രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ വന്‍ പ്രതിഷേധ റാലി

ലണ്ടന്‍: തെരേസ മെയ്യുടെ ബ്രെക്‌സിറ്റ് നയം പരാജയപ്പെട്ടതോടെ യു.കെയില്‍ വന്‍ തോതില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും, താര നിരകളും ഉള്‍പ്പെടുന്ന വമ്പന്‍ പ്രതിഷേധ റാലിയായിരിക്കും ഇന്ന് സെന്‍ട്രല്‍ ലണ്ടനില്‍ നടക്കുക. പീപ്പിള്‍സ് വോട്ട് ഗ്രൂപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി യു.കെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ആളുകള്‍ ബ്രെക്‌സിറ്റിനെതിരെ വോട്ട് രേഖപ്പെടുത്തി. തെരേസയുടെ ബ്രെക്‌സിറ്റ് പ്രമേയം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ പരാജയപ്പെട്ടതോടെ നോ ഡീല്‍ ബ്രെക്‌സിറ്റ് തുടരുകയാണ്. ഇതിനിടെ യു.കെയുടെ യൂണിയന്‍ പിന്മാറ്റത്തിന്റെ അവസാന ഘട്ടം … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിനിലും മാഞ്ചസ്റ്ററിലും. ഉടന്‍ രജിസ്റ്റര്‍ ചെയ്യുക.

മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം 2019 ലെ ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. അവധിക്കാലമായതിനാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. ഞങ്ങളുടെ പ്രത്യേകത:ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബള്‍ഗേറിയന്‍ മെഡിക്കല്‍ … Read more

അയര്‍ലണ്ടില്‍ എംബിബിഎസ് പഠിക്കാന്‍ അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല; കുറഞ്ഞ ചെലവില്‍ ബള്‍ഗേറിയയില്‍ മക്കളെ മെഡിസിന് അയക്കാന്‍ അവസരം.

മക്കളെ എംബിബിഎസിന് പഠിക്കാന്‍ വിടണം എന്നാഗ്രഹിക്കാത്ത ആരാണുള്ളത്? എന്നാല്‍ എല്ലാവര്‍ക്കും അത് സാധിച്ചെന്നു വരില്ല. അയര്‍ലണ്ടില്‍ !അഡ്മിഷന്‍ !കിട്ടാന്‍ വളരെ കുറച്ച് ഭാഗ്യവാന്മാര്‍ക്കെ അവസരം ലഭിക്കൂ. ഇന്ത്യയിലെ ഉയര്‍ന്ന ചെലവും ഉറപ്പില്ലാത്ത യോഗ്യതയും മറ്റൊര പ്രശ്‌നമാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ പോയി കുറഞ്ഞ ചെലവില്‍ എംബിബിഎസ് പഠിച്ച് അയര്‍ലണ്ടിലെ അല്ലെങ്കില്‍ ബ്രിട്ടനിലെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ അവസരം ഉണ്ടെന്ന് അറിയാമോ? അതിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിച്ചു തുടങ്ങി. മക്കളെ എംബിബിഎസിന് വിടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ … Read more

ഫ്രാന്‍സ് കത്തുന്നു; അടിയന്തരാവസ്ഥ ആലോചിച്ച് സര്‍ക്കാര്‍

പാരീസ്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിനാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസ് സാക്ഷിയാകുന്നത്. ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് അക്രമാസക്തമായത്. അതേസമയം നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രിവക്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. മധ്യ പാരീസിലാണ് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. മഞ്ഞ ഉടുപ്പ് ധരിച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ അക്രമം അഴിച്ച് … Read more

ബി ഫ്രഡ്‌സിന്റെ മഴവില്‍ മാമാങ്കം മെഗാ ഷോ ഫെബ്രുവരി 24 നു സൂറിച്ചില്‍ .

സൂറിച് : സ്വിറ്റസര്‍ലണ്ടിലെ മലയാളികള്‍ക്ക് എന്നും പുതുമയാര്‍ന്ന പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു പ്രശംസകള്‍ നേടിയിട്ടുള്ള സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് , എല്ലാവര്‍ഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികള്‍ക്കായി പരിചയപ്പെടുത്തുകയും ,കൂടാതെ നിരവധി സ്റ്റേജ് ഷോകള്‍ സൂറിച്ചില്‍ സംഘടിപ്പിക്കുകയും ,ഗാനഗന്ധര്‍വന്‍ ശ്രീ യേശുദാസിനേയും ,വാനമ്പാടി കെ എസ് ചിത്രയെയും സൂറിച്ചില്‍ ആദ്യമായി ഒരേ വേദിയില്‍ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികള്‍ക്കായി വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി … Read more

നോ ഡീല്‍ ബ്രെക്സിറ്റ് വന്നാലും ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന് ബ്രസല്‍സ്

ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന് ബ്രസല്‍സ്. ഒരു നോ ഡീല്‍ ബ്രെക്സിറ്റാണ് സാധ്യമാകുന്നതെങ്കില്‍ പോലും ഇത് നിലനില്‍ക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കാനും ഇളവുണ്ടെന്ന് പ്രസ്താവന പറയുന്നു. ഇതിനായി യുകെയുടെ സമ്മതം മാത്രമാണ് ആവശ്യമുള്ളതെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഹോളിഡേകള്‍ക്കായി പോകുന്നവര്‍ക്കും ടൂറിസം വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ഈ പ്രസ്താവന ആശ്വാസമാകുന്നത്. അന്തിമ ധാരണയിലെത്താതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് … Read more

കാറ്ററിംഗ് മേഖലയില്‍ ജോലി ഒഴിവ്

അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ കാറ്ററിംഗ് കമ്പനിയായ സില്‍വര്‍ കിച്ചനില്‍ ചെഫ്, കിച്ചന്‍ പോര്‍ട്ടര്‍, പര്‍ച്ചേസ് മാനേജര്‍, ഡെലിവറി തുടങ്ങിയ മേഖലകളില്‍ ജോലി ഒഴിവുകളുണ്ട്.

അയര്‍ലണ്ടിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ നേഴ്‌സ്, ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍, അസി.ഡയറക്ടര്‍ ഓഫ് നേഴ്‌സിംഗ് തുടങ്ങിയ തസ്തികകളിലേക്ക് നിരവധി അവസരങ്ങള്‍. മാനേജര്‍ തസ്തികകളിലേക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനൊപ്പം താമസ സൗകര്യത്തിനാവശ്യമായ സഹായം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +353 879727446

ഒഐസിസി അയര്‍ലണ്ട് നു പുതിയ നേതൃത്വം

ഡബ്ലിന്‍ : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം അയര്‍ലണ്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. ഗാന്ധിജയന്തിദിനമായ ഒക്ടോബര് രണ്ടിനു ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണില്‍ അയര്‍ലണ്ട് ലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അന്‍പതില്പരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഈ യോഗത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ കൊടിക്കുന്നില്‍ സുരേഷ് എം പി ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവ … Read more

നെതര്‍ലന്‍ഡ്സില്‍ വന്‍ ഭീകരാക്രമണ പദ്ധതി അധികൃതര്‍ തകര്‍ത്തു; ഏഴ് യുവാക്കള്‍ അറസ്റ്റില്‍.

നെതര്‍ലന്‍ഡ്സില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതിയിട്ട ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 21നും 34നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച ഇരട്ട ഭീകരാക്രമണത്തിനാണ് യുവാക്കള്‍ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു. വീര്‍ട്ട്, അര്‍ഹേം എന്നിവിടങ്ങളില്‍ നിന്ന് ഡിഎസ്ഐയുടെ ഭീകരവിരുദ്ധ സംഘമാണ് ഇവരെ പിടികൂടിയത്. ഭീകരാക്രമണത്തിനുള്ള എകെ 47, ഗ്രനേഡുകള്‍, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് യുവാക്കള്‍ പിടിയിലായത്. വെടിവയ്പ് പരിശീലനം തേടാനും യുവാക്കള്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. 34 വയസുകാരനായ ഇറാക്കി വംശജനാണ് സംഘത്തിന് നേതൃത്വം … Read more