെക്രട്ടറിയും രാജിവെച്ചു; ബ്രിട്ടീഷ് പ്രതിസന്ധി കരാറില്ലാത്ത ബ്രെക്‌സിറ്റിനു കാരണമാകുമെന്ന് ഇയു ആശങ്ക

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തിരിച്ചടിയായി വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍, ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് എന്നിവരുടെ അപ്രതീക്ഷിത രാജി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനായി തയ്യാറാക്കിയ പദ്ധതിയില്‍ മേയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെത്തുടര്‍ന്നാണ് ബോറിസ് ജോണ്‍സണും ഡേവിഡ് ഡേവിസും രാജിവെച്ചത്. കരാറുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്നാരോപിച്ച് ഞായറാഴ്ച രാത്രിയാണ് ഡേവിഡ് ഡേവിസ് രാജി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബോറിസ് ജോണ്‍സണും രാജി തീരുമാനമറിയിച്ചു. ബ്രെക്‌സിറ്റിനുശേഷവും യൂറോപ്യന്‍ യൂണിയനോട് ആഭിമുഖ്യം പുലര്‍ത്തുന്ന കരാറാണ് മേയ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് ഇവരുടെ ആരോപണം. … Read more

ബ്രെക്‌സിറ്റ് നടപടിയില്‍ അതൃപ്തി : തെരേസക്ക് മേല്‍ കടുത്ത സമ്മര്‍ദം ഏല്പിച്ചു കൊണ്ട് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു

യു.കെ : തെരേസ മെയ് നടപ്പാകാനിരിക്കുന്ന ബ്രെക്‌സിറ്റില്‍ അതൃപ്തി രേഖപെടുത്തികൊണ്ട് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചൊഴിഞ്ഞു . ഒക്ടോബര്‍ മാസത്തോടെ ബ്രിട്ടന്‍ യൂണിയനില്‍ നിന്നും പടിയിറങ്ങുമെന്ന് തെരേസ മെയ് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് മെയ് ക്ക് തിരിച്ചടി നല്‍കികൊണ്ട് ഡേവിഡിന്റെ പിന്മാറ്റം. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട കസ്റ്റംസ് യൂണിയന്‍ കരാറില്‍ ഡേവിഡ് ചില വീഴ്ചകള്‍ ചുണ്ടി കാട്ടിയിരുന്നു. മെയ് സോഫ്റ്റ് ബ്രെക്‌സിറ്റ് പാതയിലേക്ക് തിരിഞ്ഞതാവാം ഡേവിഡിനെ പ്രകോപിപ്പിച്ച ഘടകം. ഇ യു വില്‍ നിന്നും വിട്ടു മാറിയാലും … Read more

8 നവജാത ശിശുക്കളെ കൊലപ്പെടുത്തിയത് എന്തിനെന്ന് അവ്യക്തം: യു.കെ യില്‍ ആരോഗ്യ പ്രവര്‍ത്തക അറസ്റ്റില്‍

യു.കെ : യു.കെ യിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന നവജാത ശിശു മരണങ്ങള്‍ കൊലപാതകമാണെന്ന് കണ്ടെത്തി. തുടര്‍ച്ചയായി നടന്ന 17 അസ്വാഭാവിക ശിശു മരണങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് ആശുപത്രിയിലെ ആരോഗ്യ ജീവനക്കാരിയിലായിരുന്നു. ഇവര്‍ 8 കുട്ടികളെ കൊല്ലുകയും , 6 കുട്ടികള്‍ക്കു നേരെ കൊലപാതകശ്രമം നടത്തിയെന്നുമാണ് ആരോപണം. ഡിക്ടറ്റീവ് ഇന്‍സ്പെക്ടര്‍ പോള്‍ ഹഗ്ഗ്സ് സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് … Read more

ഹോളിവുഡ് സിനിമയിലെ രംഗമല്ലിത്, ഫ്രഞ്ച് ജയിലില്‍ നിന്നും അധോലോക നായകന്റെ ജയില്‍ ചാട്ടം ഹെലികോപ്റ്ററില്‍

പാരീസ്: കഴിഞ്ഞ ദിവസം ഫ്രാന്‍സ് ജയിലില്‍ നിന്നും രക്ഷപ്പെട്ട റെഡോയിന്‍ ഫെയ്ഡ് എന്ന 46-കാരനായ അധോലോക നേതാവ് ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുംവിധമാണ് ജയില്‍ ചാടിയത്. 3 പേരുടെ സഹായത്തോടെ ജയില്‍ അധികൃതരെ ബന്ദികളാക്കി ജയില്‍ മുറ്റത്ത് പറന്നിറങ്ങിയ ഹെലികോപ്റ്ററില്‍ അതി സാഹസികമായി രക്ഷപ്പെടുകയായിരുന്നു ഇയാള്‍ . 2013 -ലും ഫെയ്ഡ് ഇത്തരത്തില്‍ ജയില്‍ ചാടിയിരുന്നു. കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇയാള്‍ ബാങ്കിലേക്ക് പണം കൊണ്ടുപോകുന്ന വാഹനം തകര്‍ത്ത് പണം കൈക്കലാക്കിയായതിന് നിലവില്‍ 25 വര്‍ഷത്തെ ജയില്‍ … Read more

യൂറോപ്പിലെ കുടിയേറ്റ നിയന്ത്രണം: ഇ.യു നേതാക്കള്‍ ധാരണയിലെത്തി

ബ്രസല്‍സ്: യൂറോപ്പിനെ ലക്ഷ്യംവെച്ചെത്തുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും നിയന്ത്രിക്കുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ധാരണയിലെത്തി. ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ ഒമ്പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷമാണ് ധാരണയായത്. അംഗരാജ്യങ്ങളില്‍ അഭയാര്‍ഥികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്യാംപുകള്‍ തുറക്കാനും അനധികൃത കുടിയേറ്റക്കാരെ വേര്‍തിരിക്കാനുള്ള നടപടികള്‍ക്കും തീരുമാനമായിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളില്‍ കുടിയേറ്റ നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നത് വ്യക്തമല്ല. ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള പുനരധിവാസം പിന്നീടാണ് നടക്കുക. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി തുര്‍ക്കിക്ക് നല്‍കിവരുന്ന ധനസഹായം വര്‍ധിപ്പിക്കാനും ഉത്തര കൊറിയക്കുള്ള ധനസഹായത്തില്‍നിന്ന് 50 കോടി … Read more

നാട്ടില്‍ പോകുമ്പോള്‍ ഹിമാചല്‍ പ്രദേശിന് യാത്ര പോകാന്‍ അവസരം

നാട്ടില്‍ പോകുന്ന പ്രവാസി മലയാളികള്‍ക്ക് ഹിമാചല്‍ പ്രദേശിന് യാത്ര പോകാന്‍ അവസരം ഒരുക്കുകയാണ് ജങ്കി ഫിഷ് കളക്ടീവ് എന്ന ഗ്രൂപ്പ്. യാത്രകള്‍ സംഘടിപ്പിക്കുന്ന സംഘം ഹിമാചല്‍ പ്രദേശിനാണ് അവധിക്കാല യാത്ര സംഘടിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് പോകാന്‍ പാകത്തിനാണ് യാത്ര. ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലേക്കാണ് ട്രിപ്പ്. ജുലൈ രണ്ട് മുതല്‍ പതിനാല് വരെയും ജുലൈ 21 മുതല്‍ ഓഗസ്റ്റ് 3 വരെയും രണ്ട് തവണയാണ് പാര്‍വ്വതി വാലി ട്രക്കിങ്ങ് നടത്തുന്നത്. ജുലൈ രണ്ടിന് നടക്കുന്ന യാത്രയിലേക്കുള്ള ടിക്കറ്റ് … Read more

ബ്രെക്സിറ്റ് ബില്ലിന് അംഗീകാരം; ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാം

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിടുതല്‍ സംബന്ധിച്ച ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചതായി ബ്രിട്ടിഷ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോ സംഭാംഗങ്ങളെ അറിയിച്ചതോടെ ബ്രെക്‌സിറ്റ് നിയമം നിലവില്‍ വന്നു. ഇതോടെ 1972ല്‍ നിലവില്‍ വന്ന യൂറോപ്യന്‍ കമ്മ്യണിറ്റീസ് ആക്ട് റദ്ദ് ചെയ്യപ്പെട്ടു. 2017 ജൂലൈ മാസത്തിലാണ് ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. പാര്‍ലമെന്റില്‍ ഈ നിയമം 250 മണിക്കൂര്‍ നേരം ചര്‍ച്ചകള്‍ക്ക് വിധേയമായി. മാസങ്ങളോളം നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും രാഷ്ട്രീയവൃത്തങ്ങളിലും കടുത്ത വാദപ്രതിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനു … Read more

സ്റ്റുഡന്റ് വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ച് ബ്രിട്ടണ്‍; പട്ടികയില്‍ ഇന്ത്യയില്ലാത്തതില്‍ വ്യാപക പ്രതിഷേധം

ലണ്ടന്‍: സ്റ്റുഡന്റ്സ് വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടണില്‍ പ്രവേശനം അനുവദിക്കുന്ന ടയര്‍ 4 വിസ ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്നലെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തീരുമാനിച്ചത്. എന്നാല്‍ ഇളവ് അനുവദിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയങ്ങളില്‍ രാജ്യം ഇളവ് വരുത്തുന്നത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ചൈന, ബഹ്റൈന്‍, സെര്‍ബിയ തുടങ്ങി25 രാജ്യങ്ങളാണ് പട്ടികയില്‍ … Read more

ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഓഡിഷന്‍ ജൂണ്‍ 23 ന് ഡബ്ലിനില്‍; രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 23

യൂറോപ്പ് മലയാളികളുടെ ഹൃദയം കവര്‍ന്ന സ്റ്റാര്‍ സിംഗര്‍ 3 യുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ തിരി തെളിയുന്ന ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷന്‍ ജൂണ്‍ 16 ശനിയാഴ്ച ലണ്ടനില്‍ വച്ച് നടക്കും. അയര്‍ലണ്ടിലെ ഒഡിഷന്‍ ജൂണ്‍ 23 ശനിയാഴ്ച താലയിലെ സ്‌പൈസ് ബസാര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ഒഡീഷനില്‍ പങ്കെടുക്കുന്നവര്‍ മെയ് 23 നു മുമ്പായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 12 നും 20 മദ്ധ്യേ പ്രായമുള്ള ഏതൊരു യൂറോപ്പ് മലയാളിക്കും ഈ … Read more