ബ്രിട്ടീഷ് സിവില്‍ സര്‍വീസില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

പ്രവാസി മലയാളികള്‍ക്ക് അഭിമാനമായി മലയാളി പെണ്‍കുട്ടി ബ്രിട്ടീഷ് സിവില്‍ സര്‍വീസില്‍ വിജയക്കൊടി പാറിച്ചു. ബ്രിട്ടന്റെ സിവില്‍ സര്‍വീസ് വിഭാഗമായ സിവില്‍ സര്‍വീസ് ഫാസ്റ്റ് സ്ട്രീമില്‍ ഇടംപിടിച്ച ആ പെണ്‍കുട്ടി 23 കാരിയായ കൃഷ്ണവേണി അനിലാണ്. പാലാ രാമപുരം അമനകര തറയില്‍ വീട്ടില്‍ അനില്‍കുമാറിന്റെയും പ്രമീളയുടെയും മകളാണ് കൃഷ്ണവേണി. മാതാപിതാക്കള്‍ക്കൊപ്പം 18 വര്‍ഷമായി ലണ്ടനില്‍ കഴിയുന്ന കൃഷ്ണവേണി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നു സാമുഹിക ശാസ്ത്രവും നിയമവും പഠിച്ച ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്. ഓണ്‍ലൈന്‍ പരീക്ഷ … Read more

ആശുപത്രിയിലും വിദ്യാലയങ്ങളിലും എയര്‍പോര്‍ട്ടിലും ബുര്‍ഖ നിരോധിക്കണം; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ്

ലണ്ടന്‍ : പൊതുസ്ഥലത്ത് ബുര്‍ഖ നിരോധനം നടപ്പാക്കണമെന്ന മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ നിലപാടിനെ അനുകൂലിച്ചും വിമര്‍ശിച്ചും വാദങ്ങള്‍ നടക്കുകയാണ്. ബോറിസ് ഒരു പത്രത്തില്‍ എഴുതിയ കോളത്തിലാണ് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ അണിയുന്ന സ്ത്രീകളെ ലെറ്റര്‍ ബോക്സുമായും, ബാങ്ക് കൊള്ളക്കാരുമായി താരതമ്യം ചെയ്തത്. ഇതോടെ പൊതുസ്ഥലത്ത് ബുര്‍ഖ നിരോധനം വേണമെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്. ഇപ്പോഴിതാ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ് തന്നെ ബുര്‍ഖ നിരോധനത്തെ അനുകൂലിച്ചു രംഗത്തുവന്നിരുന്നു. പാകിസ്ഥാന്‍ വംശജനായ റോച്ചസ്റ്റര്‍ മുന്‍ ബിഷപ്പായ മൈക്കിള്‍ നാസിര്‍ … Read more

ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് ജനതയുടെ അഭിപ്രായം മാറുന്നു? ബ്രെക്സിറ്റിനെ പിന്തുണച്ച 100ലേറെ മണ്ഡലങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് സര്‍വേ

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അഭിപ്രായം രേഖപ്പെടുത്തി. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണെന്ന് മനസിലാക്കിയതോടെ പോകേണ്ടന്നായി ഇവര്‍. എന്നാല്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമവൃത്തത്തിലാണ് ജനങ്ങള്‍. അടുത്തിടെ നടത്തിയ ഹിതപരിശോധനയില്‍ ബ്രക്‌സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ നൂറോളം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ ആ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടു പോന്നതായി ഒരു സര്‍വേ വ്യക്തമാക്കുന്നു. ഒബ്‌സര്‍വര്‍ മാധ്യമം നടത്തിയ വിശകലനത്തിലാണ് നൂറോളം മണ്ഡലങ്ങള്‍ ഈ അഭിപ്രായത്തിലേക്ക് എത്തിയെന്ന് വ്യക്തമായത്. ഈ വര്‍ഷം അവസാനം … Read more

യുകെയിലെ ബുര്‍ഖ വിവാദം; മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണിനെതിരേ കേസെടുക്കില്ലെന്ന് പോലീസ്

ലണ്ടന്‍: ബുര്‍ഖ ധരിച്ച സ്ത്രീകള്‍ തപാല്‍പ്പെട്ടികളെയും ബാങ്ക് കൊള്ളക്കാരെയും പോലെയാണെന്ന പരാമര്‍ശം നടത്തിയ ബ്രിട്ടനിലെ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണിനെതിരേ കേസ് എടുക്കേണ്ട സാഹചര്യമില്ലെന്ന് മെട്രോപ്പൊലിറ്റന്‍ പോലീസ് കമ്മീഷണര്‍ കസിഡ് പാര്‍ക്ക്. ബോറിസിന്റെ പരാമര്‍ശങ്ങള്‍ വിദ്വേഷ പ്രചാരണത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും മെട്രോപ്പൊലിറ്റന്‍ പോലീസ് കമ്മീഷണര്‍ കസിഡ് പാര്‍ക്ക് പറഞ്ഞു. പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണ് വലിയ ആശ്വാസമാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ ഉറപ്പ്. ബോറിസ് ജോണ്‍സണിന്റെ പ്രസ്താവന … Read more

യൂറോപ്പ് റെക്കോര്‍ഡ് താപനിലയിലേക്ക്; സ്പെയിനിലും പോര്‍ട്ടുഗലിലും താപനില 42 കടന്നു

നിലവില്‍ പരിധി വിട്ട താപനിലയില്‍ യൂറോപ്പ് വെന്തുരുകയാണ്. സ്പെയിനിലും പോര്‍ട്ടുഗലിലും താപനില 42 ഡിഗ്രി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. കടുത്ത ചൂട് താങ്ങാനാവാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ രക്തസ്രാവം മൂലം മരിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അനേകം പേര്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ എയര്‍കണ്ടീഷന്‍ ചെയ്ത ഇടനാഴികളില്‍ ഈ അവസരത്തില്‍ നിരവധി പേര്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കടുത്ത ചൂടില്‍ എസിയില്ലാതെ വീടുകളില്‍ ഉറങ്ങുക അസഹ്യമായതിനെ തുടര്‍ന്ന് നിരവധി പേരാണ് തെരുവുകളിലേക്ക് അന്തിയുറങ്ങാനായി എത്തിയിരിക്കുന്നത്. ഈ വിധത്തില്‍ … Read more

ബ്രെക്‌സിറ്റ് വിഷയത്തില്‍ വീണ്ടും ജനഹിതപരിശോധനയോ? കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു

യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോകുന്നതില്‍ നിന്നു ബ്രിട്ടണെ തടയാനുള്ള നീക്കം നടത്തുന്നുവെന്ന ആരോപണം ജര്‍മനി നിഷേധിച്ചതോടെ രണ്ടാമതൊരു ഹിതപരിശോധനയ്ക്കു സാഹചര്യമൊരുങ്ങിയിരിക്കുകയാണോ എന്നു സംശയമുയരുന്നു. ഇതോടെ യൂണിയനില്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്ന പീപ്പിള്‍സ് വോട്ട് പ്രചാരണ പരിപാടിയുമായി ബ്രെക്സിറ്റ് അനുകൂലികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. അന്ധമായ ബ്രെക്സിറ്റ് അനുകൂലനയത്തിനെതിരേ മുന്നറിയിപ്പു നല്‍കുകയും വിഷയത്തില്‍ പുതിയ ഹിതപരിശോധന ആവശ്യപ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ കമ്മിഷനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെറുമൊരു മുഖം മിനുക്കല്‍ നടപടിക്ക് തെരേസ മേയ്ക്ക് അവസരം നല്‍കരുതെന്നാണ് കമ്മിഷന്‍, … Read more

കത്തിയെരിഞ്ഞ് യൂറോപ്പ് ; താപനില 40 ന് മുകളിലേക്ക്

മാഡ്രിഡ് : യൂറോപ്പില്‍ ചൂട് തരംഗം റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക്. കഴിഞ്ഞ ആഴ്ചകളില്‍ മഴ തിമിര്‍ത്താടിയ ബ്രിട്ടനില്‍ പോലും ചൂട് വീണ്ടും തിരിച്ചെത്തുന്നു. പോര്‍ചുഗലിലും, സ്‌പെയിനിലും കാട്ട് തീ പടര്‍ന്ന് പിടിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് ഗ്രീസില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വിറ്റ്‌സര്‍ലാന്‍ഡിലും കാട്ട് തീ മുന്നറിയിപ് നല്‍കിക്കഴിഞ്ഞു. ഫിന്‍ലന്‍ഡിലും, പോളണ്ടിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. യൂറോപ്പ് മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ നിന്നും ചൂട് കൂടിയ താപനിലയിലേക്ക് മാറിയതോടെ ജനജീവിതം ദുസ്സഹമായി തുടങ്ങി. ഭൂമധ്യരേഖ പ്രദേശത്ത് അനുഭവപ്പെടുന്ന … Read more

നോ-ഡീല്‍ ബ്രെക്‌സിറ്റ്’ അപകടമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍

യൂറോപ്യന്‍ യൂണിയനുമായി കരാറുകളൊന്നുമുണ്ടാക്കാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് അപകടമാണെന്ന് യുകെയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നീയുടെ പ്രസ്താവന. ഇങ്ങനെ ഇറങ്ങിപ്പോന്നാല്‍ രാജ്യത്ത് വിലക്കയറ്റമുണ്ടാകുമെന്ന് കാര്‍നീ മുന്നറിയിപ്പ് നല്‍കി. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ചയ്ക്ക് തെരേസ മേ തയ്യാറെടുക്കവെയാണ് മാര്‍ക്ക് കാര്‍നീയുടെ പ്രസ്താവന വരുന്നത്. കരാറുകളൊന്നുമില്ലാതെ പിരിയാനുള്ള അവസരം സൃഷ്ടിക്കാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയനും യുകെയും ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് കാര്‍നീ പറഞ്ഞു. നോ ഡീല്‍ ബ്രെക്‌സിറ്റ് നടക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ എല്ലാത്തരത്തിലും … Read more

ജീവനക്കാരുടെ സമരം: ഈഫല്‍ ഗോപുരം അടച്ചുപൂട്ടി

പാരീസ് : പ്രതിദിനം ലക്ഷകണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം അടച്ചു. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. സഞ്ചാരികളുടെ പ്രവേശനവുമായി ബന്ധപെട്ടു നടത്തിയ പരിഷ്‌കാരങ്ങള്‍ ജീവനക്കാരുടെ ജോലി ഭാരം വര്‍ധിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ മാസം മുതല്‍ പകുതിയോളം ടിക്കറ്റ് മുന്‍കൂര്‍ ടിക്കറ്റ് ഇനത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4 മണി മുതല്‍ ഗോപുരത്തില്‍ പ്രവേശനം നിരോധിക്കപ്പെട്ടു. അശാസ്ത്രീയമായ ബുക്കിംഗ് സംവിധാനങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി … Read more

തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നുവോ? ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന

ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍. യുകെ ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടാണ് നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വച്ച ചേക്കേഴ്‌സ് പ്ലാനുകള്‍ യൂറോപ്യന്‍ യൂണിയന്‍ തള്ളിയ ബ്രെക്‌സിറ്റ് ചീഫ് നെഗോഷ്യറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ തള്ളിയതോടെയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത്. ബ്രിട്ടന്റെ ഡീലുകള്‍ ധവളപത്രമിറക്കിയാണ് തെരേസാ മെയ് പുറത്ത് വിട്ടത്. ഡീലുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ … Read more