ഇറാനെ യുറേനിയം സമ്പുഷ്ടികാരണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നു

ബ്രെസല്‍സ് : ഇറാന്‍ പ്രശ്‌നത്തില്‍ യൂറോപ്പ്യന്‍യൂണിയന്‍ ഇടപെടുന്നു.അന്തരാഷ്ട്ര ആണവ കരാറില്‍ നിന്നും പിന്‍വാങ്ങി യുറേനിയം സമ്പുഷ്ടീകരണവും, അണ്വായുധനിര്‍മ്മാണവും ഇറാന്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇറാന്‍- യുഎസ് ബന്ധം വഷളായിരുന്നു. ഇതോടെ സാമ്പത്തികമായി ഇറാനെ തളര്‍ത്താന്‍ യു.എസ് കടുത്ത ഉപരോധം ഏര്‍പെടുത്തിവരുന്നതിനിടെ ഇറാന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുക്കുന്നു. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയതായി സംശയിക്കുന്ന ഇറാനിയന്‍ ഓയില്‍ ടാങ്കര്‍ ഈ മാസം ആദ്യം യുകെ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമായി. എന്നാല്‍ … Read more

ചെയ്യാനാഗ്രഹിച്ച കാര്യങ്ങള്‍ പാതിവഴിയിലാക്കി തെരേസ ഡോണിംഗ് സ്ട്രീറ്റില്‍ നിന്നും പടിയിറങ്ങുന്നു

ലണ്ടന്‍ : ബ്രെക്‌സിറ്റ് എന്ന തീരാ തലവേദന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയിയെ കൊണ്ടെത്തിച്ചത് ഡൗണ്‍ലിംഗ് സ്ട്രീറ്റില്‍ നിന്നും ഉള്ള പടിയിറക്കത്തിലേക്കായിരുന്നു. തന്നാല്‍ കഴിയുന്ന പല കാര്യങ്ങളും രാജ്യത്തിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞെങ്കിലും യു.കെ യെ യൂണിയനില്‍ നിന്നും പുറത്തെത്തിക്കാന്‍ കഴിയാത്തതിനാല്‍ തികഞ്ഞ നിരാശയുണ്ടെന്നും മേ വ്യക്തമാക്കി. ബി.ബി.സി യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 29-നു മുന്‍പ് യു.കെ-യെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തെത്തിക്കുന്നതില്‍ പരാചയപ്പെടുകയും, ലേബര്‍പാര്‍ട്ടിയുമായി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതോടെ … Read more

വിവാദം ആളിക്കത്തി: യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജി വച്ചു

ലണ്ടന്‍ : യുകെ. യു.എസ് നയതന്ത്രബന്ധങ്ങള്‍ മോശമായ സാഹചര്യത്തില്‍ യു.എസിലെ ബ്രിട്ടീഷ് അംബാസിഡര്‍ കിം ഡറോച്ച് രാജി വച്ചു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശം കിം ഡറോച്ചിന്റെതായി പുറത്തു വന്നിരുന്നു. അതോടെ യു.കെ-യും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തിരുന്നു. എംബസിയില്‍ നിന്നും ഔദ്യോഗിക രേഖകള്‍ ചോര്‍ന്നതായാണ് പെട്ടെന്നുള്ള രാജിക്ക് കാരണം. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തെ അരാജകത്വം എന്ന് വിശേഷിപ്പിക്കുകയും, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി … Read more

ട്രംപിനെതിരെ ബ്രിട്ടീഷ് അംബാസിഡര്‍ : യു.എസ് -യുകെ ബന്ധം വഷളാകുന്നതായി സൂചന

ലണ്ടണ്‍ : യുഎസ് -യുകെ ബന്ധത്തില്‍ വിള്ളല്‍ വരുത്തിക്കൊണ്ട് പുതിയ വിവാദം. യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ചിന്റെതായി ട്രംപിനെതിരെ പുറത്തു വന്ന ഇ-മെയില്‍ സന്ദേശമാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അകലം സൃഷ്ടിച്ചത്. തെരേസമെയിയെ കുറിച്ച് ട്രംപ് മോശമായ ഭാഷയില്‍ സംസാരിച്ചുവെന്നാണ് ഇ മെയില്‍ സന്ദേശത്തിലുള്ളത്. മേയെ ‘വിഡ്ഢി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചതായും, മേയ് സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവര്‍ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപെടുത്തിയെന്നും ഈ സന്ദേശത്തില്‍ പറയുന്നു. … Read more

ജര്‍മനിയും മാന്ദ്യത്തിന്റെ പിടിയിലേക്കോ??? ജര്‍മന്‍ ഡോച്ചി ബാങ്ക് വരും വര്‍ഷങ്ങളില്‍ വെട്ടികുറക്കുന്നത് 18,000 തൊഴിലവസരങ്ങള്‍

ഫ്രാങ്ക്ഫര്‍ട്ട് : ലാഭശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് ജര്‍മന്‍ ബാങ്ക് തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കുന്നു. ഫ്രങ്ക്ഫര്‍ട്ട് ആസ്ഥാനമായ ഡോച്ചി ബാങ്കാണ് 2022 ഓടെ 18,000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ സൂചനയായും വിദ്ഗദര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. ഡോച്ചി ബാങ്കിന്റെ ഷെയര്‍ മൂല്യങ്ങളില്‍ നിരന്തരമായി തകര്‍ച്ച നേരിട്ടുതുടങ്ങിയതോടെ സാമ്പത്തിക ബാധ്യതകളില്‍ നിന്നും ബാങ്കിനെ കരകയറ്റാന്‍ തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കുക എന്ന നടപടിയാണ് ബാങ്ക് കൈകൊണ്ടത്. നിക്ഷേപകരുടെ എണ്ണത്തിലും ബാങ്ക് വന്‍ കുറവ് നേരിടുന്നുണ്ട്. വര്‍ക്ക് ഫോഴ്‌സ് കുറച്ചുകൊണ്ടുവന്ന് മോണിറ്ററി പോളിസികളില്‍ മാറ്റം … Read more

സെന്‍ട്രല്‍ ഇറ്റലിയെ പ്രതിനിധീകരിക്കുന്ന ഡേവിഡ് സാസോലി യൂറോപ്പ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്

ബ്രസ്സല്‍സ് : ഇറ്റലിയിലെ സെന്റര്‍ -ലെഫ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഡേവിഡ് മരിയ സാസോലി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 751എം.ഇ.പി മാരുടെ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയ സാസോലി പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹതനേടി. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ യൂറോപ്യന്‍ യൂണിയന് വേണ്ടി എന്താണ് വിഭാവനം ചെയ്യുന്നത് എന്ന വിഷയത്തെ പറ്റി സംസാരിക്കേണ്ടതുണ്ട്. മറ്റു മത്സരാത്ഥികള്‍ കാലാവസ്ഥാവ്യതിയാനം, ആന്റി ഫാസിസം, ഫെമിനിസം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ സ്ഥിരതയും, … Read more

വീടിനോടു ചേര്‍ന്ന പൂന്തോട്ടത്തിലേക്ക് വിമാനത്തില്‍ നിന്നും വീണത് ശവശരീരം

ലണ്ടന്‍ : കഴിഞ്ഞ ഞായറാഴ്ച തെക്കന്‍ ലണ്ടനിലെ ഒരു വീടിന്റെ പൂന്തോട്ടത്തിലേക്ക് ശവശരീരം വന്നു വീണത് കണ്ടു വീട്ടുകാര്‍ ഞെട്ടിത്തരിച്ചു. കെനിയയില്‍ നിന്നും ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിലേക്ക് പറന്ന വിമാനത്തില്‍ നിന്നാണ് ഒരു മൃദദേഹം താഴെ വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗാര്‍ഡനിലെ സ്‌ളാബിലും പുല്ലിലുമായി വീണ മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. 9 മണിക്കൂര്‍ യാത്രക്ക് ശേഷം വിമാനം 3500 അടിയിലെത്തി ഹീത്രുവിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഞെട്ടിച്ച സംഭവം. കെനിയ എയര്‍വേസ് ജെറ്റിന്റെ ചക്രത്തിന് മുകളില്‍ ഒളിച്ചിരുന്ന് ബ്രിട്ടനില്‍ … Read more

യൂറോപ്പിനെ വിഴുങ്ങി ഉഷ്ണതരംഗം: സൈക്ലിസ്റ്റ് ചൂടേറ്റ് തളര്‍ന്നു വീണു മരിച്ചു….

ഇതിനകം നിരവധി പേരുടെ ജീവന്‍ അപഹരിച്ച ഉഷ്ണതരംഗം യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നു. രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം താപനില അല്‍പം കുറവായിരുന്നു. എന്നാല്‍ വടക്കന്‍ സ്പെയിനിലെ ചില പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയിലും കൂടുതലായിരുന്നു. സരഗോസ നഗരത്തില്‍ 42 സി-യാണ് രേഖപ്പെടുത്തിയത്. കറ്റാലന്‍ പട്ടണങ്ങളായ വിനെബ്രെക്കും മാസ്റോയിഗിനുമിടയിലുള്ള ഒരു കാലാവസ്ഥാ കേന്ദ്രം 43.3 സി ചൂട് റെക്കോര്‍ഡു ചെയ്തു. ചൂട് വര്‍ധിച്ചതിന് പിന്നാലെ സ്‌പെയിനിലെ കാറ്റലോണിയയില്‍ 20 വര്‍ഷത്തിനിടെ … Read more

യൂറോപ്യന്‍ ഉഷ്ണതരംഗം: അപകടസാധ്യത മുന്നറിയിപ്പ്; ഫ്രാന്‍സിലെ താപനില 45.9 ഡിഗ്രി വരെയെത്തി…

ജനങ്ങളുടെ ജീവന് പോലും ഭീഷണി ഉയര്‍ത്തി യൂറോപ്പിലാകമാനം വീശുന്ന ഉഷ്ണക്കാറ്റ് മേഖലയില്‍ താപനില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. ഫ്രാന്‍സിലെ താപനില 45.9 ഡിഗ്രിയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. തെക്കന്‍ ഗ്രാമമായ ഗല്ലാര്‍ഗ്യൂസ്-ലെ-മോണ്ട്യൂക്‌സിലാണ് ഏറ്റവും പുതിയ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുമുന്‍പ് 2003-ല്‍ ഉഷ്ണക്കാറ്റ് അടിച്ചപ്പോള്‍ 44.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. നിലവിലെ സാഹചര്യത്തില്‍ ‘എല്ലാവര്‍ക്കും അപകടസാധ്യതയുണ്ടെന്ന്’ ആരോഗ്യമന്ത്രി ആഗ്‌നസ് ബുസിന്‍ മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സിന്റെയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം നാല് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അവയെല്ലാം … Read more

വെന്തുരുകി ഫ്രാന്‍സ് : പാരിസില്‍ രണ്ട് മരണം ; പകുതിയിലധികം സ്‌കൂളുകളും അടച്ചുപൂട്ടി

പാരീസ് : യൂറോപ്യന്‍ രാജ്യങ്ങള്‍ അതി ശക്തമായ ചൂടിന്റെ പിടിയില്‍. ഈ ആഴ്ചയില്‍ താപനില വാനോളം ഉയരുകയാണ് . 1947 നു ശേഷം ഫ്രാന്‍സ് നേരിടുന്ന കൂടിയ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കനത്ത ചൂടിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 70 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ടുപേര്‍ പാരിസില്‍ മരണമടഞ്ഞു. ഇവിടെ പകുതിയിലധികം സ്‌കൂളുകളും അടച്ചിട്ടു. ഫ്രാന്‍സിനെ കൂടാതെ ഇറ്റലിയും, ജര്‍മനിയിലും താപനില 35 ഡിഗ്രിക് മുകളിലെത്തി. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ ,സ്വിറ്റ്‌സര്‍ലന്‍ഡ് , ബെല്‍ജിയം , സ്‌പെയിന്‍ തുടങ്ങിയ … Read more